Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 028 (The message of the Suhuf Ibrahim: What did the God of Abraham start?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 7. സുഹുഫ് ഇബ്രാഹിമിന്റെ ഉള്ളടക്കവും സന്ദേശവും

7.2. സുഹുഫ്‌ ഇബ്റാഹീമിന്റെ സന്ദേശം: അധ്രാഹാമിന്റെ ദൈവം ആരംഭിച്ചതെന്ത്‌?


അബ്രാഹാമിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കുടുംബകഥ അതായത്‌ അബ്രാഹാമിന്റെയും സാറയുടെയും സീറയാണ്‌ തത്ത്വ ത്തില്‍ ഹീബ്രുവിലെ തറാത്ത്‌ മൂസയിലെ (മോശെയുടെ തോറ) സുഹുഫ്‌ ഇബ്റാഹീം (അബ്രാഹാമിന്റെ വേദപുസ്തകത്താളുകള്‍) എന്ന്‌ മുകളില്‍ പറഞ്ഞതില്‍നിന്നും ഗ്രഹിക്കുവാന്‍ കഴിയും. ഈ സുഹുഫ്‌ ഇബ്റാഹീമിന്റെ സന്ദേശസാകല്യം സംഗ്രഹിക്കുകയാണെ ങ്കില്‍, അഡ്രാഹാമിനോടും സാറയോടും കര്‍ത്താവ്‌ വര്‍ത്തിച്ചതെങ്ങ നെയെന്നും അവന്‍ അവരോട്‌ പറഞ്ഞതെന്തെന്നും ഈ കണ്ടുമുട്ടലു കളില്‍ കര്‍ത്താവ്‌ എങ്ങനെയാണ്‌ അബ്രാഹാമിന്റെ ദൈവം ആയി ത്തീര്‍ന്നതെന്നുമുള്ള കാര്യങ്ങളില്‍ ശ്രദ്ധ ക്രേന്ദീകരിക്കും. ഈ സംഭവ ങ്ങളെ സപ്രഗഹിക്കുന്ന സമയത്ത്‌ എന്താണ്‌ അബ്രാഹാമിന്റെ ദൈവം ആരംഭിച്ചതെന്ന ചോദ്യത്തിന്‌ നാം ഉത്തരം കണ്ടെത്തും.

മുകളില്‍ രണ്ടാം അധ്യായത്തില്‍ അദ്രാഹാം എവിടെ ജീവിച്ചു, അദ്ദേഹം എങ്ങോട്ട്‌ യാത്രപോയി തുടങ്ങിയ ഭുമിശാസ്ര്രപരമായ വിശദാംശങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ലെന്ന്‌ നാം ശ്രദ്ധിച്ചു. അതു കൂടാതെ, ഖുര്‍ആനില്‍ അബ്രാഹാമിനെ സംബന്ധിച്ചുള്ള 242 വചന ങ്ങളില്‍ കാലാനുക്രമമായ ഒരു വിവരണം ഖുര്‍ആന്‍ നല്‍കുന്നുമില്ല. ഖുര്‍ആന്‍ വചനങ്ങള്‍ അനുസരിച്ച്‌ അബ്രാഹാമിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ ചരിധ്രപരമായ ക്രമത്തില്‍ ക്രമീകരിക്കാന്‍ നിങ്ങളെ അനു വദിക്കാന്‍ കാലാനുക്രമമായ വിവരങ്ങളല്ല അത്‌ നല്കുന്നത്‌. ഇത്‌ സുഹൂഫ്‌ ഇബ്റാഹീമില്‍ തീര്‍ത്തും വൃത്യസ്തമാണ്‌. അതില്‍ അബ്രാ ഹാമിന്റെയും സാറയുടെയും ജീവിതത്തിലെ ധാരാളം സംഭവങ്ങളു മായി ബന്ധപ്പെട്ട്‌ ഇരുവരുടെയും പ്രായവും കാലവും വിവരിക്കുന്നുണ്ട്‌. സുഹുഫ്‌ ഇബ്റാഹീമില്‍ അവയ്രതയും വിവരിക്കപ്പെട്ടിരിക്കുന്നു. കാലാനുക്രമം പാലിച്ചുകൊണ്ടുള്ള ഈ വിശദവിവരങ്ങള്‍ കാണിക്കു ന്നത്‌ സുഹുഫ്‌ ഇബ്റാഹീമിലെ ഖണ്ഡികകള്‍ അബ്രാഹാമിന്റെയും സാറയുടെയും ജീവിതത്തിലെ സംഭവങ്ങളുടെ ക്രമം പിന്തുടരുന്നു ണ്ടെന്നാണ്‌. സുഹുഫ്‌ ഇബ്റാഹീമിന്റെ സന്ദേശം നാം സംഗ്രഹിക്കു മ്പോള്‍ നാം കാലാനുക്രമണിക പിന്തുടരും.

അബഡ്രാഹാമിന്റെയും സാറയുടെയും പേരിലും സുഹുഫ്‌ ഇബ്റാഹീമില്‍ മാറ്റമുണ്ടെന്ന്‌ നിങ്ങള്‍ കാണും. അബ്രാമെന്നും സാറായി എന്നുമായിരുന്നു ആദ്യം അവരുടെ പേരുകള്‍. പിന്നീട്‌ കര്‍ത്താവ്‌ അവരുടെ പേര്‍ മാറ്റി അവര്‍ അബ്രാഹാമും സാറയും ആയിത്തീര്‍ന്നു. അബ്രാഹാമിന്റെയും സാറയുടെയും ജീവിതത്തിലെ പ്രധാന സംഭവ ങ്ങള്‍ പിന്തുടരുന്നതില്‍ സുഹുഫ്‌ ഇബ്റാഹീമിന്റെ ഈ സവിശേഷ സ്വഭാവത്തോട്‌ നാം വിശ്വസ്തതയുള്ളവരായിരിക്കും.

7.2a) അബ്രാമിന്‌ 75 വയസ്സ്‌ പ്രായമായപ്പോള്‍ വാഗ്ദത്തഭൂമിയി ലേക്ക്‌ അവന്‍ കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ടു:: പിന്നീട വന്ന അനേകം പ്രവാചകന്‍മാര്‍ കര്‍ത്താവില്‍നിന്നുള്ള ദൂതന്മാര്‍ എന്ന നിലയില്‍ തങ്ങളുടെ ജനതയിലേക്ക്‌ അയയ്ക്കപ്പെട്ടതുപോലെ കര്‍ത്താവ്‌ അബ്രാമിനെ തന്റെ ജനതയിലേക്ക്‌ അയച്ചിരുന്നില്ല എന്നതാണ്‌ അബ്രാമിനെ സംബന്ധിച്ച പ്രഥമ വസ്തുത. അതിനു കാരണം അബഡ്രാമിനെക്കൊണ്ടും അബ്രാമിലൂടെയും തികച്ചും പുതിയതായ ഒന്ന്‌ ആരംഭിക്കാന്‍ കര്‍ത്താവ്‌ ആഗ്രഹിച്ചുവെന്നതാണ്‌. അബ്രാമിന്റെ ജീവിതകഥയുടെ ആരംഭത്തില്‍ ഇത്‌ കാണാന്‍ കഴിയും: “1 ഇപ്പോള്‍ കര്‍ത്താവ്‌ അബ്രാമിനോട്‌ പറഞ്ഞു: നിന്റെ നാട്ടില്‍നിന്നും നിന്റെ ബന്ധുക്കളില്‍ നിന്നും നിന്റെ അപ്പന്റെ ഭവനത്തില്‍നിന്നും ഞാന്‍ നിനക്ക്‌ കാണിച്ചുതരുന്ന ഭൂമിയിലേക്ക്‌ പോവുക. 2 ഞാന്‍ നിന്നെ വലിയ ഒരു ജനതയാക്കും. ഞാന്‍ നിന്നെ അനുഗ്രഹിക്കുകയും നിന്റെ നാമം മഹത്തരമാക്കുകയും ചെയ്യും. നീ അനുഗ്രഹമായിത്തീരേണ്ടതിനു തന്നെ. 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ അപമാനിക്കൂന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ കുടുംബ ങ്ങള്‍ എല്ലാം അനുഗ്രഹിക്കപ്പെടുകയും ചെയ്യും” (ഉല്പത്തി 12:13). തന്റെ സ്വന്തം നാടും കുടുംബവും വിട്ടുപോകാനാണ്‌ കര്‍ത്താവ്‌ ഇവിടെ അബ്രാമിനോട്‌ കല്‍പിക്കുന്നത്‌. ആര്ബാമിനോടുള്ള കര്‍ത്താവിന്റെ ഒരു വാഗ്ദാനവുമായാണ്‌ ഈ കല്‍പന ബന്ധിച്ചിരിക്കുന്നത്‌: അവന്‍ തന്നെ വലിയ ഒരു ദേശം അഥവാ ജനത ആയിത്തീരും. അവന്‍ അനുഗ്രഹി ക്കപ്പെടും. അവനോ സകല മനുഷ്ൃരാശിക്കും അനുഗ്രഹവുമായി രിക്കും. അതിനാല്‍ അബ്രാഹാം കര്‍ത്താവിനാല്‍ തന്റെ ജനതയി ലേക്ക്‌ ഇതര പ്രവാചകന്മാരെപ്പോലെ അയയ്ക്കപ്പെടാതിരുന്നതിന്റെ കാരണം അവനിലൂടെ പുതിയ, സവിശേഷ ജനത്തെ ആരംഭിക്കാന്‍ കര്‍ത്താവ്‌ ഉദ്ദേശിച്ചുവെന്നതാണ്‌. കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ട വര്‍ക്കിടയില്‍ അബ്രാമിനെ അതുല്യനാക്കുന്നത്‌ ഇതത്രേ.

