Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 022 (PILLAR 2: Salat (prayer))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 4: ഇസ്ലാമിന്റെ തൂണുകള്‍

4.2. തൂണ്‍ 2: സലാത്ത്‌ (പ്രാര്‍ഥന)


ഇസ്ലാമിലെ പ്രാര്‍ഥനകള്‍ ക്രിസ്ത്യാനികളായ നാം പ്രാര്‍ഥന കളായി വിചാരിക്കുന്നവയെന്തോ അവയല്ല., ഇസ്‌ലാമില്‍ പ്രാര്‍ഥന എന്നു പറയുന്നത്‌ നിഷ്‌കര്‍ഷിക്കപ്പെട്ട ഒരു കൂട്ടം പ്രവര്‍ത്തന ങ്ങള്‍, ചലനങ്ങള്‍, വാക്കുകള്‍ എന്നിവയാണ്‌. അത്‌ എങ്ങനെ അനുഷ്ഠിക്കണമെന്ന കാര്യത്തില്‍ വളരെ കുറഞ്ഞ സ്വാതന്ത്ര്യ മേയുള്ളു. പ്രാര്‍ഥനയ്ക്കുമുമ്പ്‌, പ്രാര്‍ഥനാവേളയില്‍, പ്രാര്‍ഥന യ്ക്കുശേഷം എല്ലാം എന്തൊക്കെ ചെയ്തിരിക്കണം എന്നതു സംബന്ധിച്ച ധാരാളം നിയമങ്ങളുണ്ട്‌. ദിവസത്തിലെ ഏത്‌ സമയ ത്തായിരിക്കണം അത്‌ നിര്‍വഹിക്കുന്നത്‌, എന്തിനധികം, പ്രാര്‍ഥി ക്കാന്‍ അനുവാദമില്ലാത്ത സമയംപോലും ധാരാളം നിയമങ്ങളാല്‍ ബന്ധിതമായി എഴുതിവയ്ക്കപ്പെട്ടിരിക്കുന്നു (ഉദാഹരണത്തിന്‌ സൂര്യന്‍ ഉദിക്കുന്ന നേരത്തോ അസ്തമിക്കുന്ന സമയത്തോ മുസ്‌ലിംകള്‍ക്ക്‌ പ്രാര്‍ഥിക്കാന്‍ അനുവാദമില്ല). അടിസ്ഥാന നിയമങ്ങള്‍ ഖുര്‍ആനിലോ സുന്നത്തിലോ നല്കപ്പെട്ടിരിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ എങ്ങനെ പ്രാര്‍ഥന അനുഷ്ഠിക്കണം എന്നതിന്‌ പര്യാപ്തമായ വിശദാംശങ്ങള്‍ ഇല്ലാത്തിടത്ത്‌ പ്രധാന പ്പെട്ട ഇസ്‌ലാമിക കര്‍മശാസ്ര്രചിന്താധാരകളില്‍ ഏതെങ്കിലും ഒന്നിന്റെ വ്യാഖ്യാനങ്ങള്‍ മുസ്‌ലിംകള്‍ പിന്തുടരുന്നു. മുഹമ്മദിന്റെ മരണത്തിനുശേഷം ഏകദേശം 300 വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ സ്ഥാപിക്ക പ്പെട്ടതാണ്‌ ഇസ്‌ലാമിലെ ഈ കര്‍മശാസ്ത്ര ചിന്താധാരകള്‍.

