Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 016 (How Arabic is the Koran?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 4. ഇസ്‌ലാം തുടങ്ങിവച്ച അറബികള്‍ ആരായിരുന്നു?

4.3. ഖുര്‍ആന്‍ എത്രമാര്രമാണ്‌ അറബിയായിട്ടുള്ളത്‌?


അറബിയായ മുഹമ്മദിന്‌ കിട്ടിയ ആദൃത്തെ “വെളിപ്പാട്‌' മൂതല്‍ക്കാണ്‌ ഇസ്ലാം ആരംഭിച്ചത്‌. മാലാഖയായ ജിബ്രീല്‍ (ഗ്രബിയേല്‍) ഈ “വെളിപ്പാടുകളില്‍” ഉപയോഗിച്ച ഭാഷ അറബിയായി രുന്നു. ഖുര്‍ആന്‍ സമ്പൂര്‍ണമായും അറബിയാണെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കൂന്നുമുണ്ട്‌. ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ത്തന്നെയാണ്‌ അവരുടെ ഈ വിശ്വാസം രൂപപ്പെട്ടിരിക്കുന്നത്‌. “അറബി യിലുള്ള ഖുര്‍ആനായി നാം (അതായത്‌ അല്ലാഹു) ഇതിനെ (അതായത്‌ ഗ്രന്ഥത്തെ) ഇറക്കിയിരിക്കുന്നു. നിങ്ങള്‍ക്ക്‌ മനസ്സിലാകാന്‍ (സാധിക്കുന്നതിന്‌) വേണ്ടി” (സൂറ യൂസുഫ്‌ 12:2). ഈ ഖുര്‍ആനിന്റെ അറബി സൂവ്യക്തമാണെന്ന്‌ അവര്‍ വീക്ഷിക്കുന്നു. "ഇത്‌ (അതായത്‌ ഖൂര്‍ആന്‍?) വൃക്തമായ അറബി ഭാഷയിലാണ്‌ അവതരിച്ചത്‌” (സൂറ അശ്ശൂറാ 26:191-194).

വൃക്തമായ അറബിയാണ്‌ ഖുര്‍ആനെന്ന്‌ ഖൂര്‍ആന്‍ ഇങ്ങനെ ഈന്നിപ്പറയുന്നുണ്ടെങ്കിലും ഖുര്‍ആനിലുള്ള എല്ലാ വാക്കുകളും യഥാര്‍ഥ അറബിയല്ലെന്ന്‌ ആദ്യകാലം മുതല്‍ തന്നെയുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഗ്രഹിച്ചിട്ടുണ്ട്‌. ചില സൂറകളുടെ ആരംഭത്തിലുള്ള ദുര്‍ധ്രഹമായ, അന്വേഷണാത്മകമല്ലാത്ത അക്ഷരങ്ങള്‍ക്കു (ഉദാ ഹരണത്തിന്‌ അലമ സുറ അല്‍ ബഖറയിലെ 2:1, സൂറ മര്‍യം 19:1 ലെ കഹയഅസ) പുറമെ അനറബി ഭാഷകളിലെ അതായത്‌ അനൃഭാഷ കളിലെ പദങ്ങള്‍ ഖുര്‍ആനില്‍ കണ്ടെത്തിയിട്ടുണ്ട്‌. ചില സുറകളൂടെ ആരംഭത്തിലുള്ള അക്ഷരങ്ങള്‍ക്ക്‌ യാതൊരര്‍ഥവുമില്ല. അപ്രകാരം ഖുര്‍ആനില്‍ കണ്ടെത്തിയ വിദേശ ഭാഷാ പദങ്ങള്‍ക്ക്‌ അറബിഭാഷ യില്‍ യാതൊരു അര്‍ഥവുമില്ല. മുസ്ലിംകളായ ഖുര്‍ആന്‍ പണ്ഡിത രാണ്‌ ഈ വസ്തൂത ഉയര്‍ത്തിക്കാട്ടിയതും. അവര്‍ക്ക്‌ അറബിഭാഷ മാത്രമല്ല അറിവുള്ളത്‌. മധ്യപൗരസ്തൃദേശത്തെ ഇതര ഭാഷകളിലും അവര്‍ക്ക്‌ പരിജ്ഞാനമുണ്ട്‌ (തദ്ഫലമായി അറബി മാതൃഭാഷയല്ലാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാം വ്യാപിക്കുകയുമുണ്ടായി). വ്യക്തമായ അറബിയിലാണ്‌ ഖൂര്‍ആന്‍ എന്ന ഖുര്‍ആനിക പ്രസ്താവ നയ്ക്ക്‌ കടക വിരുദ്ധമാണ്‌ ഖൂര്‍ആനില്‍ കണ്ടെത്തിയ അനറബി (അജമീ) പദങ്ങള്‍. ഈ പദങ്ങളുടെ പട്ടിക തയാറാക്കുന്നതിലേക്കാണ്‌ ഈ കണ്ടെത്തലൂകള്‍ നയിച്ചത്‌. ഖുര്‍ആനിലെ അനറബി പദസമ്പത്ത്‌ ഉയര്‍ത്തിക്കാട്ടിയ മൂസ് ലിം ജ്ഞാനികള്‍ ഇതാണ്‌ വേണ്ടതെന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്‌. അതായത്‌ മുന്‍കാല പ്രവാചകന്മാരിലൂടെയും ദൈവദൂതന്‍മാരിലൂടെയും മുഹമ്മദിനു വന്നുകിട്ടിയ സന്ദേശങ്ങളാണ്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌. “ഒരു ജനതയിലേക്കും അവരവരുടെ ഭാഷ യിലല്ലാതെ നാം ദൂതന്മാരെ അയച്ചിട്ടില്"നല്ന്‌ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (സൂറ ഇബ്രാഹിം 14:4)." എല്ലാ ദുതന്മാരിലൂടെയും വന്നുകിട്ടിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആനില്‍ അത്തരത്തിലുള്ള അനറബി വാക്കുകള്‍ കൂടി ഉള്‍പ്പെടേണ്ടതു തന്നെയാണെന്നത്രേ ഈ ഖുര്‍ആന്‍ പണ്ഡിതന്മാരുടെ ഭാഷ്യം.

തദ്ഫലമായി ഹീബ്രു, സുരിയാനി, ഗ്രീക്ക്‌, റോമന്‍, പേര്‍ഷ്യന്‍, കോപ്റ്റിക്‌ ഉള്‍പ്പെടെയുള്ള പത്തിലധികം ഭാഷകളിലെ പദങ്ങള്‍ ഖുര്‍ ആന്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ്‌ ആധികാരിക മുസ്ലിം പണ്ഡിതര്‍ കണ്ടെത്തിയിട്ടുള്ളത്‌. ജലാലുദ്ദീന്‍ സുയൂത്വിയുടെ (എ.ഡി. 1505 ല്‍ മരണം) “അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍" (ഖുര്‍ആന്‍ ശാസ്ത്ര ത്തില്‍ ഒരു കൃതൃത എന്നാണ്‌ ഈ ശീര്‍ഷകത്തിന്റെ ഭാഷാര്‍ഥം) എന്ന പ്രശസ്ത കൃതിയില്‍ അത്തരം അനറബി പദങ്ങളുടെ പ്രസിദ്ധ മായ ഒരു പട്ടിക കാണാം. സുയൂത്വിയുടെ ഈ ഗ്രന്ഥത്തിന്റെ 38 അധ്യായത്തില്‍ ഈ പട്ടിക കാണാം. ആര്‍തര്‍ ജ്രഫി ഈയിടെയായി ഈ വിഷയത്തില്‍ ഒരു പഠനം നടത്തി. ദ ഫോറിന്‍ വൊക്കാബുലറി ഒഫ്‌ ദ ഖുര്‍ആന്‍ - ഖുര്‍ആനിലെ വിദേശ പദസമ്പത്ത്‌ എന്ന ശീര്‍ഷക ത്തില്‍ പ്രസിദ്ധീകൃതമായ ആ പഠനത്തില്‍നിന്നും എടുത്ത ഖുര്‍ ആനിലെ അനറബി പദങ്ങളുടെ ഉദാഹരണങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഇന്ത്യയിലെ ബറോഡയില്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1938 ലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌.

