Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 077 (Challenges to the validity of the Bible as Muslims believe it has been abrogated by the Qur’an)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍

13.2. ഖുര്‍ ആനിനാല്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുനനതിനാല്‍ ബൈബി ളിന്റെ സാധുതയ്ക്കു നേരെയുള്ള വെല്ലുവിളികള്‍


ഇസ്‌ലാമിലെ ദുര്‍ബലപ്പെടുത്തല്‍ എന്ന സങ്കല്പത്തിലൂടെ യാണ്‌ ക്രൈസ്തവതയോടുള്ള വെല്ലുവിളിയുടെ രണ്ടാമത്തെ സുപ്രധാന മേഖല കടന്നുവരുന്നത്‌. ഖുര്‍ആനിനു മുമ്പു വന്ന ദൈവിക ഗ്രന്ഥങ്ങളെയെല്ലാം ഖുര്‍ആന്‍ റദ്ദ്‌ ചെയ്യുന്നു എന്ന്‌ പ്രസ്‌ താവിക്കുന്ന വിശ്വാസമാണത്‌. ഈ സിദ്ധാന്തം ഖുര്‍ ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്താവിച്ചിട്ടില്ലെങ്കിലും ഒരു ഖുര്‍ആന്‍ സൂക്തവും ഒരു ഹദീസും അതു സൂചിപ്പിക്കുന്നുണ്ട്‌. ഖുര്‍ആന്‍ പറയുന്നു:

“ഇസ്ലാമല്ലാത്തതിനെ മതമായി വല്ലവരും ആഗ്രഹിക്കുക യാണെങ്കില്‍ അത്‌ അവനില്‍നിന്ന്‌ ഒരിക്കലും സ്വീകരിക്ക പ്പെടുകയില്ല. അവന്‍ പരലോകത്ത്‌ നഷ്ടപ്പെട്ടവരിലായിരിക്കും” (ഖുര്‍ആന്‍ 3:85).

ഇതില്‍ കൂടുതലായി മുഹമ്മദ്‌ പറഞ്ഞതായി പറയപ്പെടുന്നത്‌:

“മുഹമ്മദിന്റെ ആത്മാവ്‌ ആരുടെ കൈയിലാ അവനില്‍ സത്യം. യഹുദ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട വല്ലവരും എന്നെ ക്കുറിച്ച്‌ കേള്‍ക്കുകയും എനിക്ക്‌ അയയ്ക്കപ്പെട്ടതില്‍ വിശ്വസി ക്കാതിരിക്കുകയും (അവിശ്വാസത്തിന്റെ) ഈ അവസ്ഥയില്‍ അയാള്‍ മരിച്ചുപോകുകയുമാണെങ്കില്‍ അയാള്‍ നരകവാസി കളില്‍പ്പെട്ട ആളായിരിക്കും” (സഹീഹ്‌ മുസ്ലിം).

അല്ലാഹുവിന്‌ സ്വീകാര്യമായത്‌ ഇസ്‌ലാം മാത്രമാണെന്നത്രേ മുസ്ലിംകള്‍ വിശ്ചസിക്കുന്നത്‌. അതിനര്‍ഥം മുസ്ലിംകളെ സംബ ന്ധിച്ചിടത്തോളം ഖുര്‍ആനിനാല്‍ മറ്റെല്ലാ മതങ്ങളും ദുര്‍ബല പ്പെടുത്തപ്പെട്ടുവെന്നാണ്‌.