(പ്രാര്‍ഥനയ്ക്കുമുമ്പ്‌ കൈകള്‍, മുഖം, തല, കാല്‍ എന്നിവ കഴുകുന്ന ഒരു ആചാരം മുസ്ലിംകള്‍ നിര്‍വഹിക്കണം. ഈ കഴു കലിന “അംഗസ്‌നാനം” എന്നാണ്‌ പറയുക. ശുദ്ധിയുള്ള വെള്ളം ലഭ്യമല്ലെങ്കില്‍ ഇതേ ആചാരം ഉണങ്ങിയ പൊടിയോ പൂഴിയോ ഉപയോഗിച്ച്‌ അവര്‍ക്ക്‌ ചെയ്യാവുന്നതാണ്‌. അംഗസ്‌നാനം ഖുര്‍ ആനില്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്‌. പക്ഷേ അത്‌ വിവരിക്കപ്പെടു ന്നില്ല. അതുകൊണ്ട്‌ അത്‌ എങ്ങനെ അനുഷ്ഠിക്കണമെന്ന കാര്യ ത്തില്‍ വിവിധ വ്യാഖ്യാനങ്ങളുണ്ട്‌. അംഗസ്‌നാനം എങ്ങനെ ചെയ്യണമെന്ന കാര്യത്തില്‍ സുന്നി ഇസ്‌ലാമിലെ നാല്‍ പ്രമുഖ ചിന്താധാരകള്‍ മാത്രമല്ല വിയോജിക്കുന്നത്‌ അവയുടെ ഉപ ചിന്താധാരകള്‍ വരെ അവയുടെ വ്യാഖ്യാനങ്ങളില്‍ പരസ്പരം വിയോജിക്കുകയാണ്‌. അങ്ങനെ ഇത്‌ അനുഷ്ഠിക്കുന്നതിന്‌ ധാരാളം വൃത്ൃസ്ത രീതികളുണ്ട്‌!

ഒരു അംഗസ്‌നാനം അടുത്ത പ്രാര്‍ഥന വരെ നീണ്ടുനില്‍ക്കും അല്ലെങ്കില്‍ കുറെയധികം പ്രാര്‍ഥനകള്‍ വരെ നീണ്ടുനില്‍ക്കും, കീഴ്‌വായു വിടുകയോ ടോയ്ലറ്റില്‍ പോവുകയോ പരിക്കുപറ്റി രക്തം വരികയോ ചെയ്തില്ലെങ്കില്‍ എന്ന്‌ മുഹമ്മദിന്റെ (പ്രവൃ ത്തികളുടെ രേഖയുടെ അടിസ്ഥാനത്തില്‍ പൊതുവെ സമ്മതിക്ക പ്പെട്ടിട്ടുള്ളതാണ്‌. മേല്പറഞ്ഞ കാര്യങ്ങള്‍ ഉണ്ടായാല്‍ വീണ്ടും കഴുകണം. തിന്നുകയോ വെള്ളമല്ലാത്ത മറ്റു വല്ലതും കുടിക്കു കയോ ചെയ്താല്‍ അംഗസ്‌നാനം അസാധുവാകുമെന്ന്‌ ഇസ്ലാ മിലെ ചില കര്‍മശാസ്ത്രചിന്താധാരകള്‍ പറയുന്നു. അപ്പോള്‍ പ്രാര്‍ഥനകള്‍ക്കിടയില്‍ തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ മുസ്‌ലിം വീണ്ടും അംഗസ്‌നാനം ചെയ്യണം. ലൈംഗികബന്ധം നടത്തിയാല്‍ പ്രാര്‍ഥിക്കുന്നതിനുമുമ്പ്‌ അംഗസ്‌നാനം മതിയാവു കയില്ല. അപ്പോള്‍ ശുദ്ധീകരണത്തിനുവേണ്ടി ആചാരപരമായ കുളി തന്നെ നിര്‍വഹിക്കണം.