a) ഖുര്‍ആനിലെ എബ്രായ പദങ്ങള്‍: സൂറ അല്‍ ബഖറയിലെ 2:248 വചനത്തില്‍ വന്ന സകീന എന്ന പദം. ദൈവതേജസ്സ്‌ അവന്റെ ശ്രീകോവിലില്‍ അതായത്‌ മരുഭൂമിയിലെ കൂടാരത്തിലോ പില്‍ ക്കാലത്ത്‌ യരൂശലേം ദേവാലയത്തിലോ വസിക്കല്‍ എന്നര്‍ഥമുള്ള ശെഖൈനാ എന്ന എബ്രായ പദത്തില്‍നിന്നാണ്‌ ഈ വാക്കിന്റെ ഉറവിടം. സൂറ അല്‍ ബഖറ 2:158 ലെ ഹജ്ജ എന്ന ശബ്ദം. ഉത്സവം എന്നര്‍ഥമുള്ള ഹഗ്ഗ എന്ന ഹീബ്രു പദത്തില്‍നിന്നാണ്‌ ഉണ്ടായത്‌. സൂറ അൽ-തൗബ 9:31-ൽ അഹ്ബാർ ('ഹബീർ' എന്ന ഹീബ്രുവിൽ നിന്ന്, 'അധ്യാപകൻ' എന്നർത്ഥം). അസ്ബാത്ത്‌ സൂറ അല്‍ അഅറാഫിലെ 7:160 വചനത്തില്‍ വന്നത്‌. സിബ്ത്‌ എന്ന പദത്തിന്റെ ബഹുവചനമാണിത്‌. ഗോത്രം എന്നര്‍ഥമുള്ള ഷീബെത്ത്‌ എന്ന ഹീബ്രു പദം ആണ്‌ ഉറവിടം. സൂറ അസ്സുമര്‍ 39:47 അല്ലാഹുമ്മ. എലോഹ്‌ എന്ന ഹീബ്രു പദത്തിന്റെ ബഹുവചനമായ എലോഹിമില്‍നിന്നാണ്‌ ഉറവിടം. ആ രണ്ട്‌ വാക്കുകള്‍ക്കും ദൈവം എന്നര്‍ഥം. തൂഫാന്‍ സൂറ അല്‍ അന്‍കബൂതിലെ 29:14 വചനത്തില്‍ വന്നത്‌. പ്രളയം എന്നര്‍ഥമുള്ള എ്രായ പദമായ തൂഫാനയില്‍നിന്നും വന്നിട്ടുള്ള പദമാണിത്‌. സൂറ അദ്ദാരിയാത്തില്‍ 51:40 യമ്മ്‌ എന്ന പദം. കടല്‍ എന്നര്‍ഥ മുള്ള യാം എന്ന ഹീബ്രു പദത്തില്‍നിന്ന്‌ വന്നതാണിത്‌.
b) ഖുര്‍ആനിലെ ഗ്രീക്ക്‌ വാക്കുകള്‍: സൂറ യൂസുഫിലെ 12:20 ദറാഹിം എന്ന പദം. ദിര്‍ഹമിന്റെ ബഹുവചനമാണിത്‌. നാണയം എന്നര്‍ഥ മുള്ള ദ്രാഖ്മ എന്ന ഗ്രീക്ക്‌ പദത്തില്‍നിന്നാണ്‌ ഇതിന്റെ നിഷ്പത്തി. സൂറത്ത്‌ മാഇദ 5:47 ലെ ഇന്‍ജീല്‍ എന്ന പദം. സുവിശേഷം എന്നര്‍ഥമുള്ള ഇവാഞ്ചലിയോന്‍ എന്ന ഗ്രീക്ക്‌ പദത്തില്‍നിന്ന്‌ വന്നത്‌. സൂറ താഹയിലെ 20:116 ഇബ്ലീസ്‌ എന്ന വാക്ക്‌ അപ കീര്‍ത്തിപ്പെടുത്തുന്നവന്‍ അഥവാ പിശാച്‌ എന്നര്‍ഥമുള്ള ഗ്രീക്ക്‌ പദമായ ഡയബൊലോസില്‍നിന്നെടുത്തത്‌.
c) ഖുര്‍ആനിലെ റോമന്‍ (ലാറ്റിന്‍) പദങ്ങള്‍: സൂറ ആലു ഇംറാനിലെ 3:75 ദീനാര്‍. റോമന്‍ നാണയം എന്നര്‍ഥമുള്ള ദിനാറിയസ്‌ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌ ഇതിന്റെ ഉദ്ഭവം. സൂറ അല്‍ ഫാതിഹ 1:5,6 ലെ സിറാത്ത്‌ റോഡ് എന്നർത്ഥം വഴി എന്നര്‍ഥമുള്ള ലത്തീന്‍ പദമായ സ്ര്രാത്ത എന്ന വാക്കില്‍നിന്നും വന്നതാണ്‌. സൂറ ആലു ഇംറാനിലെ 4:20 വചനത്തിലെ ഖിന്‍ത്വാര്‍ എന്ന വാക്ക്‌ വ്യാപ്ത ത്തിന്റെ അളവ്‌ എന്നര്‍ഥമുള്ള സെന്റിനേറിയം എന്ന ലാറ്റിന്‍ പദ ത്തില്‍നിന്നെടുത്തതാണ്‌.