അത്തരമൊരു അവകാശവാദത്തെ വിലയിരുത്തുന്നതിന്‌ ദുര്‍ബലപ്പെടുത്തല്‍കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഒരു കാര്യത്തെ ദുര്‍ബലപ്പെടുത്തുക (ദാനഉദ്ധന) എന്നു പറഞ്ഞാല്‍ അതിനെ അസാധുവാക്കുക, നിര്‍ത്തലാക്കുക, റദ്ദു ചെയ്യുക, തള്ളുക (to repeal, to abolish, to revoke, to override) എന്നൊക്കെയാണ്‌. ഈ അര്‍ഥത്തില്‍ ദുര്‍ബലപ്പെടുത്തല്‍ (abrogation) നിയമങ്ങള്‍ക്ക്‌ (laws or rules) മാത്രമേ ബാധക മാകൂ. നിര്‍വചനപ്രകാരം ചരിത്രസംഭവങ്ങള്‍ക്ക്‌ അതു ബാധക മാകുന്നതല്ല. ഖുര്‍ആനിനു മുമ്പുവന്ന ഒരു മത്രഗന്ഥത്തി ലെയും ഒരു ചരിത്രസംഭവത്തെയും മാറ്റാന്‍ ഖുര്‍ആനിന്‌ പറ്റില്ല എന്നാണതിനര്‍ഥം. എന്നാല്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ നേരെ വിപരീതമാണ്‌ നാം കാണുന്നത്‌ - പുറപ്പാടുപുസ്തകത്തിലെ കഥ ഖുര്‍ആന്‍ മാറ്റിമറിച്ചു! ഖുര്‍ആന്‍ പറയുന്നത്‌ “ശമര്യന്‍" (൦ണ്മ) യിര്സരായേലിനെവഴിപിഴപ്പിച്ച്‌സ്വര്‍ണപ്പശുക്കിടാ വിനെ ആരാധിക്കുന്നതിന്‌ ഇടവരുത്തിയെന്നാണ്‌. ശമര്യയാകട്ടെ, പുറപ്പാടുകാലത്ത്‌ നിലനിന്നിട്ടുപോലുമുണ്ടായിരുന്നില്ല.

ഖൂര്‍ആന്‍ ചരിത്രത്തെ മാറ്റിമറിക്കുക മാതമല്ല പല ചരിത്ര സംഭവങ്ങളെയും കൂട്ടിക്കുഴയ്ക്കുകയും ചെയ്യുന്നുണ്ട്‌. ഉദാഹരണ ത്തിന്‌, ഒരു വചനത്തില്‍ മൂന്നു ഹൃതൃസ്ത ചരിത്രകാലഘട്ടങ്ങളെ യാണ്‌ തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത്‌. മോശെയുടെ കാലത്തെ ഫറോവയെ ഉദ്ധരിച്ചുകൊണ്ട്‌ ഖുര്‍ആന്‍ പറയുന്നു:

“അല്ലയോ ഹാമാന്‍! എനിക്കുവേണ്ടി ഒരു ഗോപുരം പണി യുക. ആ മാര്‍ഗങ്ങളില്‍ എനിക്ക്‌ എത്താവുന്ന വിധം” (ഖുര്‍ആന്‍ 40:36).

എന്നാല്‍ ഹാമാന്‍ (എസ്ഥേർ പുസ്തകത്തില്‍ പരാമര്‍ശിക്ക പ്പെടുന്ന അഹശ്വേരോശിന്റെ മന്ത്രി) ആയിരത്തിലേറെ വര്‍ഷ ങ്ങള്‍ക്കു മുമ്പാണ്‌ ഫറോവ ജീവിച്ചത്‌. ആകാശത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിര്‍മിച്ച ഗോപുരം പണിത്‌ (ഉല്പത്തി 11ല്‍ വിവരിച്ച ബാബേല്‍ ഗോപുരം) ആയിരത്തിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണത്‌.

