Previous Chapter -- Next Chapter
7.1. സുഹുഫ് ഇബ്റാഹീമിലെ ഉള്ളടക്കങ്ങളും ഖുര്‍ആനിനെ അവ എങ്ങനെ സ്വാധീനിച്ചു എന്നതിനെ സംബന്ധിച്ചും
സുഹുഫ് ഇബ്റാഹീമിന്റെ (അധ്രാഹാമിനെ സംബന്ധിച്ച വേദ പുസ്തകത്താളുകള്‍) പൂര്‍ണ ഉള്ളടക്കങ്ങളുടെ പട്ടിക ഇവിടെ ഞങ്ങള്‍ കൊടുക്കുകയാണ്. തൗറത്ത് മൂസയില്‍ (മോശെയുടെ തോറ) അവ കാണപ്പെടുന്ന അതേപോലെ. ഉല്പത്തിയിലെ 11 മുതല്‍ 25 വരെ യുള്ള അധ്യായങ്ങള്‍ (യിസ്ഹാക്ക് എങ്ങനെയാണ് റെബേക്കയെ കണ്ടെത്തിയത് എന്ന് പറയുന്ന 24 അധ്യായം ഒഴിവാക്കുന്നു). ഈ എബ്രായ പാഠങ്ങളില്‍നിന്നും ഒരൊറ്റ വചനംപോലും ഖുര്‍ആന്‍ ഉദ്ധരി ച്ചിട്ടില്ല. എന്നിരുന്നാലും ഖുര്‍ആനില്‍നിന്നുള്ള ധാരാളം വചനങ്ങള്‍ സുഹുഫ് ഇബ്റാഹീമില്‍നിന്നുള്ള ഖണ്ഡികകളാല്‍ സ്വാധീനിക്കപ്പെ ടിട്ടുണ്ട്. താഴെ പെട്ടിക്കോളത്തില്‍ അവ എടുത്തുകാണിച്ചിരിക്കൂന്നു പച്ച നിറത്തോടൊപ്പം. അബ്രാഹാമിന്റെ വേദപുസ്തകത്താളുകളില്‍നിന്നുള്ള ഇതര ഖണ്ഡി കകളെ ഖുര്‍ആന്‍ അവഗണിക്കുകയാണ് ചെയ്തത്. സുഹുഫ് ഇബ്റാഹീമിന്റെ വീക്ഷണകോണില്‍ ഏറ്റവും പ്രധാനപ്പെട്ട ഖണ്ഡികകളാ ണവ. ഇതാ ആ വിശദാംശങ്ങള്‍:
- അബ്രാഹാമിന്റെ പൂര്‍വികര്‍ (ഉല്പത്തി 1:10-26)
ഇത് ഖുര്‍ആന്‍ അവഗണിച്ചു. പക്ഷേ മുസ്‌ലിം ആഖ്യാനങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടു. - തേരഹും അവന്റെ മക്കളായ അബ്രാമും നാഹോറും ദക്ഷിണ ഇറാക്കിലെ ഈറില്‍നിന്നും ഉത്തര സിറിയയിലെ ഹാരാനിലേക്ക് മാറിത്താമസിക്കുന്നു. തേരഹ് ഹാരാനില്‍വച്ച് മരിക്കുന്നു (ഉല്പത്തി 11:27-32)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. മുസ്ലിം ആഖ്യാനങ്ങ ളെയാകട്ടെ ഇത് സ്വാധീനിച്ചിട്ടുമൂണ്ട്. - കര്‍ത്താവിന്റെ രക്ഷാപദ്ധതിയുടെ ശാന്തമായ തുടക്കം: ബന്ധു കുളൈ വിട്ടുപോകാന്‍ അവന്‍ അബ്രാമിനോട് കല്‍പിക്കുകയും സമ്പത്തിന്റെ അനുധ്രഹങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു (ഉല്പത്തി 12:1-3)
സൂറകളായ അത്താബ 9:114 നെയും മര്‍യം 19:48 നെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. അബ്രാഹാം തന്റെ അജ്ഞാതനായ പിതാ വില്‍നിന്നും വേര്‍പെടുന്നതാണ് അവിടെ പരാമര്‍ശം. - അബ്രാം കര്‍ത്താവിനെ അനുസരിച്ച് കാനാനിലേക്ക് നീങ്ങുന്നു. ലോത്ത് അവന്റെ കുടെ വരുന്നു (ഉല്പത്തി 12:4-5)
സൂറ അല്‍ അന്‍കബൂത്ത് 29:26 നെ ഇത് സ്വാധിനിച്ചിട്ടുണ്ട്. ലോത്ത് അബ്രാഹാമിനോട് ചേരുന്നതായി അവിടെ പറയുന്നു. - അബ്രാമിന്റെ പിന്‍തലമുറക്കാര്‍ക്ക് കര്‍ത്താവ് കാനാന്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു (ഉല്പത്തി 12:6-8)