അംഗസ്നാനത്തിനുശേഷം ഏത്‌ കര്‍മശാസ്രതചിന്താധാര കളിരുപ്പെട്ടവരാണോ തങ്ങള്‍ ആ ചിന്താധാരയെ ആശ്രയിച്ച്‌ അവര്‍ മക്കയുടെ ഭാഗത്തേക്ക്‌ പ്രാര്‍ഥിക്കണം. പ്രാര്‍ഥന തുടങ്ങി ക്കഴിഞ്ഞാല്‍ പിന്നെ സംസാരിക്കാനോ ചുറ്റിലും നോക്കാനോ അനുവാദമില്ല. അപ്രകാരം ചെയ്യുകയാണെങ്കില്‍ നിസ്കാരം അസാധുവാകും. പിന്നെ അവര്‍ വീണ്ടും പ്രാര്‍ഥന തുടങ്ങണം. അംഗസ്‌നാനം അസാധുവായാല്‍ പ്രാര്‍ഥന പുനരാരംഭിക്കുംമുമ്പ്‌ വീണ്ടും അംഗസ്‌നാനം ചെയ്യുണം.

ദിനേന അഞ്ച പ്രാര്‍ഥനകള്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട (പ്രഭാതം, ഉച്ച, ഉച്ചയ്ക്കുശേഷം, സായംസന്ധ്യ, രാധ്രിനേരം). പ്രാര്‍ഥന കള്‍ ഒറ്റയ്ക്കും കൂട്ടായും ഒക്കെ നിര്‍വഹിക്കാം. എവിടെവച്ചും (പള്ളിയിലോ നിശ്ചിത പ്രാര്‍ഥനാമുറിയിലോ മാത്രമല്ല). മക്കയി ലേക്ക്‌ അഭിമുഖമായി വേണമെന്നേയുള്ളു. മനഃപാഠമാക്കപ്പെട്ട്‌ ആവര്‍ത്തിക്കപ്പെടുന്ന വാക്കുകള്‍, പ്രവൃത്തികള്‍ ഖുര്‍ആനില്‍ (ദീര്‍ഘമോ ഫ്രസ്വമോ) നിന്ന്‌ ഒരു ഭാഗം കൂടുതലായുള്ള പാരാ യണം എന്നിവ അതുള്‍ക്കൊള്ളുന്നു. ഖുര്‍ആനില്‍നിന്നും സ്വയം തിരഞ്ഞെടുക്കുന്ന ഭാഗം ഓതാം.

ഇതിനു പുറമേ, ഇസ്ലാമില്‍ മറ്റു തരം പ്രാര്‍ഥനകളുമുണ്ട്‌. ഒരുമിച്ചുകൂടുന്ന ദിനത്തിനു (വെള്ളിയാഴ്ച) വേണ്ടിയുള്ളത്‌, ഇസ്‌ലാമിക ആഘോഷങ്ങള്‍ക്ക്‌ അഥവാ ഈദുകള്‍ക്ക്‌ (കൊല്ല ത്തില്‍ രണ്ട്‌) വേണ്ടിയുള്ളത്‌, ശവസംസ്കാരങ്ങള്‍ക്കുവേണ്ടി യുള്ളത്‌, വരള്‍ച്ചയ്ക്കു (മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കല്‍) വേണ്ടി യുള്ളത്‌, സൂരുശ്രഹണങ്ങള്‍ക്കും ച്രദ്രഗഹണങ്ങള്‍ക്കും വേണ്ടി യുള്ളത്‌, യുദ്ധത്തിനുവേണ്ടിയുള്ളത്‌, ഭയത്തിനുവേണ്ടിയുള്ളത്‌ മുതലായവ. ഇവയ്ക്കും നിശ്ചിത വാക്കുകളും പ്രവൃത്തികളുമുണ്ട്‌. എന്നാല്‍ അവയ്ക്കിടയില്‍ വൃത്യാസങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ ശവസംസ്കാര പ്രാര്‍ഥനയ്ക്ക്‌ സാഷ്ടാംഗ്രപണാമമില്ല. വെള്ളി യാഴ്ച പ്രാര്‍ഥനകള്‍ക്ക്‌ കൂടുതലായ ഉപാധികളുണ്ട്‌. ചില കര്‍മ ശാസ്ത്രചിന്താധാരകള്‍ പ്രകാരം മിനിമം പതിനഞ്ചോ നാല്പതോ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ്‌ വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍വഹി ക്കേണ്ടത്‌. വെള്ളിയാഴ്ച ഉച്ച്രപാര്‍ഥനയുടെ സമയത്താണ്‌ അത്‌ നടക്കുന്നത്‌. അതില്‍ ഒരു ധര്‍മോല്‍ബോധനപ്രസംഗവും ഉണ്ടായിരി ക്കണം. ചില ഇസ്ലാമിക രാജ്യങ്ങളില്‍ ഈ ധര്‍മോല്‍ബോധന പ്രസംഗങ്ങള്‍ ഏകീകൃതവും മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയതു മായിരിക്കും. രാജ്യത്തെ മതകാര്യമ്ര്ത്രാലയമോ മതസ്ഥാപനമോ ആയിരിക്കും ധര്‍മോല്‍ബോധനപ്രസംഗം തയ്യാറാക്കുന്നത്‌. തീധ്വവാദത്തിന്റെ പ്രചാരണം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ വളരെ അടുത്തകാലത്ത്‌ തുടങ്ങിയ ഒരു രീതിയാണ്‌ ഈ മുന്‍കൂട്ടി തയ്യാറാക്കുന്ന സംഭവം.

