Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 015 (AXIOM 2: Belief in angels)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 3: വിശ്വാസത്തിന്റെ ലിക തത്ത്വങ്ങള്‍

3.2. മാലിക തത്ത്വം 2: മാലാഖമാരിലുള്ള വിശ്വാസം


മുസ്ലിംകള്‍ക്കുള്ള രണ്ടാമത്തെ മാലിക തത്ത്വം മാലാഖ മാരിലുള്ള വിശ്വാസമാണ്‌. എല്ലാം വെള്ളത്തില്‍നിന്നും ഉണ്ടാക്ക പ്പെട്ടുവെന്ന്‌ ഖുര്‍ആന്‍ (21:31) പറയുന്നുവെങ്കിലും “മാലാഖമാര്‍ പ്രകാശംകൊണ്ട്‌ സൃഷ്ടിക്കപ്പെട്ടുവെന്നും ജിന്ന്‌ അഗ്നിയുടെ മിശ്രിതത്തില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും ആദാം (ഖുര്‍ ആനില്‍?) നിങ്ങള്‍ക്ക്‌ വിശദീകരിക്കപ്പെട്ടതുപോലെ (അതായത്‌ അവന്‍ കളിമണ്ണില്‍നിന്നോ മണ്ണില്‍നിന്നോ രൂപപ്പെടുത്തപ്പെട്ടു)” (സഹീഹ്‌ മുസ്‌ലിം). ഏതാനും മാലാഖമാരെ ഖുര്‍ആനില്‍ പേരെ ടുത്ത്‌ പറഞ്ഞിരിക്കുന്നു. പക്ഷേ മാലാഖമാരുടെ കാരൃത്തില്‍ മൊത്തത്തില്‍ വളരെ കുറഞ്ഞ തോതിലേ മുസ്ലിം പണ്ഡിതന്മാര്‍ യോജിക്കുന്നുള്ളൂ. എന്നാല്‍ ക്രിസ്ത്യാനികളുടെ വിശ്വാസ ത്തില്‍നിന്നും മനലികമായിത്തന്നെ വൃതൃസ്തമാണ്‌ മാലാഖ മാരെ സംബന്ധിച്ച്‌ മുസ്ലിംകള്‍ മനസ്സിലാക്കുന്നത്‌ എന്ന കാര്യം തീര്‍ച്ചയായും സത്യമാണ്‌. ചില അതിരുകവിഞ്ഞ വിവരണങ്ങ ളുണ്ടെങ്കിലും വിശദാംശങ്ങളിലോ അന്തര്‍ഭവിച്ചിരിക്കുന്ന സന്ദേശ ത്തിലോ മൗലികമായ ചില വൃത്യാസങ്ങളുണ്ട്‌. ഒരു ഉദാഹരണം ന്യായവിധിയുടെ പ്രതീകമായി കാഹളത്തില്‍ ഈതുന്ന മാലാഖ മാരെക്കുറിച്ച്‌ വെളിപ്പാട്‌ പുസ്തകത്തില്‍ വന്ന കഥയാണ്‌. മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌ ഇസ്രാഫീല്‍ എന്ന മാലാഖ അക്ഷരാര്‍ഥത്തില്‍ -പ്രതീകാത്മകമല്ല -മരിച്ചവരുടെ പുനരുത്ഥാന ത്തിന്റെ പ്രാരംഭം കുറിച്ചും അന്ത്യനാളിന്‌ തുടക്കമിട്ടും മൂന്നുവട്ടം ഒരു കാഹളത്തില്‍ ഈതാന്‍ പോവുകയാണ്‌ എന്നത്രേ.

ഏതാനും മാലാഖമാരുടെ പേര്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരി ക്കുന്നു. പ്രാഥമികമായ മുഖ്യ മാലാഖമാരില്‍ ഒരാളായി ജിബ്രീൽ (ഗബ്രിയേൽ) ആരരിക്കപ്പെടുന്നു. പരിശുദ്ധരുടെ ആത്മാവ്‌, വെളി പ്പാടിന്റെ മാലാഖ, വിശ്വസ്തനായ ആത്മാവ്‌ എന്നിങ്ങനെയും അദ്ദേഹം വിളിക്കപ്പെടുന്നു. എന്നാല്‍ ബൈബിളിലെ പരിശുദ്ധാ ത്മാവിന്‌ സദൃശനായിട്ടല്ല ഇപ്പറയുന്നതെന്ന്‌ ശ്രദ്ധിക്കുക.

