Previous Chapter -- Next Chapter
3. ക്രിസ്തുവും ആദാമും തമ്മിലുള്ള വ്യത്യാസങ്ങള്‍
മുസ്ലിം പണ്ഡിതന്മാര്‍ ആലു ഇംറാന്‍ 3:59 ന്റെ വ്യാഖ്യാനത്തില്‍ എടുത്തുകാണിച്ച ക്രിസ്തുവും ആദാമും തമ്മിലുള്ള സാമ്യത ഏക പക്ഷീയമാണ്. കാരണം ഖുര്‍ആനില്‍ ക്രിസ്തുവെയും ആദാമിനെയും സംബന്ധിച്ച ഖണ്ഡികകള്‍ നിങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഇരു വരും തമ്മില്‍ മൗലികമായ വൃത്യാസങ്ങളുണ്ടെന്നു നിങ്ങള്‍ കണ്ടെത്തും. ആലു ഇംറാന്‍ 3:59 ല്‍ ഫോക്കസ് ചെയ്താല്‍ നിഗൂഡമായ ആ വ്യത്യാസം കണ്ടെത്താന്‍ സാധിക്കും. അത്തരം നാലു വ്യത്യാസങ്ങളെ ഉയര്‍ത്തിക്കാട്ടിയിട്ട് നമുക്കാരംഭിക്കാം. ഒന്നാമത്തെയും മൂന്നാമത്തെയും വ്യത്യാസത്തിന് ഞാന്‍ കണ്ടെത്തിയ വ്യത്യാസം പറയും. പിന്നെ ഈ വ്യത്യാസത്തിനുള്ള ഖുര്‍ആനികമായ തെളിവ് അവതരിപ്പിക്കും.
വ്യത്യാസം 1 : ക്രിസ്തു മനുഷ്യനായ മാതാവിന് ജനിച്ചു. അവ ളുടെ പേര്‍ മര്‍യം (മറിയ) എന്നാകുന്നു. അതേസമയം ആദാം മനുഷ്യ, നായ മാതാവിന് ജനിച്ചതല്ല. ഈ രീതിയില്‍ അവര്‍ വൃത്യസ്ത രാകുന്നു.
മനുഷ്യനായ ഒരു പിതാവില്ലാതെയാണ് ആദാം ഉണ്ടായത് എന്നതു പോലെ മനുഷ്യനായ ഒരു പിതാവ് ഇല്ലാതെയാണ് ക്രിസ്തു ഉണ്ടാ യത് എന്ന കാര്യം സത്യംതന്നെ. ഇതില്‍ അവര്‍ തുല്യരാണ്. എന്നിരു ന്നാലും കന്യാമറിയമില്‍നിന്നാണ് ക്രിസ്തു ജനിച്ചത്. അതേസമയം ആദാം ഒരു സ്ര്തീയില്‍നിന്നും ജനിച്ചവനല്ല. ഈ രീതിയില്‍ അവര്‍ തീര്‍ത്തും വ്ൃത്യസ്തരാകുന്നു.
ക്രിസ്തു തന്റെ മാതാവായ മര്‍യമില്‍നിന്ന് (മറിയ) ജനിച്ചവനാ ണെന്ന കാര്യത്തില്‍ ഖുര്‍ആന്‍ വളരെ സ്പഷ്ടമാണ്. ഇതുകൊണ്ടാണ് മറിയയുടെ മകന്‍ (ഇബ്നു മര്‍യം) എന്ന ബഹുമതിനാമം അവന്‍ വഹി ക്കുന്നത്. ഖുര്‍ആനിലെ താഴെ കൊടുത്തിരിക്കുന്ന 21 ഖണ്ഡികകളില്‍ അതുണ്ട്: സൂറകള്‍ അല്‍ ബഖറ 2:87.253; -- ആലു ഇംറാന്‍ 3:45 -- അന്നിസാഅ് 4:157.171 -- അല്‍ മാഇദ 5:17(2x).46.75.78.110. 112.114.116 -- അത്താബ 9:31 -- മര്‍യം 19:34 -- അല്‍ മുഅമിനൂന്‍ 23:50 -- അല്‍ അഹ്‌സാബ് 33:7 -- അസ്സുഖ്റു 43:57 -- അസ്സ്രഫ്ഫ് 61:6.14. ഈ റഫറന്‍സു കളില്‍നിന്നും ഞാന്‍ ഒരു വചനം ഉദ്ധരിക്കാം. അല്ലാഹു തന്നെ മറിയയ്ക്ക് വെളിപ്പെടുത്തിക്കൊടുത്ത ബഹുമതിനാമം അതിലുണ്ട്:
അപ്പോള്‍ മാലാഖമാര്‍ പറഞ്ഞു: അല്ലയോ മറിയമേ! തീര്‍ച്ച യായും അല്ലാഹു അവങ്കല്‍നിന്നുമുള്ള ഒരു വചനംകൊണ്ട് നിനക്കു സുവിശേഷമറിയിക്കുന്നു.ക്രിസ്തുവെന്നാണ് അവന്റെ നാമം. മറിയ യുടെ മകനായ ഈസ (യേശു). ഈ ലോകത്തും പരലോകത്തും ആദരണീയന്‍. (അല്ലാഹുവിലേക്ക്) അടുപ്പിക്കപ്പെട്ടവരില്‍ ഒരാള്‍" (സൂറ ആലു ഇംറാന്‍ 3:45).
