Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 007 (Mecca)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 1: ഇസ്ലാമിന് മുമ്പുള്ള പ്രദേശം

1.5. മക്ക


ഏതാണ്ട്‌ എ.ഡി. 570 ല്‍ - കൃത്യമായ തീയതി സംബന്ധിച്ച്‌ യോജിപ്പില്ല - മുഹമ്മദ്‌ മക്കയില്‍ ജനിച്ചു. ജിദ്ദയിലെ ചെങ്കടല്‍ തുറമുഖത്തിനു കിഴക്ക്‌ ഏകദേശം 50 കി.മീ. അകലെ ചെറിയ വികസ്വരമായ ഒരു പട്ടണം. യഥാര്‍ഥ കാലം മുതലുള്ള സ്വതന്ത്ര വിവരണങ്ങളൊന്നും നമ്മുടെ പക്കല്‍ ഇല്ലെങ്കിലും പില്ക്കാല ഇസ്ലാമിക ശ്രോതസ്സുകള്‍ പ്രകാരം അറേബ്യയുടെ തെക്ക്‌, വടക്ക്‌ ഭൂര്രദേശങ്ങള്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ക്ര്ദ്രങ്ങളിലൊന്നായിരുന്നു മക്ക. അറേബ്യന്‍ ഉപദ്വീപിന്റെ വടക്കു ഭാഗങ്ങള്‍ക്കും യെരൂശലേം, പേര്‍ഷ്യ എന്നീ രാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാരമാര്‍ഗങ്ങളെയെല്ലാം നിയ്യ്ത്രിച്ചിരുന്നത്‌ മക്കയായിരുന്നു. മുസ്ലിം ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച്‌ അറബ്‌ സ്വേച്ഛാധിപതികള്‍ പേര്‍ഷ്യന്‍ വ്യാപാരികള്‍ക്ക്‌ തങ്ങളുടെ വാണിജ്യയസംഘങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി തീരുവ ചുമത്താറുണ്ടായിരുന്നു. ഖുറൈശ്‌ ഗോത്രം ഭരണം നട ത്തുന്ന കാലത്തായിരുന്നു ഇത്‌. ഖുറൈശ്‌ ഗോത്രത്തില്‍ ഹാശിം വംശത്തിലാണ്‌ മുഹമ്മദ്‌ ജനിച്ചത്‌.

