Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 067 (Areas of disagreement)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 12: ബൈബിളിലെയും ഖുര്‍ആനിലെയും വിഷയങ്ങളുടെ പ്രസ്വതാരതല്യം

12.2. വിയോജിപ്പിന്റെ മേഖലകള്‍


  • അല്ലാഹുവില്‍നിന്നുള്ള അവസാനത്തെ ഗ്രന്ഥം ഖുര്‍ ആനാകുന്നു. അത്‌ സൃഷ്ടിക്കപ്പെട്ടതല്ല, നിത്യമാണത്‌. അതില്‍ ഉള്ള ഓരോ വാക്കും അക്ഷരവും “സുരക്ഷിത ഫലകം എന്ന്‌'' അവര്‍ വിളിക്കുന്നതെന്തോ അതില്‍ എഴുത പ്പെട്ടിരിക്കുന്നു. അധിക മുസ്ലിംകളും മുറുകെ പിടിക്കുന്ന മൌലിക വിശ്വാസപ്രമാണമാണിത്‌.
  • ഇന്‍ജീല്‍ അഥവാ സുവിശേഷം എന്നു വിളിക്കപ്പെടുന്ന ഒരു ഗ്രന്ഥവുമായി യിസ്രായേല്യരിലേക്ക്‌ യേശു അയയ്‌ ക്കപ്പെട്ടു. തോറയോടൊപ്പം ഈ പുസ്തകവും മാറ്റിത്തി രുത്തപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ തോറകൊണ്ട്‌ ഇസ്‌ലാം അര്‍ഥ മാക്കുന്നത്‌ എന്താണെന്നത്‌ അവ്യക്തമാണ്‌. ചിലപ്പോള്‍ മോശെയുടെ പഞ്ചപുസ്തകങ്ങളെ വ്യക്തമായി അതു പരാമര്‍ശിക്കാറുണ്ട്‌. പക്ഷേ വേറെ സ്ഥലങ്ങളില്‍ പഴയ നിയമം മുഴുവനുമെന്ന്‌ അര്‍ഥമാക്കുന്നതായി തോന്നാ റുണ്ട്‌.
  • എല്ലാ പ്രവാചകന്മാരും ദൂതന്മാരും പാപസുരക്ഷിത രാകുന്നു. അതിനാല്‍ ഖുര്‍ആനിലെയും ഹദീസിലെയും പ്രവാചകന്മാരുടെ പാപങ്ങള്‍ വിശദീകരിച്ച്‌ രക്ഷപ്പെടാന്‍ കഠിനപ്രയത്നം തന്നെ മുസ്ലിംകള്‍ നടത്തേണ്ടിവരുന്നു.
  • ആദിപാപമില്ല. ഓരോ മനുഷ്യനും നിഷ്‌കളങ്കനും പാപ രഹിതനുമായി ജനിക്കുന്നു.
  • ക്രിസ്തു സൃഷ്ടിക്കപ്പെട്ട വെറുമൊരു മനുഷ്യനാകുന്നു. യേശു ഒരിക്കലും താന്‍ ദൈവമാണെന്ന്‌ അവകാശപ്പെ ടിട്ടില്ലെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനി കള്‍ (കൂടുതല്‍ കൃത്യത വരുത്തി പറഞ്ഞാല്‍, പൌലൊസ്‌, അപ്പൊസ്തലന്‍) അവനെ ദൈവമാക്കി.
  • അല്ലാഹുവിന്‌ ഒരിക്കലും ഒരു മനുഷ്യന്‍ ആയിത്തീരാന്‍ കഴിയില്ല. അവതാരസങ്കല്പം പൂര്‍ണമായും തള്ളപ്പെട്ട താണ്‌.
  • ത്രിത്വംവിശ്വാസം ഒരുതരം ബഹുദൈവവിശ്വാസമാണ്‌. അതാകട്ടെ പൊറുക്കപ്പെടാത്ത പാപവും.
  • ക്രിസ്തു ഇപ്പോഴും ആകാശത്ത്‌ ജീവിച്ചിരിപ്പുണ്ട്‌. അന്ത്യ നാളിനു മുമ്പ്‌ അവന്‍ ഇറങ്ങിവരും.
  • മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനമെന്ന ധാരണ കൊടു ക്കാന്‍ വളച്ചൊടിക്കാനാവുന്ന ചില വചനങ്ങളൊഴികെ ബൈബിളില്‍ അവശേഷിക്കുന്നതെല്ലാം തള്ളപ്പെട്ടതാണ്‌. ബൈബിളിലുള്ള വല്ലതും ഖുര്‍ആനുമായി യോജിക്കുന്നു ണ്ടെങ്കില്‍ അവര്‍ക്ക്‌ അതു ആവശ്യമില്ല എന്നും ഖുര്‍ ആനുമായി യോജിക്കുന്നില്ലെങ്കില്‍ അവര്‍ക്കതു വേണ്ട എന്നും മുസ്ലിംകള്‍ പറയുന്നു.

www.Grace-and-Truth.net

Page last modified on February 20, 2024, at 05:50 AM | powered by PmWiki (pmwiki-2.3.3)