Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 058 (False feeling of security)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 10: ക്രൈസ്തവതയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ മുസ്ലിംകള്‍ക്ക്‌ തരണംചെയ്യാനുള്ള സാമൂഹികമായ പ്രതിബന്ധങ്ങള്‍

10.1. തെറ്റായ സുരക്ഷിതത്വബോധം


സംരക്ഷിക്കപ്പെട്ട വിശുദ്ധ വേദ്രഗന്ഥം ഖുര്‍ആന്‍ മാത്ര മാണെന്ന്‌ സാമാന്യമായി മുസ്ലിംകള്‍ വിശ്ചസിക്കുന്നു. അത്തര മൊരു വിശ്വാസത്തിന്‌ ചരിത്രപരമായ പിന്തുണ ഇല്ലെങ്കിലും. അത്തരമൊരു വിശ്വാസത്തിന്റെ ഫലമായി മറ്റൊരു മത്രഗന്ഥവും പഠിക്കുന്നതിലോ വായിക്കുന്നതിലോ മുസ്‌ലിംകള്‍ പൊതുവെ തല്പരരല്ല. കൂടുതല്‍ വിദ്യാസമ്പന്നരായ മുസ്ലിംകള്‍ പോലും ബൈബിള്‍ വായിക്കില്ല. അത്‌ ഒന്നുകില്‍ ദുഷിപ്പിക്കപ്പെട്ടതാണ്‌ (അതായത്‌ പാഠം മാറ്റംവരുത്തപ്പെട്ടതാണ്‌) അല്ലെങ്കില്‍ ദുര്‍ബല പ്പെട്ടതാണ്‌ (അതായത്‌ പിന്നീട്‌ വന്ന ദൈവികമായ എഴുത്തുക ളാല്‍ നീക്കംചെയ്യപ്പെട്ടത്‌) എന്ന്‌ അവര്‍ വിശ്വസിക്കുന്നതാണ്‌ കാരണം. അവര്‍ക്ക്‌ മുഹമ്മദാണ്‌ അവസാനത്തെ പ്രവാചകന്‍. ഇസ്ലാമിനു മുമ്പുള്ള മത്രഗന്ഥങ്ങളെല്ലാം അവര്‍ക്ക്‌ വിശ്വസി ക്കാന്‍ കൊള്ളാത്തതാണ്‌. മുസ്ലിംകള്‍ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ച്‌ ഇസ്‌ലാം പരസ്പരവിരുദ്ധവും പരസ്പരം ആശയപ്പൊരുത്ത മില്ലാത്തതുമാണെന്ന്‌ അവര്‍ കണ്ടെത്തിയാല്‍ പോലും നിരീ ശ്വരവാദികള്‍ ആയിത്തീരുകയല്ലാതെ ബൈബിള്‍ പഠിക്കാന്‍ അവര്‍ മിനക്കെടുകയില്ല. ഇസ്‌ലാമാണ്‌ യഥാര്‍ഥ മതമെന്ന്‌ ഇതി നകം ബോധ്യമായിരിക്കെ, അതു ശരിയല്ലെന്നു ബോധ്യപ്പെടു മ്പോള്‍ അവര്‍ അതിനപ്പുറത്തേക്ക്‌ നോക്കുകയില്ല. അതായത്‌ ഏറ്റവും കൂടുതല്‍ സുരക്ഷിതമാക്കപ്പെട്ടതും ഏറ്റവും കിറുകൃത്യവു മായ മതം തെറ്റാണെന്നു വരികയാണെങ്കില്‍ പിന്നെ മറ്റൊന്നും തന്നെ വിശ്വസിക്കുപ്പെടാവുന്നതല്ലല്ലോ.

www.Grace-and-Truth.net

Page last modified on February 19, 2024, at 12:55 PM | powered by PmWiki (pmwiki-2.3.3)