കര്‍ത്താവിന്റെ ഈ ശാസന അബ്രാം അനുസരിച്ചു: “4 അങ്ങനെ കര്‍ത്താവ്‌ അവനോട്‌ പറഞ്ഞതുപോലെ അവന്‍ പോയി. ലോത്തും അവന്റെ കൂടെപ്പോയി. ഹാരാനില്‍നിന്ന്‌ പുറപ്പെട്ടപ്പോള്‍ അധ്ബാമിന്‌ എഴുപത്തഞ്ച്‌! വയസ്സായിരുന്നു. 5 അബ്രാം തന്റെ ഭാര്യ സാറായിയെയും തന്റെ സഹോദരന്റെ പുരതനായ ലോത്തിനെയും അവര്‍ ഹാരാനില്‍ ശേഖരിച്ച സകല സമ്പാദ്യങ്ങളോടും ആര്‍ജിച്ച സകല ജനത്തോടും കൂടെ തന്റെ കൂടെ കൊണ്ടുപോയി. അങ്ങനെ അവര്‍ കാനാന്‍ ദേശ ത്തേക്ക്‌ പുറപ്പെട്ടു. 6 അബ്രാം ആ ദേശത്തിലൂടെ കടന്നുപോയി. ശെഖേ മിലെ ആ സ്ഥലത്തേക്ക്‌. മോരെയിലെ ഓക്ക്‌ മരത്തിന്റെ നേര്‍ക്ക്‌. ആ സമയത്ത്‌ കനാന്യർ ദേശത്തുണ്ടായിരുന്നു. 7 കര്‍ത്താവ്‌ പ്രതൃക്ഷ നായിട്ട്‌ അബ്രാമിനോട്‌ പറഞ്ഞും: നിന്റെ വിത്തിന്‌ (അതായത്‌ സന്തതി) ഞാന്‍ ഈ ദേശം നല്‍കും. അങ്ങനെ തനിക്ക്‌ പ്രത്യക്ഷനായ കര്‍ത്താ വിനായിക്കൊണ്ട്‌ അവന്‍ അവിടെ ഒരു അള്‍ത്താര പണിതു” (ഉല്പത്തി 12:4-7). കര്‍ത്താവ്‌ അവനെ അയച്ച ദേശം കാനാന്‍ ദേശമായിരുന്നു. ഇന്ന്‌ പലസ്തീന്‍ അല്ലെങ്കില്‍ ഇസ്രയേല്‍ എന്ന്‌ അതറിയപ്പെടുന്നു. അവന്‍ അവിടെ എത്തിയപ്പോള്‍ അവനോട്‌ സംസാരിക്കുക മാത്രമല്ല കര്‍ത്താവ്‌ ചെയ്തത്‌. കര്‍ത്താവ്‌ തന്നെത്താന്‍ അവനെ കാണിക്കു കയും ചെയ്യുകയുണ്ടായി. അബ്രാമിനോട്‌ നേരിട്ട്‌ സംസാരിക്കാനാണ്‌ കര്‍ത്താവ്‌ വന്നത്‌ എന്നാണിതിനര്‍ഥം. എന്താണ്‌ അവന്‍ അദ്ദേഹ ത്തോട്‌ പറഞ്ഞത്‌? അബ്രാമിന്‌ സന്തതിയുണ്ടാകുമെന്ന്‌ മാത്രമല്ല, താന്‍ എത്തിച്ചേര്‍ന്ന കാനാന്‍ ദേശം ആ നന്തതിക്ക്‌ ലഭിക്കുമെന്നുമാണ്‌ പറഞ്ഞത്‌.

7.2b) അബ്രാമിന്‌ എഴുപത്തഞ്ചിനും എണ്‍പതിനുമിടയില്‍ പ്രായ മുണ്ടായിരുന്നപ്പോള്‍ കര്‍ത്താവ്‌ അവന്റെ വാഗ്ദാനങ്ങള്‍ അവനോട്‌ ഉറപ്പിച്ചുപറഞ്ഞു: : കര്‍ത്താവ്‌ അയച്ച ദേശത്ത്‌ അബ്രാം എത്തിച്ചേര്‍ന്ന ശേഷം അദ്ദേഹം തെക്കോട്ട്‌ യാധ്രചെയ്തു. ഈജിപ്തില്‍ അല്പ കാലം ചെലവഴിച്ചു. അവിടെ ഫറോവയുമായി അബ്രാമും സാറായിയും പ്രശ്നങ്ങള്‍ നേരിട്ടു. ആ പ്രശ്നങ്ങളില്‍നിന്നും കര്‍ത്താവ്‌ അവരെ രക്ഷിച്ചു (ഉല്പത്തി 12:1-20). ശേഷം അദ്ദേഹം കാനാന്‍ ദേശത്തേക്ക്‌ തിരിച്ചു. അവിടെവച്ച്‌ താനും തന്റെ സഹോദരന്റെ മകനായ ലോത്തും തമ്മില്‍ വേര്‍പിരിഞ്ഞു (ഉല്പത്തി 13:1-3). ഈ വിധം കര്‍ത്താവ്‌ ആരംഭ ത്തില്‍ അവരോട്‌ പറഞ്ഞതുപോലെ അബ്രാമും സാറായിയും അവ രുടെ നാടും തങ്ങളുടെ ഭൂരിഭാഗം കുടുംബക്കാരെയും മാത്രമല്ല, ഇപ്പോള്‍ അവര്‍ തങ്ങളുടെ മുഴുവന്‍ ബന്ധുക്കളെയും പിരിഞ്ഞിരി ക്കുന്നു. ലോത്തും അവന്റെ സേവകരും ഫലഭൂയിഷ്ഠമായ യോര്‍ദ്ദാന്‍ താഴ്വര തിരഞ്ഞെടുത്തു. അബ്രാം തന്റെ സേവകരോടൊപ്പം കാനാ നിലെ ഫലഭൂയിഷ്ഠത നിറഞ്ഞ കുന്നിന്‍പ്രദേശത്തേക്ക്‌ നീങ്ങി. ശേഷം നാം വായിക്കുന്നു: “14 കര്‍ത്താവ്‌ അബ്രാമിനോട്‌ പറഞ്ഞു (ലോത്ത്‌ അവനില്‍നിന്നും പിരിഞ്ഞുകഴിഞ്ഞപ്പോള്‍): നീ നിന്റെ കണ്ണുയര്‍ത്തി നീ ഉള്ളേടത്തുനിന്നും വടക്കോട്ടും തെക്കോട്ടും, കിഴക്കോട്ടും പടിഞ്ഞാ റോട്ടും നോക്കൂ. 15 നീ കാണുന്ന ഭൂമിയൊക്കെയും നിനക്കും നിന്റെ സന്തതിക്കുമായി ഞാന്‍ എന്നേക്കും തരും. 16 ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിയോളം പെരുപ്പിക്കും. ഭൂമിയിലെ പൊടി എണ്ണാന്‍ ഒരാള്‍ക്ക്‌ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം” (ഉല്പത്തി 13:14-16). സാധാരണ പ്രവാചകന്മാരെപ്പോലെ തന്റെ ജനതയെ പ്രബോധിപ്പിക്കുക എന്ന്‌ അബ്രാമിനോട്‌ കര്‍ത്താവ്‌ കല്പിക്കു ന്നില്ലലെന്ന കാര്യം ശ്രദ്ധിക്കുക. മറിച്ച്‌ അബ്രാമിനോടുള്ള തന്റെ വാഗ്ദാന ങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങളാണ്‌ കര്‍ത്താവ്‌ നല്‍കുന്നത്‌. കാനാന്‍ ഭൂമിയുടെ ഒരു ഭാഗമല്ല അത്‌ മുഴുവനുമാണ്‌ അവന്‍ കിട്ടുന്നത്‌. അവന്റെ സന്തതി ഒരു ജനത മാത്രമല്ല, പിന്നെയോ എണ്ണമറ്റവരായിത്തീരും.

അബ്രാമിനും സാറായിക്കും സന്തതിയായി ആരുമില്ലാതെ വര്‍ഷ ങ്ങള്‍ കടന്നുപോയി. ഒരു പുര്തനുണ്ടാവാന്‍ അവര്‍ അധികമധികമായി കൊതിച്ചുകൊണ്ടിരൂന്നു. അതിനാല്‍ത്തന്നെ അബ്രാമിന്‌ സംശയങ്ങ ളുണ്ടായിത്തുടങ്ങി. അതിന്റെ പേരില്‍ വിഷമിച്ചു. ഈ സാഹചര്യത്തില്‍ നാം വായിക്കുന്നത്‌: “1 ...കര്‍ത്താവിന്റെ വചനം ഒരു ദര്‍ശനത്തില്‍ അബ്രാമിന്റെ അടുത്തു വന്നെത്തിയിട്ട്‌ പറഞ്ഞത്‌: അബ്രാമേ, ഭയ പ്പെടരുത്‌. ഞാന്‍ നിന്റെ പരിചയാകുന്നു. നിന്റെ പ്രതിഫലം വമ്പിച്ച തായിരിക്കും. 2 എന്നാല്‍ അബ്രാം പറഞ്ഞു: കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ സന്തതിയില്ലാത്തവനായി തുടരവെ നീ എനിക്കെന്താണ്‌ നല്കുക? ദമാസ്്‌കസിലെ എലീസറാണ്‌ എന്റെ വീടിന്റെ അവകാശി. 4 ശ്രദ്ധിക്കുക, കര്‍ത്താവിന്റെ വചനം അവന്‍ വന്നുകിട്ടി; ഇവന്‍ (ഏലിയാസര്‍) നിന്റെ അവകാശിയാവില്ല. നിന്റെ സ്വന്തം പുരതന്‍ നിന്റെ അവകാശിയാകും. 5 അവന്‍ അദ്ദേഹത്തെ പുറത്തേക്കിറക്കിയിട്ട്‌ പറഞ്ഞു: ആകാശത്തേക്ക്‌ നോക്കി നക്ഷത്രങ്ങളെ എണ്ണാനാകുമെങ്കില്‍ അവയെ എണ്ണുക. എന്നിട്ട്‌ അവന്‍ പറഞ്ഞു: നിന്റെ സന്തതിയും അതുപോലിരിക്കും. 6 അങ്ങനെ അവന്‍ കര്‍ത്താവിനെ വിശ്വസിച്ചു. കര്‍ത്താവ്‌ അത്‌ അവന്റെ നീതിയായി കണക്കുവച്ചു” (ഉല്പത്തി 15:1-6). കര്‍ത്താവ്‌ അബ്രാമിനെ അവന്റെ സംശയങ്ങളുടെ പേരില്‍ ശിക്ഷി ക്കാതെ കര്‍ത്താവില്‍ വിശ്വാസം തുടരാന്‍ അവനെ പ്രോത്സാഹിപ്പി ക്കുകയാണ്‌ ചെയ്തത്‌ എന്ന വസ്തുത അദ്ഭുതകരമായിരിക്കൂന്നു. മാത്രമല്ല, തന്റെ വാഗ്ദാനം അബ്രാമിന്‌ അവന്‍ കൂടുതല്‍ വ്യക്ത മാക്കിക്കൊടുത്തു. അദ്ദേഹത്തിന്‌ ഒരു മകന്‍ ഉണ്ടാകുമെന്നും അദ്ദേഹ ത്തിന്റെ ആ സന്തതി ആകാശത്തിലെ നക്ഷ്രതങ്ങളുടെ എണ്ണത്തോളം പെരുകുമെന്നും കര്‍ത്താവ്‌ വാഗ്ദാനം നല്കി. അബ്രാം എങ്ങനെ പ്രതികരിച്ചു? അവന്‍ കര്‍ത്താവിനെ വിശ്വസിച്ച്‌ ഉറച്ചുനില്‍ക്കുകയും അത്‌ അവന്റെ നീതിയായി കര്‍ത്താവ്‌ എണ്ണുകയും ചെയ്തു. വിപ്ലവ കരമായ ഒരൂ ആത്മീയ സത്യമാണിത്‌: കര്‍ത്താവിനെ അനൂസരിച്ചതു കൊണ്ട്‌ നിങ്ങള്‍ നീതിമാനായിത്തീരുന്നില്ല. എന്നാല്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും അവന്റെ വാഗ്ദാനം ഉറപ്പാണെന്ന്‌ വിചാരിക്കുകയും ചെയ്യുന്നതിലൂടെ നീതിമാനായിത്തീരുന്നു. ഇന്‍ജീലൂല്‍ മസീഹ്‌ (ര്രിസ്തുവിന്റെ സുവിശേഷം) മുഴുവനും വിശ്വാസംകൊണ്ടുള്ള നീതീ കരണം എന്ന ഈ അടിത്തറയില്‍ പണിയപ്പെട്ടതാണ്‌. മറ്റൊരു വിശ ദാംശത്തോടെയാണ്‌ ഈ ഖണ്ഡിക അവസാനിക്കുന്നത്‌. “അന്നത്തെ ദിവസം കര്‍ത്താവ്‌ അബ്രാമുമായി ഒരു ഉടമ്പടിയുണ്ടാക്കി. അവന്‍ പറഞ്ഞു: ഈ ഭൂമി ഈജിപ്തിലെ നദി മുതല്‍ മഹാനദിയായ യുഫ്ഹ ട്ടീസ്‌ നദി വരെയുള്ള ഭാഗം നിന്റെ സന്തതിക്ക്‌ ഞാന്‍ നല്കുന്നു...” (ഉല്പത്തി 15:18). ഇവിടെ ദൈവം കേവലം ഒരു വാഗ്ദാനം നടത്തുക യല്ല ചെയ്തത്‌. പിന്നെയോ ഒരു ഉടമ്പടി ഉണ്ടാക്കുകയാണ്‌ അവന്‍ ചെയ്തത്‌. അബ്രാമുമായി ഏകപക്ഷീയമായ ഒരൂ ഉടമ്പടി. മൂഴുവന്‍ സ്ഥലവും അബ്രാം കൈവശപ്പെടുത്തുക എന്നതാണ്‌ അആധ്രാമിനുള്ള വിഹിതം. തിരിച്ച്‌ അബ്രാമിന്റെ ഭാഗത്തുനിന്നും ആവശ്യപ്പെടുന്നത്‌ കര്‍ത്താവ്‌ അവന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന്‌ അബ്രാം വിശ്വസി ക്കുക എന്നതിനപ്പുറം മറ്റൊന്നുമല്ല.