ത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - അബ്രാം എന്തുകൊണ്ട് ഈജിപ്തിലേക്കുള്ള യാത്ര തുടര്‍ന്നു (ഉല്പത്തി 12:9-13)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - എന്തിനാണ് ഈജിപ്തിലെ ഫറോവ അബ്രാമിനെയും അവന്റെ ഭാര്യ സാറായിയെയും തന്റെ രാജ്യത്തുനിന്നും പുറത്താക്കി യത് (ഉല്പത്തി 12:14-20)
ഖൂര്‍ആന്‍ ഇതിനെ അവഗണിച്ചു. മുസ്ലിം ആഖ്യാനങ്ങളെ ഇത് സ്വാധീനിച്ചിട്ടുമുണ്ട്. - അബ്രാം സാറായിയെയും ലോത്തിനെയും കൂട്ടി ബേഥെലിലേക്ക് നിങ്ങുന്നു (ഉല്പത്തി 13:1-4)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - അബ്രാമിന്റെ ആട്ടിടയന്‍മാരും ലോത്തിന്റെ ആട്ടിടയന്മാരും തമ്മില്‍ വഴക്കുണ്ടായതും അബ്രാം നിര്‍ദേശിച്ച പരിഹാര മാര്‍ഗവും (ഉല്പത്തി 13:5-9)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - ലോത്ത് ഫലഭൂയിഷ്ഠമായ യോര്‍ദ്ദാന്‍ താഴ്വരയിലേക്ക് നീങ്ങി യതും അപ്രാം ഈഷരമായ കാനാന്‍ കുന്നിന്‍പ്രദേശത്ത് അവ ശേഷിക്കുന്നതും (ഉല്പത്തി 13:10-13)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - കാനാന്‍ പ്രദേശം മുഴുവനും കര്‍ത്താവ് അബ്രാമിനും അവന്റെ എണ്ണമറ്റ പിന്‍ഗാമികള്‍ക്കും വാഗ്ദാനം ചെയ്യുന്നു (ഉല്പത്തി 13:14-18)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - ഒരു യുദ്ധം തോറ്റശേഷം ലോത്തിനെ തട്ടിക്കൊണ്ടുപോയി അദ്ദേഹത്തിന്റെ സമ്പത്ത് പിടിച്ചെടുക്കുന്നു (ഉല്പത്തി 14:1-12)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - ലോത്തിന്റെ സ്വത്ത് സഖ്യകക്ഷികളുടെ സഹായത്തോടെ അര്രാം തിരിച്ചുപിടിച്ചുതും ലോത്തിനെത്തന്നെയും അബ്രാം തിരിച്ചെത്തിച്ചുതും (ഉല്പത്തി 13:13-14)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ മല്‍ക്കീ സെദക്ക് അബ്രാമിനെ അനുഗ്രഹിക്കുന്നു (ഉല്പത്തി 14:17-20)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - സോദോമിലെ രാജാവ് നലകിയ പാരിതോഷികം അബ്രാം നിരസിക്കുന്നു (ഉല്പത്തി 12:21-24)
ഇത് ഖുര്‍ആനിനാല്‍ അവഗണിക്കപ്പെട്ടു. - ഒരു മകന്‍ തന്റെ അവകാശിയാകുമെന്ന് സന്തതിയില്ലാത്ത അബ്രാമിന് ദൈവം വാഗ്ദാനം ചെയ്യുന്നു (ഉല്പത്തി 15:1-6)
സൂറ അസ്സാഫ്ഫാത്ത് 37:99-100 നെ ഇത് സ്വാധീനിച്ചിട്ടുണ്ട്. അബ്രാഹാം മകനുണ്ടാവാനായി പ്രാര്‍ഥിക്കൂന്നത് പരാമര്‍ശിക്കു ന്നേടത്താണത്. - തന്റെ പിന്‍ഗാമിയുടെ ഭാവിയെപ്പറ്റി കര്‍ത്താവ് അബ്രാമിനു വേണ്ടി പ്രവചിക്കുന്നു. അങ്ങനെ അവൻ അബ്രാമുമായി ഉടമ്പടി ചെയ്യുന്നു. ആ ഉടമ്പടിയില്‍ അബ്രാം മൃഗബലി നടത്തി അവയെ മുറിച്ചുമാറ്റുന്നു (ഉല്പത്തി 15:7-21)
