Previous Chapter -- Next Chapter
2.3. അപ്പോള്‍, അബ്രാഹാം ജീവിച്ചതെവിടെ?
അബ്രാഹാം ജീവിച്ച സ്ഥലങ്ങളുടെ ഭൂമിശാസ്ത്ര നാമങ്ങളോ വിശ ദാംശങ്ങളോ അറബിയിലുള്ള ഖുര്‍ആന്‍ നല്‍കുന്നില്ല. ഹീ്രു ഭാഷ യിലെ സുഹുഫ് ഇബ്റാഹീം (അധ്രാഹാമിന്റെ വേദപുസ്തക ത്താളുകള്‍) മുകളില്‍ വിവരിച്ചപോലെ ഇന്ന് തെക്കേ ഇറാഖില്‍പ്പെട്ട സ്ഥലത്തുനിന്ന് അധ്രാഹാം പുറപ്പെട്ടതും പിതാവിനോടൊപ്പം ഇന്ന് ദക്ഷിണ തുര്‍ക്കിയില്‍പ്പെട്ട വടക്കോട്ട് യാധ്ര ചെയ്തതും അറബികള്‍ പാലസ്തീന്‍ എന്നു വിളിക്കുന്ന നാട്ടില്‍ ചെന്നെത്തിയതും എല്ലാം വിവരിക്കുന്നുണ്ട്. ഭൂമിശാസ്ത്ര വിവരങ്ങള്‍ ഇതു സംബന്ധിച്ച് ധാരാളമായി ത്തന്നെ തോറയിലെ ഈ പുസ്തകം തരുന്നു. എബ്രായര്‍ “യിസ്രായേല്‍” എന്നാണ് അര്ബാഹാം തന്റെ യാര്രയില്‍ എത്തിച്ചേര്‍ന്ന പാലസ്തീനെ വിളിക്കുന്നത്. ഹിജാസിലെ കൂടുതല്‍ തെക്കോട്ടുള്ള ഭാഗത്ത് (അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറു ഭാഗം) അഡ്രാഹാമോ യിശ്മായേലോ ഹാഗാറോ പാര്‍ത്തിരുന്നതായി ഒരു സൂചനയും സുഹുഫ് ഇബ്റാഹീമില്‍ (അബ്രാഹാമിന്റെ വേദപുസ്തകത്താളുകള്‍?) നിങ്ങള്‍ കാണുന്നില്ല ഒരിടത്തും തന്നെ. മക്ക നഗരത്തിലോ സമീപ്രപദേശങ്ങളിലോ അവര്‍ പാര്‍ത്തിരുന്നതായി യാതൊരു വിവരവുമില്ല.
അബ്രാഹാം പാര്‍ത്തിരുന്ന സ്ഥലങ്ങളെ സംബന്ധിച്ച് വിശദമായ ഭൂമിശാസ്ര്തര വിവരങ്ങള്‍ അറബിയിലുള്ള ഖുര്‍ആന്‍ നല്‍കാത്തതുമൂലം മുസ്‌ലിംകളെ തൃപ്തിപ്പെടുത്താന്‍ പിന്നെയുള്ളത് ആഖ്യാനങ്ങളാണ് (ഹദീസുകള്‍). ഇസ്‌ലാം ആരംഭിച്ച അറബികളുടെ ആഖ്യാനങ്ങ ളാണിവ. ഖുര്‍ആനിന് തരാന്‍ കഴിയാതെവന്ന വിവരങ്ങള്‍ ഈ ഹദീസു കളാണ് നല്‍കുന്നത്. ആദ്യകാല മുസ്ലിംകളുടെ ഈ അറബി ആഖ്യാനങ്ങള്‍ (ഹദീസുകള്‍) വിവരിക്കുന്ന ഈ ഭൂമിശാസ്ര്ര വിവരങ്ങള്‍ എബ്രായ ഭാഷയിലെ സുഹുഫ് ഇബ്റാഹീമുമായി നിങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ പുരാതനമായ ഈ എബ്രായ ഗ്രന്ഥങ്ങളിലെ ഭൂമിശാസ്രത വിവരങ്ങള്‍ ഏറിയകൂറും ഇസ്ലാമിന്റെ ഈയടുത്ത കാലത്തെ ഈ അറബി ആഖ്യാനങ്ങളില്‍ ഉള്‍പ്പെടുത്തി യതു കണ്ടാല്‍ നിങ്ങള്‍ ആശ്ചരൃഭരിതരാകും. എന്നാല്‍ ഈ വിവര ങ്ങള്‍ക്ക്‌അവലംബമായ ഹീബ്രു ഗ്രന്ഥങ്ങളെ പരാമര്‍ശിക്കാതെയാണ് അത് ചെയ്തുവച്ചിട്ടുള്ളത്. അതിന്റെ ഫലമായി അബ്രാഹാം വടക്കോട്ട് സിറിയയിലേക്ക് യാത്ര ചെയ്തതായി ധാരാളം മുസ്ലിംകള്‍ ഇന്ന് വിശ്വസിക്കുന്നു. ഖുര്‍ആന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാനം പാലി ച്ചിരിക്കുകയാണെങ്കിലും മെസപൊട്ടേമിയയില്‍നിന്നാണ് അബ്രാഹാം യാത്ര പുറപ്പെട്ട് വടക്കോട്ട് സഞ്ചരിച്ച് സിറിയയിലെത്തിയതും തുടര്‍ന്ന് പാലസ്തീനെന്നോ ഇരസായേലെന്നോ വിളിക്കപ്പെടുന്ന ദേശത്തെത്തി യതുമെന്ന് മുസ്ലിംകള്‍ ഇന്ന് വിശ്വസിക്കുകയാണ്. എന്നാല്‍ ഇസ്ലാം ആരംഭിച്ച അറബികളുടെ ഈ ഹദീസ് ആഖ്യാനം അവകാശപ്പെടു ന്നത് അബ്രാഹാം തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് മകന്‍ യിശ്മായേലും യിശ്മായേലിന്റെ അമ്മ ഹാഗാറുമൊത്ത് മക്ക എന്നു വിളിക്കപ്പെടുന്ന അറേബ്യയിലെ സ്ഥലം സന്ദര്‍ശിച്ചുവെന്നത്രേ. ഹീവ്രു വിലെ സുഹുഫ് ഇബ്റാഹീമില്‍ ഈ വിവരം കാണുക സാധ്യമല്ല. അതുകൊണ്ടാണ് ഈ വൃത്യാസം വിശദമായി ചര്‍ച്ചചെയ്യേണ്ടി വരു ന്നത്. ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ ഗ്രഹിക്കുന്നതിന് അലപം വിശദമായിത്തന്നെ ഇക്കാര്യം അഭിസംബോധന ചെയ്യേണ്ട തുണ്ട്.