Previous Chapter -- Next Chapter
1.3. ഏത് അര്‍ഥത്തിലാണ് അബ്രാഹാം മുസ്ലിമായത്?
സൂറ അല്‍ ബഖറ 2:124-134 ആകുന്നു അബ്രാഹാമിനെ ഒരു മുസ്‌ലിമായി ചിയ്രീകരിക്കുന്ന ഖുര്‍ആനിലെ പ്രധാന ഖണ്ഡിക. തന്റെ പിന്‍ഗാമികളോടൊപ്പം മുസ്്‌ലിമായിത്തീരാന്‍ ഇവിടെ അധ്രാഹാം ആദ്യമായി കര്‍ത്താവിനോട് പ്രാര്‍ഥിച്ചു (2:128). പിന്നെ അബ്രാ ഹാമിന്റെ കര്‍ത്താവ് അവനോട് കീഴ്‌പ്പെടാന്‍ (അതായത് മുസ് ലിമായിത്തീരാന്‍) കല്‍പിച്ചു. അത് അദ്ദേഹം അനുവര്‍ത്തിച്ചു (2:131). തങ്ങളുടെ മതം തങ്ങള്‍ക്കായി അല്ലാഹു തിരഞ്ഞെടുത്തു വെന്നും അവന്‍ മുസ്‌ലിമായിത്തീര്‍ന്നിട്ടല്ലാതെ തങ്ങള്‍ മരിക്കരുതെന്നും പിന്നീട് അധ്രാഹാം തന്റെ മക്കളോടും യാക്കോബിനോടും കല്‍പിച്ചു (2:132). യാക്കോബ് മരിക്കാന്‍ കിടക്കുമ്പോള്‍ യാക്കോബിന്റെ മക്കള്‍ വന്ന് യാക്കോബിന്റെ ദൈവവും പിതാക്കന്മാരായ അബ്രാഹാമിന്റെയും യിശ്മായേലിന്റെയും യിസ്ഹാക്കിന്റെയും ദൈവവുമായ ഏകദൈവത്തിന് ഞങ്ങള്‍ മുസ്‌ലിംകളാണെന്ന് പറഞ്ഞു (2:133). കീഴൊതുങ്ങല്‍ (ഇസ്ലാം) എന്ന വസ്തുത ഇവിടെ മാറുന്നുവെന്നത് വിചിത്രം. തുട ക്കത്തില്‍ അബ്രാഹാമിന്റെ കര്‍ത്താവിനുള്ള കീഴൊതുങ്ങല്‍ ആയി രുന്നു. പിന്നെ ചുരുക്കത്തില്‍ അല്ലാഹുവിനുള്ള കീഴൊതുക്കമായി. അവസാനം യാക്കോബിന്റെയും അ്രാഹാമിന്റെയും യിശ്മായേലി ന്റെയും യിസ്‌ഹാക്കിന്റെയും ദൈവത്തിനുള്ള കീഴൊതുങ്ങലായി. എന്താണ് കീഴൊതുങ്ങല്‍കൊണ്ട് ഉദ്ദിഷ്ടമെന്ന് ഈ വചനങ്ങള്‍ വ്യക്ത മായി പറയുന്നുമില്ല. അത് ഹൃദയത്തിന്റെ മനോഭാവമാണോ? ബിംബ ങ്ങളില്‍നിന്നുള്ളകേവലം വിട്ടുനില്‍ക്കല്‍ആണോ? അതോ അതിനെ ക്കാള്‍ ഏറെയാണോ?? ഇന്നത്തെ ഇസ്ലാമില്‍ ഉത്തരം സുവ്യക്തം. പക്ഷേ ഖൂര്‍ആനിലെ അബ്രാഹാമിനെ സംബന്ധിച്ചിടത്തോളം ഉത്തരം അവ്യക്തമാണ്.
