Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 019 (AXIOM 6: Belief in fate)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 3: വിശ്വാസത്തിന്റെ ലിക തത്ത്വങ്ങള്‍

3.6. മൗലിക തത്ത്വം 6: വിധിയിലുള്ള വിശ്വാസം


പൂര്‍ണമായ വിധിയില്‍, അഥവാ ദൈവത്തിന്റെ വിധിനിര്‍ണയ ത്തില്‍ വിശ്വസിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നു. എല്ലാ സംഭവ ങ്ങളെയും പ്രവൃത്തികളെയും അല്ലാഹു നേരിട്ട്‌ സൃഷ്ടിക്കുന്നു വെന്നാണ്‌ ഇതിനര്‍ഥം. മിക്ക ഇസ്ലാമിക ചിന്താധാരകളിലും ഇത്‌ വളരെ വ്യക്തമാണ്‌. മുസ്‌ലിം ഭൂരിപക്ഷം ഇത്‌ ദൃഡമായി അംഗീകരിക്കുന്നു. സ്വതന്ത്രേച്ഛയെ പൂര്‍ണമായും തള്ളിക്കളയുന്ന ഇസ്ലാമിക ചിന്താധാരകളുമുണ്ട്‌. ചില ചിന്താധാരകള്‍ മനു ഷ്യര്‍ക്ക്‌ പരിമിതമായ സ്വത്ര്ര ഇച്ഛാശക്തി വകവച്ചു നലകുന്നു ഞ്ടെങ്കിലും.

ആദാം സന്തതികളെല്ലാവരുടെയും വിധി എപ്രകാരമാണ്‌ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതെന്ന്‌ ഖുര്‍ആന്‍ വിവരിക്കുന്നു:

നിന്റെ നാഥന്‍ ആദാമിന്റെ സന്തതികളുടെ മുതുകൂക ളില്‍നിന്ന്‌ അവരുടെ സന്താനങ്ങളെ പുറത്തുകൊണ്ടുവരികയും അവരുടെ കാര്യത്തില്‍ അവരെ സാക്ഷിനിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു ചോദിച്ചു: ഞാന്‍ നിങ്ങളുടെ നാഥ നല്ലയോ? അവര്‍ പ്രത്യുത്തരം ചെയ്തു: അതേ, നീ ഞങ്ങളുടെ നാഥനാകുന്നു, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ താക്കീതു നലകി: “ഞങ്ങള്‍ക്ക്‌ ഇതിനെക്കുറിച്ച്‌ അറിയില്ലായിരുന്നു' എന്ന്‌ ന്യായവിധിനാളില്‍ പറയാന്‍ നിങ്ങള്‍ക്ക്‌ ഇനി അവകാശമില്ല” (ഖുര്‍ആന്‍ 7:172).

ഒരു ഹദീസില്‍ ഈ വാക്യം വിശദീകരിക്കുന്നുണ്ട്‌. മുഹമ്മദ്‌ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു;

“അല്ലാഹു ആദാമിനെ സൃഷ്ടിച്ചു. ഉണ്ടാകാന്‍ പോകുന്ന എല്ലാ മനുഷ്യരെയും അവന്റെ മുതുകുകളില്‍നിന്നും പുറത്തെ ടുത്തു. എന്നിട്ട്‌ പറഞ്ഞു: ഇവര്‍ സ്വര്‍ഗത്തിനുവേണ്ടി വിധിക്ക പ്പെട്ടവരാണ്‌, ഞാന്‍ വകവയ്ക്കുന്നില്ല. ഇവര്‍ നരകത്തിനുവേണ്ടി വിധിക്കപ്പെട്ടവരാകുന്നു, ഞാന്‍ വകവയ്ക്കുന്നില്ല.”

തുടര്‍ന്ന്‌ പറയുന്നു:

“മുഹമ്മദിന്റെ അനുയായികളില്‍ ഒരാള്‍ അദ്ദേഹത്തോട്‌ ചോദിച്ചു: അപ്പോള്‍ നമ്മള്‍ എന്തിനാണ്‌ പ്രവര്‍ത്തിക്കുന്നത്‌? അദ്ദേഹം മറുപടി പറഞ്ഞു: വിധിയനുസരിച്ച്‌” (സഹീഹ്‌ ഇബ്നു ഹിബ്ബാന്‍).

അല്ലാഹുവിനെക്കുറിച്ച്‌ പറഞ്ഞ ഭാഗത്ത്‌ എഴുതിയതുപോലെ ഇസ്ലാം അങ്ങേയറ്റം വിധിവിശ്വാസപരമാണെന്നാണ്‌ ഇതിനര്‍ഥം. കുറഞ്ഞ അളവിലെങ്കിലും എല്ലാ മുസ്ലിംകളുടെയും തീരുമാന ങ്ങളെയും സമീപനങ്ങളെയും ഇത്‌ സ്വാധീനിക്കുന്നുണ്ട്‌.

www.Grace-and-Truth.net

Page last modified on February 16, 2024, at 05:18 AM | powered by PmWiki (pmwiki-2.3.3)