സ്വത്രന്രരായ സ്ത്രീകള്‍ പ്രാര്‍ഥനാവേളയില്‍ ശിരസ്സുള്‍പ്പെടെ ശരീരം മുഴുവനും മറച്ചിരിക്കണം. എന്നാല്‍ മുഖവും കൈകളും തുറന്നിടാം. ആണുങ്ങള്‍ക്കും (സ്വത്ര്തനാണെങ്കിലും അടിമ യാണെങ്കിലും) അടിമസ്ര്രീകള്‍ക്കും പൊക്കിള്‍ മുതല്‍ കാല്‍മുട്ടു വരെ മറയ്ക്കാം. എന്നാല്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ശരിക്കും അനു ഷ്ഠിച്ചുപോരുന്നത്‌ നിര്‍ദിഷ്ടരിതിയില്‍നിന്നും ഗണ്യമായി വൃത്യാസ പ്പെട്ടിരിക്കും. താത്ത്വികമായി യാതൊരു പ്രശ്‌നവുമില്ലെങ്കിലും മുസ്‌ലിം പുരുഷന്‍ പൊക്കിള്‍ മുതല്‍ കാല്‍മുട്ടു വരെ മറച്ച്‌ ഷര്‍ട്ട്‌ ധരിക്കാതെ നിസ്‌കരിച്ചാല്‍ ഇന്ന്‌ ഏത്‌ മുസ്‌ലിം രാജ്യത്തും അത്‌ അപകീര്‍ത്തികരമാണ്‌! മുസ്ലിം അടിമസ്ര്രീകള്‍ക്ക്‌ മുകളില്‍ വസ്ത്രമില്ലാതെ പ്രാര്‍ഥന നടത്താമെന്നത്‌ നല്ല വിദ്യാഭ്യാസമുള്ള ചിലര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം മുസ്ലിംകള്‍ക്കും അജ്ഞാതമായ ഒരു വസ്തുതയാണ്‌. നമുക്ക്‌ മറ്റൊരു ഉദാഹരണമെടുക്കാം: പാദ രക്ഷ ധരിച്ച്‌ പ്രാര്‍ഥിക്കല്‍ ഇസ്‌ലാമില്‍ അനുവദനീയമല്ല, എന്നാല്‍ മുഹമ്മദ്‌ യഥാര്‍ഥത്തില്‍ അത്‌ കല്‍പിച്ചിട്ടുമുണ്ട്‌. അദ്ദേഹം പറഞ്ഞു:

“യഹൂദന്മാരില്‍നിന്നും വ്ൃയത്യസ്തരാകൂ. പാദരക്ഷ ധരിച്ച്‌ പ്രാര്‍ഥിക്കൂ” (സുനന്‍ അബീ ദാവുദ്‌).

