Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 006 (Hanifs (Hunafā'))

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 1: ഇസ്ലാമിന് മുമ്പുള്ള പ്രദേശം

1.4. ഹനീഫുകള്‍ (ഹുനഫാഅ)


നമുക്ക്‌ ഉറപ്പിച്ചു പറയാന്‍ നിവൃത്തിയില്ലെങ്കിലും പ്രാദേശിക യഹൂദന്മാരുടെയും ക്രൈസ്തവരുടെയും സ്വാധീനഫലമായിട്ടാ യിരിക്കാം ഏകദൈവവിശ്വാസത്തിലൂന്നിയ ഇതര മതങ്ങള്‍ ഉണ്ടാ യിരുന്നുവെന്നതിനും തെളിവുണ്ട്‌. അത്തരം മതങ്ങള്‍ പിന്തുടര്‍ന്നവ രാണ്‌ ഹനീഫുകള്‍ (അറബിയില്‍, ഹുനഫാല്‍) എന്നറിയ പ്പെട്ടിരുന്നത്‌. വിശ്വാസികളുടേതോ ആരാധകരുടേതോ ആയ ഒരൊറ്റ സമുദായമായി സംഘടിക്കുകയോ നിശ്ചിത തത്ത്വം മുറുകെപ്പിടിക്കുകയോ അവര്‍ ചെയ്തിരുന്നില്ല. മറിച്ച്‌ അവ്യക്ത മായ സമാന വിശ്വാസങ്ങളുള്ള ആളുകളെ സൂചിപ്പി ക്കാന്‍ ഉപയോഗിക്കുന്ന ഒരു പുതപ്പ്‌ പദമാണ്‌ ഹനീഫുകള്‍ എന്നത്‌.

പ്രമുഖ ഹനീഫുകളില്‍ ഒരാളായിരുന്നു ഉമയു ഇബ്നു അബി സ്സല്‍ത്ത്‌ എന്ന കവി. ഹനീഫുകളുടെ മതമൊഴികെ സകല മത ങ്ങളെയും അന്ത്യനാളില്‍ അല്ലാഹു തിരസ്‌കരിക്കുമെന്ന്‌ ഉമയ്യ പറയാറുണ്ടായിരുന്നു. മുഹമ്മദിന്റെ കാലത്ത്‌, മുഹമ്മദ്‌ തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ്‌ ഉമയ്യ താന്‍ ഒരു പ്രവാചകനാണെന്ന്‌ അവകാശപ്പെട്ടിരുന്നുവെന്ന്‌ ഇസ്ലാമിക സ്രോതസ്സുകള്‍ പറയുന്നു. അദ്ദേഹത്തെക്കുറിച്ച്‌ പറയപ്പെടുന്ന കഥകള്‍ മുസ്‌ലിംകള്‍ മുഹമ്മദിനെ സംബന്ധിച്ച്‌ പറയുന്ന കഥ കളുമായി വളരെയധികം സാമ്യമുള്ളവയാണ്‌. ഉദാഹരണത്തിന്‌ മാലാഖമാര്‍ അവന്റെ ഹൃദയം തുറന്ന്‌ ശുദ്ധീകരിച്ചത്‌, മൃഗങ്ങ ളോട്‌ സംസാരിക്കാനുള്ള അവന്റെ കഴിവ്‌ എന്നിത്യാദി കഥകള്‍. മുഹമ്മദിന്‌ ഉമയ്യത്തിനെയും അദ്ദേഹത്തിന്റെ രചനകളെയും പരി ചയമുണ്ടായിരുന്നു. മുഹമ്മദ്‌ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ട തായിരിക്കാനിടയുണ്ട്‌. “ആരാണോ ഇസ്‌ലാമല്ലാത്ത ഒരു മതത്തെ മതമായി ആഗ്രഹിക്കുന്നത്‌ അത്‌ അവനില്‍നിന്ന്‌ സ്വീകരിക്ക പ്പെടുകയില്ല. പരലോകത്ത്‌ അവന്‍ നഷ്ടകാരികളില്‍പ്പെടുന്നതായി രിക്കും” (ഖുര്‍ആന്‍ 3:85) എന്ന ഖുര്‍ആന്‍ വചനം ഈ ഖണ്ഡിക യുടെ ആരംഭത്തിലെ ഉമയുയുടെ ഉദ്ധരണിയുമായി സാമൃത യുള്ളതാണ്‌. ഉമയ്യ മുഹമ്മദിനെ കണ്ടതായും അദ്ദേഹത്തിന്റെ സന്ദേ ശത്തെ തള്ളിക്കളഞ്ഞതായും പറയപ്പെടുന്നു. അത്‌ മുഹമ്മദിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചു: “അദ്ദേഹത്തിന്റെ കവിതകള്‍ വിശ്വ സിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഹൃദയം വിശ്വസിച്ചില്ല.”