ഇതു സൂറ അല്‍ ബഖറ 2:260 നെ സ്വാധീനിച്ചിട്ടുണ്ട്. അബ്രാഹാം നാലു പക്ഷികളെ വേര്‍പെടുത്തുന്നത് പരാമര്‍ശിക്കുന്നിടത്താണത്. - മക്കളില്ലാത്ത ഭാര്യ സാറായി പറഞ്ഞതു കേട്ട് അവളുടെ ദാസി യായ ഹാഗാറിനെ അബ്രാം ഗര്‍ഭിണിയാക്കുന്നു (ഉല്പത്തി 16:1-6)
ഖൂര്‍ആന്‍ ഇതിനെ അവഗണിച്ചു. മുസ്ലിം ആഖ്യാനങ്ങളെ ഇത് സ്വാധീനിച്ചിട്ടുമുണ്ട്. - തന്റെ യജമാനത്തിയിൽ നിന്ന് ഓടിപ്പോകുമ്പോൾ കർത്താവിന്റെ ദൂതൻ ഹാഗാറിനെ അഭിസംബോധന ചെയ്യുന്നു. പിന്നീട്, അബ്രാമിന്റെ മകൻ ഇസ്മായേൽ ജനിക്കുന്നു (ഉല്പത്തി 16:7-16)
ഖൂര്‍ആന്‍ ഇത് അവഗണിച്ചു. എന്നാല്‍ മുസ്‌ലിം ആഖ്യാനങ്ങളെ ഇത് സ്വാധിനിച്ചിട്ടുണ്ട്. ഈ 13 വചനങ്ങളില്‍ മാര്രമാണ് ഖുര്‍ ആന്‍ യിശ്മായേലിനെ പരാമര്‍ശിക്കുന്നത്: സൂറ അല്‍ ബഖറ 2:125, 127, 133, 136, 140; ആലു ഇംറാന്‍ 3:84; അന്നിസാ 4:163; അല്‍ അന്‍ ആം 6:86; ഇബ്റാഹീം 14:39; മര്‍യം 19:54-55; അല്‍ അമ്പിയാ 21:85; സാദ് 38:48. - കര്‍ത്താവിന്റെ നിത്യമായ ഉടമ്പടി. അതിലൂടെ അവന്‍ തന്നെ ത്തന്നെ അബ്രാഹാമിന്റെ ദൈവമാക്കി (ഉല്പത്തി 17:1-14)
സുഹുഫ് ഇബ്റാഹീമിലെ ഈ മൌലികമായ ഖണ്ഡികയെ ഖുര്‍ ആന്‍ അവഗണിച്ചു. - പുരുഷപ്രജയുടെ അഗ്രചര്‍മ ഛേദനം നിത്യ ഉടമ്പടിയുടെ അട യാളമെന്ന നിലയില്‍ (ഉല്പത്തി 17:10-14)
ഇത് ഖുര്‍ആന്‍ അവഗണിച്ചു. എങ്കിലൂം ഈ ഖണ്ഡികയില്‍ കര്‍ത്താവ് കല്‍പിക്കുന്നതുപോലെ എല്ലാ മുസ്‌ലിം പുരുഷന്മാരും പരിഛേദന ഏറ്റവരാണ്. - ദൈവം സാറായിയുടെ പേരു മാറ്റി സാറ എന്നാക്കി ഉടമ്പടി യുടെ ഏകവാഹകനായി അധ്രാഹാമിന് യിസ്ഹാക് എന്ന മകനെ ദൈവം വാഗ്ദാനം ചെയുന്നു (ഉല്പത്തി 17:1-22മ)
സുഹൂഫ് ഇബ്റാഹീമിലെ ഈ മൗലിക ഖണ്ഡിക ഖൂര്‍ആന്‍ അവ ഗണിച്ചു. - അബ്രാഹാം തന്റെ ഭവനത്തിലെ പുരുഷപ്രജകളുടെയെല്ലാം അഗ്രചര്‍മം ഛേദിക്കുന്നു. യിള്‍മായേലിന്റെ അഗഗചര്‍മവും അബ്രാഹാം ഛേദിക്കുന്നു (ഉല്പത്തി 1മ:23-27)
ഇത് ഖുര്‍ആന്‍ അവഗണിച്ചു. എന്നാല്‍ എല്ലാ മുസ്‌ലിം പുരുഷ ന്മാരും അബ്രാഹാമിനെപ്പോലെ പരിഛേദന ഏറ്റവരാണ്. - കര്‍ത്താവായ മുന്ന് പുരുഷന്മാര്‍ അബ്രാഹാമിന് പ്രതൃക്ഷ പ്പെടുന്നു. അബ്രാഹാം അവര്‍ക്ക് ഭക്ഷണം നല്കുകയും അവര്‍ അത് കഴിക്കുകയും ചെയ്യുന്നു (ഉല്പത്തി 18:1-8)
സൂറ ഹുദ് 11:69-70, അല്‍ ഹിജര്‍ 15:51-52, അദ്ദാരിയാത്ത് 51:24-28 ഈ വചനങ്ങളെ ഇത് സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അബ്രാഹാം നല്‍കിയ ഭക്ഷണം സന്ദര്‍ശകര്‍ കഴിക്കുന്നില്ല. - രക്ഷയുടെ ദൈവം വൃദ്ധയായ സാറയ്ക്ക് ഒരു മകനെ വാഗ്ദാനം ചെയ്യുന്നു. അത് കാരണം അവൾ ചിരിക്കുന്നു (ഉല്പത്തി 18:9-18)
