Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 004 (Jews)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 1: ഇസ്ലാമിന് മുമ്പുള്ള പ്രദേശം

1.2. യഹുദര്‍


അറേബ്യ മുഹമ്മദിന്റെ കാലത്ത്‌ ഇന്നത്തെപ്പോലെയായിരു ന്നില്ല. അന്ന്‌ അറേബ്യയില്‍ സുസ്ഥിരമായി വാസമുറപ്പിച്ച യഹുദര്‍ ഗണ്യമായ തോതിലുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ചില നഗര ങ്ങളില്‍ (യസ്രിബ്‌ അതായത്‌ ഇന്നത്തെ മദീന) ഭരണം കൈയാ ളുന്ന നിരവധി യഹൂദഗോത്രങ്ങളുണ്ടോയിരുന്നു. നൂറ്റാണ്ടുകളോളം നിലനിന്ന നിരവധി പലായനതരംഗങ്ങളുടെ ഫലമായിരുന്നു ഇത്‌. ജൂഡിയയിലോ ശമര്യയിലോ കുഴപ്പങ്ങളോ പീഡനമോ പല പ്പോഴും അരങ്ങേറും. അങ്ങനെ അധിക യഹൂദരോ തെക്കോട്ട്‌ അറേബ്യന്‍ ഉപദ്വീപിലേക്ക്‌ പോയി രക്ഷപ്പെടും. അങ്ങനെ 7-൦ ശതകം ആയപ്പോഴേക്കും അറേബ്യ ഭൂര്രദേശം മുഴുക്കെ യഹൂദ സമുദായങ്ങള്‍ അധിവാസമുറപ്പിച്ചുകഴിഞ്ഞു. അറബ്‌ ഗോത്ര ങ്ങളില്‍ ഇഴുകിച്ചേര്‍ന്ന്‌ അവര്‍ വ്യാപാരങ്ങള്‍ നടത്തി. പക്ഷേ അവരുടെ സ്രമ്പദായങ്ങളെല്ലാം അവര്‍ അതേപടി നിലനിര്‍ത്തി. അറബികളെ അവര്‍ വിവാഹം ചെയ്ത സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്‌. അധിവാസമുറപ്പിച്ചും സമാദരണീയരായി കഴിഞ്ഞും ജീവിച്ച അവര്‍ പ്രാദേശിക അറബ്‌ സംസ്കാരവുമായി കൂടിക്കലരുകയുണ്ടായില്ല.

അബ്രഹാമിന്റെ മക്കളായ യിസ്ഹാക്കിലൂടെയും യിശ്മായേലി ലൂടെയും അറേബ്യയില്‍ എത്തിയ യഹൂദര്‍ നിലവിലുള്ള താമസ ക്കാരുമായി ഒരു പൊതു വംശപരമ്പര പങ്കിട്ടതായി പൊതുവെ വിശ്വസിക്കപ്പെട്ടതായി തോന്നുന്നു. അറബികള്‍ യിശ്മായേലിന്റെ പിന്തുടര്‍ച്ചക്കാരാണെന്നതിന്‌ യഥാര്‍ഥത്തില്‍ തെളിവില്ലാതിരി ക്കെ, തെക്കോട്ട അറേബ്യന്‍ ഉപദ്വീപിനടുത്ത്‌ പാറാന്‍ മരുഭൂമിയി ലേക്ക്‌ യിശ്മായേല്‍ നടത്തിയ യാത്രയെക്കുറിച്ച്‌ ഉല്പത്തിയി ലുള്ള വിവരണമാണ്‌ ഉപദ്വീപിലെ അന്നത്തെ അറബികള്‍ അദ്ദേഹ ത്തിന്റെ പിന്തുടര്‍ച്ചുക്കാരാണെന്ന നിഗമനത്തിലേക്ക്‌ നയിച്ചത്‌. പുതുതായി വന്ന യഹൂദന്മാര്‍ക്ക്‌ അവരുടെ ഈ കരുതപ്പെട്ടു പോരുന്ന ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍ അറബികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ പ്രത്യേക താല്‍പര്യമില്ലെ ങ്കിലും, ഈ ആശയം പ്രോത്സാഹിപ്പിക്കുന്നത്‌ അവര്‍ക്ക്‌ പ്രയോ ജനകരമായിരുന്നു. കാരണം ഇത്‌ അവര്‍ക്ക്‌ പ്രാദേശിക ബഹു മതി കോഡ്‌ അനുസരിച്ച്‌ ഒരു പരിധിവരെ സംരക്ഷണം നല്കു മായിരുന്നു. തല്‍ഫലമായി മുഹമ്മദിന്റെ ജനനസമയമായപ്പോ ഴേക്കും, അറബികളും യഹൂദന്മാരും തമ്മിലുള്ള കസിന്‍ഷിപ്പ്‌ എന്ന ആശയം മിക്കവാറും എല്ലാവരും അംഗീകരിച്ചു.

കാലക്രമേണ വേരുന്നിയ അനേകം സ്വത്ര്ത്ര യഹുദസമുദായ ങ്ങളുടെ ഒരു ഫലം വളരെ വൃത്യസ്തമായ ചില വിശ്വാസങ്ങ ളുടെ വികാസമായിരുന്നു. അവയില്‍ പലതും പഴയനിയമത്തിന്റെ യാഥാസ്ഥിതികതയില്‍നിന്ന്‌ ഗണ്യമായി മാറി. ഈ യഹൂദസമു ദായങ്ങളുമായി അക്കാലത്തെ അറബികള്‍ പലപ്പോഴും ബന്ധ പ്പെട്ടിരുന്നുവെന്നതും അവരുടെ വിവിധ വിശ്വാസങ്ങളുമായി ക്ഷണികമായ ഒരു പരിചയമെങ്കിലും അറബികള്‍ക്കുണ്ടായി എന്നതുമാണ്‌ മറ്റൊരു വസ്തുത.അറേബ്യയില്‍ ജീവിച്ചിരുന്ന യഹൂദന്മാര്‍ പഴയനിയമത്തില്‍ വാഗ്ദത്തം ചെയ്യപ്പെട്ട രാജാവായ മിശിഹായുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. പീഡനത്തില്‍നിന്നും അവരെ സ്വതന്ത്ര രാക്കി വാഗ്ദത്തഭൂമിയിലേക്ക്‌ അവരെ തിരികെയെത്തിക്കുന്ന വന്റെ ആഗമനത്തിനായി. മിശിഹായുടെ വരവിനെക്കുറിച്ചുള്ള അവരുടെ കഥകള്‍ അറബ്‌ സമൂഹത്തിലൂടനീളം പ്രചരിച്ചുകഴി ഞ്ഞിരുന്നു. വരാനിരിക്കുന്ന മിശിഹായുടെ അല്ലെങ്കില്‍ (പവാച കന്റെ വരവിനായി യഹുദന്മാരെപ്പോലെ തദ്ദേശീയരായ അറബി കളും പ്രതീക്ഷിച്ചു തുടങ്ങി. മുഹമ്മദിനും അദ്ദേഹത്തിന്റെ ഏക ദൈവത്വസന്ദേശത്തിനും സ്വീകാര്യത കിട്ടുന്നതിലേക്ക്‌ വഴി തുറ ന്നത്‌ ഇക്കാര്യമാണ്‌.

www.Grace-and-Truth.net

Page last modified on February 13, 2024, at 03:48 PM | powered by PmWiki (pmwiki-2.3.3)