ഖുസ്സുബിന്‍ സാഇദ എന്ന പ്രബോധകനാണ്‌ മറ്റൊരാള്‍. അദ്ദേഹത്തിന്റെ പ്രഭാഷണവൈദഗ്ധ്യം ഇസ്ലാമിനു മുമ്പുള്ള അറബികള്‍ക്കിടയില്‍ വലിയ മതിപ്പുളവാക്കിയിരുന്നു. മുഹമ്മദ്‌ പ്രവാചകത്വം പ്രഖ്യാപിക്കുന്നതിനു മുമ്പാണ്‌ ഖുസ്സ്‌ മരിച്ചത്‌. പക്ഷേ അദ്ദേഹത്തിന്റെ അധ്യാപനം മുഹമ്മദിന്‌ പരിചിതമായിരുന്നു. ഖുസ്സിന്‌ മുഹമ്മദിനുമേലുള്ള സ്വാധീനം ഇബ്നു ഹിശാമിനെയും ഇബ്നു കസീറിനെയും പോലുള്ള മുസ്‌ലിം ചരിര്രകാരന്മാരില്‍ നിന്നും നാം കൂടുതല്‍ അറിയുന്നു. മുഹമ്മദും (ഇപ്പോള്‍ ഒരു സ്വയം പ്രഖ്യാപിത പ്രവാചകന്‍? ജറുദ്‌ എന്നു പേരായ ഒരു കവി ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികളും തമ്മിലുള്ള ഒരു സംഭാഷണം ഇബ്നു ഹിശാം വിവരിക്കുന്നുണ്ട:

“മുഹമ്മദ്‌ ചോദിച്ചു; ഖുസ്സുബിന്‍ സാഇദയെ നിങ്ങളില്‍ ആരെ ങ്കിലും അറിയുമോ? ജറൂദ്‌ മറുപടി പറഞ്ഞു; തീര്‍ച്ചയായും, അല്ലാഹു വിന്റെ ദൂതാ. ഞങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. എനിക്ക്‌ അദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ അറിയും. കാരണം ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടരുന്നു. അപ്പോള്‍ നമ്മുടെ വിശുദ്ധ പ്രവാചകന്‍ പ്രതികരിച്ചു: സുഖ്‌ ഉക്കാസില്‍വച്ച്‌ ഖുസ്സുബിന്‍ സാഇദ തന്റെ ഒട്ടകപ്പുറത്തിരുന്ന്‌ വായിച്ച ഉല്‍ബോ ധനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: “ജീവിച്ചിരിക്കുന്നവരെല്ലാം മരിക്കും. മരിച്ചവര്‍ക്കെല്ലാം അഗാധമായ ഖേദം തോന്നും. സംഭവി ക്കാനുള്ളതെല്ലാം സംഭവിക്കും.” ഈ ഉല്‍ബോധനം ഒരിക്കലും എന്റെ മനസ്സില്‍നിന്ന്‌ മായുന്നില്ല. വിചിധ്രവും അത്ഭുതകരവു മായ വാക്ചാതുരി. മികച്ചുനില്‍ക്കുന്ന ഇതര വാക്കുകളും അദ്ദേഹം പാരായണം ചെയ്തെങ്കിലും ഞാന്‍ ഇപ്പോള്‍ അതൊന്നും ഓര്‍ക്കുന്നില്ല” (ഇബ്നു ഹിശാം, സീറ).

