Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 005 (Christians)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 1: ഇസ്ലാമിന് മുമ്പുള്ള പ്രദേശം

1.3. ക്രൈസ്തവര്‍


ക്രൂശീകരണത്തെ തുടര്‍ന്ന്‌ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ ക്കുള്ളില്‍ അറേബ്യന്‍ ഉപദ്വീപില്‍ ക്രൈസ്തവത എത്തിക്കഴിഞ്ഞി രുന്നു. വാസ്തവത്തില്‍ പെന്തെക്കോസ്ത്‌ ദിനത്തില്‍ യെരൂശ ലേമില്‍ അറബികള്‍ ഉണ്ടായിരുന്നു (അപ്പൊസ്തല പ്രവൃത്തികള്‍ 2:11). അവര്‍ സുവിശേഷം ഉത്തര അറേബ്യയിലേക്ക്‌ കൊണ്ടു പോയിരിക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ കൂടുതല്‍ ദക്ഷിണ ഭാഗങ്ങളിലേക്ക്‌ ക്രൈസ്തവത പ്രചരിക്കാന്‍ പിന്നെയും താമസ മെടുത്തു. വിഭിന്ന വിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോന്ന നിരവധി ക്രൈസ്തവ സമൂഹങ്ങള്‍ മുഹമ്മദ്‌ ജനിക്കുമ്പോഴേക്കും അറേബ്യ യില്‍ നിലനിന്നിരുന്നു. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം വഹി ച്ചിരുന്ന സ്വദേശീയ അറബികളായിരുന്നു ചിലര്‍ (തെക്ക്‌ നജ്‌ റാനിലെ ധനാഡ്്യരായ വ്യാപാരികളുടെ ഗോത്രംപോലെ). പക്ഷേ മുഹമ്മദിന്റെ ജന്മസ്ഥലമായ മക്കയിലും പരിസരങ്ങളിലുമുണ്ടാ യിരുന്ന പല ക്രിസ്ത്യാനികളും ഒന്നുകില്‍ റോമന്‍ പ്രവിശ്യ കളില്‍നിന്നും ഒളിച്ചോടിവന്ന അടിമകളോ വടക്കുഭാഗത്തെ (പേര്‍ഷ്യക്കാര്‍, യോര്‍ദ്ദാനികള്‍, റോമക്കാര്‍, ഗ്രീക്കുകാര്‍) അറബ്‌ ആക്രമണങ്ങളില്‍ പിടിച്ചെടുത്ത്‌ ബന്ധസ്ഥരാക്കപ്പെട്ട അടിമ കളോ ആയിരുന്നു. അറബികളില്‍നിന്നും ക്രൈസ്തവതയിലേക്ക്‌ മാറിയ ഏതാനും വ്യക്തികള്‍ക്കു പുറമേയാണിത്‌. ഇത്തരത്തി ലായിരുന്നു ആ ഭുപ്രദേശത്ത്‌ ക്രൈസ്തവതയുടെ വ്യാപനം. ക്രൈസ്തവ ഗ്രൂപ്പ്‌സമൂഹങ്ങളിലൂടെയും വൃക്തികളിലൂടെയും മുഹമ്മദ്‌ ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്ത്യാനികളുമായും അവ രുടെ വിശ്വാസങ്ങളുമായും നേരിയ പരിചയമെങ്കിലും അങ്ങനെ ഉണ്ടായിക്കാണും. യഹുദന്മാര്‍ മിശിഹായുടെ ആദ്യവരവും ര്രിസ്ത്യാനികള്‍ തങ്ങളെ സ്വര്‍ഗത്തിലേക്കെടുക്കുന്ന ക്രിസ്തു വിന്റെ രണ്ടാം വരവും കാത്തിരിക്കുകയായിരുന്നു അന്ന്‌ എന്നത്‌ പൊതു അറിവായിട്ടുണ്ടാകും. എന്നിരുന്നാലും ക്രിസ്ത്യന്‍ വിശ്വാ സങ്ങളുടെ വ്യാപ്തി പാഷണ്ഡതയുടെ വിതറലിനെക്കാള്‍ വളരെ വിശാലമായിരുന്നു. മുഹമ്മദിന്റെ അധ്യാപനങ്ങളില്‍ ഈ വിശ്വാസങ്ങളുടെ സ്വാധീനം പിന്നീടുള്ള അധ്യായത്തില്‍ ചര്‍ച്ച ചെയ്യാം. സമൂഹത്തില്‍ ഇസ്ലാമിനുമുമ്പുള്ള മതചിന്തയുടെമേല്‍ അവയ്ക്ക്‌ ഗണ്യമായ സ്വാധീനമുണ്ടായിരുന്നുവെന്നേ ഇപ്പോള്‍ പറയേണ്ടു.

www.Grace-and-Truth.net

Page last modified on February 13, 2024, at 04:02 PM | powered by PmWiki (pmwiki-2.3.3)