ഇങ്ങനെ പേരു പറയപ്പെട്ട മാലാഖമാര്‍ക്ക്‌ പ്രത്യേക ജോലി കളുമുണ്ട്‌. ഉദാഹരണത്തിന്‌, മാലിക്‌ നരകത്തിന്റെ കാവല്‍ക്കാര നാകുന്നു. ഖുര്‍ആന്‍ പറയുന്നു:

“തീര്‍ച്ചയായും കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യമായി വസിക്കുന്നവരായിരിക്കും. അവര്‍ക്കുവേണ്ടി ശിക്ഷയുടെ കാഠിന്യം കുറയാന്‍ അനുവദിക്കപ്പെടുകയില്ല. അവരതില്‍ നിരാശയിലായി രിക്കും. നാം അവരോട്‌ അന്യായം ചെയ്തിട്ടില്ല. അവരാണ്‌ അന്യായം ചെയ്തവര്‍. അവര്‍ വിളിച്ചുപറയും: അല്ലയോ മാലികേ, താങ്കളുടെ നാഥന്‍ ഞങ്ങളെ അവസാനിപ്പിക്കട്ടെ. അദ്ദേഹം പറയും: തീര്‍ച്ചയായും നിങ്ങള്‍ അവശേഷിക്കും” (ഖൂര്‍ആന്‍ 43:74-77).

വേറെയുള്ള മാലാഖമാര്‍ അവരുടെ ജോലികൊണ്ടാണ്‌ അറിയപ്പെടുന്നത്‌, പേരുകൊണ്ടല്ല. ഉദാഹരണം: അല്ലാഹുവിന്റെ സിംഹാസനത്തെ വഹിക്കുന്ന മാലാഖമാര്‍, ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥശിശുവിന്‌ ആത്മാവ്‌ നലകുന്ന മാലാഖമാര്‍. തങ്ങളുടെ എല്ലാ പ്രവൃത്തികളും രേഖപ്പെടുത്തിവയ്ക്കുന്ന മാലാഖമാര്‍ ഓരോരുത്തര്‍ക്കുമുണ്ടെന്നും മുസ്ലിംകള്‍ വിശ്ചസിക്കുന്നു. ഖുര്‍ ആന്‍ പറയുന്നു:

“തീര്‍ച്ചയായും നിങ്ങള്‍ക്കു മീതെ പാറാവുകാരെ നിയോഗി ച്ചിരിക്കുന്നു. വിശിഷ്ടരും എഴുതിവയ്ക്കുന്നവരും” (ഖുര്‍ആന്‍ 82:10,11).

ഇസ്ലാമിലെ അവസാനത്തെ ഒരു പ്രധാന മാലാഖ ഇബ്ലിസ് സാണ്‌. സാത്താന്‍ ഖുര്‍ആന്‍ നല്‍കുന്ന പേരുകളില്‍പ്പെട്ട ഒരു പേരാണത്‌. ബൈബിളിന്റെ പഠിപ്പിക്കലുമായി യോജിക്കുമ്പോള്‍ ഖുര്‍ആനിലെ ഇബ്ലീസ്‌ അനുസരണമില്ലാത്ത ഒരു മാലാഖ യാണ്‌. എന്നാല്‍ കൃപയില്‍നിന്നും അവന്‍ പതനമുണ്ടായത്‌ ഏത്‌ സാഹചര്യങ്ങളിലാണ്‌ എന്ന്‌ വിവരിക്കുന്നേടത്ത്‌ ബൈബിളില്‍ നിന്നും വൃതൃസ്തമാണ്‌ ഖുര്‍ആനിന്റെ പഠിപ്പിക്കല്‍. ഇബ്ലീസ്‌ പറുദീസയില്‍നിന്നും എങ്ങനെ ബഹിഷ്കരിക്കപ്പെട്ടുവന്ന് ഖുര്‍ആന്‍ (2:34 മുതല്‍) വിവരിക്കുന്നുണ്ട്‌. ആദാമിനു മുന്നില്‍ സാഷ്ടാംഗം നമിക്കാന്‍ മാലാഖമാര്‍ കല്‍പിക്കപ്പെട്ടപ്പോള്‍ ഇബ്ലീസ്‌ ഒഴികെ എല്ലാവരും സാഷ്ടാംഗം നമിച്ചു. ഇബ്ലീസ്‌ വിസമ്മതിക്കുകയും -ആദാമിനും ഹവ്വയ്ക്കുമൊപ്പം -പറുദീസയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ക്കിട യില്‍ ശ്രതുതയുണ്ടാവുമെന്ന്‌ അല്ലാഹു വിധിക്കുകയും ചെയ്തു.

