Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 021 (PILLAR 1: The Shahada (Islamic creed))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 4: ഇസ്ലാമിന്റെ തൂണുകള്‍

4.1. തൂണ്‍ 1: ശഹാദ (ഇസ്‌ലാമിക വിശ്വാസം)


വിശ്വാസ്രപസ്താവനയായ ശഹാദ പറയുന്നത്‌, “അല്ലാഹു അല്ലാതെ ദൈവമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണ്‌" എന്നുമാണ്‌. അല്ലാഹുവിലും മുഹമ്മദിലും ഇരുവരിലും ശ്രദ്ധ യൂന്നുന്നത്‌ ശ്രദ്ധിക്കുക. പൂര്‍ണമായും ഏകദൈവത്വത്തില്‍ ഈന്നുന്നുവെന്ന്‌ അവകാശപ്പെടുന്ന മതത്തിന്റെ കാര്യത്തില്‍ ഇത്‌ രസനീയമാണ്‌. ഒന്നാം ഭാഗത്ത്‌ അല്ലാഹുവിലുള്ള വിശ്വാസം പറ യുന്നത്‌ പോരാ, രണ്ടാം ഭാഗത്ത്‌ മുഹമ്മദിനെയും (ഒരു സൃഷ്ടിയെ) ഉള്‍പ്പെടുത്തിയേ പറ്റൂ എന്ന്‌. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ സവിശേഷസ്ഥാനമുള്ള ആളല്ല മുഹമ്മദ്‌ എന്ന്‌ മുസ്ലിംകള്‍ വാശിപിടിച്ച്‌ പറയുമ്പോള്‍ അതിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ തീര്‍ച്ചയായും ഇതിലെ രസനീയത ഇരട്ടിക്കുന്നു. പക്ഷേ എന്നിട്ടും മുഹമ്മദിനെ പ്രത്യേകം വേര്‍പെടുത്തിയെടുത്ത്‌ വിശ്വാസത്തിന്റെ അടിസ്ഥാന പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ശഹാദ അറബിയില്‍ത്തന്നെ ചൊല്ലണമെന്നാണ്‌ മുസ്ലിംകള്‍ വിശ്വസിക്കുന്നത്‌. അത്‌ അങ്ങനെത്തന്നെ ആയിരിക്കണമെന്ന്‌ പറ യുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ യാതൊന്നുംതന്നെ ഇല്ലെങ്കിലും. മുഹമ്മദിന്റെ അഭിപ്രായത്തില്‍ നരകത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ അത്‌ ചൊല്ലുകയേ വേണ്ടൂ എന്നത്രേ. അദ്ദേഹം പറഞ്ഞു:

ലാ ഇലാഹ ഇല്ലല്ലാഹ്‌ വ അന്ന മുഹമ്മദ്‌ റസൂലുല്ലാഹ്‌" (അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ആരാധിക്കപ്പെടാന്‍ അവകാശമില്ല, മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാകുന്നു) ആത്മാര്‍ഥമായി ഹൃദയ ത്തില്‍നിന്നും ആര്‍ സാക്ഷ്യപ്പെടുത്തുന്നുവോ നരകാഗ്നിയില്‍ നിന്നും അല്ലാഹു അവനെ രക്ഷപ്പെടുത്താതിരിക്കുകയില്ല”” (സഹീഹ്‌ ബുഖാരി).

മുസ്ലിമായിത്തീരാന്‍ ഒരാള്‍ ചെയ്യേണ്ട ഏകകാരൃം ഇതാണ്‌.

പ്രാര്‍ഥനയിലേക്ക്‌ വിളിക്കുന്ന സമയത്ത്‌ എല്ലാ ദിവസവും ഇരുപതു തവണ ഈ വിശ്വാസ്രപമാണവാക്യം മുസ്ലിംകള്‍ കേള്‍ക്കുന്നു. എല്ലാ പ്രാര്‍ഥനകളിലും ഓരോ മുസ്ലിമും അനേകം തവണ ഈ വാക്യം ആവര്‍ത്തിച്ചുരുവിടുന്നു. പ്രയോഗത്തില്‍ ഇതിലേറെ തവണ ഈ വാക്യം അവര്‍ ഉച്ചരിക്കാറുണ്ട്‌. ദേഷ്യം, നിരാശ, താല്‍പര്യം മുതലായവ പ്രകടിപ്പിക്കാന്‍ ഈ വിശ്വാസ പ്രമാണവാക്യം ചില മുസ്ലിംകള്‍ ഉപയോഗിക്കുന്നു.

മുഹമ്മദ്‌ പറഞ്ഞു:

"ജനങ്ങള്‍ “ലാ ഇലാഹ ഇല്ലല്ലാഹ്‌" (അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ആരാധിക്കപ്പെടാന്‍ അവകാശമില്ല) പറയുവോളം അവരോട്‌ പടപൊരുതാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ പറയുകയാണെങ്കില്‍ നമ്മുടെ സലാത്ത്‌ (പ്രാര്‍ഥന കള്‍) പോലെ പ്രാര്‍ഥനകള്‍ നിര്‍വഹിക്കുക, നമ്മുടെ ഖിബ്ലയെ (പ്രാര്‍ഥനാവേളയില്‍ മക്കയിലെ കഅബ) അഭിമുഖീകരിക്കുക. നാം അറുക്കുന്നതുപോലെ അറുക്കുക. എങ്കില്‍ അവരുടെ രക്തവും സ്വത്തും നമുക്ക്‌ വിശുദ്ധമായിരിക്കും. നിയമപരമായ രീതിയില ല്ലാതെ അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ഇടപെടുകയില്ല. വിചാരണ ചെയ്യുന്നത്‌ അല്ലാഹു ആയിരിക്കും" (സഹീഹ്‌ ബുഖാരി).

ഇവിടെ “ജനങ്ങള്‍" എന്നതുകൊണ്ട്‌ മുഹമ്മദിന്റെ ഗോത്ര മാണ്‌ ഉദ്ദേശിക്കപ്പെടുന്നത്‌ എന്നത്രേ ചില മുസ്‌ലിം പണ്ഡിത ന്മാര്‍ ഗ്രഹിക്കുന്നത്‌. മറ്റുള്ള പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത്‌ എല്ലാ മുസ്‌ലിംകളെയുമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌ എന്നാണ്‌.

www.Grace-and-Truth.net

Page last modified on February 17, 2024, at 12:26 AM | powered by PmWiki (pmwiki-2.3.3)