ഹാമാന്‍ രണ്ടു വാക്കുകള്‍ ചേര്‍ന്നതാണ്‌ എന്നു പറഞ്ഞു കൊണ്ട്‌ ആധുനിക കാലത്തെ മുസ്ലിംകള്‍ ഇതിനെ വ്യാഖ്യാ നിച്ച്‌ രക്ഷപ്പെട്ടുകളയാന്‍ ശ്രമിക്കാറുണ്ട്‌. അവര്‍ പറയുന്നതനു സരിച്ച്‌ ഹാ മാന്‍, “ഹാ ആമോന്‍' എന്ന വാചകത്തില്‍നിന്ന്‌ വന്ന താണത്രേ. ആമോന്‍ എന്ന മഹാപുരോഹിതനെയാണ്‌ ഉദ്ദേശി ക്കുന്നത്‌.നിര്‍ഭാഗ്യവശാല്‍ഈ വ്യാഖ്യാനംപ്രായോഗികമാകുന്നി ല്ലെന്നു മാത്രമല്ല അത്‌ പ്രശ്നപരിഹാരത്തിന്‌ ഉതകുന്നേയില്ല. “ഹ' എന്നത്‌ എബ്രായ ഭാഷയില്‍ നിശ്ചിതമായതിനെ സൂചിപ്പി ക്കുന്ന വിവേചക ഭേദകം (definite article) ആകുന്നു. ഈജിപ്തു കാരാകട്ടെ അത്‌ ഉപയോഗിക്കാറില്ല. ഇത്‌ ശരിയാണെന്നു വന്നാല്‍ തന്നെയും (ശരിയല്ല) എന്തിന്‌ ബാബേല്‍ ഗോപുരം പണിത കാലഘട്ടത്തില്‍ അദ്ദേഹത്തെ പ്രതിഷ്ഠിച്ചുവെന്ന്‌ വിശദീകരിച്ചിട്ടു മില്ല.

മറ്റൊരു അബദ്ധം നോഹയുടെ ആണ്‍മക്കളില്‍ ഒരാള്‍ പ്രളയ ത്തില്‍ മുങ്ങിമരിച്ചുവെന്ന്‌ ഖുര്‍ആന്‍ പറയുന്നതാണ്‌ (ഖുര്‍ആന്‍ 11:42,43). എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ പ്രളയ ത്തിനുശേഷം ജീവിച്ചിരുന്നുവെന്ന്‌ ബൈബിളില്‍നിന്നും നമു ക്കറിയാം.

ബൈബിളിലെ ചരിത്രവിവരണങ്ങളെ എതിര്‍ക്കുന്ന ഖുര്‍ആ നിന്റെ ഇതര അവകാശവാദങ്ങളില്‍ ഇയ്യോബിനെ യിസ്ഹാ ക്കിന്റെ സന്തതിയായി വിവരിക്കുന്നതും (ഖുര്‍ആന്‍ 6:84), യിശ്മാ യേല്‍ പ്രവാചകനാണെന്നും ദൂതനാണെന്നും പറഞ്ഞതും (ഖുര്‍ ആന്‍ 19:54), ക്രൂശീകരണത്തെ തള്ളിപ്പറയുന്നതും (ഖുര്‍ആന്‍ 4:157) ഉള്‍പ്പെടുന്നു. കല്പനകള്‍ ദുര്‍ബലപ്പെടുത്തപ്പെടുക എന്നു പറഞ്ഞാല്‍ മനസ്സിലാക്കാമെങ്കിലും ചരിര്രസംഭവങ്ങള്‍ ദുര്‍ബല പ്പെടുത്തപ്പെടുക അസാധ്യമാണ്‌. അതിനൊക്കെ പുറമേ, ഖുര്‍ ആനിലെ കഥകള്‍ ഏറെയും വളരെ അവ്യക്തമാണ്‌. ബൈബി ളില്‍നിന്നു മാത്രമേ അവ ഗ്രാഹൃമാകൂ.

