Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 018 (AXIOM 5: Belief in the Day of Judgement)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 3: വിശ്വാസത്തിന്റെ ലിക തത്ത്വങ്ങള്‍

3.5. മൗലിക തത്ത്വം 5: ന്യായവിധിനാളിലെ വിശ്വാസം


ഒരു ന്യായവിധിനാളിലെ വിശ്വാസമാണ്‌ വിശ്വാസത്തിന്റെ അഞ്ചാം മൌലിക തത്ത്വം. അന്നത്തെ ദിവസം മനുഷ്യര്‍ മൂന്ന്‌ വിഭാഗങ്ങളായി വിഭജിക്കപ്പെടും. ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും ഒരു വിഭാഗം നരകത്തിലേക്കും പോകും. മുന്നാമത്തെ വിഭാഗം “അത്റാഫ്‌" എന്നു വിളിക്കപ്പെടുന്ന രണ്ടിനുമിടയിലുള്ള ഒരു സ്ഥലത്തേക്കും' (ഉയരങ്ങള്‍ -കാത്തലിക്‌ ക്രൈസ്തവരുടെ മരണാ നന്തരമുള്ള ശുദ്ധീകരണസ്ഥലം എന്ന സങ്കലപത്തോട്‌ സാമൃ മുള്ളത്‌). സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ ഒരു തട്ട (അതിര്‍) ഉണ്ട്‌. അവ രണ്ടിനും ഇടയിലുള്ള സ്ഥലത്തിന്‌ മദ്ധ്യേയുമുണ്ടത്‌. ഖുര്‍ആനില്‍ സ്വര്‍ഗനരകങ്ങളെ സംബന്ധിച്ച്‌ സുദീര്‍ഘമായ വിവ രണമുണ്ട്‌. ഇതാണ്‌ ഖുര്‍ആന്‍ പറയുന്നത്‌:

“അല്ലാഹു പറയും: ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും നിങ്ങള്‍ക്കു മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും അതില്‍ പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദരിയെ അത്‌ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചു കൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ നാഥാ, ഇവരാണ്‌ ഞങ്ങളെ വഴിതെറ്റിച്ചത്‌. അതു കൊണ്ട്‌ അവര്‍ക്ക്‌ ഇരട്ടി നരകശിക്ഷ കൊടുക്കണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്‌. പക്ഷേ നിങ്ങള്‍ മനസ്സി ലാക്കുന്നില്ല. അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട്‌ പറയും: അപ്പോള്‍ നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചുവച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ചുകൊള്ളുക. നമ്മുടെ ദൃഷ്ടാ ന്തങ്ങളെ നിഷേധിച്ചുതള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്കുവേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. ഒട്ടകം സൂചിയുടെ ദ്വാര ത്തിലൂടെ കടന്നുപോകുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശി ക്കുകയുമില്ല. അപ്രകാരമാണ്‌ നാം കുറ്റവാളികള്‍ക്ക്‌ പ്രതിഫലം നല്കുന്നത്‌. അവര്‍ക്ക്‌ നരകത്താലുള്ള മെത്തയും അവരുടെ മീതെക്കൂടി (അഗ്നിയുടെ) പുതപ്പുകളും ഉണ്ടായിരിക്കും. അപ്ര കാരമാണ്‌ നാം തെറ്റുചെയ്തവര്‍ക്ക്‌ പ്രതിഫലം നല്കുന്നത്‌. വിശ്വ സിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവ രാരോ അവരിലൊരാള്‍ക്കും അയാളുടെ കഴിവില്‍പ്പെട്ടതല്ലാതെ നാം ബാധ്യതയേല്‍പിക്കുന്നില്ല. അവരാണ്‌ സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവരുടെ നെഞ്ചകങ്ങ ളിലുള്ള അമര്‍ഷമെല്ലാം നാം നീക്കിക്കളയുന്നതാണ്‌. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്തോത്രം. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക്‌ നയിച്ചിരുന്നി ല്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ നാഥന്റെ ദൂതന്മാര്‍ തീര്‍ച്ചയായും സത്യവുംകൊണ്ടാണ്‌ വന്നത്‌. അവരോട്‌ വിളിച്ചുപറയപ്പെടുകയും ചെയ്യും: ഇതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ അതിന്റെ അവകാശികളായിരിക്കുന്നു. സ്വര്‍ഗാവകാശികള്‍ നരകാവ കാശികളോടു വിളിച്ചുപറയും: ഞങ്ങളോട്‌ ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത്‌ ഞങ്ങള്‍ യാഥാര്‍ഥ്യമായി കണ്ടെത്തി. എന്നാല്‍ നിങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത്‌ നിങ്ങള്‍ യാഥാര്‍ഥ്യമായി കണ്ടെത്തിയോ? അവര്‍ പറയും: അതേ. അപ്പോള്‍ ഒരു വിളിയാളന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും: അല്ലാഹുവിന്റെ ശാപം അക്രമം ചെയ്തവരുടെ മേലാകുന്നു. അതായത്‌ അല്ലാഹു വിന്റെ മാര്‍ഗത്തില്‍നിന്ന്‌ തടയുകയും അത്‌ വ്രകമാക്കാന്‍ ആഗ്രഹി ക്കുകയും പരലോകത്തില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേല്‍ ആ രണ്ട്‌ വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരി ക്കും. ഉയര്‍ന്ന സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട്‌ അവര്‍ വിളിച്ചുപറയും: നിങ്ങള്‍ ശേഖരി ച്ചിരുന്നതും നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ്‌ ചെയ്തത്‌? (അല്ലാഹു പറയും). ഇക്കൂട്ടരെപ്പറ്റി യാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്കുകയില്ലെന്ന്‌ നിങ്ങള്‍ (നരകവാസികള്‍) സത്യം ചെയ്ത്‌ പറഞ്ഞത്‌? നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക (ഹേ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉള്ളവരോ. നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ ദുഃഖി ക്കേണ്ടിവരികയുമില്ല. നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക്‌ അല്പം വെള്ളമോ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയതില്‍നിന്ന്‌ അല്പമോ ചൊരിഞ്ഞൂതരണേ. അവര്‍ പറയും: തീര്‍ച്ചയായും അല്ലാഹു അവിശ്വാസികള്‍ക്ക്‌ അതു രണ്ടും വിലക്കിയിരിക്കുന്നു” (ഖുര്‍ആന്‍ 7:36-50).

ഈ നിഗുഡംചിത്രം വിശദീകരിക്കാന്‍ പറുദീസ, നരകം, ഇടയി ലുള്ള സ്ഥലം ഇവയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച്‌ നൂറു കണക്കിന്‌ കഥകളാണ്‌ മുഹമ്മദിന്റെ പേരില്‍ മുസ്ലിംകള്‍ ആരോപിച്ചിരിക്കുന്നത്‌. മുഹമ്മദ്‌ പറഞ്ഞു;

“അല്ലാഹു, മഹത്ത്വസമ്പൂര്‍ണനും ഉന്നതനുമാണവന്‍, പറഞ്ഞു; എന്റെ നീതിമാന്മാരായ ദാസന്മാര്‍ക്ക്‌ ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത അല്ലാഹു നിങ്ങള്‍ക്ക്‌ അറിയിച്ചുതന്നതല്ലാതെ മനുഷ്യമനസ്സിലൂടെ കടന്നുപോയിട്ടില്ലാത്തതുമായ യാതൊന്ന്‌ ഒരു ക്കിവച്ചിട്ടുണ്ട്‌” (സഹീഹ്‌ മുസ്‌ലിം). അതേ, 1 കൊരിന്ത്യര്‍ 2:9 ല്‍ നിന്നും യെശയ്യാവ്‌ 64:4 ല്‍നിന്നും എടുത്തതാണത്‌. അന്ത്യനാള്‍ എങ്ങനെ ആരംഭിക്കുമെന്നതിനെക്കുറിച്ച്‌ മുഹമ്മദ്‌ പല വിശദ വിവരങ്ങളും നലകി. ”...നിങ്ങള്‍ നഗ്നപാദരായും വിവസ്ര്രരായും കാല്‍നടക്കാരും അഗ്രചര്‍മികളുമായി അല്ലാഹുവെ കണ്ടുമുട്ടും" (സഹീഹ്‌ ബുഖാരി).

