Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 039 (Christ Created)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 7: ക്രിസ്തുവിന്റെ അത്ഭുതങ്ങള്‍ ഖുര്‍ആനില്‍

7.1. ക്രിസ്തു സൃഷ്ടിച്ചു


ഖുര്‍ആനിലെ ക്രിസ്തു പറയുന്നു:

“പക്ഷിയുടെ രൂപംപോലെയുള്ളത്‌ കളിമണ്ണില്‍നിന്നും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കും. എന്നിട്ട്‌ ഞാന്‍ അതിലേക്ക്‌ ഉഈതും. അപ്പോള്‍ അല്ലാഹുവിന്റെ അനുമതികൊണ്ട്‌ അത്‌ ഒരു പക്ഷിയാകും” (ഖുര്‍ആന്‍ 3:49).

അങ്ങനെ ഖുര്‍ആന്‍ ക്രിസ്തുവെ (സഷ്ടാവായി വിവരിച്ചു തരുന്നു. ക്രിസ്തു കളിമണ്ണുപയോഗിച്ച്‌ സൃഷ്ടിച്ചുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഖുര്‍ആനില്‍, ആദാമിനെ സൃഷ്ടിക്കാന്‍ അല്ലാഹു ഉപ യോഗിച്ചതും അതേ വസ്തുവാണ്‌. ഇതു വളരെ രസകരമാണ്‌:

“കലംപോലെയുള്ള കളിമണ്ണില്‍നിന്നും അവന്‍ മനുഷ്യനെ സൃഷ്ടിച്ചു” (ഖുര്‍ആന്‍ 55:14).

“ദൈവാനുമതിയോടെ' (ക്രിസ്തു ഇതു ചെയ്തുവെന്ന ആശയം പുതിയനിയമത്തില്‍ ക്രിസ്തു ഇപ്രകാരം പറഞ്ഞതു മായി സാമുയതയുണ്ട്‌:

“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവ്‌ ചെയ്തു കാണുന്നതു മാത്രമേ പുരതനു ചെയ്യാനാകൂ. അല്ലാതെ സ്വന്തം ഇഷ്ടമനുസരിച്ച്‌ പുര്തന്‍ ഒന്നും ചെയ്യാനാകില്ല. പിതാവ്‌ ചെയ്യുന്നതെല്ലാം പുര്തനും അങ്ങനെത്തന്നെ ചെയ്യുന്നു. പിതാവിനു പുരതനെ ഇഷ്ടമായതുകൊണ്ട്‌ പിതാവ്‌ ചെയ്യുന്നതെല്ലാം പുര്രനു കാണിച്ചുകൊടുക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന, ഇതിലും വലിയ കാര്യങ്ങള്‍ പുത്രനു കാണിച്ചുകൊടുക്കും. പിതാവ്‌ മരി ച്ചവരെ ഉയിര്‍പ്പിച്ച്‌ അവര്‍ക്കു ജീവന്‍ കൊടുക്കുന്നതുപോലെ പുര്തനും താന്‍ ആഗ്രഹിക്കുന്നവര്‍ക്കു ജീവന്‍ കൊടുക്കുന്നു” (യോഹന്നാന്‍ 5:19-21).

ഇതിലെ വ്ൃത്യാസം സുവിശേഷം ത്രിത്വത്തിലെ ഏകത്വവും പിതാവിന്റെ ഹിതം ചെയ്യാനാണ്‌ പുര്തന്‍ വന്നതെന്നും ഈന്നി പറയുമ്പോള്‍ ഖുര്‍ആന്‍ അത്ഭുതത്തെ വിശദീകരിക്കാതെ ക്രിസ്തു ചെയ്ത കാര്യങ്ങളുടെ പട്ടികയില്‍ അതിനെ ഉള്‍പ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ക്രിസ്തു അല്ലാഹുവിന്റെ ഹിതമാണ്‌ ചെയ്തതെന്ന്‌ ഖുര്‍ആനില്‍ (പസ്താവിച്ചത്‌ തീര്‍ത്തും അപ്രസക്തമാണ്‌. ക്രിസ്തുവിന്‌ ദൈവമാകാന്‍ കഴിയുമായിരുന്നില്ലെന്നല്ല, അവന്‍ ഒരു വൃത്യസ്ത വ്യക്തിയായിരിക്കണമെന്നാണ്‌ അതു കാണിക്കു ന്നത്‌. കാരണം ക്രൈസ്തവര്‍ പിതാവിന്റെ ഹിതത്തിനെതിരാണ്‌ ക്രിസ്തുവിന്റെ ഹിതമെന്ന്‌ ഒരിക്കലും പറയുന്നില്ല -യഥാര്‍ഥത്തില്‍ അവരുടെ ഹിതം ഒന്നേ ആകാന്‍ കഴിയൂ!

അപ്പോള്‍ ഈ വസ്തുതയാണ്‌ നമ്മില്‍ അവശേഷിക്കുന്നത്‌; ഇസ്ലാമില്‍ ക്രിസ്തുവിനല്ലാതെ ആര്‍ക്കും അല്ലാഹുവിന്‌ പുറമേ സ്രഷ്ടാവ്‌ എന്ന വിശേഷണം നല്കപ്പെട്ടിട്ടില്ല.

www.Grace-and-Truth.net

Page last modified on February 19, 2024, at 03:59 AM | powered by PmWiki (pmwiki-2.3.3)