മക്ക അറേബ്യന്‍ ഉപദ്വീപ്‌ ഉടനീളമുള്ള പ്രകൃത്യാരാധകര്‍ക്ക്‌ മതപരമായ വലിയ പ്രാധാന്യമുള്ള സ്ഥലവുമായിരുന്നു. വര്‍ഷ ത്തിലെ വൃത്യസ്ത കാലങ്ങളില്‍ മക്കയില്‍ തീര്‍ഥയാ്ത ചെയ്യുന്ന വിവിധ മതവിശ്വാസികളായ അറേബ്യന്‍ ജനതയാല്‍ ആദരിക്ക പ്പെട്ടിരുന്ന ധാരാളം ദേവതകളെ ആരാധിക്കുന്ന തീര്‍ഥാടനസ്ഥല മായും മക്ക നിലകൊണ്ടിരുന്നു. തങ്ങളുടെ മുന്‍വര്‍ഷങ്ങളിലെ പാപങ്ങളില്‍നിന്നും ശുദ്ധീകരിക്കപ്പെടാന്‍ വര്‍ഷത്തിലൊരിക്കല്‍ അറബികള്‍ മക്കയിലേക്ക്‌ തീര്‍ഥാടനം നടത്തിയിരുന്നു (ഇസ്ലാം കടംകൊണ്ട ഒരു അനുഷ്ഠാനം. എന്നാല്‍ അബ്രഹാമിന്റെ കാലം മുതല്‍ നടപ്പിലുള്ളതാണ്‌ ഈ ആചാരമെന്നും ഇസ്‌ലാം അത്‌ അബഡ്രഹാമില്‍നിന്നും പരമ്പരാഗതമായി സ്വീകരിച്ചതാണെന്നു മത്രേ അവകാശവാദം). അത്തരം തീര്‍ഥാടനങ്ങളുടെ ഉന്നം കഅബ യായിരുന്നു. മുകളില്‍ പരാമര്‍ശിച്ചപോലെ ഘനചതുരാകൃതിയി ലുള്ള കെട്ടിടങ്ങളാണ്‌ കഅബകള്‍. അവയില്‍ കറുത്ത ശില പ്രതിഷ്ഠിച്ചിരുന്നു. ആരാധനകള്‍ക്കുള്ള അള്‍ത്താരയായും കഅബ കള്‍ നിലകൊണ്ടു. അറേബ്യ ഉടനീളം അനേകം കഅബകള്‍ ഉണ്ടായിരുന്നുവെങ്കിലും മുഹമ്മദിന്റെ ജനനത്തിന്‌ കുറച്ച്‌ മുമ്പ്‌ സ്ഥാപിതമായ മക്കയിലെ കഅബയോളം അവയൊന്നും പ്രധാന പ്പെട്ടവയായിരുന്നില്ല. മക്കയിലെ കഅബയ്ക്ക്‌ പ്രത്യേക വിശുദ്ധി കല്പിക്കപ്പെട്ടിരുന്നു. അത്യാവശ്യത്തിനായിട്ടല്ലാതെ അതിനു മുകളില്‍ കയറാന്‍ പാടില്ലായിരുന്നു. കയദേണ്ടിവന്നാല്‍ സ്വത ന്ത്രര്‍ക്കേ അതിന്‌ അനുവാദമുണ്ടായിരുന്നുള്ളൂ. അടിമ കയറേണ്ട ആവശ്യം നേരിട്ടാല്‍ ആ അടിമയെ ആദ്യം സ്വത്ന്ത്രനാക്കണ മായിരുന്നു. യഥാര്‍ഥ ഉല്‍ഭവം അവൃക്തമാണെങ്കിലും ഇന്നത്തെ ദക്ഷിണ യോര്‍ദ്ദാനില്‍നിന്നും സമ്പന്നനായ ഒരു അറബി അത്തര മൊരു വിഗ്രഹം തിരിച്ചുകൊണ്ടുവന്നപ്പോള്‍ മുതലാണ്‌ വിഗ്ര ഹാരാധനയ്ക്കു വേണ്ടി അത്‌ ഉപയോഗിക്കപ്പെട്ടത്‌. ഇതൊരു സാധ്യതയാണ്‌. ശിലാവിഗ്രഹങ്ങളെ ആരാധിക്കുന്ന പാഗനുകളെ അദ്ദേഹം അവിടെ കണ്ടിരിക്കാം. മഴ, വിജയം എന്നിവ ലഭിക്കു ന്നതിന്‌ ശിലാവിഗ്രഹങ്ങളോട്‌ ദക്ഷിണ യോര്‍ദ്ദാനിലെ ജനം (പ്രാര്‍ഥിക്കുന്നത്‌ അദ്ദേഹം കണ്ടിരിക്കും. ചെമന്ന വൈഡൂര്യ ത്താല്‍ മനുഷ്യരൂപത്തില്‍ ഒരു കൈ പൊട്ടിയ നിലയില്‍ നിര്‍മിച്ച “ഹുബല്‍' എന്ന പ്രതിമയെ അവര്‍ അദ്ദേഹത്തിനു നല്കിയത്രേ. കഥ തുടരുന്നു. തന്റെ ഗോത്രത്തിന്‌ ആരാധന നിര്‍വഹിക്കുന്ന തിനുവേണ്ടി കഅബയുടെ മുമ്പില്‍ അദ്ദേഹം അതിനെ പ്രതി ഷ്ഠിച്ചത്രേ. കാല്രകമത്തില്‍ ഇതര ഗോത്രങ്ങള്‍ തങ്ങളുടേതായ ബിംബങ്ങളെയും കൂട്ടിച്ചേര്‍ത്തു. അങ്ങനെ മുഹമ്മദിന്റെ കാല മായപ്പോഴേക്കും മുന്നൂറ്‌ വൃത്യസ്ത വിഗ്രഹങ്ങള്‍ അവിടെ യുണ്ടായി.