ഇബ്നു കസീര്‍ കഥ തുടരുകയാണ്‌:

“പീഡിപ്പിക്കുന്നവനും ദ്രോഹിക്കുന്നവനുമെവിടെ? ഞാനാണ്‌ നിങ്ങളുടെ അത്യുന്നത നായ ദൈവമെന്ന്‌ പറഞ്ഞുകൊണ്ട്‌ പണം ശേഖരിച്ചുവച്ചവന്‍ എവിടെ? അവര്‍ നിങ്ങളെക്കാള്‍ സമ്പന്നരായിരുന്നില്ലേ? നിങ്ങളെ ക്കാള്‍ കൂടുതല്‍ കാലം ജീവിച്ചവരായിരുന്നില്ലേ അവര്‍? ഈര്‍പ്പ മുള്ള നനുത്ത മണ്ണ്‌ ക്രൂരമായി അവരെ പൊടിച്ചുകളയുകയും ധിക്കാരപൂര്‍വം അവരെ പിച്ചിച്ചീന്തുകയും ചെയ്തിരിക്കുന്നു. അറി യുക! അവരുടെ അസ്ഥികള്‍ കദ്രവിച്ചുകൊണ്ടിരിക്കുകയാണ്‌. അവ രുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഓരിയിടുന്ന ചെന്നാ യ്ക്കളാണ്‌ അവരുടെ ഭവനങ്ങളില്‍ ഇപ്പോള്‍ വസിക്കുന്നത്‌. ഖുസ്സുബിന്‍ സാഇദയുടെ ഈ ഉല്‍ബോധനം കേട്ടപ്പോള്‍ മുഹ മ്മദ്‌പറഞ്ഞത്രേ: അദ്ദേഹത്തിന്റെ ആത്മാവിന്‌ അല്ലാഹു ശാന്തി യേകട്ടെ. ഖുസ്സ്‌ എനിക്കും യേശുവിനുമിടയിലുള്ള ഒരു പ്രവാചക നായിരുന്നു” (ഇബ്നു കസീറിന്റെ അല്‍ ബിദായ വന്നിഹായയില്‍ ഖുസ്സുബിന്‍ സാഇദയെക്കുറിച്ചുള്ള അധ്യായം).

നിങ്ങളില്‍ ഖുര്‍ആനുമായി പരിചയമുള്ളവര്‍ക്ക്‌ ഖുസ്സുബിന്‍ സാഇദയുടെ ഉല്‍ബോധനവും ഖുര്‍ആന്‍ ഭാഗങ്ങളും തമ്മിലുള്ള സാമൃത തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. താളാത്മകമായ ശൈലി യിലും യഥാര്‍ഥ വാചകത്തില്‍ത്തന്നെയും ഈ സാദൃശ്യമുണ്ട്‌. മുഹമ്മദിന്റെ സന്ദേശത്തിന്റെ വികാസത്തില്‍ ഖുസ്സിന്റെ സ്വാധീന മുണ്ടെന്ന്‌ തീര്‍ച്ചയായും നമുക്ക്‌ പറയാന്‍ സാധിക്കും.

മറ്റു ഹനീഫുകള്‍ക്ക്‌ ഇസ്ലാമുമായി അതിക്രമിച്ച വിശ്വാസ ങ്ങളുണ്ടായിരുന്നു. സൈദുബിന്‍ അംറ്‌ എന്ന ഒരാള്‍ ഖുറൈശി കളുടെ (മുഹമ്മദിന്റെ ഗോത്രം) മതത്തെ ശകാരിക്കാറുണ്ടായിരുന്നു; “അല്ലയോ ഖുറൈശികളേ, ഞാനല്ലാതെ നിങ്ങളാരുംതന്നെ അബ്രഹാമിന്റെ മതത്തെ പിന്തുടരുന്നില്ല.” സൈദ്‌ തന്റെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തി. അദ്ദേഹം ശവം, രക്തം, വിഗ്രഹ ത്തിനുവേണ്ടി അറുക്കപ്പെട്ടത്‌ എന്നിവ ഭക്ഷിച്ചിരുന്നില്ല. അറബി കള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന ശിശു ഹത്യയെ അദ്ദേഹം എതിര്‍ത്തു. വിഗ്രഹാരാധനയെ അധിക്ഷേപിച്ചു കൊണ്ടും തന്റെ ഇത്തരം വിശ്വാസങ്ങള്‍ പ്രബോധിപ്പിച്ചുകൊണ്ടും ധാരാളം കവിതകള്‍ അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ ഒരു കവിത ഇപ്രകാരമാണ്‌:

“ഞാന്‍ ആരാധിക്കേണ്ടത്‌ ഒരു ദൈവത്തെയോ അല്ലെങ്കില്‍ നിങ്ങള്‍ അവകാശപ്പെടുമ്പോലെ അത്രയേറെയുണ്ടെങ്കില്‍ ഒരായിരം ദൈവങ്ങളെയോ?
അല്ലാത്ത്‌, അല്‍ ഉസ്സ ഇരുവരെയും പരിതൃജിക്കുന്നു ഞാന്‍ ദൃഡമനസ്കനാം വൃക്തി ആരായാലും ചെയ്യുമദ്ദേഹം അങ്ങനെത്തന്നെ
അല്‍ ഉസ്സ, അവരുടെ രണ്ട്‌ പെണ്‍മക്കള്‍ അവരെയൊന്നും ആരാധിക്കുകയില്ല ഞാന്‍ …
ആരാധിക്കില്ല ഞാന്‍ എനിക്ക്‌ ബുദ്ധിയില്ലാതിരുന്ന കാലത്ത്‌ അവന്‍ നമ്മുടെ ദൈവമായിരുന്നെങ്കിലും”

ഇതര ഹനീഫുകള്‍ക്ക്‌ നിയമപരമായ ആധികാരികത ഉണ്ടാ യിരുന്നു. ഉദാഹരണത്തിന്‌ അക്തം ബിന്‍ സൈഫി. ഇസ്ലാമിനു മുമ്പുള്ള അറേബ്യയില്‍ ഏറ്റവും ബുദ്ധിയുള്ള ഭരണാധികാരി കളില്‍ ഒരാളായി അദ്ദേഹം കരുതപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിധികളില്‍ പലതും മുഹമ്മദ്‌ സ്വീകരിച്ചു. അബ്ദുല്‍ മുത്തലിബിനെ (മുഹമ്മദിന്റെ പിതാമഹന്‍) കണ്ടപ്പോള്‍ അക്തം ഇപ്രകാരം പറ ഞ്ഞതായി റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടുണ്ട: “അല്ലാഹു ഒരു സാമ്രാജ്യം തുടങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അവന്‍ തിരഞ്ഞെടുക്കുന്ന ജനം ഇവരായിരിക്കും. മനുഷ്യരുടെ വിത്തല്ല, അല്ലാഹുവിന്റെ വിത്താണവര്‍.”

അറബികള്‍ക്കിടയില്‍ സര്‍വസാധാരണമായ വിഗ്രഹാരാധനയെ തള്ളിക്കളഞ്ഞ്‌ ഹനീഫുകള്‍ അബ്രഹാമിന്റെ ശുദ്ധ ഏകദൈവത്വം സ്വീകരിച്ചുവെന്നും അ്രഹാമിന്റെ മതത്തിലെ ചില അല്ല്ലെങ്കില്‍ എല്ലാ തത്ത്വങ്ങളും അവര്‍ നിലനിര്‍ത്തിപ്പോന്നുവെന്നുമാണ്‌ മുസ്ലിംകള്‍ കരുതുന്നത്‌. നാം സൂചിപ്പിച്ചതുപോലെ ഇസ്ലാമിനു മുമ്പുള്ള അറേബ്യയില്‍ യഹുദരെന്നോ ക്രിസ്ത്യാനികളെന്നോ പരാമര്‍ശിക്കുന്ന പതിവില്ലായിരുന്നു. ക്രിസ്ത്യാനികളെയും യഹൂദ ന്മാരെയും ഒരു തവണയും (ഖുര്‍ആന്‍ 98:5) മുസ്‌ലിംകളെ ഒരു പ്രാവശ്യവും (ഖുര്‍ആന്‍ 22:31) അ്രഹാമിനെ പത്തു തവണയും പരാമര്‍ശിച്ചുകൊണ്ട്‌ ഏകദൈവത്പത്തിലൂന്നിയ ഈ മതങ്ങളെ ഒന്നിപ്പിക്കാന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നു. ഒരൊറ്റ വിശ്വാസസംഹിതയെ വിവരിക്കാനല്ല, പ്രവാചകന്മാരുടെ നീണ്ട പരമ്പരയിലെ അവസാന ത്തെ ആളാണെന്ന തന്റെ അവകാശവാദത്തെ സാധുകരി ക്കാനുള്ള മുഹമ്മദിന്റെ ഇച്ഛയുടെ ഉല്‍പന്നം എന്നതല്ലാതെ മറ്റൊന്നുമല്ല അത്‌ (നാം മുകളില്‍ പറഞ്ഞതുപോലെ വിശ്വാസ വ്യവസ്ഥയുടെ ഏകീകരണമല്ല അത്‌).

www.Grace-and-Truth.net

Page last modified on February 14, 2024, at 02:23 AM | powered by PmWiki (pmwiki-2.3.3)