സുഹുഫ് ഇബ്റാഹീമില്‍നിന്നുള്ള ഈ ഖണ്ഡികയുടെ ചില വിശ ദാംശങ്ങള്‍ സുറകളായ ഹൂദ് 11:71-73, അല്‍ ഹിജര്‍ 15:53-56, അദ്ദാരി യാത്ത് 51:28-30 ഇവയെ സ്വാധീനിച്ചിട്ടുണ്ട. - സോദോമിനുവേണ്ടിയുള്ള തന്റെ പദ്ധതി അവ്രാഹാമില്‍നിന്നും കര്‍ത്താവ് എന്തുകൊണ്ട് മറച്ചുവച്ചില്ല (ഉല്പത്തി 18:16-19)
അല്‍ ഹിജര്‍ 15:57-60, അല്‍ അന്‍കബൂത്ത് 29:30-31 അദ്ദാരിയാത്ത് 51:31-33 ഇവയെ ഇത് സ്വാധീനിച്ചിട്ടുണ്ട്. - സോദോമിനുവേണ്ടിയുള്ള ദൈവത്തിന്റെ സ്യായവിധിയെ ഒഴി വാക്കാന്‍ അബ്രാഹാം വിഫല്രശമം നടത്തുന്നു (ഉല്പത്തി 18:20-32)
സൂറകള്‍ ഹൂദ് 11:74-75 നെയും അന്‍കബൂത്ത് 29:31-32 നെയും ഇത് സ്വാധിനിച്ചിട്ടുണ്ട്. സോദോമിനുവേണ്ടിയുള്ള അഡ്രാഹാമിന്റെ പക്ഷപാതത്തിന്റെ വിശദാംശങ്ങളെല്ലാം ഖുര്‍ആന്‍ അവ ഗണിച്ചിരിക്കൂന്നു. - സോദോമില്‍ രണ്ട് മാലാഖമാര്‍ക്ക് ലോത്ത് അഭയം നല്കുന്നു (ഉല്പത്തി 19:1-3)
സൂറ അല്‍ ഹിജര്‍ 15:61-64 നെ ഇത് സ്വാധീനിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ അവര്‍ മാലാഖമാരല്ല. അവര്‍ ലോത്തിന്റെ അടുത്തേക്കല്ല, ലോത്തിന്റെ ഭാരൃയുടെ അടുത്തേക്ക് വരുന്നതായിട്ടാണ് അതില്‍ പറയുന്നത്. - മാലാഖമാരോടൊപ്പം ശയിക്കുവാന്‍ സോദോം നിവാസികള്‍ ആഗ്രഹിക്കുന്നു. സോദോം നിവാസികളുമായി ലോത്ത് കലഹി ക്കുന്നു. അവരുടെ ദുഷ്കൃത്യങ്ങളില്‍നിന്നും മാലാഖമാരാല്‍ രക്ഷിക്കപ്പെടുന്നു (ഉല്പത്തി 19:4-11)
സുഹൂഫ് ഇബ്റാഹീമിലെ ഈ ഖണ്ഡികയില്‍നിന്നുള്ള ചില വിശ ദാംശങ്ങള്‍ സൂറ ഹുദ് 11:77-79 അല്‍ ഹിജ്ര്‍ 15:67-72, അന്നംല്‍ 27:54-56, അല്‍ ഖമര്‍ 54:37 എന്നീ സൂക്തങ്ങളെ സ്വാധീനിച്ചിട്ടുണ്ട. എന്നാല്‍ ധാരാളം ഭേദഗതികള്‍ വരുത്തിക്കൊണ്ടാണവ. എന്നിരു ന്നാലും സൂഹുഫ് ഇബ്റാഹീമില്‍നിന്നുള്ള മൊത്തം കഥാവസ്തു ക്കളും (ഇതിവൃത്തം) ഖുര്‍ആനില്‍ ഈനയതട്ടാതെ കിടക്കുന്നുണ്ട്. - തന്റെ ബന്ധുക്കളെ സോദോമില്‍നിന്നും ദുരേക്ക് കൊണ്ടു പോകാന്‍ മാലാഖമാര്‍ ലോത്തിനെ പറഞ്ഞയയ്ക്കുന്നു (ഉല്പത്തി 19:12-14)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - മാലാഖമാര്‍ ലോത്തിനെയും അവന്റെ ഭാര്യയെയും അവന്റെ രണ്ട് പെണ്‍മക്കളെയും സോദോമില്‍നിന്നും പുറത്തുകൊണ്ടു വരുന്നു (ഉല്പത്തി 19:15-16)
ഇത് സൂറസ് ഹൂദ് 11:80-18 -- അൽ-'അൻകബൂട്ട് 29:33-34 (ലോത്തിന്റെ ഭാര്യയെ രക്ഷിക്കാൻ പാടില്ല) -- അൽ-ഹിജ്ർ 15:65-66-നെ സ്വാധീനിച്ചിട്ടുണ്ട്. - സോറിലേക്ക് ഓടിപ്പോകാന്‍ ലോത്ത് അനുവദിക്കപ്പെടുന്നു. അതിനാല്‍ ഈ പട്ടണം നശിപ്പിക്കപ്പെടുന്നില്ല (ഉല്പത്തി 19:1-22)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - സോദോം, ഗോമേറ പട്ടണങ്ങളെ ദൈവം നശിപ്പിക്കുന്നു (ഉല്പത്തി 19:23-26)