വിചിര്രമെന്നു തോന്നാം, പാഗനുകളും വിഗ്രഹാരാധകരും മാത്രമായിരുന്നില്ല ഇസ്‌ലാമിനു മുമ്പ്‌ അറേബ്യയില്‍ മക്കയിലേക്ക്‌ തീര്‍ഥയാത്ര ചെയ്തത്‌. യഹൂദന്മാരും ക്രൈസ്തവരും മക്കയി ലേക്ക്‌ തീര്‍ഥാടനം ചെയ്തിരുന്നുവത്രേ. തയ്യ്‌ ഗോത്രത്തിന്റെ നേതാവും ഒരു കാലത്ത്‌ ക്രിസ്ത്യാനിയുമായിരുന്നു അലി ബിന്‍ ഹാതിം. പിന്നീട്‌ അദ്ദേഹം മുഹമ്മദിന്റെ അനുയായിയായി മാറി. വാസ്തവത്തില്‍ ക്രിസ്ത്യാനിയായിരുന്ന കാലത്ത്‌ അദ്ദേഹം എഴു തിയ ഒരു കവിത മക്കയെ ക്രൈസ്തവര്‍ എത്രത്തോളം ആദരി ച്ചിരുന്നുവെന്ന്‌ നമുക്ക്‌ മനസ്സിലാക്കിത്തരുന്നുണ്ട്‌. നെസ്തോറി യനായ ക്രരെസ്തവ നേതാവിനെ കുറ്റപ്പെടുത്തി ക്കൊണ്ട്‌ അദ്ദേഹം തന്റെ കവിതയില്‍ ഇപ്രകാരം പറയുന്നു:

“ഗൂഡാലോചന ചെയ്തു ശ്രുക്കള്‍ നിനക്കെതിരെ ഒരു തിന്മയും ഒഴിവാക്കിയില്ലവര്‍ നിന്നില്‍നിന്ന്‌
ആണയിടുന്നു ഞാന്‍ മക്കയുടെയും കുരിശിന്റെയും ദൈവത്തെക്കൊണ്ട്‌”

ഇത്‌ അലപം വിചിത്രമായി തോന്നാം. ഒരു ക്രിസ്തൃന്‍ കവി ക്രൈസ്തവ നേതാവിന്‌ എഴുതുകയാണ്‌, മക്കയെക്കൊണ്ട്‌ ആണയിട്ടുകൊണ്ട്‌. ഇതിലധികം വിചിത്രമായി തോന്നാവുന്ന ഒരു കാര്യം നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ മുഹമ്മദ്‌ മക്കയില്‍ പില്‍ ക്കാലത്ത്‌ ജേതാവായി വന്നണഞ്ഞപ്പോള്‍ കഅബയ്ക്കുള്ളിലും കഅബയ്ക്കു ചുറ്റുമുള്ള എല്ലാ ചി്രങ്ങളും പ്രതിമകളും നീക്കം ചെയ്യാന്‍ അദ്ദേഹം കല്‍പന കൊടുക്കുകയും എന്നാല്‍ ഒരു ചിത്ര ത്തിനുമേല്‍ തന്റെ കൈവച്ചുകൊണ്ട്‌ ഇതല്ലാത്ത മറ്റെല്ലാ ചിത്ര ങ്ങളും നീക്കംചെയ്യുക എന്ന്‌ അദ്ദേഹം പറയുകയും അദ്ദേഹം ചിര്രത്തിന്മേല്‍വച്ച തന്റെ കൈ ഉയര്‍ത്തിയപ്പോള്‍ യേശുവി ന്റെയും മറിയയുടെയും ചിര്രമായിരുന്നു അത്‌ എന്നും വിവരി ക്കുന്ന ആഖ്യാനമാണ്‌. അപ്പോള്‍ മക്ക ക്രൈസ്തവര്‍ക്കും ആരാ ധനാക്രേന്രേമായിരുന്നുവെന്ന്‌ വൃക്തം.