7.2c) അബ്രാമിന്‌ 88 വയസ്സായപ്പോള്‍ അവന്റെ ഭാര്യ സാറാ യിയും അവനും സ്വന്തമായി തങ്ങള്‍ക്ക്‌ കുട്ടിയില്ലാത്ത പ്രശ്നം പരി ഹരിക്കുന്നതിന്‌ ശ്രമിച്ചു: ഈ വാഗ്ദാനങ്ങള്‍ എല്ലാം ഉണ്ടായിട്ടും അവനും കര്‍ത്താവും തമ്മില്‍ ഉടമ്പടിയും വരെ ഉണ്ടായിട്ടും അബ്രാമി ന്റെയും അവന്റെ ഭാര്യയുടെയും സംശയങ്ങള്‍ നിന്നില്ല. അവസാനം അവര്‍ തങ്ങളുടേതായ പരിഹാരവൃത്തി ചെയ്യാനും തീരുമാനിച്ചു. ഇതാണ്‌ അവര്‍ ചെയ്തത്‌: “1 അബ്രാമിന്റെ ഭാരൃ സാറായി അവന്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചില്ല. അവള്‍ക്ക്‌ ഈജിപ്തുകാരിയായ ഹാഗാര്‍ എന്നു പേരായ ഒരു ദാസി ഉണ്ടായിരുന്നു. “സാറായി അബ്രാമി നോട്‌ പറഞ്ഞു: കര്‍ത്താവ്‌ എന്റെ ഗര്‍ഭം മുടക്കിയിരിക്കുകയാണല്ലോ. നീ എന്റെ ദാസിയെ പ്രാപിക്കുക. അവളില്‍നിന്നും എനിക്ക്‌ കുഞ്ഞു ങ്ങളെ കിട്ടുമായിരിക്കാം. അങ്ങനെ സാറായിയുടെ നിര്‍ദേശം അബ്രാം അനുസരിച്ചു. “അങ്ങനെ കാനാന്‍ പ്രദേശത്ത്‌ അബ്രാം പത്ത്‌ വര്‍ഷം ജീവിച്ചശേഷം അബ്രാമിന്റെ ഭാര്യ സാറായി അവളുടെ ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിന്‌ ഭാരൃ യായി നല്കി. “അവന്‍ ഹാഗാറിനെ പ്രാപിക്കുകയും ഹാഗാര്‍ ഗര്‍ഭിണി യാവുകയും ചെയ്തു. താന്‍ ഗര്‍ഭിണിയെന്നു കണ്ടപ്പോള്‍ തന്റെ യജമാനത്തിയെ അവള്‍ പുച്ഛത്തോടെ നോക്കി” (ഉല്പത്തി 16:1-4). സാറായിയും അവളുടെ ഭര്‍ത്താവ്‌ അബ്രാമും സന്തതിയുണ്ടാകാന്‍ ഉപയോഗിച്ച സൂധ്രമിതാണ്‌. ഇതിന്റെ ഫലമെന്തായി എന്നുവച്ചാല്‍ സാറായിക്ക്‌ അവളുടെ ദാസിയായ ഹാഗാറിനോട്‌ ഈര്‍ഷ്യ തോന്നു കയും അവളോട്‌ സാറായി പരൂഷമായി പെരുമാറുകയും ചെയ്തു. എത്രത്തോളമെന്നാല്‍ ഇതിനെത്തുടര്‍ന്ന്‌ ഹാഗാര്‍ അവളില്‍നിന്നും മരുഭൂമിയിലേക്ക്‌ ഓടിപ്പോയി.

7.2d) അബ്രാമിന്‌ 86 വയസ്സായപ്പോള്‍ തന്റെ മകന്‍ യിശ്മായേല്‍ ജനിച്ചു: അവിടെ മരുഭൂമിയില്‍ കര്‍ത്താവിന്റെ ദൂതന്‍ ഹാഗാറിനെ കണ്ട്‌ അവളോട്‌ പറഞ്ഞത്‌, “9 ...നിന്റെ യജമാനത്തിയുടെ അടുക്കല്‍ ചെന്ന്‌ അവള്‍ക്ക്‌ നിന്നെ സമര്‍പ്പിക്കുക. 10 കര്‍ത്താവിന്റെ ദൂതന്‍ അവളോട്‌ ഇത്രയുംകൂടി പറഞ്ഞു: നിന്റെ സന്തതിയെ ഞാന്‍ പെരുപ്പിക്കും. അവരെ എണ്ണാന്‍ കഴിയില്ല. 11 കര്‍ത്താവിന്റെ ദുതന്‍ അവളോട്‌ പറഞ്ഞൂ: ശ്രദ്ധിക്കുക. നീ ഗര്‍ഭിണിയാണ്‌. നീ ഒരു മകനെ പ്രസവിക്കും. കര്‍ത്താവ്‌ നിന്റെ യാതന കേട്ടതിനാല്‍ അവന്‍ നീ യിശ്മായേല്‍ എന്ന്‌ പേര്‍ വിളിക്കണം... 15 അങ്ങനെ ഹാഗാര്‍ അബ്രാമിന്‌ ഒരു മകനെ ര്രസവിച്ചു. ഹാഗാര്‍ തനിക്കുവേണ്ടി പ്രസവിച്ച മകന അബ്രാം, “യിശ്മായേല്‍” എന്ന്‌ പേരു വിളിച്ചു. 16 ഹാഗാര്‍ അദ്രാമിന്‌ മകനെ ജനിപ്പിക്കുമ്പോള്‍ അബ്രാമിന്‌ 86 വയസ്സായിരുന്നു” (ഉല്പത്തി 16:9-11, 15-16). ഇത്‌ വിസ്മയകരമായ ഒരു സംഭവഗതിമാറ്റമാണ്‌. ഒരു സ്ര്തീ അതും ഒരു അടിമസ്ര്തീ കര്‍ത്താവിന്റെ ദൂതനില്‍നിന്നും അഭൃര്‍ഥന ലഭിക്കുന്നു. നിര്‍ദേശങ്ങള്‍ മാത്രമല്ല അവിശ്വസനീയമായ വാഗ്ദാന ങ്ങളും ഹാഗാറിന്‌ കര്‍ത്താവ്‌ നല്കി. അവള്‍ ഒരു മകനെ പ്രസവിക്കും. അവന്റെ പേര്‍ യിശ്മായേല്‍ എന്ന്‌ തിരഞ്ഞെടുത്തത്‌ കര്‍ത്താവിന്റെ ദൂതന്‍ തന്നെയാണ്‌. തന്റെ മകനില്‍നിന്നുള്ള ഹാഗാറിന്റെ സന്തതി കള്‍ എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര പെരുകും. കര്‍ത്താവിന്റെ കാരുണൃത്തിന്റെയും മാനൃതയുടെയും ചാലകസാക്ഷ്ൃമാണിത്‌. തങ്ങ ളുടെ സന്താനമില്ലായ്മയ്ക്ക്‌ വളഞ്ഞ പരിഹാരം കണ്ട്‌ കര്‍ത്താവി നെതിരെ സൂധ്രമൊപ്പിക്കാന്‍ അബ്രാമും സാറായിയും ശ്രമിച്ചത്‌ ഹാഗാര്‍ എന്ന ദാസിയുടെ കുറ്റമല്ല. അതിനാല്‍ ഹാഗാര്‍ ശിക്ഷിക്കപ്പെട്ടില്ല. പകരം ശാശ്വതവും ധാരാളവുമായ സന്തതികള്‍കൊണ്ട്‌ അവള്‍ അനു ഗ്രഹിക്കപ്പെട്ടു.