അപ്പോള്‍ ഖുര്‍ആന്‍ അനുസരിച്ച് അബ്രാഹാം ഒരു മുസ്‌ലിം ആയി രുന്നുവോ? അതേ, അല്ല. കീഴൊതുങ്ങലിന്റെ ആശയം പ്രതിഫലിപ്പി ക്കുന്ന അബ്രാഹാമിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുന്നില്ല. അ്രാഹാമിനെ സംബന്ധിച്ച് മുസ്‌ലിം എന്ന് ഉപയോഗിക്കുന്ന ഖുര്‍ആനിന് അനുസൃതമായ അദ്ദേഹത്തിന്റെ ജീവിത സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കീഴൊതുങ്ങലിന്റെ ഉള്ളടക്കത്തെ വൃക്തമാക്കുന്നുമില്ല. സൂറ അല്‍ ബഖറ 2:124-134 ഖണ്ഡിക ഈ വക പ്രസ്താവനകള്‍ നടത്തുന്നുവെന്നത് ശരിതന്നെ: “അബ്രാഹാം തന്റെ നാഥങ്കല്‍നിന്നും വചനങ്ങള്‍ തേടി. അത് അദ്ദേഹം (അ്രാഹാം) നിറവേറ്റുകയും ചെയ്തു” (2:124). “നാം (അതായത് അല്ലാഹു) വീട് ഉണ്ടാക്കി (ഏത് വീടിനെ?) ജനങ്ങള്‍ക്ക് യാധ്ര പോകുന്നതിനുള്ള സ്ഥലവും സുരക്ഷാസ്ഥാനവുമാക്കിയിരിക്കുന്നു. അബ്രാഹാമിന്റെ വസ തിയെ പ്രാര്‍ഥനാസ്ഥലമാക്കുകയും ചെയ്യുക” (2:125). “പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭക്തജനങ്ങള്‍ക്കും മുട്ടുകുത്തി സാഷ്ടാംഗം ചെയ്യു ന്നവര്‍ക്കും വേണ്ടി എന്റെ വീടിനെ ശുദ്ധീകരിക്കാന്‍ അബ്രാഹാമി നോടും യിശ്മായേലിനോടും നാം ഉടമ്പടി ചെയ്തു” (2:125). അഡ്രാ ഹാം പ്രാര്‍ഥിക്കുന്നു: “ഞങ്ങളുടെ നാഥാ, നിന്റെ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയും അവരെ ഗ്രന്ഥം പഠിപ്പിക്കുകയും അവരെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവര്‍ക്കിടയില്‍ നീ അയയ് ക്കണമേ” (2:129). എന്നാല്‍ ഇവിടെയൊന്നും അവയുടെ ഉള്ളടക്കവു മായി ബന്ധപ്പെട്ട് “ഇസ്‌ലാം” എന്ന പദ്രപയോഗം യഥാര്‍ഥത്തില്‍ നട ത്തുന്നില്ല. മറിച്ച് ഇസ്ലാമിന്റെ യഥാര്‍ഥ ആശയം ഭാവിയില്‍ വരാനി രിക്കുന്നേയുള്ളുവെന്ന കാരൃമാണ് ആ വചനങ്ങളില്‍ പ്രതി ഫലിക്കുന്നത്. അതായത് അ്രാഹാമിനൂശേഷം ജനങ്ങള്‍ക്കായി ഒരു ദൂതനെ അയയ്ക്കാന്‍ അല്ലാഹുവിനോട തേടുകയാണ്. ആ ദൂതനാണ് വാസ്തവത്തില്‍ കീഴൊതുങ്ങുന്ന ഇസ്ലാം എന്തെന്ന് അവരെ പഠിപ്പി ക്കുക (2:129).
അന്വേഷണത്തിന്റെ ഈ ആദ്ൃദിശ നാം സംഗ്രഹിക്കുകയാണെ ങ്കില്‍ ഖുര്‍ആന്‍ അവ്രാഹാമിനെ പ്രാഥമിക മുസ്ലിമായിട്ടാണ് ചിത്രീ കരിക്കൂന്നതെന്ന അനുമാനത്തില്‍ നാം എത്തിച്ചേരും. സമ്പൂര്‍ണമായ ഇസ്ലാം ശേഷം വരുന്നുണ്ട്. അതിനുവേണ്ടി പ്രാര്‍ഥിക്കുന്ന ആളാണ് അ്രാഹാം. ഭാവിപ്രവാചകന്‍ വന്ന് സമ്പൂര്‍ണ ഇസ്ലാം വെളിപ്പെടു ത്തും. ഈ ഭാവിപ്രവാചകന്‍ മൂഹമ്മദ് എന്ന അറബിയാണെന്നത്രേ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. നമുക്ക് ഇന്ന് അറിയാവുന്നപോലെ പൂര്‍ണമായ ഇസ്ലാം കൊണ്ടുവന്നത് അദ്ദേഹമാണല്ലോ.
അ്ബാഹാമിനെ സംബന്ധിച്ച് അദ്ദേഹം (പാഥമിക മുസ്ലി മാണെന്ന ഈ വിശ്വാസം ഇസ്ലാമിന്റെ ഭാഗമാണെന്ന കാരൃം ഇവിടെ ശ്രദ്ധാര്‍ഹമാണ്. മുഹമ്മദ് എന്ന അറേബ്യൃക്കാരന്റെ കാലശേഷവും ജീവിതകാലത്തുമായി അറബികള്‍ ആരംഭിച്ചതാണ് ഇസ്ലാം. ഈ വിശ്വാസത്തിന് അടിത്തറയായി വര്‍ത്തിക്കുന്നത് ഖുര്‍ആന്‍ സൂക്ത ങ്ങളാണ്. ഇസ്‌ലാമിന്റെ അസ്തിവാരമായ വേദമാണ് ഖുര്‍ആന്‍. അറബി കളാണ് അതിന് ആരംഭമിട്ടത്. അറബികളാണ് ഇസ്ലാം തുടങ്ങിയത് എന്നാണിതിനര്‍ഥം (അറബികള്‍ എന്നു പറഞ്ഞതിനര്‍ഥം അറേ ബ്യനായ മുഹമ്മദും അറബി സംസാമരിക്കുന്നവരായ അദ്ദേഹത്തിന്റെ ആദ്യകാല അനുയായികളും എന്നാണ്). ഇസ്ലാമിന് ആരംഭം കുറിച്ച ഈ അറബികള്‍ ഇന്നത്തെ ഇസ്ലാമികാനുചരന്മാരോട് പറയുന്നത് അബ്രാഹാം മുസ്ലിമാണ് എന്നത്രേ. എന്നാല്‍ അഡ്രാഹാമും പിന്‍ ഗാമികളും ഇതു സംബന്ധിച്ച് എന്തു പറയുന്നു?