അങ്ങനെ കൊമ്പില്‍ ഈതിയശേഷം, ഖുര്‍ആന്‍ പറയുന്ന തനുസരിച്ച്‌, ഒരു തുലാസോ സ്ഥാപിക്കപ്പെടും:

“അങ്ങനെ കൊമ്പില്‍ ഈതപ്പെട്ടുകഴിഞ്ഞാല്‍ അന്നാളില്‍ അവര്‍ക്കിടയില്‍ യാതൊരുവിധ ബന്ധുത്വവും ഉണ്ടായിരിക്കുക യില്ല. അവര്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച്‌ ചോദിക്കുകയുമില്ല. അപ്പോള്‍ ആരുടെ തുലാസാണോ ഭാരം കൂടിയത്‌ (സല്‍ക്കര്‍മങ്ങ ളാല്‍) അവരാണ്‌ വിജയികള്‍. പക്ഷേ ആരുടെ തുലാസാണോ ഭാരം കുറഞ്ഞത്‌ അവരാണ്‌ തങ്ങളുടെ ആത്മാവിനെ നഷ്ട പ്പെടുത്തിയവര്‍, അവര്‍ നരകത്തില്‍ നിത്യരായിക്കൊണ്ട്‌” (ഖുര്‍ ആന്‍ 23:101-103).

തുലാസ്‌ യഥാര്‍ഥ തുലാസോ ആലങ്കാരികമോ എന്ന കാരയ ത്തില്‍ മുസ്‌ലിംകള്‍ യോജിക്കുന്നില്ല.

അതിനുശേഷം സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ ഒരു പാലം പ്രത്യക്ഷപ്പെടും. പാലത്തിന്റെ നിര്‍മാണം മുഹമ്മദ്‌ ഇപ്ര കാരം വിവരിക്കുന്നു:

“പിന്നെ സര്‍വശക്തന്‍ അവര്‍ അവനെ മുമ്പ്‌ കണ്ടിട്ടില്ലാത്ത രൂപത്തില്‍ അവരുടെ അടുത്തേക്ക്‌ വരും. അവന്‍ പറയും: ഞാന്‍ നിങ്ങളുടെ നാഥനാകുന്നു. അവര്‍ പറയും: നീ ഞങ്ങളുടെ നാഥ നാണ്‌. പ്രവാചകന്മാര്‍ അല്ലാതെ മറ്റാരും അപ്പോള്‍ അവനോട്‌ സംസാരിക്കുകയില്ല. അങ്ങനെ അവരോട്‌ പറയപ്പെടും: എന്നെ തിരിച്ചറിയാന്‍ കഴിയുന്ന വല്ല അടയാളവും നിങ്ങള്‍ക്കറിയുമോ? അവര്‍ പറയും: “കണങ്കാല്‍.” അപ്പോള്‍ അല്ലാഹു അവന്റെ കണ അാല്‍ വെളിവാക്കും. അപ്പോള്‍ എല്ലാ വിശ്വാസികളും അവന്റെ മൂന്നില്‍ സാഷ്ടാംഗം നമിക്കും. (പ്രകടനപരതയ്ക്കും കീര്‍ത്തിക്കും വേണ്ടി അവനെ നമിക്കാറുണ്ടായിരുന്നവര്‍ അവിടെ ഉണ്ടാകും. അവരിലൊരാള്‍ സുജൂദ്‌ ചെയ്യാന്‍ ശ്രമിക്കവെ, അവന്റെ മുതുക്‌ (എല്ലുകള്‍) ഒറ്റ (കശേരു) എല്ല! (ഒരു മരക്കഷണംപോലെ. അങ്ങനെ അവര്‍ക്ക്‌ സാഷ്ടാംഗം കുമ്പിടാന്‍ കഴിയില്ല) ആയി ത്തീരും. പിന്നെ പാലം കൊണ്ടുവന്ന്‌ നരകത്തിനു കുറുകെ സ്ഥാപിക്കും.”