ക്രൈസ്തവ പാഷണ്ഡര്‍ മക്കയില്‍ ധാരാളമുണ്ടായിരുന്നു വെന്നത്‌ ശരിയാണ്‌. റോമാ സാമ്രാജ്യത്തിലൂടനീളം (അക്കാലത്ത്‌ ബ്രിട്ടീഷ്‌ ദ്വീപുകള്‍ മൂതല്‍ വടക്കേ ആഫ്രിക്കയിലൂടെ പേര്‍ഷ്യ യുടെ അതിര്‍ത്തികള്‍ വരെ ആ സാമ്രാജ്യം വ്യാപിച്ചുകിടന്നി രുന്നു) റോമാക്കാരുടെ മര്‍ദദനത്തില്‍നിന്നും ഓടിരക്ഷപ്പെട്ടവരോ ലത്തീന്‍ കാത്തലിക്‌ സഭകളോ ഗ്രീക്ക്‌ ഓര്‍ത്തഡോക്സ്‌ സഭ കളോ ബഹിഷ്കരിച്ചവരോ ആയ നെസ്തോറിയന്‍ ക്രൈസ്തവ രായിരുന്നു അവരിലേറെയും. മക്ക റോമന്‍, കോണ്‍സ്റ്റാന്റി നോപ്പിള്‍, പേര്‍ഷ്യന്‍ അധികാരത്തില്‍നിന്നും പുറത്തായിരുന്നതി നാല്‍ അവിടങ്ങളില്‍നിന്നെല്ലാം ഒളിച്ചോടിയെത്തുന്ന അഭയാര്‍ഥി കള്‍ക്ക്‌ സുരക്ഷിതസങ്കേതമായിരുന്നു. മക്കയില്‍ “അഹാബിശ്‌ എന്ന പേരില്‍ ഒരു മലയുണ്ട്‌. അപ്പേരില്‍ ഈ ക്രിസ്ത്യന്‍ ഗ്രുപ്പ്‌ ഒരു സമുദായമായി സംഘടിച്ചു. ആ മലയടിവാരത്തില്‍ അവര്‍ സംഗമിക്കാറുണ്ടായിരുന്നു. ക്രൈസ്തവരായ ഏതാനും അടിമ കളുമുണ്ടായിരുന്നു.

ചുരുക്കത്തില്‍ മുഹമ്മദിന്റെ ജനനവേളയില്‍ ഉപദ്വീപ്‌ പൊതു വെയും മക്ക പ്രത്യകിച്ചും പാഗനുകളുടെയും ക്രൈസ്തവരു ടെയും ക്രൈസ്തവ പാഷണ്ഡരുടെയും യഹൂദന്മാരുടെയും ഒരു വിചിര്ര സംഗമസ്ഥാനമായിരുന്നു. വിവിധ കാരണങ്ങളാല്‍ ഈ എല്ലാ വിഭാഗങ്ങളും മക്കയെയും കഅബയെയും ആദരിച്ചു. ഉദാ ഹരണത്തിന്‌ അറബികളെ പ്രീണിപ്പിക്കാനും വ്യാപാരം സുരക്ഷിത മാകാനും യഹൂദന്മാര്‍ പരസ്യമായിത്തന്നെ അതിനോട്‌ ബഹു മാനം പ്രകടിപ്പിച്ചിരുന്നു. സംസ്കാരങ്ങളുടെ ഈ വിചിത്ര സമ്മി ശ്രണം പ്രവാചകനെന്ന്‌ വാദിക്കുന്ന ഏകദൈവത്വവാദിയെ സ്വീകരി ക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു സാഹചര്യം പ്രദാനം ചെയ്തു. യഹൂദന്മാര്‍ മിശിഹായെ കാത്തിരിക്കുകയായിരുന്നു. ക്രൈസ്തവരോ ക്രിസ്തുവിന്റെ രണ്ടാം വരവിനുവേണ്ടി കാത്തിരി ക്കുന്നു. ഈ പ്രതീക്ഷ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെ മറ്റു സമുദായങ്ങളും അതേറ്റെടുത്തു. അന്നത്തെ മത, സാംസ്‌കാ രിക ക്രേന്ദമായ മക്കയില്‍നിന്നുതന്നെ അത്തരമൊരു പ്രവാചകന്‍ ആഗമനംകൊള്ളുന്നത്‌ യുക്തിസഹമായി തോന്നി. ഈ ഒരു പരിതഃസ്ഥിതിയിലാണ്‌ മുഹമ്മദ്‌ ജനിച്ചത്‌.

www.Grace-and-Truth.net

Page last modified on February 14, 2024, at 02:34 AM | powered by PmWiki (pmwiki-2.3.3)