7.2e) അഡ്രാഹാമിന്‌ 99 വയസ്സായപ്പോള്‍ കര്‍ത്താവ്‌ അബ്രാ ഹാമിന്റെ ദൈവം ആയിത്തീര്‍ന്നു. തന്റെ വന്ധ്യയായ ഭാര്യ സാറയില്‍ നിന്നും ഒരു മകനെ അവന്‍ അദ്ദേഹത്തിന്‌ വാഗ്ദാനം ചെയ്തു: ഈ സംഭവത്തിനുശേഷം പിന്നെ എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച്‌ സുഹുഫ്‌ ഇബ്റാഹീം മൗനമാണ്‌. പതിമൂന്നു കൊല്ലത്തിനുശേഷമാണ്‌ കര്‍ത്താവ്‌ വീണ്ടും ഇടപെട്ടത്‌. നാം വായിക്കുന്നു: “1 അബ്രാമിന്‌ തൊണ്ണൂറ്റൊമ്പത്‌ വയസ്സായപ്പോള്‍ കര്‍ത്താവ്‌ അബ്രാമിന്‌ പ്രത്യക്ഷ പ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: ഞാന്‍ സര്‍വശക്തനായ ദൈവമാകുന്നു. എന്റെ മുമ്പാകെ നടന്ന്‌ കുറ്റമറ്റവനാകുക. 2 എനിക്കും നിനക്കും ഇടയി ലുള്ള ഉടമ്പടി ഞാന്‍ ഉണ്ടാക്കാം. നിന്നെ ഞാന്‍ വളരെയധികം പെരുപ്പിക്കും. 3 അപ്പോള്‍ അബ്രാം സാഷ്ടാംഗം വീണു. ദൈവം അവനോട്‌ പറഞ്ഞു: ശ്രദ്ധിക്കുക. എന്റെ ഉടമ്പടി നിന്നോടാണ്‌. നീ സമുദായങ്ങളുടെ ഒരു വന്‍ജനാവലിയുടെ പിതാവായിരിക്കും. 5 ഇനി നിന്റെ പേര്‌ അബ്രാം എന്നല്ല. ഇനിമേല്‍ നിന്റെ നാമം അബ്രാഹാം എന്നായിരിക്കും. കാരണം നിന്നെ ഞാന്‍ ദേശങ്ങളുടെ ഒരു വന്‍ജനത യുടെ പിതാവാക്കിയിരിക്കുന്നു... 7 എനിക്കും നിനക്കും നിന്റെ സന്തതി കള്‍ക്കും ഇടയില്‍ എന്റെ ഉടമ്പടി ഉണ്ടാക്കും. നിനക്കു ശേഷം നിന്റെ സന്തതികളുടെ തലമുറകളില്‍ ഉടനീളം. ഇത്‌ എന്നേക്കുമുള്ള ഉടമ്പടി യാണ്‌. ഞാന്‍ നിന്റെ ദൈവവും നിന്റെ ശേഷം നിന്റെ സന്തതികളുടെ ദൈവവും ആയിരിക്കും. 8 ഞാന്‍ നിനക്കും നിന്റെ സന്തതികള്‍ക്കും നീ യാത്രചെയ്ത ആ കാനാന്‍ പ്രദേശം മുഴുവനും തരും. എന്നേക്കു മുള്ള സമ്പാദ്യമായിട്ട്‌ ഞാന്‍ ആയിരിക്കും അവരുടെ ദൈവം” (ഉല്പത്തി 17:1-5 ഉം 7-8 ഉം). വീണ്ടും ഇതും സംഭവങ്ങളുടെ വിസ്മയകരമായ ഒരു തിരിച്ചിലാണ്‌. തന്റെ ഭാര്യയുടെ ദാസിയിലൂടെ സന്താനമുണ്ടാക്കി ദൈവത്തെ പറ്റിക്കാനുള്ള തന്റെ വളഞ്ഞ ഉപായത്തിന്‌ കര്‍ത്താവ്‌ അബ്രാമിനെ ശിക്ഷിച്ചില്ല. കര്‍ത്താവിന്‌ മുന്നില്‍ നടന്ന്‌ കുറ്റമറ്റവനാ കാനുള്ള ഒരു ഉപദേശം മാത്രമാണ്‌ അവന്‌ കിട്ടിയത്‌. അതായത്‌ കര്‍ത്താവ്‌ കല്‍പിക്കുന്നതും വാഗ്ദാനം ചെയ്യുന്നതും മാത്രം അനുസരി ക്കാന്‍. ഇത്‌ അബ്രാമിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അങ്ങനെ അവന്‍ ഭയന്ന്‌ മുഖംകുത്തി വീണു. കര്‍ത്താവിനെ ധിക്കരിച്ചതിന്‌ ന്യായം വിധിക്കപ്പെടുകയും ശിക്ഷാവിധേയനാവുകയും ചെയ്യുമെന്നാണ്‌ അവന്‍ പ്രതീക്ഷിച്ചത്‌. പക്ഷേ പകരം അവന്‍ ദൈവം നല്കിയ സന്താന വാഗ്ദാനം പുതുക്കുകയാണ്‌ ദൈവം ചെയ്തത്‌. “ദേശങ്ങളുടെ പിതാവ്‌” എന്ന അര്‍ഥത്തില്‍ അബ്രാഹാം എന്ന പുതിയ പേരും ദൈവം അബ്രാമിനു നല്കി. അങ്ങനെ കര്‍ത്താവ്‌ “അബ്രാഹാമിന്റെ ദൈവം” ആയിത്തീര്‍ന്നു! ഇതിലൂടെ ദൈവം തന്നെത്താന്‍ അബ്രാ ഹാമിനോടും അവന്റെ സന്തതികളോടും ബന്ധിച്ചു. ഇനിമുതല്‍ അവന്‍ അബ്രാഹാമിന്റെ ദൈവം എന്നു വിളിക്കപ്പെടാന്‍ വേണ്ടി. അബ്ബാഹാമിന്റെ വിത്തിലൂടെ പുറത്തുവരുന്ന ഈ പുതിയ ജനതയുടെ ദൈവ മായിത്തീര്‍ന്നു. അബ്രാഹാമിലൂടെ ഒരു പുതിയ ജനത. ദൈവത്തിന്റെ സ്വന്തം ജനത. അഡ്രാഹാമിനെക്കൊണ്ടും അബ്രാഹാമിലൂടെയും അഡ്രാഹാമിന്റെ ദൈവം ആരംഭിക്കാന്‍ ആഗ്രഹിച്ചത്‌ ഇതാണ്‌. അബ്രാഹാം യാത്രചെയ്ത ഭൂമി അതായത്‌ കാനാന്‍ പ്രദേശം അബ്രാ ഹാമും അവന്റെ സന്തതികളും കൈവശപ്പെടുത്തുമെന്ന വാഗ്ദാനം കര്‍ത്താവ്‌ പുതുക്കുകയും ചെയ്തു.

അബ്രാഹാമിന്റെ വീട്ടിലെ എല്ലാ പുരുഷ്ര്പജകളും അഗ്രചര്‍മം ഛേദിക്കുക എന്നതായിരുന്നു ഈ ഉടമ്പടിയുടെ അടയാളം. ഈ അട യാളത്തെ സ്ഥാപിച്ചശേഷം ദൈവം ഒരടി മുന്നോട്ടുപോയി. നാം വായി ക്കുന്നത്‌: “15 പിന്നെ ദൈവം അബ്രാഹാമിനോട്‌ പറഞ്ഞു: നിന്റെ ഭാരൃ സാറായിയെ മേലില്‍ സാറായി എന്നു വിളിക്കരുത്‌. അവള്‍ സാറ ആയിരിക്കും. 16 അവളെ ഞാന്‍ അനുഗ്രഹിക്കും. അതിലുപരി അവളി ലൂടെ ഞാന്‍ നിനക്ക്‌ ഒരു പൂരതനെ നല്കും. ഞാന്‍ അവളെ അനുഗ്ര ഹിക്കും. അവള്‍ ദേശങ്ങള്‍ ആയിത്തീരും. ജനതകളുടെ രാജാക്കന്മാര്‍ അവളില്‍നിന്ന്‌ വരും. 17 പിന്നെ അബ്രാഹാം കമിഴ്ന്നുവീണ്‌ ചിരിച്ചു കൊണ്ട്‌ സ്വയം പറഞ്ഞു: നൂറു വയസ്സുള്ളവന്‍ കൂട്ടി ജനിക്കുമോ? തൊണ്ണൂറ്‌ വയസ്സായ സാറ പ്രസവിക്കുമോ? 18 അബ്രാഹാം ദൈവ ത്തോട്‌ പറഞ്ഞു: ആ യിശ്മായേല്‍ നിന്റെ മുമ്പാകെ ജീവിച്ചാല്‍ മതി! 19 ദൈവം പറഞ്ഞു: അല്ല, നിന്റെ ഭാര്യ സാറ നിനക്കുവേണ്ടി ഒരു കുട്ടിയെ പ്രസവിക്കും. അവന്‍ നീ യിസ്ഹാക്‌ എന്ന്‌ പേരിടണം. അവനുമായി ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കും. അവനുശേഷം അവന്റെ സന്തതികള്‍ക്കു വേണ്ടിയും എന്നെന്നേക്കുമുള്ള ഒരു ഉടമ്പടി ആയിരിക്കുമത്‌. 20 യിശ്മാ യേലിന്റെ കാരൃത്തിലും നിന്റെ വിളി ഞാന്‍ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ അവനെ സന്താനപുഷ്ടിയു ള്ളവനായി അത്യധികം പെരുകൂന്നവനാക്കും. അവന്‍ പന്ത്രണ്ട് രാജ കുമാരന്മാര്‍ക്ക്‌ പിതാവായിരിക്കും. അവനെ ഞാന്‍ വലിയ ഒരൂ ജാതി യാക്കും. 21 എന്നാല്‍ എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നത്‌ യിസ്ഹാക്കു മായിട്ടാണ്‌. അടുത്ത കൊല്ലം ഈ സമയത്ത്‌ സാറ അവനെ നിനക്കായി പ്രസവിക്കും” (ഉല്പത്തി 17:16-21). ഈ പുതിയ ജാതിയുടെ ആവിര്‍ഭാവ ത്തില്‍ നിതൃതയ്ക്കൂള്ള അടയാളമായിട്ട്‌ വന്ധ്യയായ ഭാര്യയില്‍നിന്നും അഡ്രാഹാമിന്‌ കുഞ്ഞിനെ നല്കുക എന്നത്‌ ദൈവത്തിന്റെ ആദി മുതലേയുള്ള ഉദ്ദേശ്യമായിരുന്നു. എന്നാല്‍ ഹാഗാറിനെയും യിശ്മാ യേലിനെയും വച്ചുള്ള സൂര്തക്കളി കാരണം കര്‍ത്താവ്‌ കാര്യങ്ങള്‍ വൃക്തമായി ശരിയാക്കേണ്ടിവന്നു. അബ്രാഹാമിന്റെ സാക്ഷാല്‍ ഭാരൃയായ സാറയില്‍നിന്നുള്ള അധ്രാഹാമിന്റെ സന്തതിയുമായി ഉട മ്പടി സ്ഥാപിക്കാന്‍ ദൈവം ആഗ്രഹിക്കുന്നതായി അവന്‍ ഇപ്പോള്‍ കാണിച്ചു. ഇരുവരും പ്രായംചെന്നവരായതിനാല്‍ ഈ വാഗ്ദാനം അബ്രാഹാമിനെ ആശ്ചര്യപ്പെടുത്തുക വഴി അവനെ ചിരിപ്പിച്ചു. അതു കൊണ്ടാണ്‌ സാറയില്‍നിന്നുള്ള മകന്‍ ചിരിയെ സൂചിപ്പിക്കുന്ന പേരു ള്ളവനായിരിക്കൂമെന്ന്‌ ദൈവം പറഞ്ഞത്‌. “അവന്‍ ചിരിക്കുന്നു” എന്നാണ്‌ യിസ്ഹാക്‌ എന്ന വാക്കിന്റെ അര്‍ഥം. ദൈവത്തിന്റെ അവി ശ്വസനീയമായ ഈ വാഗ്ദാനത്തെച്ചൊല്ലി അബ്രാഹാം ചിരിക്കുന്നു എന്നര്‍ഥം. ഹാഗാറില്‍നിന്നും ഇതിനകം പിറന്നുകഴിഞ്ഞ യിശ്മാ യേലിന്റെ കാരൃത്തില്‍ അവനെയും പെരുപ്പിക്കുമെന്ന്‌ ദൈവം വാഗ്ദാനം ചെയ്തു. എന്നാല്‍ അധ്രാഹാമുമായുള്ള ഉടമ്പടി തന്റെ സാക്ഷാല്‍ ഭാര്യയായ സാറയില്‍നിന്ന്‌ വന്ന അവകാശി വഴി മാത്രമേ കടന്നു പോവുകയുള്ളു എന്ന്‌ വിധിച്ചുകൊണ്ട്‌ ദൈവം അബ്രാഹാമിനെ തിരുത്തി.

