Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 023 (PILLAR 3: Sawm (fasting))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 4: ഇസ്ലാമിന്റെ തൂണുകള്‍

4.3. തൂണ്‍ 3: സാം (വത)


ഇസ്‌ലാമിന്റെ മൂന്നാമത്തെ തൂണ്‍ യബ്രതമാണ്‌. ഇസ്‌ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാന്‍ എന്ന ച്ന്ദ്രമാസത്തില്‍ തീറ്റ, കുടി, ലൈംഗികബന്ധങ്ങള്‍ എന്നിവ പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ അനുവദിക്കപ്പെടുന്നില്ല. പ്രഭാതത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയമാറ്റങ്ങള്‍ മൂലം തണുപ്പുകാലത്ത്‌ ഒമ്പത്‌ മണിക്കൂറും ചൂടുകാലത്ത്‌ പതിനഞ്ച്‌ മണിക്കൂറും ആകാമിത്‌. ഭൂമിശാസ്ര്തസ്ഥാനമനുസരിച്ച്‌ ഇനിയും വൃത്യാസപ്പെട്ടെന്നിരിക്കും.

ഒഴിവാക്കാന്‍ മതപരമായ കാരണമേതുമില്ലാതെവന്നാല്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാ മുസ്ലിംകളും വ്രതമനുഷ്ഠിക്കാന്‍ ബാധ്യസ്ഥരാണ്‌. പ്രമേഹരോഗംപോലെയുള്ള രോഗമോ, വായി ലൂടെ മരുന്ന്‌ കഴിക്കേണ്ട വല്ല അവസ്ഥകളോ ഉണ്ടെങ്കിലോ മുല യൂട്ടുന്ന അമ്മയ്ക്ക്‌ വ്രതമെടുത്താല്‍ ആരോഗ്യം വഷളാകുമെന്ന്‌ കണ്ടാലോ ശിശുവിന്‌ ആരോഗ്യത്തിന്‌ കോട്ടംതട്ടുമെന്ന്‌ വന്നാലോ ഗര്‍ഭിണിയായതുമുലം (വതമെടുത്താല്‍ ആരോഗ്യം ക്ഷയിക്കു മെന്ന്‌ അറിഞ്ഞാലോ യ്രതം ഒഴിവാക്കാം. ഇവയെല്ലാം സാധുവായ ഒഴിവുകഴിവുകളാണ്‌. സാധുവായ കാരണങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ മുസ്ലിംകള്‍ ധ്രതമനുഷ്ഠിക്കാന്‍ ബാധ്യസ്ഥരല്ല. സാങ്കേതിക മായി നിര്‍ബന്ധബാധൃയതയില്‍നിന്ന്‌ ഒഴിവായവരായാല്‍ പോലും അവര്‍ക്കും ധ്രതമനുഷ്ഠാനത്തെ ഉപദേശിക്കുകയാണ്‌ മിക്ക കര്‍മശാസ്ര്രചിന്താധാരകളും.

എന്നാല്‍ വ്രതം വിലക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്‌. ഉദാഹ രണത്തിന്‌, ആര്‍ത്തവകാലത്ത്‌ മുസ്ലിം സ്ര്തീകൾ ധ്രതമനുഷ്ഠി ക്കുന്നത്‌ വിലക്കപ്പെട്ടിരിക്കുന്നു. അഥവാ ഈ വേളയില്‍ അവര്‍ വ്രതമനുഷ്ഠിച്ചാല്‍ അത്‌ കണക്കിലെടുക്കുന്നതല്ല. പിന്നീട്‌ അത്‌ അനുഷ്ഠിച്ചു വീട്ടേണ്ടതാണ്‌. (വ്രതമനുഷ്ഠിച്ചാല്‍ സ്വീകാര്യമല്ലാത്ത വേറെയുമാളുകളുണ്ട്‌. യുദ്ധത്തിലെ പടയാളികള്‍, യാത്രക്കാര്‍ എന്നിവര്‍. (വതമനുഷ്ഠിക്കാത്തവര്‍ റമദാന്‍ കഴിഞ്ഞ്‌ സാഹചര്യം മാറുമ്പോള്‍ അത്‌ അനുഷ്ഠിച്ചു വീട്ടണം. അടുത്ത റമദാന്‍ വരു ന്നതിനുമുമ്പേ അത്‌ വീട്ടേണ്ടതാണ്‌. അവരുടെ ഒഴിവുകഴിവുള്ള സാഹചര്യം മാറാതെ സ്ഥിരമായി നില്‍ക്കുകയും വ്രതമനുഷ്ഠി ക്കാന്‍ സാധിക്കാതെയോ സൌകര്യപ്പെടാതെയോ വരുന്ന പക്ഷം മുസ്ലിംകള്‍ അവര്‍ക്ക്‌ നഷ്ടപ്പെട്ട ഓരോ യ്രതത്തിനും പകര മായി ഒരു ദരിദ്രന്‍ ഭക്ഷണം നല്കണം.