إِذ قَالَت الْمَلاَئِكَة يَا مَرْيَم إِن اللَّه يُبَشِّرُك بِكَلِمَة مِنْه اسْمُه الْمَسِيح عِيسَى ابْن مَرْيَم وَجِيها فِي الدُّنْيَا وَالآخِرَة وَمِن الْمُقَرَّبِين (سُورَة آل عِمْرَان ٣ : ٤٥)
എന്നാല്‍ മാതാവില്‍നിന്ന് ജനിച്ചവനല്ല ആദാം. അതുകൊണ്ടു തന്നെ തന്റെ മാതാവിനെ പരാമര്‍ശിക്കുന്ന ബഹുമതിനാമവും അവ നില്ല. മറിച്ച് ആദിമ സ്ര്രീ ആദാമില്‍നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്. അവന്റെ ഭാര്യയായിട്ട ഖുര്‍ആനിലെ താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക കളില്‍നിന്നും നാം അത് അറിയുന്നു. എന്നാല്‍ ആദിമ മനുഷ്യന്റെ പേര്‍ അതില്‍ വ്യക്തമായി പറയുന്നില്ല:
“ജനങ്ങളേ, നിങ്ങളുടെ നാഥനില്‍ അഭയം പ്രാപിക്കുക. അവന്‍ നിങ്ങളെ ഒറ്റ ആത്മാവില്‍നിന്നും (അതായത് ആദാം) സൃഷ്ടിച്ചിരി ക്കുന്നു. അതില്‍നിന്നും (അതായത് ഈ ആത്മാവില്‍നിന്നും) അവന്റെ ഭാര്യയെയും സൃഷ്ടിച്ചു...” (സൂറത്തുന്നിസാല്‍ 4:1a).
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَق مِنْهَا زَوْجَهَا ... (سُورَة النِّسَاء ٤ : ١)
(ഒറ്റ) ഒരു ആത്മാവില്‍നിന്നും (അതായത് ആദാം) നിങ്ങളെ പടച്ചത് അവനാകുന്നു. അതില്‍നിന്നും (അതായത് ഈ ആത്മാവില്‍ നിന്നും) അതിന്റെ ഭാര്യയെയും ഉണ്ടാക്കി. അവളുമായി ദാമ്പത്യ ജീവിതം നയിക്കുന്നതിനുവേണ്ടി...” (സൂറ അല്‍ അത്ററാഫ് 7:189a).
هُو الَّذِي خَلَقَكُم مِن نَفْس وَاحِدَة وَجَعَل مِنْهَا زَوْجَهَا لِيَسْكُن إِلَيْهَا ... (سُورَة الأَعْرَاف ٧ : ١٨٩)
(ഒറ്റ) ഒരു ആത്മാവില്‍നിന്നും (അതായത് ആദാം) അവന്‍ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. പിന്നെ അതില്‍നിന്ന് (അതായത് ഈ ആത്മാവില്‍നിന്ന്) അതിന്റെ ഇണയെയും" (സൂറ അസ്സുമര്‍ 39:6a).
خَلَقَكُم مِن نَفْس وَاحِدَة ثُم جَعَل مِنْهَا زَوْجَهَا ... (سُورَة الزُّمَر ٣٩ : ٦)
ക്രിസ്തുവും ആദാമും തമ്മിലുള്ള താഴെ കൊടുത്തിരിക്കുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിക്കുന്നതിലേക്ക് ഈ കണ്ടെത്തലുകള്‍ എന്നെ കൊണ്ടുപോയി:
വ്യത്യാസം 2 : ക്രിസ്തു സ്ര്തീയില്‍നിന്നും (മറിയ) എടുക്കപ്പെട്ടു. അതേസമയം സ്ര്തീ (ഹവ്വാ) ആദാമില്‍നിന്നും എടുക്കപ്പെട്ടു. ഇതില്‍ ക്രിസ്തു ആദാമില്‍നിന്നും വൃത്യസ്തം മാത്രമല്ല പരസ്പരം വിരുദ്ധവു മാണ്.