d) ഖുര്‍ആനിലെ സുരിയാനി പദങ്ങള്‍: സൂറ ലുഖ്മാന്‍ 31:15 വചന ത്തിലെ ഖര്‍ദല്‍ കടുകുമണി എന്നര്‍ഥമുള്ള ഹര്‍ദല്‍ എന്ന സുരിയാനി പദത്തില്‍നിന്നും വന്നതാണ്‌. സൂറ അല്‍ അന്‍ആമിലെ 6:145 വചനത്തില്‍ വന്ന ഖിന്‍സീര്‍ എന്ന വാക്ക്‌ പന്നി എന്നര്‍ഥ മുള്ള ഹസീറ ഒരുപക്ഷേ കാട്ടുപന്നി എന്നര്‍ഥമുള്ള അഹ്മറിക്‌ ഹന്‍സീര്‍ എന്ന പദത്തില്‍നിന്ന്‌ എടുത്തതാണ്‌. സൂറത്തുന്നൂര്‍ 24:35 ലെ സുജാജ എന്ന പദം സുരിയാനിയിലെ സെഗോഗിത്താ എന്ന പദത്തില്‍നിന്ന്‌ എടുത്തതാണ്‌. കുപ്പി, പളുജം എന്നെല്ലാ മാണ്‌ അര്‍ഥം. സൂറ അല്‍ ബഖറ 2:132 ലെ സിബ്ഗ എന്ന പദം സബഅ അഥവാ മുക്കുക എന്നര്‍ഥമുള്ള സുറിയാനി പദത്തില്‍ നിന്നെടുത്തതാണ്‌. സ്നാനത്തിന്‌ സുറിയാനിയില്‍ ഉപയോഗി ക്കുന്ന വാക്കാണത്‌. സൂറ അല്‍ മുഅമിനൂന്‍ 23:20 ലെ തൂര്‍' എന്ന വാക്ക്‌. പാറക്കെട്ട്‌ അല്ലെങ്കില്‍ മല എന്നര്‍ഥമുള്ള തൂര്‍ എന്ന സുരിയാനി പദത്തില്‍നിന്നും നിഷ്പന്നം. സൂറ അല്‍ അമ്പിയാ 21:87 ലെ അന്നൂന്‍ സുരിയാനി പദമായ നൂനാ എന്ന പദത്തില്‍നിന്നും ഉത്ഭവം പുണ്ടതാണ്‌. മീന്‍'' എന്നാണ്‌ നൂനാ എന്ന സുറിയാനി പദത്തിനര്‍ഥം.
e) ഖുര്‍ആനിലെ പേര്‍ഷ്യന്‍ വാക്കുകള്‍: സുറ അല്‍ കഹ്ഫ്‌ 18:31 ലെ ഇസ്തബ്റഖ്‌ എന്ന പദം പേര്‍ഷ്യന്‍ ഭാഷയിലെ അത്യധികം മോടി കൂടിയ ചിത്രവേല ചെയ്ത പട്ട്‌എന്നര്‍ഥമുള്ള ഇസ്തബ്റഖ്‌ എന്ന വാക്കില്‍നിന്ന്‌ നിഷ്പതിച്ചതാണ്‌. സൂറ അര്‍ റഹ്മാന്‍ 55:20 ലെ ബര്‍സഖ്‌ എന്ന ശബ്ദം കടമ്പ, ഭിത്തി എന്നീ അര്‍ഥങ്ങളുള്ള പേര്‍ഷ്യനിലെ പര്‍സംഗ്‌ എന്ന പദത്തില്‍നിന്ന്‌ വന്നതാണ്‌. സൂറ അല്‍ ഫീലിലെ 105:4 വചനത്തിലെ സിജ്ജീല്‍ കല്ല എന്നര്‍ഥമുള്ള സങ്ഗ്‌ എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നും നിഷ്പന്നമായതാണ്‌. സൂറ അല്‍ മുഅമിനൂന 23:11 ലെ ഫിര്‍ദൗസ്‌ എന്ന പദം പറുദീസ യിലെ തോട്ടം എന്നര്‍ഥമുള്ള പേര്‍ഷ്യന്‍ വാക്കായ ഫിര്‍ദൗസില്‍ നിന്ന്‌ വന്നതത്രേ. സൂറ അല്‍ ഹജ്‌ 22:17 ലെ മജൂസ്‌ എന്ന വാക്ക്‌ മാഗികള്‍ അഥവാ സൗനരാഷ്ര്രര്‍ എന്നര്‍ഥമുള്ള മാഗുഷ്‌ എന്ന പഴയ പേര്‍ഷ്യന്‍ പദത്തില്‍നിന്നും രൂപം പൂണ്ടതാണ്‌.