ഒരു മുസ്ലിം വ്രതമനുഷ്ഠിക്കാതിരിക്കുകയോ റമദാനില്‍ പകല്‍ നേരത്ത്‌ മനഃപൂര്‍വം തിന്നുകയോ കുടിക്കുകയോ ഭോഗിക്കു കയോ ചെയ്ത്‌ വ്രതം മുറിക്കുകയോ ചെയ്താല്‍ അവര്‍ അതി ര്രമകാരികളായി കണക്കാക്കപ്പെടും. ഓരോ ദിവസത്തെയും പ്രത ത്തിനു പകരമായി തുടര്‍ച്ചയായി അറുപത്‌ ദിവസം ധ്രതമനു ഷ്ഠിച്ചോ ഒരു അടിമയെ മോചിപ്പിച്ചോ അറുപത്‌ അഗതികള്‍ക്ക്‌ ഭക്ഷണം നല്കിയോ ആയിരിക്കണം അവര്‍ ഇതിന്റെ പേരില്‍ പ്രായശ്ചിത്തം ചെയ്യുന്നത്‌ (സഹീഹ്‌ മുസ്ലിം, 2599).

ഇത്തരത്തിലുള്ള വ്രതം റമദാനിനു പുറമേയും പ്രായശ്ചിത്ത മായി അഥവാ ദോഷപരിഹാരമായി ഉപയോഗിക്കുന്നുണ്ട്‌. ഉദാ ഹരഞത്തിന്‌ ഒരു മുസ്ലിം ഒരു ശപഥം ലംഘിക്കുകയാണെങ്കില്‍ അയാള്‍ മൂന്നു ദിവസം ധ്രതമനുഷ്ഠിക്കണം (ഖുര്‍ആന്‍ 5:89). മറ്റൊരു മുസ്ലിമിനെ അബദ്ധത്തില്‍ വധിച്ചാല്‍ അറുപതു ദിവസം ര്വതമനുഷ്ഠിക്കണം (ഖുര്‍ആന്‍ 4:92). ഒരു വിവാഹമോചനത്തെ ദുര്‍ബലപ്പെടുത്താന്‍ അറുപതു ദിവസം വ്രതമനുഷ്ഠിക്കണം (ഖുര്‍ആന്‍ 58:2-4).

ഇന്ന്‌ പല മുസ്‌ലിം സമൂഹങ്ങളിലും റമദാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്‌. സാധാരണ മനസ്സിലാക്കു ന്നതിനു വിരുദ്ധമായി, ഭക്ഷണത്തിന്റെ ഉപയോഗം ഈ മാസം ഗണ്യമായി വര്‍ധിക്കുകയാണ്‌ ചെയ്യുന്നത്‌. മുസ്ലിംകള്‍ക്ക്‌ മേല്‍ക്കോയ്മയുള്ള അനേകം രാജ്യങ്ങളില്‍ ജോലിസമയം ചുരു ക്കുകയും പ്രവര്‍ത്തനങ്ങള്‍ പകലില്‍നിന്ന്‌ മാറ്റി രാര്രിസമയത്താ ക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങളില്‍ എല്ലാ ഭോജനശാലകളും പകല്‍നേരത്ത്‌ അടച്ചിടുന്നു. ചില രാജ്യങ്ങളില്‍ മുസ്ലിമെന്നോ അമുസ്‌ലിമെന്നോ നോട്ടമില്ലാതെ, സാധുവായ മതപരമായിട്ടുള്ള ഒഴികഴിവ്‌ അവര്‍ക്കുണ്ടോ ഇല്ലേ എന്ന്‌ നോക്കാതെ പകല്‍ നേരത്ത്‌ പരസൃമായി ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവരെ ശിക്ഷിക്കാനുള്ള നിയമങ്ങളുണ്ട്‌. ശിക്ഷ പല തരത്തിലാണ്‌. ബ്രുണേയില്‍ പിഴയടയ്ക്കലാണ്‌. പാകിസ്താനിലാ ണെങ്കില്‍ ജയിലിലടക്കയ്ലും. ഇസ്ലാമിക സ്രോതസ്സുകളില്‍ അത്തരം നിയമങ്ങള്‍ക്ക്‌ യാതൊരടിസ്ഥാനവുമില്ല. അവര്‍ അതു കൊണ്ട്‌ ആകെ നേടുന്നത്‌ കാപട്യം ഉറപ്പുവരുത്തലാണ്‌. എന്തു കൊണ്ടെന്നാല്‍, എല്ലാവരും ര്രതമനുഷ്ഠിക്കുന്നതായി ബാഹൃ മായി കാണുക എന്ന്‌ മാത്രമാണ്‌ ആ നിയമങ്ങള്‍ താല്പര്യ പ്പെടുന്നത്‌.