അതിരിക്കട്ടെ, ആദാമിന്റെ ഭാര്യ ഹവ്വാ ആദാമിനെപ്പോലെയാ കുന്നു. മാതാവില്ലാതെയാണ് ഇരുവരും ഉണ്ടായത് എന്നതില്‍ അവര്‍ ഒരുപോലെയുണ്ട്. ഭാമികനായ ഒരു പിതാവില്ലാതെയാണ് ആദാം ഉണ്ടായത് എന്ന നിലയിലും ഇരുവരും വ്ൃത്യസ്തരാകുന്നു. അതേ സമയം മറിയ ആദാമില്‍നിന്നും വന്നതായിരിക്കെ ഒരര്‍ഥത്തില്‍ ആദാം അവളുടെ “പിതാവ്” ആയിരുന്നു.
എന്നാല്‍ ക്രിസ്തുവിന്റെ കാര്യത്തിലാണെങ്കിലോ, ഉത്ഭവത്തെ സംബന്ധിച്ചിടത്തോളം ഹവ്വാ മറിയയുടെ മകനില്‍നിന്നും പൂര്‍ണ മായും വ്ൃത്യസ്തയാകുന്നു. ക്രിസ്തു ഒരമ്മയില്‍നിന്നും ജനിച്ചു. അതേ സമയം മറിയ, അമ്മയില്‍നിന്നും ജനിച്ചവളല്ല. ഭമികനായ പിതാവി ല്ലാതെ ക്രിസ്തു വന്നു. അതേസമയം ഹവ്വാ ആദാമില്‍നിന്ന് എടുക്ക പ്പെട്ടു. അതുകൊണ്ട് ആദാം ഒരര്‍ഥത്തില്‍ അവളുടെ “പിതാവ്” ആകുന്നു.
വ്യത്യാസം 3 : ക്രിസ്തു ഭുമിയില്‍ അജൈവപദാര്‍ഥത്തില്‍നിന്നും സൃഷ്ടിക്കപ്പെട്ടവനല്ല. അതേസമയം ഭൂമിയിലെ അജീവവസ്തുവില്‍ നിന്നുമാണ് ആദാം സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ അവര്‍ വ്ൃത്യസ്തരാകുന്നു.
ഭൂമിയിലെ അജീവവസ്തുവില്‍നിന്നും ക്രിസ്തു രൂപപ്പെടുത്ത പ്പെട്ടതായി ക്രിസ്തുവെക്കുറിച്ച് യാതൊരു പരാമര്‍ശവും ഖുര്‍ആനില്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം അവന്‍ തന്റെ മാതാവായ മറിയമിന് ജനിച്ചവനാണ്.
എന്നാല്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നത് ഭൂമിയിലെ അജൈവപദാര്‍ഥത്തില്‍നിന്നാണ് ആദാം പടയ്ക്കപ്പെട്ടത് എന്നത്രേ. പക്ഷേ ആദാം ഏത് അജൈവവസ്തുവില്‍നിന്ന് പടയ്ക്കപ്പെട്ടുവെന്നതിനെ ച്ചൊല്ലി പ്രസക്തമായ ഖുര്‍ആന്‍ വചനങ്ങള്‍ സംശയനിലയിലാണ്:
ആദാം മണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ടു (അല്‍ അര്‍ദ്, സൂറ 11:61), അല്ലെങ്കില്‍ കളിമണ്ണില്‍നിന്നും (സല്‍സാല്‍ അല്ലെങ്കില്‍ ത്വീന്‍, സൂറ കള്‍ 15:28, 23:12 ഉം 32:7 ഉം), അല്ലെങ്കില്‍ അവന്‍ പൊടിയില്‍നിന്നും സൃഷ്ടിക്കപ്പെട്ടു (തുറാബ്, സൂറകള്‍ 3:59, 18:37, 22:5, 35:11 ഉം 40:67 ഉം), വെള്ളത്തില്‍നിന്നുപോലും (മാല്‍, സൂറ 25:54). ഈ വചന ങ്ങളുടെ ഉള്ളടക്കം നിങ്ങള്‍ക്ക് ഇവിടെ വായിക്കാം:
(മണ്ണില്‍നിന്ന്) സമൂദ് ജനതയിലേക്ക് (അല്ലാഹു) അവരുടെ സഹോദരന്‍ സാലിഹിനെ (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജന ങ്ങളേ! അല്ലാഹുവെ ആരാധിക്കു! അവനു പുറമേ നിങ്ങള്‍ക്കു വേറെ ദൈവമില്ല. മണ്ണില്‍നിന്നും (അല്‍ അര്‍ദ്) അവന്‍ നിങ്ങളെ ഉല്‍പാദി പ്പിച്ചു. നിങ്ങളെ അതില്‍ അധിവസിക്കുന്നവരാക്കി...” (സൂറ ഹുദ് 11:61).
وَإِلَى ثَمُود أَخَاهُم صَالِحا قَال يَا قَوْم اعْبُدُوا اللَّه مَا لَكُم مِن إِلَه غَيْرُه هُو أَنْشَأَكُم مِن الأَرْض وَاسْتَعْمَرَكُم فِيهَا ... (سُورَة هُود ١١ : ٦١)
(കളിമണ്ണില്‍നിന്നും) (കളിമണ്ണില്‍നിന്നും) “നിങ്ങളുടെ നാഥന്‍ മാലാഖമാരോടു പറഞ്ഞ സന്ദര്‍ഭം, കളിമണ്ണില്‍നിന്നു (സല്‍സാല്‍), രൂപപ്പെടുത്തിയ ചെളി യില്‍നിന്നു ഞാന്‍ മനുഷ്യനെ സൃഷ്ടിക്കുകയാണ്." (സൂറ അല്‍-ഹിജ്‌ർ 15:28)
وَإِذ قَال رَبُّك لِلْمَلاَئِكَة إِنِّي خَالِق بَشَرا مِن صَلْصَال مِن حَمَأ مَسْنُون (سُورَة الْحِجْر ١٥ : ٢٨)
(കളിമണ്ണില്‍നിന്നും) “തീര്‍ച്ചയായും കളിമണ്ണിന്റെ സത്ത യില്‍നിന്നും (ത്വീന്‍) നാം മനുഷ്യനെ സൃഷ്ടിച്ചു." (സൂറ അല്‍-മുഉ്മിനൂന്‍ 23:12)
وَلَقَد خَلَقْنَا الإِنْسَان مِن سُلاَلَة مِن طِين (سُورَة الْمُؤْمِنُون ٢٣ : ١٢)
(കളിമണ്ണില്‍നിന്നും) (കളിമണ്ണില്‍നിന്നും) “സൃഷ്ടിച്ച സര്‍വ വസ്തുക്കളെയും നന്നാ ക്കിയത് അവനത്രേ. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍നിന്ന് (ത്വീന്‍) അവന്‍ ആരഭിച്ചു” (സൂറ അസ്സജദ 32:7).
الَّذِي أَحْسَن كُل شَيْء خَلَقَه وَبَدَأ خَلْق الإِنْسَان مِن طِين (سُورَة السَّجْدَة ٣٢ : ٧)
(കളിമണ്ണില്‍നിന്നും) “നിന്റെ നാഥന്‍ മാലാഖമാരോട് പറഞ്ഞ സന്ദര്‍ഭം, തീര്‍ച്ചയായും കളിമണ്ണില്‍നിന്നും (ത്വീന്‍) ഞാന്‍ മനുഷ്യനെ സൃഷ്ടിക്കുകയാണ്. അതുകൊണ്ട് ഞാന്‍ അവനെ രൂപപ്പെടുത്തിയിട്ട് അവനില്‍ എന്റെ ആത്മാവിനെ ഈതിക്കഴിഞ്ഞാല്‍ അവനു മുമ്പില്‍ നിങ്ങള്‍ സാഷ്ടാംഗം പ്രണമിച്ചു വീഴുക” (സൂറ സാദ് 38:71-72).
٧١ إِذ قَال رَبُّك لِلْمَلاَئِكَة إِنِّي خَالِق بَشَرا مِن طِين ٧٢ فَإِذَا سَوَّيْتُه وَنَفَخْت فِيه مِن رُوحِي فَقَعُوا لَه سَاجِدِين (سُورَة ص ٣٨ : ٧١ و ٧٢)
(പൊടിയില്‍നിന്നും) “തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ഈസയുടെ ഉപമ ആദാമിന്റെ ഉപമപോലെയാകുന്നു. അവന്‍ (അല്ലാഹു) അദ്ദേഹത്തെ (ആദാമിനെ) സൃഷ്ടിച്ചു. പൊടിയില്‍നിന്ന് (ത്രുറാബ്). അനന്തരം അദ്ദേഹത്തോട് അവന്‍ പറഞ്ഞു, “ഉണ്ടാവുക.” അങ്ങനെ അവന്‍ ഉണ്ടായി” (സൂറ ആലു ഇംറാന്‍ 3:59).