f) ഖുര്‍ആനിലെ എത്ര്യോപ്യന്‍ പദങ്ങള്‍: സുറ അന്നിസാ 4:174 ലെ ബുര്‍ഹാന്‍ എന്ന പദം വെളിച്ചം അഥവാ ബോധോദയം അപ്ര കാരം തെളിവ്‌ എന്നര്‍ഥമുള്ള അംഹറിക്‌ ബിര്‍ഹാന്‍ എന്ന വാക്കില്‍നിന്നും വന്നതത്രേ. സൂറ അന്നഹ്ല്‍ 16:8 ലെ ബിഗാല്‍ എന്ന പദം അറബിയിലെ ബഗ്ല്‍ എന്ന പദത്തിന്റെ ബഹുവചന മാണ്‌. കോവര്‍കഴുത എന്നര്‍ഥമുള്ള അംഹറിക്‌ ബെകലോ എന്ന പദത്തില്‍നിന്നാണ്‌ ഈ വാക്കിന്റെ നിഷ്പത്തി. സൂറ അല്‍ അഹ്‌സാബ്‌ 33:59 ലെ ജലാബീബ്‌ എന്ന പദം. ജില്‍ബാബിന്റെ ബഹുവചനമായ ഈ പദം മൂടുപടം എന്നര്‍ഥമുള്ള അഥവാ ആവ രണം എന്നര്‍ഥമുള്ള അംഹാറിക്‌ പദമായ ജിലിബേബിയില്‍നിന്ന്‌ നിഷ്പന്നമാണ്‌. സൂറ അല്‍ ഹജ്‌ 22:30 ലെ അല്‍ ഓതാന്‍ എന്ന പദം വിഗ്രഹങ്ങള്‍ എന്നര്‍ഥമുള്ള എത്യോപ്യന്‍ പദമായ വെതെനി യില്‍നിന്നും നിഷ്പന്നമാണ്‌. വത്തന്‍ എന്ന പദത്തിന്റെ ബഹു വചനമാണ്‌ എത്യോപ്യന്‍ പദമായ വെറ്റനി.

ഈ കണ്ടെത്തലുകള്‍ അര്‍ഥമാക്കുന്നതെന്ത്‌? തീര്‍ച്ചയായും ഖുര്‍ ആനിലെ മിക്കവാറും പദങ്ങളും ശുദ്ധ, തനിമയുള്ള അറബിയിലെ പദങ്ങള്‍ തന്നെയാണ്‌. എന്നാല്‍ മുഹമ്മദിന്റെ കാലത്ത്‌ നിലവിലു ണ്ടായിരുന്ന പ്രാദേശിക ഭാഷകളില്‍നിന്ന്‌ ഉരുത്തിരിഞ്ഞ വാക്കുകളും ഖുര്‍ ആനിലൂണ്ട്‌ (ഉദാഹരണത്തിന്‌ സൂയൂത്വിയുടെ ഇത്ഖാന്‍ അധ്യായം 37 കാണുക). ഈ വശത്തില്‍നിന്നും മാറി, അനറബി മൂല ങ്ങളുള്ള ഖുര്‍ആന്‍ വാക്കുകളുടെ വിവക്ഷ അനേകം മുസ്ലിംകളും അമുസ്ലിംകളും വിശ്വസിക്കുന്നതില്‍നിന്നും വിഭിന്നമായി ഖുര്‍ആന്‍ പൂര്‍ണമായും അറബിയിലല്ല., ഖുര്‍ആനില്‍ ഉള്‍പ്പെടുത്തപ്പെട്ട ബൈബിളി ലെയും ഇതര മത്രഗന്ഥങ്ങളിലെയും നാമങ്ങള്‍ പോലും ഞങ്ങള്‍ അഭിസംബോധന ചെയ്തിട്ടില്ല. പ്രസ്തുത നാമങ്ങളുടെ മൂലം അറബി യല്ല (ഉദാഹരണത്തിന്‌ ആദാം, നോഹയ്ക്ക്‌ പകരം നൂഹ്‌, അബ്രാ ഹാമിന്‌ ഇബ്റാഹീം, മോശെയ്ക്ക്‌ മൂസാ, ദാവീദിന്‌ ദാവുദ്‌, യേശു വിന്‌ ഈസാ, മറിയയ്ക്ക്‌ മര്‍യം). ഈ വിദേശ പദങ്ങളില്‍ (അജമി) ഏറെയും അവയുടെ ലിപ്യന്തരണം അറബി അക്ഷരമാലയുമായി താദാ ത്മൃപ്പെടുന്ന വിധം അറബീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ സാധാരണ അറബി വാക്കുകളുടെ വൈവിധ്യങ്ങള്‍ (അറബിയിലെ പദോല്‍പത്തി ശാസ്ത്രം) ഏതൊരു കാര്യത്തെ ആസ്പദമാക്കിയാണോ ആ വ്യാകരണ വ്യവസ്ഥിതിയുമായി അവ യോജിക്കുന്നില്ല. മുഹമ്മദിന്റെ കാലത്തെ അറബികള്‍ മാത്രമല്ല അനറബികളും ഖുര്‍ആന്‍ പാഠത്തില്‍ സംഭാവന നലകിയിട്ടുണ്ടെന്നാണ്‌ ഇതിനര്‍ഥം.

മുഹമ്മദിന്റെ കാലത്ത്‌ അറബികള്‍ ഭൂരിഭാഗവും ബഹുദൈവാരാ ധകര്‍ ആയിരുന്നു. അവര്‍ക്ക്‌ മുഹമ്മദ്‌ പറയുന്ന കാര്യങ്ങള്‍ ഗ്രാഹൃ മാകുന്നതിന്‌ ഖുര്‍ആനിലെ അറബി ബഹുദൈവപൂജകരായ ജനത്തിന്റെ ഈ ഭാഷയില്‍ ആകേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ്‌ വിഗ്രഹ ങ്ങളോ ആത്മാക്കളോ ആയി അവര്‍ ആരാധിച്ചിരുന്ന ആ അറബി ഗോത്രദൈവങ്ങളുടെ നാമങ്ങള്‍ ഖുര്‍ആനില്‍ വന്നത്‌ (ഉദാഹരണ ത്തിന്‌ ത്വാഇഫി സ്രതീദൈവങ്ങളായ ലാത്ത്‌, ഉസ്സ, മനാത്ത സുറ അന്നജ്മ്‌ 53:19-20 ല്‍ വന്നത്‌). ഇതിനു പുറമെ, ഖുര്‍ആനില്‍ അനറബി പദ്രപയോഗമുണ്ടായത്‌ മറ്റുബഹുദൈവാരാധകരിലൂടെയാണ്‌ (ഗ്രീക്കു കാരിലൂടെയും റോമക്കാരിലൂടെയും). യഹുദരില്‍നിന്നും ആ സ്വാധീന മുണ്ടായി (എര്രായ വഴിയും അരാമിക്ക്‌ വഴിയും). ക്രിസ്ത്യാനികളി ലൂടെയും സ്വാധീനിച്ചു (ഗ്രീക്ക്‌, സുറിയാനി, കോപ്റ്റിക്‌, എത്യോപൃന്‍ ഭാഷകള്‍ വഴി). സൗനരാഷ്ടര്രരില്‍നിന്നും ഖുര്‍ആനിലേക്ക്‌ അനറബി പദങ്ങള്‍ ചെന്നെത്തി (പേര്‍ഷൃന്‍ ഭാഷയിലൂടെ). അപ്പോള്‍ ഖുര്‍ ആനിലെ ഇസ്‌ലാം അറബികള്‍ മാദ്രം ആരംഭിച്ചതാണോ? ഒരര്‍ഥ ത്തില്‍ അത്‌ അപ്രകാരമല്ല. അനറബി വാക്കുകള്‍ വഴി അനറബികളും ഖൂര്‍ആന്‍ പാഠത്തിന്‌ സംഭാവന നല്‍കിയിട്ടുണ്ട്‌. ഇന്നത്തെ ഖുര്‍ആന്‍ ഗ്രന്ഥത്തില്‍ അത്‌ വ്യക്തമായി കാണാന്‍ കഴിയും.

www.Grace-and-Truth.net

Page last modified on December 28, 2023, at 10:17 AM | powered by PmWiki (pmwiki-2.3.3)