ഖുര്‍ആനിലെ ഒമ്പത് ഖണ്ഡികകളെ ഈ ഖണ്ഡിക ഗണ്യമായി സ്വാധീനിച്ചു. എന്നാല്‍ അനവധി വിശദാംശങ്ങള്‍ മാറ്റിമറിക്ക പ്പെട്ടു. സൂറ ഹൂദില്‍ 11:82-83, അല്‍ ഹിജ്ര്‍ 15:73-74, അല്‍ അമ്പിയാ 21:70, അശ്ലു അറാ 26:172-173, അന്നംല് 27:58, അല്‍ അങ്കബൂത്ത് 29:34-35, അസ്സാഫ്ഫാത്ത് 37:136, അല്‍ ഖമര്‍ 54:34 ഉം 37:38 ഉം. - ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കുകയും ഉപ്പുതൂണായി മാറുകയും ചെയ്യുന്നു (ഉല്പത്തി 19:26)
ഖുര്‍ആനിലെ 6ഖണ്ഡികകളെ സുഹുഫ് ഇബ്റാഹീമില്‍നിന്നുള്ള ഈ ഒറ്റ വചനം സ്വാധീനിച്ചിരിക്കുന്നു. സൂറ ഹൂദ് 11:81 ല്‍, അല്‍ ഹിജ്ര്‍ 15:59-60 ല്‍, അശ്ലുഅറാ 26:170-171 ല്‍, അന്നംല് 27:57 ല്‍, അസ്സാഫ്‌ഫാത്ത് 37:134-135 ല്‍, അത്തഹ്രീം 66:10 ല്‍. അവിടെ അല്ലാഹുവിന്റെ പദ്ധതിപ്രകാരം ലോത്തിന്റെ ഭാര്യ രക്ഷിക്കപ്പെടുന്നില്ല. അവള്‍ ഉപ്പുപ്രതിമയായിത്തീര്‍ന്ന കാര്യം ഇവയില്‍ പറയുന്നുമില്ല. - സോദോദോമിന്റെ നാശം അപ്രാഹാമിന് അനുഭവമായതെങ്ങനെ (ഉല്പത്തി 19:27-29)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - ലോത്തിന്റെ പെണ്‍മക്കള്‍ അപ്പനുമായി ശയിച്ചത്, അങ്ങനെ മോവാബും ബെന്‍ അമ്മിയും ജനിച്ചത് (ഉല്പത്തി 19:30-38)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - അബീമെലക്ക് രാജാവ് അബ്രാഹാമിന്റെ ഭാരയ സാറയെ ആളയച്ച് വരുത്തിയതും എന്നാല്‍ അവളെ സ്പര്‍ശിക്കാത്തതും (ഉല്പത്തി 20:1-7)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - അബീമെലക്ക് രാജാവിന്റെ ആരോപണങ്ങള്‍ക്കെതിരെ അബ്രാഹാം സ്വയം പ്രതിരോധിച്ചതെങ്ങനെ (ഉല്പത്തി 10:8-13)
ഇത് ഖുര്‍ആന്‍ അവഗണിച്ചു. എന്നാല്‍ അബ്രാഹാമിന്റെ നുണ കളില്‍ ഒന്നായി മുസ്‌ലിം ആഖ്യാനങ്ങളില്‍ ഇത് എടുത്തുപറ ഞ്ഞിട്ടുണ്ട്. - അബീമെലക്ക് അധ്രാഹാമിനും സാറായ്ക്കും സമ്മാനങ്ങള്‍ നല്കുന്നു. അര്രാഹാം അവനുവേണ്ടി പ്രാര്‍ഥിച്ചുശേഷം അവ നെയും അവന്റെ കുടുംബത്തെയും ദൈവം സൌഖ്യമാക്കുന്നു (ഉല്പത്തി 20:14-18)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - സാറ ഗര്‍ഭിണിയാവുകയും പ്രായം ചെന്ന അബ്രാഹാമിന്റെ പുരതനായി യിസ്ഹാക്കിന് ജന്മം നല്കുകയും ചെയ്യുന്നു (ഉല്പത്തി 27:1-7)
സുഹുഫ് ഇബ്റാഹീമിലെ ഈ മുഖ്യ ഖണ്ഡികയെ ഖുര്‍ആന്‍ അവഗണിച്ചു. - യിസ്ഹാക്കിനും സാറയുടെ ദാസിയായ ഹാഗാറിന്റെ മകനും തമ്മില്‍ മത്സരം. അവളെ തന്റെ മകനോടൊപ്പം നാടുകടത്താന്‍ സാറ ആര്ബാഹാമിനോട് ആവശ്യപ്പെടുന്നു (ഉല്പത്തി 21:8-12)