എന്നാല്‍ ചെരിപ്പ്‌ ധരിച്ച്‌ പ്രാര്‍ഥിക്കല്‍ ഇന്ന്‌ ലോകത്തെല്ലാ യിടത്തും മുസ്ലിംകള്‍ക്ക്‌ അസ്വീകാര്യമാണ്‌. പ്രാര്‍ഥിക്കുന്നതിനു മുമ്പ്‌ അവര്‍ എപ്പോഴും പാദരക്ഷ അഴിച്ചുവയ്ക്കും.

ഇതെല്ലാംതന്നെ ക്രൈസ്തവ പ്രാര്‍ഥന മുസ്ലിംകള്‍ക്ക്‌ ദുര്‍ഗ്രാഹ്യമാക്കിത്തീര്‍ക്കുന്നു. സ്വന്തം വാക്കുകള്‍ ഉപയോഗി ക്കുക എന്ന ആശയം, എവിടെവച്ചും ഏതു സമയത്തും (പ്രാര്‍ഥി ക്കല്‍, ആരാധനയിലെ കീര്‍ത്തനാലാപനം - ഇവയത്രയും മുസ്ലിംകള്‍ക്ക്‌ വിചിത്രമായിട്ടാണ്‌ തോന്നുക. ഇത്‌ നാം ഓര്‍ക്കണം. ദൈവത്തോട്‌ പ്രാര്‍ഥിക്കുക എന്നു പറയുമ്പോള്‍ നമ്മള്‍ എന്താണ്‌ പറയുന്നതെന്ന്‌ മുസ്‌ലിംകള്‍ക്ക്‌ മനസ്സിലാവുകയില്ല. നാം പ്രാര്‍ഥന എന്നു പറയുമ്പോള്‍ അര്‍ഥമാക്കുന്ന ദൈവവുമായുള്ള വളരെ വൃക്തിപര മായിട്ടുള്ള ആശയവിനിമയം മുസ്ലിമിന്‌ അന്യമാണ്‌. മുസ്‌ലിം ഒരിക്കലും അല്ലാഹുവുമായി വ്യക്തിപര മായ ആശയവിനിമയത്തില്‍ ഏര്‍പ്പെടുന്നില്ല. പറയുന്നത്‌ ഒരേ വാക്കാണെങ്കിലും ഒരേ വസ്തുതയാണ്‌ വിനിമയം ചെയ്യുന്ന തെങ്കിലും നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ളതല്ല മുസ്‌ലിമിന്‌ പ്രാര്‍ഥന.

ഇസ്ലാമിന്റെ ഒരു തൂണൊന്നുമല്ലെങ്കിലും “ദുആ" എന്നു വിളിക്ക പ്പെടുന്ന ഒരു പ്രാര്‍ഥനാരുപമുണ്ട്‌. ഇത്‌ അത്രത്തോളം നിര്‍ദിഷ്ട രൂപത്തിലുള്ളതല്ല. വൃക്തിപരമായി ഏറ്റെടുക്കാവുന്നതാണിത്‌. ഇത്‌ ക്രൈസ്തവ പ്രാര്‍ഥനാ സങ്കല്‍പവുമായി അടുത്തുനില്‍ക്കുന്ന തായി തോന്നിയേക്കാം. എന്നാല്‍ പ്രാര്‍ഥന എന്ന്‌ നമ്മള്‍ മനസ്സി ലാക്കുന്ന ദൈവവുമായുള്ള വ്യക്തിപരമായ ആശയവിനിമയ ത്തിന്‌ വിപരീതമായി ഇതും വളരെ വൃക്തിപരമല്ലാത്തതും പൊതു വായതുമത്രേ.

www.Grace-and-Truth.net

Page last modified on February 18, 2024, at 12:36 AM | powered by PmWiki (pmwiki-2.3.3)