7.2f) അബ്രാഹാമിന്‌ 100 വയസ്സായപ്പോള്‍ തന്റെ വന്ധ്യയായ ഭാര്യ സാറയില്‍നിന്നും യിസ്ഹാക്‌ ജനിക്കുകയും യിശ്മായേലിനെ അവന്റെ അമ്മയോടൊപ്പം പറഞ്ഞുവിടുകയും ചെയ്തു: കൃതൃമായും ഒരു വര്‍ഷത്തിനുശേഷമാണ്‌ ഇത്‌ സംഭവിച്ചത്‌. അധ്രാഹാമിനോടും സാറയോടും ദൈവം പ്രവചിച്ചത്‌ സംഭവിച്ചു. വിശദവിവരങ്ങള്‍ ഇതാ: 1 കര്‍ത്താവ്‌ സാറയെ അവന്‍ പറഞ്ഞതുപ്രകാരം സന്ദര്‍ശിച്ചു. കര്‍ത്താവ്‌ സാറയോട്‌ അവന്റെ വാഗ്ദാനപ്രകാരം പ്രവര്‍ത്തിച്ചു. 2 സാറ ഗര്‍ഭം ധരിച്ച്‌ ആധ്രാഹാമിന്‌ അവന്റെ വാര്‍ധകൃത്തില്‍ അവള്‍ ഒരു മകനെ പ്രസവിച്ചു. ദൈവം അവനോട്‌ സംസാരിച്ച അവന്റെ വാര്‍ധകൃകാലത്ത്‌. 3 തനിക്ക്‌ ജനിച്ച, സാറ തനിക്കായി പ്രസവിച്ച മകന്‍ യിസ്ഹാക്‌ എന്ന്‌ അഡ്രാഹാം പേരിട്ടു... 5 യിസ്ഹാക്‌ ജനിക്കുമ്പോള്‍ അബ്രാഹാമിന്‌ നൂറ്‌ വയസ്സായിരുന്നു” (ഉല്പത്തി 21:1-3 ഉം 5 ഉം). ദൈവത്തിന്റെ വാക്കിനെയും വാഗ്ദാനത്തെയും ഒരിക്കലും സംശയി ക്കരുത്‌! അധ്രാഹാമിന്റെ ദൈവമായ കര്‍ത്താവ്‌ അതുല്യനാണ്‌. സമ്പൂര്‍ണ സത്യവാനും വിശ്വസ്തനുമാണ്‌ അവന്‍. അവന്‍ കളവ്‌ പറ യുക അസാധ്യം! ഈ വചനങ്ങള്‍ അബ്രാഹാമിന്റെ ദൈവത്തിന്റെ ഈ സവിശേഷതയെയാണ്‌ തെളിയിക്കുന്നത്‌. ഒരു കൊല്ലം മുമ്പുള്ള അവന്റെ വാഗ്ദാനം സത്യമായിരുന്നു. സാറയില്‍ അത്ഭുതം സംഭവിപ്പി ക്കുന്നതില്‍ അവന്‍ വിശ്വസ്തനായിരുന്നു. അവള്‍ വന്ധ്യയായിരുന്നു. മാനുഷികമായി പറഞ്ഞാല്‍ ഒരു കുഞ്ഞിനെ പ്രസവിക്കുക അവള്‍ക്ക്‌ അസാധ്യമായിരുന്നു. യിസ്ഹാക്കിന്റെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട്‌ അബ്രാഹാമിന്റെ പേര്‍ പരാമര്‍ശിക്കപ്പെടാതിരുന്നതിന്റെ കാരണം ഇതായിരിക്കാം. യിസ്ഹാക്‌ ജനിക്കുന്നതുമായി ബന്ധപ്പെട്ട മാര്രമേ അബ്രാഹാം പരാമര്‍ശിക്കപ്പെടുന്നുള്ളൂ. ഇതുകൊണ്ടാണ്‌ യിസ്ഹാക്കി ലൂടെയുള്ള അബ്രാഹാമിന്റെ സന്തതികള്‍ പില്ക്കാലത്ത്‌ ചിലപ്പോള്‍ “കര്‍ത്താവിന്റെ മക്കള്‍” എന്ന്‌ വിളിക്കപ്പെട്ടത്‌ (ഉദാഹരണത്തിന്‌ തോറ യിലെ ആവർത്തനപുസ്തകം 14:1 കാണുക: “നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മക്കളാണ്‌ നിങ്ങള്‍”).

പിന്നീട്‌ അബ്രാഹാമിന്റെ രണ്ട ആണ്‍മക്കളും വളര്‍ന്നു. മത്സരവും അസൂയയും അനിവാര്യമായും പൊന്തിവന്നു. അവസാനം ഹാഗാറിന്റെ യജമാനത്തിയായ സാറയ്ക്ക്‌ മതിയാകുവോളം കിട്ടി. ഹാഗാറിനെ അവളുടെ മകനായ യിശ്മായേലിനോടൊപ്പം ഒഴിവാക്കാന്‍ അബ്രാഹാമി നോട്‌ അവള്‍ ആവശ്യപ്പെട്ടു. ഇത്‌ അബ്രാഹാമിനെ വളരെയധികം അസംതൃപ്തനാക്കി. എന്നിരുന്നാലും ദൈവം വീണ്ടും ഇടപെട്ടു: "12 പക്ഷേ ദൈവം അഡ്രാഹാമിനോട്‌ പറഞ്ഞത്‌: കുട്ടിയുടെയോ ദാസി യുടെയോ കാരണത്താല്‍ നീ അസംതുപ്തനാകരുത്‌. സാറ നിന്നോട്‌ പറയുന്നതെന്തോ അതു നീ ചെയ്യുക. കാരണം യിസ്ഹാക്കിലൂടെ യാണ്‌ നിന്റെ സന്തതികള്‍ അറിയപ്പെടുക. 13 ദാസിയുടെ പുരതനെയും ഞാന്‍ വലിയ ഒരു ജാതിയാക്കും. കാരണം അവന്‍ നിന്റെ സന്തതി യല്ലോ. അങ്ങനെ അബ്രാഹാം കാലത്തേ എണീറ്റു. റൊട്ടിയും തോല്‍ പാര്രത്തില്‍ വെള്ളവും എടുത്ത്‌ ഹാഗാറിന്‌ നല്കി. കുട്ടിയോടൊപ്പം അവ അവളുടെ ചുമലില്‍ വച്ചു കൊടുത്തു. അങ്ങനെ അവന്‍ അവളെ യാത്രയയച്ചു. അവള്‍ പോയി. ബീര്‍ശേബാ മരുഭൂമിയില്‍ അവള്‍ അലഞ്ഞു” (ഉല്പത്തി 21:12,13). ഒരു വിധത്തില്‍ ഇത്‌ അവ്രാഹാം പ്രതീക്ഷിച്ച ശിക്ഷയാണ്‌. പക്ഷേ താന്‍ പ്രതീക്ഷിക്കാത്ത രൂപത്തി ലാണ്‌ അത്‌ ഇപ്പോള്‍ വന്നിരിക്കുന്നത്‌. തന്റെ ആദ്യജാതനെ അവന്റെ അമ്മയോടൊപ്പം മരുഭൂമിയിലേക്ക്‌ ആട്ടിപ്പായിച്ചത്‌ അവനെ വേദനി പ്പിച്ചു. എന്നാല്‍ ഈ സമയം ആകുമ്പോഴേക്കും അവന്‍ പാഠം പഠിച്ചി രുന്നു. സതൃസമ്പൂര്‍ണനും വിശ്വസ്തതയും കരൂണയും നിറഞ്ഞവനു മായ കര്‍ത്താവുമായി ഒരിക്കലും തര്‍ക്കിക്കരുത്‌ എന്നായിരുന്നു ആ പാഠം. അതിനാല്‍ അനേകം വിഷമകരമായ സാഹചര്യങ്ങളില്‍ തന്നെ സഹായിച്ച കര്‍ത്താവിന്റെ കരുതലിലേക്ക്‌ അവന്‍ ഹാഗാറി നെയും യിശ്മായേലിനെയും ഏല്‍പിച്ചുകൊടുത്തു.