ഖൂര്‍ആന്‍ ഇത് അവഗണിച്ചു. എന്നാല്‍ മുസ്‌ലിം ആഖ്യാനങ്ങള്‍ ഇത് എടുത്തെഴുതുകയും ഇതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്തു. - ബീര്‍ശേബാ മരുഭൂമിയിലേക്ക് അധ്രാഹാം ഹാഗാറിനെ അവ ളുടെ മകനോടുകൂടെ പറഞ്ഞുവിടുന്നു. ദാഹിച്ചു മരിക്കുന്ന തില്‍നിന്നും അവിടെവച്ച് അവരെ രക്ഷിക്കുന്നു (ഉല്പത്തി 21:13-31)
സൂറ ഇബ്റാഹീം 14:37 ല്‍ (മുകളില്‍ 3.2 ഉം 3.3 ഉം നോക്കുക) സുഹുഫ് ഇബ്റാഹീമില്‍നിന്നുള്ള ഈ പ്രധാന ഖണ്ഡിക പൂര്‍ണ മായും മാറ്റിമറിക്കപ്പെട്ടു. ഖുര്‍ആനില്‍നിന്നുള്ള ഈ അവൃക്തമായ വചനം പ്രസക്തമായ അനവധി മുസ്‌ലിം ആഖ്യാനങ്ങള്‍ക്ക് ഉദയം നലകി. അബ്രാഹാം മക്കയ്ക്കടുത്തുള്ള സ്ഥലത്തേക്ക് പോയത്, ഹാഗാറിനെയും യിശ്മായേലിനെയും അവിടെ വിട്ടേച്ചത്, വെള്ളം കണ്ടെത്തി അവര്‍ ജീവന്‍ നിലനിര്‍ത്തിയത് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ മുസ്ലിം ആഖ്യാനങ്ങള്‍ നല്‍കുന്നുണ്ട് (മുകളില്‍ 3.4a മുതല്‍ 3.4d വരെ കാണുക). സുഹുഫ് ഇബ്റാഹീമില്‍ നിന്നുള്ള ഈ ഖണ്ഡികയാല്‍ സ്വാധീനിക്കുപ്പെട്ടതാണ്. ഈ മുസ്‌ലിം ആഖ്യാനങ്ങള്‍ ഒന്നടങ്കം. പക്ഷേ തികച്ചും വൃത്യസ്ത മായ ഒരു സ്ഥലത്താണ് കഥ സ്ഥാപിച്ചിട്ടുള്ളത്. ദക്ഷിണ പല സ്തീന്‍ എന്നത് മാറ്റി പശ്ചിമ അറേബിയ എന്നാക്കി. - ബീര്‍ശേബയിലെ അബീമെലക്കുമായി ദൈവം ഒരു ഉടമ്പടി യുണ്ടാക്കുന്നു (ഉല്പത്തി 21:22-34)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - തന്റെ മകന്‍ യിസ്ഹാക്കിനെ ഹോമയാഗമായി ബലി നല്‍കാന്‍ അര്രാഹാമില്‍നിന്നും ദൈവം ആവശ്യപ്പെടുന്നു (ഉല്പത്തി 22:1-2)
സൂറ അസ്സാഫ്‌ഫാത്ത് 37:101-102 എ വചനത്തെ ഇത് സ്വാധീനി ച്ചിട്ടുണ്ട്. തന്റെ മകനെ അറുക്കുമെന്ന് അബ്രാഹാം സ്വപ്നം കണ്ടു. മകന്റെ പേര് പറഞ്ഞിട്ടില്ല. - യാഗസ്ഥലത്തേക്ക് തന്റെ മകനായ യിസ്ഹാക്കിനെയും കൂട്ടി അബ്രാഹാം പോകുന്നു. യിസ്ഹാക് അബ്രാഹാമിനോട് ചോദ ങ്ങള്‍ ചോദിക്കുന്നു (ഉല്പത്തി 22:3-8)
സൂറ അസ്സാഫ്ഫാത്ത് 37:102b യെ ഇത് സ്വാധീനിച്ചിട്ടുണ്ട്. അബ്രാഹാമിന്റെ പേരു പറയാത്ത പുത്രന്‍ അനുസരിക്കാനും ക്ഷമി ക്കാനും തന്റെ അച്ഛനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് അവിടെ. - യിസ്ഹാക്കിനെ ബലിനടത്തുന്നത് ആരംഭിക്കാന്‍ അബ്രാഹാം ആഗ്രഹിക്കുന്നു. പക്ഷേ കര്‍ത്താവിന്റെ ദൂതന്‍ പ്രതൃക്ഷപ്പെട്ട അവന്‍ കൊല്ലപ്പെടുന്നതില്‍നിന്നും തടയുന്നു (ഉല്പത്തി 22:9-12)