റമദാനില്‍ വിശിഷ്യ ഉഷ്ണകാലത്ത്‌ മുസ്ലിംകള്‍ എളുപ്പ ത്തില്‍ ശൂണ്ഠിപിടിക്കുന്നവരും ക്ഷിപ്രകോപികളും ആയി ത്തീര്‍ന്നേക്കാം. ര്രതാനുഷ്ഠാനത്തിന്റെ പ്രാഥമിക ലക്ഷ്യം നീതി യെയും ആത്മനിയ്യന്തണത്തെയും അഭിവൃദ്ധിപ്പെടുത്തുക എന്നാ യിരിക്കെ ഇത്‌ വിരോധാഭാസം സൃഷ്ടിക്കുന്ന ഒരു സാഹചര്യ മത്രേ. വ്രതാനുഷ്ഠാനം ഒരു മതാനുഷ്ഠാനം എന്നതില്‍ കവിഞ്ഞ്‌ പലര്‍ക്കുമത്‌ ഒരു സാമൂഹികമായ ആചാരമായിത്തീര്‍ന്നിരിക്കുന്നു. ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ റമദാന്‍ നിയ്രന്തണങ്ങള്‍ അഞ്ങേയറ്റം യുക്തിഹീനവും നിരര്‍ഥകവുമായിത്തീര്‍ന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌ റമദാനില്‍ ഈജിപ്ഷ്യര്‍ക്ക്‌ മദ്യം വിളമ്പാന്‍ അനുവാദമില്ല. അവര്‍ മുസ്ലിംകളാണോ അല്ലേ എന്ന്‌ നോക്കുന്നില്ല (ഈജിപ്തില്‍ ഗണ്യമായ, അംഗീകൃത ക്രിസ്ത്യന്‍ ന്യൂനപക്ഷമുണ്ട്‌). പക്ഷേ ഈജിപ്തുകാരല്ലാത്തവര്‍ക്ക്‌ മതം നോക്കാതെ മദ്യം വിളമ്പാം. അപ്പോള്‍ ക്രിസ്ത്യാനിയായ ഒരു ഈജിപ്തുകാരന്‍ മുസ്‌ലിമായ ഒരു സൌദി അറേബ്യക്കാരന്റെ കൂടെ ഭക്ഷണം കഴിക്കുന്നുണ്ടാകാം. ക്രിസ്ത്യാനിക്ക്‌ ബീര്‍ തിരസ്കരിക്കപ്പെടും. മുസ്ലിമിന്‌ അത്‌ വിളമ്പാം. യു.എ.ഇ.യില്‍ വര്‍ഷാവര്‍ഷം നിയ്ര്രണങ്ങള്‍ മാറി മാറിവരുന്നു. അടുത്തിടെയുള്ള കൊല്ലങ്ങളില്‍ മദ്യപാനം ഭോജന ശാലകളിലും ക്ലബുകളിലും അനുവദിച്ചിട്ടുണ്ട്‌. പക്ഷേ തത്സമയ സംഗീതം വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക്‌അറിയാനിടയുള്ളതു പോലെ മദ്യത്തിന്റെ കാര്യത്തില്‍ റമദാനിന്‌ ഒരു സവിശേഷത യുമില്ലല്ലോ. കാരണം മദ്യപാനം വര്‍ഷം മുഴുവനും നിരോധിക്ക പ്പെട്ടതുതന്നെയാണ്‌. ഇസ്‌ലാമികമായ വല്ല നിയമങ്ങളെയും പിന്തുടരാനല്ല, പൗരന്മാരുടെ മതവികാരങ്ങളെ പ്രീണിപ്പിക്കാ നാണ്‌ ഭരണകൂടം അത്തരം നിയമങ്ങളും നിയന്ത്രണങ്ങളും പതിവായി യഥാസ്ഥാനത്ത്‌ വയ്ക്കുന്നത്‌.

www.Grace-and-Truth.net

Page last modified on February 18, 2024, at 01:59 AM | powered by PmWiki (pmwiki-2.3.3)