ഇതാണ്‌ വാസ്തവത്തില്‍ സംഭവിച്ചത്‌. ജലദൌര്‍ലഭ്യം കാരണം കൂട്ടിയും അമ്മയും വളരെയധികം കഷ്ടപ്പെട്ടു. ഹൃദയഭേദകമായി കുട്ടി നിലവിളിച്ചു. പക്ഷേ ദൈവം ഇടപെട്ടു: "17 കുട്ടിയുടെ ശബ്ദം ദൈവം കേട്ടു. ദൈവത്തിന്റെ മാലാഖ സ്വര്‍ഗത്തില്‍നിന്നും ഹാഗാറിനെ വിളിച്ചു ചോദിച്ചു: ഹാഗാര്‍, എന്താണ്‌ നിന്നെ അലട്ടുന്നത്‌? ഭയപ്പെടേണ്ടാ, കാരണം കൂട്ടിയുള്ളേടത്തുവച്ച്‌ കുട്ടിയുടെ ശബ്ദം ദൈവം കേട്ടിരി ക്കുന്നു. 18 എഴുന്നേല്‍ക്കുക! കുട്ടിയെ എടുക്കൂ. നിന്റെ കൈകൊണ്ട്‌ അവനെ മുറുകെ പിടിക്കുക. ഞാന്‍ അവനെ വലിയ ഒരു ജാതി യാക്കും. 19 പിന്നെ ദൈവം അവളുടെ കണ്ണ്‌ തുറന്നു. അവള്‍ ജലത്തിന്റെ ഒരു കിണര്‍ കണ്ടൂ. അവള്‍ ചെന്ന്‌ തോല്‍പാഠരതത്തില്‍ ജലം നിറച്ച്‌ കൂട്ടിക്ക്‌ കുടിക്കാന്‍ കൊടുത്തു. 20 ദൈവം കുട്ടിയോടൊപ്പമുണ്ടായി രുന്നു. അവന്‍ വളര്‍ന്നു. അവന്‍ മരുഭുമിയില്‍ വളര്‍ന്ന്‌ അമ്പെയ്ത്തില്‍ നിപുണനായി. 21 അവന്‍ പാറാന്‍ മരുഭൂമിയില്‍ ജീവിച്ചു. അവന്റെ അമ്മ ഈജിപ്തില്‍നിന്നും അവനുവേണ്ടി ഒരു ഭാര്യയെ എടുത്തു” (ഉല്പത്തി 21:17-21). അബ്രാഹാമിന്റെ ദൈവത്തിന്റെ കാരുണ്യവും സൌമൃതയും പ്രവര്‍ത്തിക്കുന്നതാണ്‌ ഇവിടെയും നാം കാണുന്നത്‌. അധ്രാഹാമിന്റെ ഈ ആദ്യജാതനെ ദൈവം മരുഭൂമിയില്‍ മരിക്കാന്‍ വിട്ടുകൊടുത്തില്ല. പകരം അത്ഭുതകരമായ ഒരു വാഗ്ദാനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത്‌ നിലനില്‍ക്കാന്‍ അവന്റെ അമ്മയെയും അവനെയും തുണ യ്ക്കുകയാണ്‌ ദൈവം ചെയ്തത്‌. അതിന്‍ഫലമായി അബ്രാഹാമിന്റെ കൂടെ ജീവിക്കാന്‍ യിശ്മായേല്‍ അനുവദിക്കപ്പെട്ടില്ലെങ്കിലും ശക്തനും കരൂത്തനുമായി അവന്‍ വളര്‍ന്ന്‌ വലുതാവുകയും പിന്നീട്‌ തികവുള്ള ഒരൂ ജനതയെ സ്ഥാപിക്കുകയും ചെയ്തു -യിശ്മായേലികള്‍. അബ്രാഹാമിന്റെ പക്ഷത്തുനിന്ന്‌ നോക്കുമ്പോള്‍ തന്നോട്‌ ദൈവം കല്പിച്ച യഥാര്‍ഥ കല്പന നിറവേറ്റുന്നതിലെ മുന്നോട്ടുള്ള ഒരു പടിയാണ്‌. തന്റെ ബന്ധുക്കളെയെല്ലാം കയ്യൊഴിയുക, സാറയോടൊപ്പം ഒരു പൂതിയ ജനതയെ ആരംഭിക്കുക - ഇതാണ്‌ ആ കല്‍പന. എന്നാല്‍ ഒരു പരീക്ഷണത്തില്‍ കൂടെ അവന്‍ കടന്നുപോകേണ്ടതുണ്ട്‌. അതാകട്ടെ ഏറ്റവും കഠിനമായ പരീക്ഷണവും.

7.2g) അബ്രാഹാമിന്‌ നൂറിലധികം വയസ്സ്‌ കഴിഞ്ഞപ്പോള്‍ തന്റെ മകന്‍ യിസ്ഹാക്കിനെ ബലികഴിക്കാന്‍ അവന്‍ ദൈവത്താല്‍ കല്പിക്ക പ്പെട്ടു അവന്റെ ദൈവഭയം അതിലൂടെ പരീക്ഷിക്കുകയായിരുന്നു: അബ്രാഹാമിന്റെ ജീവിതത്തിലെ അതികറഠിനവും ഏറ്റവുമധികം വേദനാ ജനകവുമായ ഈ സംഭവത്തിലേക്ക്‌ വന്നുകൊണ്ട്‌ സൂഹുഫ്‌ ഇബ്റാഹീമിലെ ഈ സന്ദേശസംധ്രഹം ഞങ്ങള്‍ ഉപസംഹരിക്കുകയാണ്‌. ഭയങ്കരമായ ഒരു കാര്യം ചെയ്യുന്നതിന്‌ അധ്രാഹാമിനോട്‌ ദൈവം ആവശ്യപ്പെട്ടു. ഇതാണ്‌ നാം വായിക്കുന്നത്‌: "1 ഈ കാര്യങ്ങള്‍ക്കുശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു. അവനോട്‌ ദൈവം പറഞ്ഞത്‌: അഡ്രാഹാം! അബ്രാഹാം പറഞ്ഞു: ഞാന്‍ ഇതാ ഇവിടെ. 2 കര്‍ത്താവ്‌ പറഞ്ഞു: നിന്റെ പുരതനെ, നിന്റെ ഏകമകനായ നീ സ്നേഹിക്കുന്ന യിസ്ഹാക്കിനെ കൂട്ടിക്കൊണ്ട്‌ മോരിയ പ്രദേശത്തേക്ക്‌ ചെല്ലുക. അവിടെ ഞാന്‍ നിന്നോട്‌ കല്പി ക്കുന്ന മലകളില്‍ ഒന്നില്‍ വച്ച്‌ അവനെ ഹോമയാഗം ചെയ്യുക. 3 അങ്ങനെ അബ്രാഹാം കാലത്ത്‌ എണീറ്റു. കഴുതയ്ക്ക്‌ ജീനി കെട്ടി. കൂടെ തന്റെ രണ്ട്‌ ബാല്യക്കാരെയും കൂട്ടി. തന്റെ മകനായ യിസ്‌ ഹാക്കിനെയും കൂടെ കൂട്ടി. ഹോമയാഗത്തിനായി മരം മുറിച്ചു. ദൈവം കല്‍പിച്ച സ്ഥലത്തേക്ക്‌ യാത്രയായി” (ഉല്പത്തി 22:1-3). തന്റെ വന്ധൃ യായ ഭാരൃ സാറയില്‍നിന്നും ഒരു കുഞ്ഞിനെ കിട്ടാന്‍ ഇത്രയേറെ ദശകങ്ങള്‍ കാത്തിരുന്നതിന്റെയും വാര്‍ധകൃത്തിലായിരുന്നിട്ടും ദൈവം അത്ഭുതം പ്രവര്‍ത്തിച്ച്‌ ഒരു കുഞ്ഞിനെ നല്കിയത്‌ അനുഭവിച്ചതി ന്റെയും ഒടുവില്‍ ദൈവം വന്നുകൊണ്ട്‌ ആവശ്യപ്പെടുന്നത്‌ ഭയങ്കര മായ ഈ സംഗതി ചെയ്യാനാണ്‌. അബ്രാഹാം എങ്ങനെ പ്രതികരിച്ചു? അതിനിടയില്‍ സോദോമിനോടും ഗോമേറയോടും ദൈവം പെരു മാറിയത്‌ കാണുകയും (ഇവിടെ ഞങ്ങള്‍ ആ വിഷയം കൈകാര്യം ചെയ്തിട്ടില്ല) തന്റെ മകനായ യിസ്ഹാക്കിനെ ജനിപ്പിച്ചതില്‍ ദൈവ ത്തിന്റെ മഹച്ഛക്തി കാണുകയും ചെയ്തശേഷം സര്‍വശക്തനായ ഈ ദൈവത്തില്‍ വിശ്വാസം അര്‍പ്പണം ചെയ്യാന്‍ അവന്‍ പഠിച്ചുകഴിഞ്ഞി രുന്നു. അതിനാല്‍ ഒരു തരത്തിലും ദൈവത്തെ ചോദ്യം ചെയ്യാതെ അപ്പോള്‍ അവിടെവച്ചുതന്നെ അവന്‍ ദൈവത്തെ അനുസരിച്ചു. സതൃ വാനും വിശ്വസ്തനും കാരൂണൃവാനുമായി താന്‍ അനുഭവിച്ചറിഞ്ഞ ഈ ദൈവത്തെ അദ്ദേഹം പൂര്‍ണമായും വിശ്വസിച്ചു. നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക്‌ തന്റെ മകന്‍ യിസ്ഹാക്കിനെയും കൂട്ടി അദ്ദേഹം ചെന്നു. ഹോമയാഗത്തിന്‌ അള്‍ത്താര പണിതു. അള്‍ത്താരയുടെ മുകളില്‍ വിറകു വച്ചു. തന്റെ ദൈവത്തിനുവേണ്ടി ഹോമയാഗമാകുന്നതി നായിട്ട്‌ കൊന്ന്‌ വിറകുകൊണ്ട്‌ കരിക്കാന്‍ യിസ്ഹാക്കിനെ വിറകി ന്മേല്‍ ബന്ധിച്ചു.