സൂറ അസ്സാഫ്ഫാത്ത് 37:103-104 നെ ഇത് സ്വാധീനിച്ചിട്ടുണ്ട്. - അബ്രാഹാം വനത്തില്‍ ഒരു മുട്ടനാടിനെ കാണുന്നു. അതിനെ സ്വീകരിച്ച് അദ്ദേഹം തന്റെ മകനു പകരമായി ഹോമയാഗം കഴി ക്ഴുന്നു. അവ്രാഹാം ആ സ്ഥലത്തിന് മോരിയ എന്ന് പേര്‍ നല്കുന്നു (ഉല്പത്തി 22:13-14)
സുഹുഫ് ഇബ്റാഹീമിലെ ഈ മൗലിക ഖണ്ഡിക മാറ്റി അതിനെ ആറ്റിക്കുറുക്കി സൂറ സാഫ്ഫാത്തിലെ 37:107 വചനമായ “മഹ ത്തായ ബലികൊണ്ട് അവനെ നാം വീണ്ടെടുത്തു” എന്ന ആകര്‍ഷക മായ വചനമാക്കി. എന്തിനാണ് അബ്രാഹാമിന്റെ മകന്‍ വീണ്ടെടു ക്കപ്പെടേണ്ടിവന്നത്? ഒരാളെ വീണ്ടെടുക്കുക എന്നു പറഞ്ഞാല്‍ എന്താണര്‍ഥം? ഈ യാഗത്തെ മഹത്തരമാക്കിയതെന്താണ്? അല്ലാഹു എന്തിനാണ് അബ്രാഹാമിന്റെ മകനെ വീണ്ടെടുത്തത്? ഖുര്‍ആനില്‍ ഒരു പ്രഹേളികയായി അവശേഷിക്കുന്ന ചോദ്യങ്ങ ളാണിവ. ഈ പ്രഹേളികയാണ് അനേകരെ സുഹുഫ് ഇബ്റാഹീ മിലേക്ക് കൊണ്ടുപോയത് തറാത്തു മൂസയിലേക്കും. പ്രസ്തുത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനൂവേണ്ടിത്തന്നെ. തത്ഫലമായി ഇഞ്ചീലൂല്‍ മസീഹില്‍ അവര്‍ വിശ്വസിക്കാന്‍ ഇടയായിത്തീര്‍ന്നു. കാരണം ക്രിസ്തു നമ്മൂടെ പാപങ്ങള്‍ക്കു വേണ്ടിയുള്ള കുരിശുമരണത്തില്‍ ഏറ്റവും വലിയ യാഗമാണ്. അതാണ് അബ്രാഹാമിന്റെ മകനെ വീണ്ടെടുത്തത്. മനുഷ്ൃരാ ശിയെ ആകമാനം വീണ്ടെടുക്കുന്നതും അതുതന്നെ. ഈ വീണ്ടെടുപ്പ് രക്ഷാപ്രവര്‍ത്തനം കൊണ്ടുവരാന്‍ ദൈവമാണ് ക്രിസ്തുവെ അയച്ചത്. - തന്റെ ഏക മകനെ ബലികഴിക്കാന്‍ അബ്രാഹാം സന്നദ്ധനായ തിനുവേണ്ടി കര്‍ത്താവിന്റെ അനുഗ്രഹ പ്രതിജ്ഞ (ഉല്പത്തി 22:15-19)
സൂറ 37:105-106 ലും 108-113 വചനങ്ങളിലും ഈ ഖണ്ഡിക മൗലിക മായി മാറ്റിമറിക്കപ്പെട്ടു. അഗ്രാഹാമിനുവേണ്ടിയുള്ള കര്‍ത്താ വിന്റെ അനുഗ്രഹ പ്രതിജ്ഞയെ അനുഗ്രഹാശംസയായി മാറ്റുക യാണ് ഖൂര്‍ആന്‍ അവിടെ ചെയ്തത്. “അബ്രാഹാമിനുമേല്‍ സമാ ധാനമുണ്ടാകട്ടെ” (സലാമൂന്‍ അലാ ഇബ്റാഹീം) എന്ന് മുസ്ലിം കള്‍ ഉച്ചരിക്കുവാന്‍ ഇടയായിത്തീര്‍ന്നത് അങ്ങനെയാണ്. - അബ്രാഹാമിന്റെ സഹോദരനായ നാഹോറിന്റെ പിന്‍ഗാമികള്‍ (ഉല്പത്തി 22:20-24)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - 127 വയസ്സില്‍ സാറ ഹെബ്രോണില്‍ മരിക്കുന്നു (ഉല്പത്തി 23:1-2)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - തന്റെ മരിച്ച ഭാര്യയെ മറവുചെയ്യാന്‍ കാനാനിലെ പരമ്പരാഗത ശ്മശാനം അബ്രാഹാം വാങ്ങിയതെങ്ങനെ (ഉല്പത്തി 23:3-20)