പാലത്തെക്കുറിച്ച്‌ കൂടുതല്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട പ്പോള്‍ മുഹമ്മദ്‌ പറഞ്ഞു:

“അതൊരു വഴുക്കലുള്ള (പാലം) ഒന്നാണ്‌. ഇറുക്കിപ്പിടിക്കുന്ന ക്ലാമ്പുകളും (കൊളുത്തുകള്‍ പോലുള്ള) മുള്ളുകളും ഉണ്ടാകും. അതിന്റെ ഒരു ഭാഗം വിശാലവും മറുഭാഗം കുടുസ്സായതുമായിരിക്കും. രണ്ടറ്റങ്ങളിലും മുള്ളുകളുണ്ട്‌. അത്തരത്തിലുള്ള മുള്ള്‌ നജ്ദില്‍ കാണാറുണ്ട്‌. അസ്സഅദാന്‍ എന്നാണ്‌ പറയാറ്‌. വിശ്വാസികളില്‍ ചിലര്‍ കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തില്‍ പാലം കടക്കും. ചിലര്‍ മിന്നല്‍വേഗത്തിലും ചിലര്‍ കൊടുങ്കാറ്റിന്റെ വേഗത്തിലും. ചിലര്‍ അതിവേഗത്തില്‍ ചീറിപ്പായുന്ന കുതിരയുടെയോ ഒട്ടക ത്തിന്റെയോ വേഗത്തില്‍. യാതൊരു അപായവുമേല്‍ക്കാതെ ചിലര്‍ സുരക്ഷിതരായിരിക്കും. കുറച്ച്‌ അവിടെയുമിവിടെയും മുറിവും കീറലും മാന്തലും കിട്ടിയശേഷം സുരക്ഷിതരാകുന്നവ രാണ്‌ ചിലര്‍. ചിലരാകട്ടെ, അവര്‍ നരക(അഗ്നി)ത്തിലേക്കുതന്നെ അങ്ങ്‌ വീഴും. (പാലത്തിനു മുകളില്‍) വലിച്ചിഴയ്ക്കപ്പെട്ടതുപോലെ കടക്കുന്നവനായിരിക്കും അവസാനത്തെ ആള്‍” (''സഹീഹ്‌' ബുഖാരി).

അടുത്ത സംഭവം:

“സ്വര്‍ഗക്കാരൊക്കെ സ്വര്‍ഗത്തിലേക്കും നരകക്കാരൊക്കെ നരക ത്തിലേക്കും പോകുമ്പോള്‍ മരണത്തെ കൊണ്ടുവരും. സ്വര്‍ഗ ത്തിനും നരകത്തിനുമിടയില്‍ അതിനെ വയ്ക്കും. എന്നിട്ട്‌ അതിനെ അറുക്കും. ഒരു വിളിയാളന്‍ വിളിച്ചുപറയും: അല്ലയോ സ്വര്‍ഗവാസി കളേ, മരണമില്ല. നരകവാസികളേ, മരണമില്ല. അപ്പോള്‍ സ്വര്‍ഗ സ്ഥരുടെ ആനന്ദം വര്‍ധിക്കും. നരകവാസികളുടെ ആധി വര്‍ധിക്കും” (സഹീഹ്‌ മുസ്‌ലിം).