എന്നാല്‍ അബ്രാഹാം യിസ്ഹാക്കിനെ അറുക്കാറായപ്പോള്‍ അപ്ര തീക്ഷിതമായ ഒരു കാര്യം സംഭവിച്ചു: “11 സ്വര്‍ഗത്തില്‍നിന്നും കര്‍ത്താ വിന്റെ ദൂതന്‍ അവനെ വിളിച്ചു: അപ്രാഹാം, അബ്രാഹാം! ഞാന്‍ ഇതാ ഇവിടെ എന്ന്‌ അവന്‍ പറഞ്ഞു. 12 കുട്ടിയുടെ മേല്‍ കൈ വയ്ക്കുകയോ അവനെ യാതൊന്നും ചെയ്യുകയോ അരുത്‌. കാരണം നീ ദൈവത്തെ ഭയപ്പെടുന്നുവെന്നും നിന്റെ ഏകമകനെ എന്നില്‍ നിന്നും തടഞ്ഞുവച്ചിട്ടില്ല എന്നും ഇപ്പോള്‍ എനിക്കറിയാം. 13 അങ്ങനെ അബ്രാഹാം കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ പിന്നില്‍ ഒരു മുട്ടനാട്‌ കാട്ടില്‍ കൊമ്പ്‌ കുടുങ്ങി കിടക്കുന്നത്‌ കണ്ടു. അധ്രാഹാം ചെന്ന്‌ ആ മുട്ടനാടിനെ എടുത്ത്‌ തന്റെ മകനു പകരമായി ഹോമയാഗം കഴിച്ചു” (ഉല്പത്തി 22:11-13). തന്റെ ദൈവമായ കര്‍ത്താവില്‍ വിശ്വാസമര്‍പ്പി ക്കുന്ന കാരൃത്തില്‍ അബ്രാഹാം ശരിയായ നിലപാടിലായിരുന്നുവെന്ന്‌ ഈ ഖണ്ഡിക തെളിയിച്ചുകാട്ടുന്നു! തന്റെ മകനായ യിസ്ഹാക്കിന്റെ ജീവന്‍ രക്ഷപ്പെടുത്തിയ അവന്‍ ശരിക്കും കാരുണ്യവാനായിരുന്നു. തന്റെ മകനായ യിസ്ഹാക്കിനെ ബലി നല്കാന്‍ യഥാര്‍ഥത്തില്‍ ആവ ശ്യപ്പെട്ടതും അവനായിരുന്നു. യിസ്ഹാക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ തക്കസമയത്ത്‌ ആ ദൈവം ഇടപെടുകയും ചെയ്തു. തന്റെ ദൈവ ത്തിലുള്ള വിശ്വാസവും അര്‍പ്പണവും വലിയ അളവില്‍ വര്‍ധിക്കുന്ന തിന്‌, ശക്തിപ്പെടുന്നതിന്‌ ഈ സംഭവം അബ്രാഹാമിന്‌ ഇടയാക്കി.

കര്‍ത്താവിനായിക്കൊണ്ട്‌ സ്വപുര്രനെ ബലി നല്കാനുള്ള അബ്രാഹാമിന്റെ സന്നദ്ധതയോട്‌ അപ്പോള്‍ ദൈവം അതുല്യമായ രീതിയില്‍ പ്രതികരിച്ചു: “15 കര്‍ത്താവിന്റെ ദൂതന്‍ രണ്ടാമത്‌ തവണയും സ്വര്‍ഗ ത്തില്‍നിന്നും അബ്രാഹാമിനെ വിളിച്ചു. 16 എന്നിട്ട്‌ പറഞ്ഞു: എന്നെ ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്യൂന്നു, കര്‍ത്താവ്‌ പ്രഖ്യാപിക്കുകയാണ്‌. എന്തെന്നാല്‍ നീ അത്‌ ചെയ്തിരിക്കുന്നു. നിന്റെ പുരതനെ, നിന്റെ ഏകപുത്തരനെ നീ തടഞ്ഞുവച്ചിട്ടില്ല. 17 തീര്‍ച്ചയായും ഞാന്‍ നിന്നെ അനുഗ്രഹിക്കും. തീര്‍ച്ചയായും ഞാന്‍ നിന്റെ സന്തതിയെ പെരുപ്പിക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണം കണക്കെ. കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ കണക്കെയും. നിന്റെ വിത്ത്‌ (അതായത്‌ സന്തതി കള്‍) ശ്രതുക്കളുടെ കവാടം കൈവശപ്പെടുത്തും. 18 നിന്റെ സന്തതി യില്‍ ലോകത്തിലെ ജാതികള്‍ അനുഗ്രഹിക്കപ്പെടും. എന്തെന്നാല്‍ എന്റെ ശബ്ദത്തെ നീ അനുസരിച്ചിരിക്കുന്നു” (ഉല്പത്തി 22:15-18). നാം ഒരു ശപഥം ഉച്ചരിക്കുമ്പോള്‍ നമ്മെക്കാള്‍ ശക്തമായ ഒന്നിനോട്‌ സാധാരണ നാം അപേക്ഷിക്കാറുണ്ട്‌. എന്നാല്‍ ദൈവത്തിന്‌ തന്നെ ക്കാള്‍ ശക്തമായ യാതൊന്നിനോടും അപേക്ഷിക്കാനില്ല. അതുകൊണ്ട്‌ അവന്‍ തന്നെക്കൊണ്ടുതന്നെ ശപഥം ചെയ്യുകയാണ്‌. കാരണം അവന്‍ തികഞ്ഞ സതൃസന്ധനും വിശ്വസ്തനുമത്രേ. വെറുമൊരു അനു ശ്രഹാശംസയല്ല ദൈവം അബ്രാഹാമിനു നല്കിയത്‌. സര്‍വശക്തനായ ദൈവം എന്ന നിലയില്‍ തന്നെയും ഭൂമുഖത്തെ എല്ലാ ജനതയും അനുഗ്രഹിക്കപ്പെടുന്ന ഒരു വിത്ത്‌ അധ്രാഹാമില്‍നിന്ന്‌ യിസ്ഹാക്കി ലൂടെ വരുമെന്നും സത്യം ചെയ്തുകൊണ്ട്‌ പൂര്‍ണമായും ആശ്രയി ക്കാവുന്ന ഒരൂ അനുഗ്രഹ ശപഥമാണ്‌ അത്‌. ഈ വിത്ത്‌ ക്രിസ്തു വത്രേ. ഭുമിയിലെ സകല ജാതികള്‍ക്കും അനുഗ്രഹ സ്രോതസ്സായി ദൈവം അവനെ അയച്ചു. അബ്രാഹാമിനെ പൂര്‍ത്തീകരിക്കാന്‍ അനു വദിക്കാത്തത്‌ നിറവേറ്റാന്‍ ദൈവം ക്രിസ്തുവില്‍ തന്നെത്തന്നെ ഏറ്റെ ടുത്തു. നമുക്ക്‌ പാപക്ഷമയും നിത്യജീവനും ലഭിക്കുന്നതിനുവേണ്ടി നമ്മുടെ സ്ഥാനത്ത്‌ ഗൊല്‍ഗോത്തയിലെ കുരിശില്‍ ദൈവം തന്റെ ഏകജാതനായ പൂധ്തനായ യേശുക്രിസ്തുവിനെ ബലികഴിച്ചു (അബ്രാഹാം തന്റെ പുര്രന്‍ യിസ്ഹാക്കിനെ ഏതാണ്ട്‌ ബലികഴിച്ച അതേ സ്ഥലത്താണ്‌ ഇത്‌ സംഭവിച്ചത്‌). നാം കുറ്റം വിധിക്കപ്പെട്ട്‌ നിത്യമായി നരകാഗ്നിയിലേക്ക്‌ വലിച്ചെറിയപ്പെടണമായിരുന്നു. എന്നാല്‍ അബ്രാ ഹാമിന്റെ ദൈവം അവന്റെ ദുര്‍ഗ്രഹമായ കാരുണൃത്തിലും കൃപയിലും തന്റെ സ്വപുര്രനെ അബ്രാഹാം തന്റെ പുരതനെ സ്നേഹിച്ചതിലേറെ ദൈവം സ്‌നേഹിച്ച തന്റെ സ്വന്തം പുര്തനെ നമ്മുടെ സ്ഥാനത്ത്‌ മരി ക്കാന്‍, നമ്മുടെ നാശം കാണാന്‍ ആഗ്രഹിക്കുന്ന പിശാചിന്റെ ശക്തിക്കു മേല്‍, മരണശിക്ഷയ്ക്കുമേല്‍, നമ്മുടെ പാപത്തിനുമേല്‍ അധികാരം വെപ്പാന്‍ അനുവദിച്ചു. യേശുക്രിസ്തുവിനെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ചുകൊണ്ട്‌ അബ്രാഹാമിന്റെ ദൈവം തെളിയിച്ചത്‌ തന്റെ മകന്റെ മരണം നീതീകരണത്തിനും മോക്ഷത്തിനും വേണ്ടിയെന്നത്രേ. പാപത്തെയും മരണത്തെയും നരകത്തെയും ഇനിമേല്‍ നാം ഭയപ്പെ ടേണ്ട ആവശ്യമില്ല. കാരണം ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ നിതൃജീവനിലേക്കുള്ള മോക്ഷത്തിന്റെ ഉറപ്പ്‌ നമുക്കുണ്ട്‌. ലോകത്തെ മുച്ചൂടും മാറ്റിപ്പണിത ഈ സത്യം നാം ഇവിടെ കൊടുത്ത അബ്രാ ഹാമിന്റെ ജീവിതത്തിലെ അവസാന സംഭവത്തില്‍ സൂചിപ്പിക്കപ്പെടു കയും മുന്നറിവ്‌ നല്കപ്പെടുകയും ചെയ്തിരിക്കുന്നു. അബ്രാഹാമിന്റെ ജീവിതത്തിലെ ലക്ഷ്യം ഇതായിരുന്നു. ലോകത്തിന്റെ രക്ഷകന്‍ വരുന്ന ജാതിയുടെ സ്ഥാപകന്‍ താന്‍ ആകേണ്ടതുണ്ട്‌. അതായത്‌ യിസ്ഹാക്കി ലൂടെയും യാക്കോബിലൂടെയും വരുന്ന അബ്രാഹാമിന്റെ പിന്‍ഗാമി കളായ ജനം. തന്റെ വാഗ്ദത്തപുര്രനായ യിസ്ഹാക്കിനെക്കൊണ്ടും. ദൈവത്തിന്റെ മോക്ഷചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം അബ്രാഹാം മൂന്‍കൂട്ടി കാണേണ്ടതുണ്ടായിരുന്നു. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി കുരിശില്‍ ക്രിസ്തുവിന്റെ പകരമരണം. അതാണ്‌ ആ സംഭവം. ഇതുകൊണ്ടാണ്‌ അബ്രാഹാം ദൈവത്തിന്റെ അതുല്യ പുരുഷ നായത്‌. എത്രത്തോളമെന്നാല്‍ അബ്രാഹാമിന്റെ ദൈവമെന്ന്‌ കര്‍ത്താവ്‌ തന്റെ പേര്‍ വെക്കാന്‍ തീരുമാനിച്ചു.