ഖൂര്‍ആന്‍ ഇതിനെ അവഗണിച്ചു. എന്നിരുന്നാലും നിങ്ങള്‍ ഇന്ന് ഹെബ്രോണ്‍ സന്ദര്‍ശിക്കൂകയാണെങ്കില്‍ ആ സ്ഥലത്ത് ഒരു മുസ്‌ലിം പള്ളി കാണാം. അഡ്രാഹാം വാങ്ങിയ ഈ ശ്മശാനവും സാറയുടെ ശവകൂടിരവും ആ പള്ളിയില്‍ ശ്രദ്ധേയമാണ്. ഞങ്ങ ളില്‍ ചിലര്‍ ഈ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്. ദിനേന അഞ്ചു തവണ മുസ്‌ലിംകള്‍ അവിടെ പ്രാര്‍ഥിക്കാന്‍ പോകുന്നതിന് നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിയും. - കെതുറ എന്നു പേരായ ഒരു ഭാര്യയെ കൂടി അബ്രാഹാം സ്വീക രിച്ചു. അവള്‍ 6 ആണ്‍മക്കളെ ജനിപ്പിച്ചു (ഉല്പത്തി 25:12)
ഖുര്‍ആന്‍ ഇത് അവഗണിച്ചെങ്കിലും ആഖ്യാനങ്ങളില്‍ ഇത് ഉള്‍പ്പെ ടുത്തപ്പെട്ടു. - കെതുറയില്‍നിന്നുള്ള തന്റെ ആറ് അബ്രാമക്കളില്‍നിന്നും അര്രാഹാമിന്റെ പിന്‍തലമുറക്കാര്‍ (ഉല്പത്തി 25:3,4)
ഖൂര്‍ആന്‍ ഇതിനെ അവഗണിച്ചു പക്ഷേ മുസ്‌ലിം ആഖ്യാനങ്ങള്‍ ഇത് ഉള്‍പ്പെടുത്തുകയും ഇതിന് ബലം നല്‍കുകയും ചെയ്തിട്ടുണ്ട്. - അബ്രാഹാം തന്റെ സ്വത്തെല്ലാം യിസ്ഹാക്കിനു നല്കി. തന്റെ വെപ്പാട്ടികളുടെ മക്കള്‍ക്ക് അവന്‍ സമ്മാനങ്ങള്‍ നല്കി കിഴ ക്കന്‍ ദേശത്തേക്ക് അവരെ പറഞ്ഞുവിട്ടു (ഉല്പത്തി 25:5-6)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു. - കാലസമ്പൂര്‍ണനായി 175 വയസ്സില്‍ അബ്രാഹാം മരിച്ചു (ഉല്പത്തി 25:7,8)
ഖൂര്‍ആന്‍ ഇത് അവഗണിച്ചു എന്നാല്‍ മുസ്‌ലിം ആഖ്യാനങ്ങളില്‍ ഇത് ഉള്‍പ്പെടുത്തപ്പെട്ടു. - അബ്രാഹാമിന്റെ ഭാര്യ സാറയുടെ ശവം അടക്കപ്പെട്ട ശവപ്പറ മ്പില്‍ യിസ്ഹാക്കും ഇസ്മായേലും തങ്ങളുടെ അപ്പനെ ശവ മടക്കി (ഉല്പത്തി 25:9-10)
ഖൂര്‍ആന്‍ ഇതിനെ അവഗണിച്ചു. പക്ഷേ ഇന്ന് നിങ്ങള്‍ ഹെബ്രോണ്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ സാറയുടെ ശവകുടീര മുള്ള മുസ്‌ലിം പള്ളിയില്‍ അവളില്‍നിന്നും അകലെയല്ലാതെ അബ്രാഹാമിന്റെ ശവകുടീരവും കാണും. ഞങ്ങളില്‍ ചിലര്‍ അത് നേരിട്ട കണ്ടിട്ടുണ്ട്. പള്ളിക്കുള്ളില്‍ അബ്രാഹാമിന്റെ ശവക്കല്ലറ യ്ക്കടുത്ത് നൂറുകണക്കിന് മുസ്ലിംകള്‍ ദിനേന ആചാര പ്രാര്‍ഥന കള്‍ അനുഷ്ഠിക്കുന്നത് ഞങ്ങള്‍ കണ്ടൂ. - അബ്രാഹാമിന്റെ മരണശേഷം ദൈവം യിസ്ഹാക്കിനെ അനു ഗ്രഹിച്ചു. ഈജിപ്ഷ്യൻ ഭാര്യയിൽ നിന്നും അവരുടെ പിൻഗാമികളിൽ നിന്നുമുള്ള ഇസ്മായേലിന്റെ പന്ത്രണ്ട് പുത്രന്മാരും സീനായ് ഉപദ്വീപിലെ പരാൻ മരുഭൂമിയിലെ അവരുടെ വാസസ്ഥലവും. 137 വയസ്സ് പ്രായമായ ശേഷം യിശ്മായേല്‍ മരിച്ചു (ഉല്പത്തി 25:11-18)
ഇതിനെ ഖുര്‍ആന്‍ അവഗണിച്ചു എന്നാല്‍ മുസ്‌ലിം ആഖ്യാന ങ്ങളില്‍ ഇത് ഭാഗികമായി ഉള്‍പ്പെടുത്തി. - അബ്രാഹാം ദൈവത്തിന്റെ സ്നേഹിതന്‍ എന്ന് വിളിക്കപ്പെടുന്നു (സുഹുഫ് ഇബ്റാഹീമില്‍ അല്ല. എന്നാല്‍ യെശയ്യാവ് 41:8, 2 ദിനവ്യത്താന്തങ്ങള്‍ 20:7, യാക്കോബ് 2:23)
സൂറ അന്നിസാത്ത് 4:125 ല്‍ ഖുര്‍ആനില്‍ ഇത് ഉള്‍പ്പെടുത്തപ്പെട്ടു.