ഇസ്ലാമിലെ അന്ത്യനാളിനെ കാലഗണനാക്രമത്തില്‍ അവ തരിപ്പിക്കുക ഏറെക്കുറെ അസാധ്യമാണ്‌. കാരണം “ആധികാരിക' ഹദീസ്‌ സമാഹാരങ്ങള്‍ (അതായത്‌ ഭൂരിപക്ഷം സുന്നി മുസ്‌ലിം കളാല്‍ വിശ്വസനീയമായി കരുതപ്പെടുന്നവ) പരസ്പരം യോജി ക്കുന്നില്ല. മുസ്ലിം പണ്ഡിതരും യോജിക്കുന്നില്ല.

അന്ത്യനാളിനു മുമ്പ്‌ സംഭവിക്കുമെന്ന്‌ മുസ്ലിംകള്‍ നിര്‍ബ ന്ധമായും വിശ്വസിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്‌. ചില മുസ്ലിംകള്‍ പറയുന്നത്‌ അത്തരത്തില്‍ പത്ത്‌ കാര്യങ്ങളാണുള്ള തെന്നാണ്‌. ഒരു ഹദീസില്‍ മുഹമ്മദ്‌ പറഞ്ഞു: “പത്ത്‌ അടയാള ങ്ങള്‍ കാണാന്‍ അത്‌ ഒരിക്കലും നിങ്ങളുടെ അടുക്കല്‍ വരിക യില്ല" (സഹീഹ്‌ മുസ്‌ലിം). അവ അദ്ദേഹം തുടര്‍ന്ന്‌ വിവരിച്ചു:

  1. പുക,
  2. ദജ്ജാല്‍ (അന്തിക്രിസ്തു),
  3. സംസാരിക്കുന്ന മൃഗം,
  4. അസ്തമയസ്ഥാനത്തുനിന്നും സുര്യോദയം,
  5. ഈസബ്നു മര്‍യമിന്റെ അവരോഹണം (അതായത്‌ യേശുക്രിസ്തുവിന്റെ തിരിച്ചുവരവ്‌. മരിക്കുന്നതിനുമുമ്പ്‌ അദ്ദേഹം വിവാഹിതനാകും),
  6. യത്ത്ജുജും മഅജൂജ് (ഗോഗും മഗോഗും),
  7. മുന്ന്‌ ഉരുള്‍പൊട്ടലുകള്‍: ഒന്ന്‌ കിഴക്ക്‌, ഒന്ന്‌ പടിഞ്ഞാറ്‌, ഒന്ന്‌ അറേബ്യന്‍ ഉപദ്വീപില്‍, ഒപ്പം
  8. യമനില്‍നിന്നുതിരുന്ന ഒരു തീ. അത്‌ മനുഷ്യരെ അവരുടെ സംഗമസ്ഥാനത്തേക്ക്‌ തെളിക്കും (സഹീഹ്‌ മുസ്‌ലിം).

ഈ പത്ത്‌ കാര്യങ്ങളില്‍ ഓരോന്നിനെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ വിവിധ ഹദീസ്‌ സമാഹാരങ്ങളിലും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലുമുണ്ട്‌. പക്ഷേ അത്‌ വായിച്ചാല്‍ ആശയക്കുഴപ്പ മാണുണ്ടാവുക. ന്യായവിധിനാളിനുമുമ്പ്‌ നടക്കേണ്ട ക്രിസ്തു വിന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ടതാണ്‌ അവയില്‍ പലതും. ക്രിസ്തു വരുന്നത്‌ കുരിശുടയ്ക്കാനും പന്നിയെ കൊല്ലാനും വിവാഹം ചെയ്യാനും മരിക്കാനുമാണെന്നത്രേ ഇസ്ലാം പറയുന്നത്‌. മുഹമ്മദിനടുത്ത്‌ അവന്‍ അടക്കം ചെയ്യപ്പെടുമെന്നും പറയുന്നു.

www.Grace-and-Truth.net

Page last modified on February 16, 2024, at 05:12 AM | powered by PmWiki (pmwiki-2.3.3)