മുസ്‌ലിം പണ്ഡിതര്‍ പറയുന്നതനുസരിച്ച്‌, പ്രകാശംകൊണ്ട്‌ പടയ്ക്കപ്പെട്ട ജീവികളാണ്‌ മാലാഖമാര്‍. അവരോട്‌ പറയുന്നതെന്തും കൃത്യമായി അവര്‍ ചെയ്യും. അവര്‍ ഒരിക്കലും അല്ലാഹുവിനോട അനുസരണക്കേട്‌ കാണിക്കുന്നില്ല. ഇത്‌ ഏതായാലും ഒരു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്‌. ആദാമിനെ അല്ലാഹു സൃഷ്ടി ക്കുന്നതിനെ മാലാഖമാര്‍ എതിര്‍ത്തതായി ഖുര്‍ആന്‍ പറയുന്നു (ഖുര്‍ആന്‍ 2:30).

ഈ ഭാഗം അവസാനിപ്പിക്കുന്നതിനുമുമ്പ്‌ ഇസ്‌ലാമില്‍ ജിന്ന്‌ എന്ന്‌ വിളിക്കപ്പെടുന്ന മറ്റൊരു തരം സൃഷ്ടികളെക്കുറിച്ച്‌ ചുരുക്കി പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവരുടെ പേരില്‍ ഒരു മുഴു അധ്യായം തന്നെ ഖുര്‍ആനിലുണ്ട്‌ (സൂറ 22). മാലാഖ മാരില്‍നിന്നും വ്യത്യസ്തമായി ചില ജിന്നുകളേ സജ്ജനങ്ങളാ യുള്ളൂ. മറ്റുള്ളവര്‍ സുകൃതത്തില്‍ താരതമ്യേന കുറവാണ്‌. ചിലര്‍ മുസ്ലിംകളാണ്‌. ചിലര്‍ ഇസ്ലാമില്‍നിന്ന്‌ വൃതിചലിച്ച്‌ നരക ത്തിനുവേണ്ടി വിധിക്കപ്പെട്ടവരാണ്‌. ജിന്നും മനുഷ്യരും തമ്മില്‍ പരസ്പരം വിവാഹം ചെയ്യാനുള്ള സാധ്യതയില്‍ വിശ്വസിക്കു ന്നവരത്രേ ചില മുസ്‌ലിം പണ്ഡിതര്‍. എന്നാല്‍ ബഹുഭൂരിപക്ഷം മുസ്ലിം പണ്ഡിതരും അതിന്റെ സാധ്യതയെയല്ല, സാധുതയെ യാണ്‌ നിഷേധിക്കുന്നത്‌. അതുകൊണ്ട്‌ ഗര്‍ഭം വിവാഹേതര ലൈംഗിക ബന്ധത്തിന്‌ (സിന) തെളിവായി ഇസ്ലാമിക കര്‍മ ശാസ്ത്രത്തിലെ ചില ചിന്താധാരകള്‍ അംഗീകരിക്കുന്നില്ല. കാരണം സ്ര്രീ അറിയാതെ ഒരു ജിന്ന്‌ അവളെ ഭോഗിച്ചുതാകാന്‍ സാങ്കേതികമായി സാധ്യതയുണ്ട്‌. അതുമല്ലെങ്കില്‍ അവള്‍ യഥാര്‍ഥത്തില്‍ ഒരു ജിന്നുമായി വിവാഹിതയായവളായിരിക്കാം.

www.Grace-and-Truth.net

Page last modified on February 15, 2024, at 02:00 PM | powered by PmWiki (pmwiki-2.3.3)