إِنَّ مَثَلَ عِيسَى عِنْدَ اللَّهِ كَمَثَلِ آدَمَ خَلَقَه مِن تُرَاب ثُمَّ قَالَ لَهُ كُنْ فَيَكُونُ (سُورَة آل عِمْرَان ٣ : ٥٩)'''
(പൊടിയില്‍നിന്നും) “(അനന്തരം) അവന്റെ കൂട്ടുകാരന്‍ അവനോട് പറഞ്ഞു, അവന്‍ ഇവനുമായി സംഭാഷണം നടത്തവെ: (ആരംഭത്തില്‍ മനുഷ്യനായി) പൊടിയില്‍നിന്നും (തുറാബ്) അതിനു പിറകെ (ഇന്ദ്രിയ ത്തിന്റെ) തുള്ളിയില്‍നിന്നും നിന്നെ സൃഷ്ടിച്ച് മനുഷ്യനായി നിന്നെ സംവിധാനിച്ചവനെ നീ അവിശ്വസിച്ചുവോ?” (സൂറ അല്‍ കഹ്‌ഫ് 18:37).
قَال لَه صَاحِبُه وَهُو يُحَاوِرُه أَكَفَرْت بِالَّذِي خَلَقَك مِن تُرَاب ثُم مِن نُطْفَة ثُم سَوَّاك رَجُلا (سُورَة الْكَهْف ١٨ : ٣٧)
(പൊടിയില്‍നിന്നും) “ഹേ ജനങ്ങളേ! ഉയിര്‍ത്തെഴുന്നേല്പിനെ ക്കുറിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഓര്‍ക്കുക, തീര്‍ച്ചയായും നിങ്ങളെ നാം (ആരംഭത്തില്‍) പൊടിയില്‍നിന്നും (തുറാബ്) പിന്നെ (ബീജത്തിന്റെ) തുള്ളിയില്‍നിന്നും പിന്നീട് ((ഭൂണാവസ്ഥയിലുള്ള) അനുബന്ധത്തില്‍നിന്നും പിന്നിട് രൂപപ്പെടുത്തിയതും രൂപപ്പെടുത്താ ത്തതുമായ ദ്രൂണത്തില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. (ഖബ്റില്‍നിന്നും നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കാനുള്ള അല്ലാഹുവിന്റെ കഴിവുകളെ) വ്യക്തമാക്കുന്നതിനുവേണ്ടിത്തന്നെ. ഒരു നിശ്ചിത കാലം വരെ നമുക്കു വേണ്ടത് നാം ഗര്‍ഭാശയങ്ങളില്‍ സൂക്ഷിക്കുന്നു. പിന്നെ (നിങ്ങളുടെ അമ്മമാരുടെ വയറുകളില്‍നിന്ന്) നിങ്ങളെ നാം പുറത്തുകൊണ്ടു വന്നു. പിന്നെ ശിശുവായി നിങ്ങളെ നാം പുറത്തുകൊണ്ടുവരുന്നു” (സൂറ അല്‍ ഹജ് 22:5).
يَا أَيُّهَا النَّاس إِن كُنْتُم فِي رَيْب مِن الْبَعْث فَإِنَّا خَلَقْنَاكُم مِن تُرَاب ثُم مِن نُطْفَة ثُم مِن عَلَقَة ثُم مِن مُضْغَة مُخَلَّقَة وَغَيْر مُخَلَّقَة لِنُبَيِّن لَكُم وَنُقِر فِي الأَرْحَام مَا نَشَاء إِلَى أَجَل مُسَمّى ثُم نُخْرِجُكُم طِفْلا ... (سُورَة الْحَج ٢٢ : ٥)
(പൊടിയില്‍നിന്നും) “അല്ലാഹു നിങ്ങളെ പൊടിയില്‍നിന്നും (തുറാബ്), സൃഷ്ടിച്ചു. പിന്നെ ഒരു (ബീജ) തൂള്ളിയില്‍നിന്നും നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് അവന്‍ ഇണകളെ ഉണ്ടാക്കി...” (സൂറ ഫാതിര്‍ 35:11a).
وَاللَّه خَلَقَكُم مِن تُرَاب ثُم مِن نُطْفَة ثُم جَعَلَكُم أَزْوَاجا ... (سُورَة فَاطِر ٣٥ : ١١)
(പൊടിയില്‍നിന്നും) “അവനാണ് പൊടിയില്‍നിന്നും (തുറാബ്) നിങ്ങളെ സൃഷ്ടിച്ചത്., പിന്നെ ഒരു (ബീജത്തിന്റെ) തുള്ളിയില്‍നിന്നും പിന്നീട് (ര്രൂണാവസ്ഥയിലുള്ള) അനുബന്ധത്തില്‍നിന്നും. പിന്നെ നിങ്ങളെ ശിശുവായി (നിങ്ങളുടെ അമ്മമാരുടെ ഗര്‍ഭാശയങ്ങളില്‍ നിന്നും) നാം പുറത്തുകൊണ്ടുവരുന്നു...” (സൂറ ഗാഫിര്‍ 40:67).
