Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 059 (Misunderstanding)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 10: ക്രൈസ്തവതയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ മുസ്ലിംകള്‍ക്ക്‌ തരണംചെയ്യാനുള്ള സാമൂഹികമായ പ്രതിബന്ധങ്ങള്‍

10.2. തെറ്റിദ്ധാരണ


ക്രൈസ്തവതയെ മനസ്സിലാക്കുന്നതിന്റെ അഭാവം ഇസ്ലാ മിന്റെ പഠിപ്പിക്കലുകളില്‍ മുഴച്ചുനില്ക്കുന്നുണ്ട്‌. ഏറ്റവും ആദ്യ മായി മുസ്‌ലിംകള്‍ ദൈവം (God) എന്ന വാക്ക്‌ സംജ്ഞാനാമ മായി (അല്ലെങ്കില്‍ പേരായി) ഉപയോഗിക്കുന്നു. അങ്ങനെ വരു മ്പോള്‍ യേശു ദൈവമാണ്‌, പിതാവ്‌ ദൈവമാണ്‌, പരിശുദ്ധാത്മാവ്‌ ദൈവമാണ്‌ എന്ന്‌ ക്രൈസ്തവര്‍ പറയുന്ന സമയത്ത്‌ മുസ്ലിംകള്‍ പിതാവ്‌ യേശുവും പരിശുദ്ധാത്മാവുമാണെന്നാണ്‌ അതിനര്‍ഥ മെന്ന്‌ മനസ്സിലാക്കുന്നു (അതായത്‌ അവര്‍ ഒരേ ആളത്വത്തെ യാണ്‌ പരാമര്‍ശിക്കുന്നത്‌). ത്രിത്വത്തെ സംബന്ധിച്ചിടത്തോളം, ക്രിസ്ത്യാനികള്‍ മൂന്ന്‌ ദൈവങ്ങളെ ആരാധിക്കുന്നു (അല്ലാഹു, യേശു,മറിയം) എന്ന്‌ഖുര്‍ആന്‍അവകാശപ്പെടുന്നു.ബഹുദൈവ വിശ്വാസം ഒരിക്കലും പൊറുക്കപ്പെടാന്‍ കഴിയില്ലെന്ന്‌ ഖുര്‍ആന്‍ പറയുമ്പോള്‍ ഇത്‌ പൂര്‍ണമായും മുസ്‌ലിംകള്‍ക്ക്‌ ദൈവനിന്ദ തന്നെയാണല്ലോ! ഇത്‌ ഞങ്ങളുടെ വിശ്വാസങ്ങളുടെ തെറ്റായ അവതരണമാണ്‌ എന്ന്‌ ക്രിസ്ത്യാനികള്‍ എത്ര വിവരിച്ചുകൊടു ത്തിട്ടും കാര്യമില്ല മുസ്ലിംകള്‍ തീര്‍ച്ചയായും ഖുര്‍ആന്‍ പറയുന്ന തങ്ങ്‌ വിശ്വസിച്ചുകൊള്ളും.

പിന്നെ ക്രൈസ്തവതയെ പടിഞ്ഞാറന്‍ ജീവിതരീതിയുമായി സമപ്പെടുത്തുന്ന പ്രവണതയുമുണ്ട്‌. പാശ്ചാതൃരാജ്യങ്ങള്‍ക്ക്‌ പുറത്തുള്ള മുസ്ലിംകള്‍ ഇസ്ലാമിക മാനദണ്ഡങ്ങള്‍ പ്രകാരം സമ്പൂര്‍ണമായും അധാര്‍മികമായിട്ടുള്ള ജീവിതരീതി ഹോളിവുഡ്‌ സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും കാണുകയും ഇത്‌ ക്രൈസ്തവതയെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ധരിക്കുകയും ചെയ്യുന്നു.

www.Grace-and-Truth.net

Page last modified on February 19, 2024, at 01:25 PM | powered by PmWiki (pmwiki-2.3.3)