7.2h) സംഗ്രഹം: അപ്പോള്‍ സുഹുഫ്‌ ഇബ്റാഹീമിന്റെ സന്ദേശ മെന്താണ്‌? നിലവിലുള്ള ഒരു ജാതിയിലേക്കല്ല അധ്രാഹാമിനെ ദൈവം അയച്ചത്‌. അവനു മുമ്പുള്ള അനേകം പ്രവാചകന്മാരെ അയച്ചത്‌ നിലവിലുള്ള ജനതയിലേക്കാണ്‌. അവനുശേഷം വന്ന പ്രവാചകന്മാരും അങ്ങനെത്തന്നെ. ഈ പാപികളെ പാപപരിഹാരത്തിലേക്ക്‌, പ്രായശ്ചിത്ത ത്തിലേക്ക്‌ ക്ഷണിക്കാനാണ്‌ അവരെല്ലാം വന്നത്‌. എന്നാല്‍ അബ്രാ ഹാമിന്റേത്‌ അങ്ങനെയല്ല. അശ്രാഹാമിലൂടെയും അവന്റെ ഭാര്യ സാറയിലൂടെയും പുതിയ എന്തോ ഒന്ന്‌ അതായത്‌ ഒരു പുതിയ ജനത്തെ ആരംഭിക്കാനാണ്‌ ദൈവം ആഗ്രഹിച്ചത്‌. തന്റെ സ്വന്തം ജനം. അവരില്‍നിന്നും അവര്‍ക്കിടയിലുമാണ്‌ തന്റെ രക്ഷകനും കര്‍ത്താവു മായവനെ അവന്‍ അയയ്ക്കുക. തന്റെ ജനത്തെ മാത്രം രക്ഷിക്കാ നല്ല. ദൈവത്തിന്റെ രക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവരെയും രക്ഷിക്കുന്നതിനായിട്ടത്രേ. ഈ ലക്ഷ്യം കൈവരിക്കുന്ന തിന്‌ ഈ ദൈവത്തെ അബ്രാഹാം അനുസരിക്കേണ്ടതുണ്ടായിരൂന്നു. അവന്‍ എന്താണോ തന്നോട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടത്‌ അത്‌ അദ്രാഹാം ചെയ്യേണ്ടതുമുണ്ടായിരുന്നു. ലോകത്തിലെ മറ്റേത്‌ ജനതയില്‍നിന്നും തന്നെ വേര്‍പെടുത്തുക എന്നതാണത്‌. തികച്ചും സ്വത്രത്രമായ ദൈവത്തിന്റെ പുതിയ ജനത്തെ ആരംഭിക്കുക. ഇതിനു വേണ്ടി സ്വന്തം നാടും ബന്ധുജനങ്ങളും എല്ലാം അവന ഉപേക്ഷി ക്കേണ്ടിവന്നു. പൂതിയ പ്രദേശത്തേക്ക്‌, കാനാനിലെ വാഗ്ദത്തഭുമിയി ലേക്ക്‌ അവന്‍ വരേണ്ടിവന്നു. അവിടെവച്ച്‌ തന്റെ സഹോദരപുധ്രനായ ലോത്തുമായി അവന്‍ വേര്‍പിരിയേണ്ടിവന്നു. ശേഷം വന്ധ്യയും വളരെ പ്രായം ചെന്നവളുമായ ഭാരൃയില്‍ ദൈവം അത്ഭുതകരമായി തന്റെ മകന്‍ യിസ്ഹാക്കിനെ ജനിപ്പിച്ച ശേഷം യിശ്മായേലില്‍നിന്നും അദ്രാഹാം പിരിയേണ്ടിവന്നു. നിരവധി വര്‍ഷങ്ങളോളം ദൈവം ചെയ്യാതിരുന്നത്‌ ചെയ്യാന്‍ ശ്രമിച്ചുകൊണ്ട്‌ താന്‍ ഉല്‍പാദിപ്പിച്ചതാണ്‌ യിശ്മായേലിനെ. ദൈവം നിരവധി വര്‍ഷങ്ങളായി ചെയ്യാതിരുന്ന ആ കാര്യം തനിക്ക്‌ സന്തതിയെ നല്‍കുക എന്നതാണ്‌.

അബ്രാഹാമിനും സാറയ്ക്കും ഈ യിസ്ഹാക്കിനെ ജനിപ്പിച്ചു കൊണ്ട്‌ ഒരേ സമയം തന്നെ നിരവധി കാര്യങ്ങളാണ്‌ ദൈവം ചെയ്തത്‌. തന്റെ സ്വന്തം ജനം ആയിത്തീരാന്‍ അബ്രാഹാമിലൂടെയും സാറയിലൂടെയും ഈ പുതിയ ജനത്തെ, ദൈവം എന്ന നിലയില്‍ സ്ഥാപിച്ചത്‌ താനാണെന്ന്‌ ആദ്യമായി അവന്‍ തെളിയിച്ചു. പിന്നീട്‌ അവന്‍ സതൃസന്ധനും വിശ്വസ്തനും കാരുണ്യവാനുമായ ദൈവം ആണെന്ന്‌ പ്രവൃത്തിയിലൂടെ അവന്‍ വെളിപ്പെടുത്തുകയും തെളിയിച്ചു കാട്ടുകയും ചെയ്തു. നമുക്ക്‌ പൂര്‍ണമായും അവനെ വിശ്വസിക്കാമെന്ന്‌ അവന്‍ തെളിയിച്ചുകാണിച്ചു. അബ്രാഹാമിന്‌ സങ്കല്‍പിക്കാന്‍ കഴിയു ന്നതിലപ്പുറം പോകുന്ന ഒരു കാര്യപരിപാടി അവനുണ്ടെന്ന്‌ അവന്‍ വെളിപ്പെടുത്തി. അതായത്‌ അബ്രാഹാമിന്റെ വിത്താകുന്ന രക്ഷകന്‍ യേശുക്രിസ്തുവിലൂടെ മൂഴുലോകത്തിനും അനുഗ്രഹം എന്നതാണ്‌ ആ അജണ്ട.

അപ്പോള്‍ സുഹുഫ്‌ ഇബ്റാഹീം അനുസരിച്ച്‌ അബ്രാഹാം മുസ്‌ലിം (അതായത്‌ സമര്‍പ്പിച്ചവന്‍) അറിയാത്ത ദൈവത്തിന്‌ അന്ധ മായി സമര്‍പ്പിച്ചവന്‍ ആയിരുന്നില്ല. മറിച്ച്‌ അബ്രാഹാം മുഫ്റസ്‌ (മാറ്റി വയ്ക്കപ്പെട്ടവന്‍) ആയിരുന്നു. പല വൃതൃസ്ത സാഹചര്യങ്ങളില്‍ ദൈവം സത്യസന്ധനും വിശ്വസ്തനുമാണെന്ന്‌ അവന്‍ അറിയാന്‍ ഇട വന്നു. ദൈവജനം എന്ന പുതിയ ജനത്തെ സ്ഥാപിക്കുന്നതിനായി ട്ടുത്രേ അവര്‍ മാറ്റിവയ്ക്കപ്പെട്ടത്‌. അബ്രാഹാമിനെപ്പോലെ ഈ ജനം മുഴുവനും മുഫ്റസ്‌ അഥവാ മാറ്റിവയ്ക്കപ്പെട്ടവര്‍ ആയിരുന്നു. ദൈവ ത്തിന്റെ ഈ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനിടയില്‍, യാക്കോബിന്റെ മക്കള്‍ക്കിടയില്‍, അബ്രാഹാമിന്റെ ദൈവം ലോകത്തിന്റെ രക്ഷ മാനവ രാശിക്ക്‌ തീര്‍ത്തും പുതിയ അനുധഗഹസ്രോതസ്സായി കൊണ്ടുവന്നു. അബ്രാഹാമിന്റെ വിത്തായ യേശുക്രിസ്തുവിന്റെ അനുഗ്രഹം. അബ്രാഹാമിന്റെ ദൈവം വാഗ്ദാനം ചെയ്ത്‌ ലോകത്തേക്ക്‌ അയച്ച ഈ രക്ഷകനില്‍ വിശ്വസിക്കുന്ന എല്ലാവരും മുഫ്റസ്‌ അഥവാ ലോകത്തു നിന്നും മാറ്റിവയ്ക്കപ്പെടുന്നവര്‍ ആയിത്തീരുന്നു. ഈ രീതിയില്‍ ഈ ലോകത്ത്‌ അവര്‍ അതുല്യരായി ഭവിക്കുന്നു. യേശൂക്രിസ്തുവിലുള്ള വിശ്വാസംകൊണ്ട്‌ എല്ലാവരെയും രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന അഡ്രാഹാമിന്റെ ദൈവത്തിന്റെ കൃപാകാരുണ്യങ്ങള്‍ക്ക്‌ അവര്‍ സാക്ഷികളായി ത്തീരുന്നു. നിങ്ങള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിങ്ങള്‍ അബ്രാഹാമിന്റെ ദൈവത്തെ പ്രകിര്‍ത്തിക്കുന്നതിന്‌ മാറ്റി വയ്ക്കപ്പെട്ട മുഫ്റസായിത്തീരും.

www.Grace-and-Truth.net

Page last modified on December 30, 2023, at 04:12 PM | powered by PmWiki (pmwiki-2.3.3)