هُو الَّذِي خَلَقَكُم مِن تُرَاب ثُم مِن نُطْفَة ثُم مِن عَلَقَة ثُم يُخْرِجُكُم طِفْلا ... (سُورَة غَافِر ٤٠ : ٦٧)
(വെള്ളത്തില്‍നിന്നും) “വെള്ളത്തില്‍നിന്നും ഒരു മനുഷ്യനെ സൃഷ്ടിച്ചത് (മാഅ) അവനാണ്. പിന്നെ ഈ മനുഷ്യന്‍ ബന്ധുക്ക ളെയും വിവാഹബന്ധം വഴിയുള്ള ബന്ധുക്കളെയും ഉണ്ടാക്കി. നിന്റെ നാഥന്‍ കഴിവുറ്റവനത്രേ” (സൂറ അല്‍ ഫുര്‍ഖാന്‍ 25:54).
وَهُو الَّذِي خَلَق مِن الْمَاء بَشَرا فَجَعَلَه نَسَبا وَصِهْرا وَكَان رَبُّك قَدِيراً (سُورَة الْفُرْقَان ٢٥ : ٥٤)
ആദാം ഭൂമിയിലെ അജൈവപദാര്‍ഥത്തില്‍നിന്നും സൃഷ്ടിക്ക പ്പെട്ടവനാണെന്ന് ഈ വചനങ്ങളില്‍നിന്നും എനിക്കു വൃക്തമായി. ഇക്കാര്യത്തില്‍ ക്രിസ്തൂവില്‍നിന്നും ആദാം വൃത്യസ്തനാണ്. ഭൂമി യിലെ അജൈവപദാര്‍ഥത്തില്‍നിന്നല്ലല്ലോ അവന്‍ സൃഷ്ടിക്കപ്പെട്ടത്.
ക്രിസ്തുവെ സംബന്ധിച്ച കൂടുതല്‍ വചനങ്ങള്‍ നിങ്ങള്‍ പഠിക്കുക യാണെങ്കില്‍ ക്രിസ്തുവും ആദാമും തമ്മില്‍ താഴെ കൊടുത്തിരി ക്കുന്ന വൃത്യാസം നിങ്ങള്‍ക്കു കണ്ടെത്തുവാന്‍ കഴിയും:
വ്യത്യാസം 4 : ക്രിസ്തു ആദ്യം ആത്മാവും പിന്നീട് ശരീരവുമായി. അതേസമയം ആദാം ആദ്യം ശരീരവും പിന്നീട് ആത്മാവുമാണ്. ഇക്കാര്യത്തില്‍ ക്രിസ്തുവും ആദാമും വൃത്യാസം എന്നതിലും ഏറെയാണ്. അവര്‍ പരസ്പരം വിരുദ്ധമാണ്.
അല്ലാഹുവില്‍നിന്നുള്ള ആത്മാവ് ക്രിസ്തുവിന്റെ ഉത്ഭവത്തില്‍ എങ്ങനെ ഇടപെട്ടുവെന്ന് ഈ ഖുര്‍ആന്‍ വചനങ്ങള്‍ പഠിപ്പിച്ചു തരും:
“(മറ്റൊരു ഉദാഹരണം) മറിയയുടേതാണ്. തന്റെ (ലൈംഗിക) ദ്വാരം കാത്തുസൂക്ഷിച്ച മറിയയുടെ ഉദാഹരണം. ഇംറാന്റെ മകള്‍. അതിനാല്‍ നാം (അല്ലാഹു) അവളില്‍ നമ്മുടെ ആത്മാവിനെ ഈതി. . അങ്ങനെ അവള്‍ (അതായത് മറിയ) തന്റെ കര്‍ത്താവിന്റെ വചനം സത്യമാണെന്ന് ഉറച്ചു വിശ്വസിച്ചു. അവന്റെ വെളിപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളിലും ഉറച്ച വിശ്വാസമൂണ്ടായി. (ഭക്തിപൂര്‍വം) കീടഴ്പെട്ടവരില്‍ ഒരാളായിരുന്നു അവള്‍” (സുറ അത്തഹ്രീം 66:12).
وَمَرْيَم ابْنَة عِمْرَان الَّتِي أَحْصَنَت فَرْجَهَا فَنَفَخْنَا فِيه مِن رُوحِنَا وَصَدَّقَت بِكَلِمَات رَبِّهَا وَكُتُبِه وَكَانَت مِن الْقَانِتِين (سُورَة التَّحْرِيم ٦٦ : ١٢)
“അവള്‍ അതായത് മറിയ തന്റെ (ലൈംഗിക) വിടവ് കാത്തു സൂക്ഷിച്ചവളായിരുന്നു. അങ്ങനെ നാം (അല്ലാഹു) അവളില്‍ നമ്മുടെ ആത്മാവിനെ ഈതി. അവളെയും അവളുടെ മകനെയും ലോകര്‍ക്ക് (അത്ഭൂത) അടയാളമാക്കി” (സൂറ അല്‍ അമ്പിയാ 21:91).