പൂര്‍വിക മതഗ്രന്ഥങ്ങള്‍ക്കു മാത്രമല്ല ദുര്‍ബലപ്പെടുത്തല്‍ ബാധകമാകുന്നത്‌. പില്ക്കാലത്ത്‌ എഴുതപ്പെട്ട ഭാഗങ്ങളാല്‍ വൈരുദ്ധ്യം വന്ന ഖുര്‍ആനിന്റെ ആദ്യകാല ഭാഗങ്ങള്‍ക്കും അത്‌ ബാധകമാകുന്നുണ്ട്‌. അതിനാല്‍ ഇസ്ലാമികാധ്യാപനങ്ങള്‍ സ്വീകാര്യവും വിശ്വാസയോഗ്യവുമാകാന്‍ അത്‌ അനിവാര്യമായി രിക്കാം. അതില്ലെങ്കില്‍ ഖുര്‍ആനിനുള്ളില്‍ത്തന്നെ അനേകം വൈരുദ്ധ്യങ്ങള്‍ വരും. അവയെല്ലാം ഇവിടെ വിവരിക്കുക അസാധ്യ മെങ്കിലും തനിക്ക്‌ അല്ലാഹുവാല്‍ വെളിപ്പെട്ടുകിട്ടിയതെന്ന്‌ മുഹമ്മദ്‌ ആദ്യം വിശ്വസിക്കുകയും സാത്താനില്‍നിന്ന്‌ വന്നതാ ണെന്ന്‌ പിന്നീട അവകാശപ്പെടുകയും ചെയ്ത സൂക്തങ്ങളും അവ യില്‍പ്പെടുന്നു;

“ഒരിക്കലും നാം ദൂതനെയോ പ്രവാചകനെയോ അയച്ചിട്ടില്ല, അദ്ദേഹം വെളിപ്പാട്‌ പാരായണം ചെയ്യുകയോ വിവരിക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ ശൈത്താന്‍ (സാത്താന്‍) അതില്‍ (കുറച്ച്‌ കള്ളം) ഇട്ടുകൊടുത്തിട്ടല്ലാതെ. എന്നാല്‍ ശൈത്താന്‍ (സാത്താന്‍) ഇട്ടുകൊടുക്കുന്നതിനെ അല്ലാഹു നിര്‍ത്തലാക്കുകയും അവന്റെ വെളിപ്പാടുകളെ അവന്‍ സ്ഥിര പ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനു മാകുന്നു” (ഖൂര്‍ആന്‍ 22:52).

അപ്പോള്‍ ഈ സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തേണ്ട ആവശ്യം വന്നു. എന്നാല്‍ ഈ പ്രശ്നത്തിന്‌ ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തം. ബൈബിളിനെ സംബന്ധിച്ച്‌ മുസ്ലിം കള്‍ക്കുള്ള അനേകം തെറ്റിദ്ധാരണകളിലൊന്ന്‌ അത്‌ ഖുര്‍ആനിനെ പ്പോലെയാണ്‌ അല്ലെങ്കില്‍ ഖുര്‍ആനിനെപ്പോലെ പ്രവര്‍ത്തി ക്കുന്നു എന്നാണ്‌. ഇതൊരിക്കലും അങ്ങനെയല്ലേയല്ല. തങ്ങള്‍ കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തില്‍ വിശ്വചസിച്ചുവ രായ വിശ്വാസികളെ പഠിപ്പിക്കാനാണ്‌ ബൈബിള്‍ എഴുതപ്പെട്ടത്‌. അത്‌ മോശെയുടെയും പഴയനിയമ പ്രവാചകന്മാരുടെയും കാല ത്താകട്ടെ, പുതിയനിയമത്തിലെ അപ്പൊസ്തലന്മാരുടെ കാല ത്താകട്ടെ. അവിശ്വാസികള്‍ക്ക്‌ വെല്ലുവിളിയായിട്ടോ വിശ്വാസികളെ ഉണ്ടാക്കാനായിട്ടുപോലുമോ എഴുതപ്പെട്ടതല്ല അത്‌. ബൈബിളില്‍ നിങ്ങളെ ബോധംവരുത്തുന്ന പരിശുദ്ധാത്മാവിനാലും നിങ്ങള്‍ക്ക്‌ മാനസാന്തരം നല്‍കുന്ന പിതാവിനാലുമത്രേ നിങ്ങള്‍ ഒരു വിശ്വാസി യാക്കപ്പെടുന്നത്‌.

www.Grace-and-Truth.net

Page last modified on February 25, 2024, at 04:17 PM | powered by PmWiki (pmwiki-2.3.3)