وَالَّتِي أَحْصَنَت فَرْجَهَا فَنَفَخْنَا فِيهَا مِن رُوحِنَا وَجَعَلْنَاهَا وَابْنَهَا آيَة لِلْعَالَمِينَ (سُورَة الأَنْبِيَاء ٢١ : ٩١)
“വേദക്കാരേ, നിങ്ങള്‍ മതത്തില്‍ അതിര്‍ കവിയരുത്. അല്ലാഹു വിനെക്കുറിച്ച് സത്യമല്ലാതെ (യാതൊന്നും) നിങ്ങള്‍ പറയരുത്. മറിയ യുടെ മകന്‍ ക്രിസ്തുയേശു അല്ലാഹുവിന്റെ ദുതനും മറിയയില്‍ നിക്ഷി പ്തമാക്കിയ അവന്റെ വചനവുമാകുന്നു. അവനില്‍നിന്നുള്ള (അല്ലാഹു വില്‍നിന്നുള്ള) ആത്മാവും ആകുന്നു അവന്‍) ... (സുറത്തുന്നിസാഅല്‍ 4:171)
يَا أَهْل الْكِتَاب لا تَغْلُوا فِي دِينِكُم وَلا تَقُولُوا عَلَى اللَّه إِلا الْحَق إِنَّمَا الْمَسِيح عِيسَى ابْن مَرْيَم رَسُول اللَّه وَكَلِمَتُه أَلْقَاهَا إِلَى مَرْيَم وَرُوح مِنْه ... (سُورَة النِّسَاء ٤ : ١٧١)
അപ്പോള്‍ ക്രിസ്തുവിന്റെ ഉത്ഭവത്തെക്കുറിച്ച് എന്താണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്? അല്ലാഹു തന്റെ ആത്മാവിനെ മറിയയുടെ സ്വകാര്യ ഭാഗത്ത് ഈതി. ഇക്കാരണത്താല്‍ ക്രിസ്തു അല്ലാഹുവില്‍നിന്നുള്ള ആത്മാവാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട കാര്യം ഇവിടെയുള്ളത് ഇതാണ്: അതായത് അല്ലാഹുവില്‍നിന്നുള്ള ആത്മാവ് ആദ്യം അല്ലാഹുവില്‍നിന്നും മറിയയിലേക്കു വന്നു. അതിനുശേഷമാണ് ര്രിസ്തു ശരീരമായി ആവിര്‍ഭവിച്ചത്. ആദ്യം ആത്മാവും പിന്നെ ശരീരവും!
ആദാമിന്റെ സൃഷ്ടിപ്പില്‍ അല്ലാഹുവിന്റെ ആത്മാവ് ഭാഗഭാക്കാ യത് എങ്ങനെയാണ്? മുകളില്‍ പറഞ്ഞ (പേജ് 17) സൂറ സാദ് 38:72 ന് പുറമേ ഈ ചോദ്യത്തിനു താഴെ കൊടുത്തിരിക്കുന്ന ഉത്തരം ഞാന്‍ ഖുര്‍ആനില്‍ കണ്ടെത്തി;
28 “താങ്കളുടെ നാഥന്‍ മാലാഖമാരോടു പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ച യായും കളിമണ്ണില്‍നിന്ന്, ആകൃതി വരുത്തിയ ചെളിയില്‍നിന്ന് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കുകയാണ്. 29 അങ്ങനെ ഞാന്‍ അവനെ രൂപപ്പെടു ത്തുകയും എന്റെ ആത്മാവില്‍നിന്നും, ഞാന്‍ അവനില്‍ ഈതുകയും ചെയ്താല്‍ അവന്‍ (ആരാധനയില്‍?) സാഷ്ടാംഗം പ്രണമിച്ചു വീഴുക” (സുറ അല്‍ ഹിജ്ര്‍ 15:28-29)
٢٨ وَإِذ قَال رَبُّك لِلْمَلاَئِكَة إِنِّي خَالِق بَشَرا مِن صَلْصَال مِن حَمَأ مَسْنُون ٢٩ فَإِذَا سَوَّيْتُه وَنَفَخْت فِيه مِن رُوحِي فَقَعُوا لَه سَاجِدِين (سُورَة الْحِجْر ١٥ : ٢٨ و ٢٩)
ഇതില്‍നിന്നും ഇതര ഖുര്‍ആന്‍ വചനങ്ങളില്‍നിന്നും ക്രിസ്തു വിനെപ്പോലെ ആദാമിനും അല്ലാഹുവില്‍നിന്നുള്ള ആത്മാവ് ഉണ്ടാ യിരുന്നുവെന്ന് വൃക്തമാണ്. എന്നിരുന്നാലും ശരീരത്തിന്റെ ഭാതിക രൂപീകരണമാണ് ആദാമിന്റെ കാരൃത്തില്‍ ആദ്ൃമുണ്ടായത്. അതിനു ശേഷം മാര്രമാണ് ആ രൂപപ്പെടുത്തിയ ശരീരത്തില്‍ അല്ലാഹു തന്റെ ആത്മാവില്‍നിന്നും ഈതിയത്. ക്രിസ്തുവില്‍ ഇതു ശരിക്കും വിപരീത മായിരുന്നു. അല്ലാഹു തന്റെ ആത്മാവില്‍നിന്നും ആദ്യം മറിയയില്‍ ഈതി. പിന്നീട് അവളില്‍ ശരീരമുള്ള ഒരൂ ശിശുവായി ക്രിസ്തു ഉണ്ടായി. അതുകൊണ്ടാണ് അല്ലാഹുവില്‍നിന്നുള്ള ആത്മാവായി ക്രിസ്തു മാതം വെളിപ്പെട്ടിരിക്കുന്നത്. അല്ലാഹുവില്‍നിന്നുള്ള ആത്മാവായി ഖുര്‍ആനില്‍ ഒരിടത്തും ആദാമിനെ അവതരിപ്പിക്കുന്നില്ല.
സംരഗഹം: ആദാമിനെ പ്പോലെ പിതാവില്ലാതെ അല്ലാഹു ക്രിസ്തുവെ സൃഷ്ടിച്ചുവെന്ന് മുസ്‌ലിം പണ്ഡിതര്‍ എടുത്തുകാണി ക്കുന്നു. എന്നാല്‍ ക്രിസ്തുവും ആദാമും തമ്മിലൂള്ള മറഞ്ഞുകിടക്കുന്ന നാലു വൃത്യാസങ്ങളെ അവര്‍ പുറത്തുകാണിക്കുന്നില്ല. ക്രിസ്തു ഒരു മാതാവില്‍നിന്നും ജനിച്ചവനാണ്. ആദാം ഒരു മാതാവില്‍നിന്നും ജനി ച്ചവനല്ല. ക്രിസ്തു ഭൂമിയില്‍നിന്നും സൃഷ്ടിക്കപ്പെട്ടില്ല. അതേസമയം ആദാം ഭൂമിയില്‍നിന്നും സൃഷ്ടിക്കപ്പെട്ടവനാണ്. ക്രിസ്തു സ്ര്രീയില്‍നിന്നും (മറിയ) എടുക്കപ്പെട്ടു. അതേസമയം സ്ത്രീ (ഹവ്വാ) ആദാമില്‍നിന്നും എടുക്കപ്പെട്ടവളാണ്. ക്രിസ്തു ആദ്യം ആത്മാവും പിന്നെ ശരീരവുമായിരുന്നു. അതേസമയം ആദാം ആദ്യം ശരീരവും പിന്നെ ആത്മാവുമായിരുന്നു.
ക്രിസ്തുവും ആദാമും തമ്മിലുള്ള ഖുര്‍ആനിലെ ഈ മറഞ്ഞു കിടക്കുന്ന വൃത്യാസങ്ങള്‍ ഞാന്‍ കണ്ടെത്തിയപ്പോള്‍ സൂറ 3:59 ന്റെ സാധാരണമായുള്ള വ്യാഖ്യാനം തെറ്റായിരിക്കണം എന്നു ഞാന്‍ അനു മാനിച്ചു. ക്രിസ്തു ആദാമിനെപ്പോലെയല്ലു. പക്ഷേ കൂടുതല്‍ പ്രധാന മായി മൗലികമായ രീതികളില്‍ത്തന്നെ അവനില്‍നിന്നും വൃത്യസ്ത നായിരിക്കുന്നു. ക്രിസ്തുവെയും ആദാമിനെയും സംബന്ധിച്ച ഇതര ഖൂര്‍ആന്‍ പ്രസ്താവനകള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഈ വ്യത്യാസം വിപുലീകരിക്കാന്‍ കഴിയും. ക്രിസ്തുവും ആദാമും തമ്മില്‍ സ്വഭാവത്തിലുള്ള സാമ്യം ആഴത്തില്‍ ചോദ്യം ചെയ്യൂന്നതിലേക്ക് ഇത് എന്നെ നയിച്ചു. എന്റെ മുസ്‌ലിം അധ്യാപകര്‍ എന്നെ പഠിപ്പിച്ചതായി രുന്നു ക്രിസ്തുവും ആദാമും തമ്മിലുള്ള ആ സാമൃത.