Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 078 (Objections to the trinity)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍

13.3. ര്രിത്വത്തോടുള്ള എതിര്‍പ്പുകള്‍


നമ്മള്‍ പരിശോധിക്കുന്ന മൂന്നാമത്തെ എതിര്‍പ്പ്‌ ത്രിത്വത്തോ ടുള്ള എതിര്‍പ്പാകുന്നു. ക്രൈസ്തവ ത്രിത്വം എന്ന സങ്കല്പത്തെ മുസ്‌ലിംകള്‍ എതിര്‍ക്കുന്നുവെങ്കിലും ഖുര്‍ആനും ഹദീസും മറ്റൊ ന്നിനെയാണ്‌ എതിര്‍ക്കുന്നത്‌. അല്ലാഹുവിനു പുറമേ യേശു, മറിയം എന്നിങ്ങനെ രണ്ടു ദൈവങ്ങളെ ക്രിസ്ത്യാനികള്‍ ആരാധി ക്കുന്നുവെന്ന്‌ ഖുര്‍ആന്‍ ആരോപണമുന്നയിക്കുന്നു (ഖുര്‍ആന്‍ 5:116,117). അല്ലെങ്കില്‍ മൂന്ന്‌ ദൈവങ്ങളെ (ഖുര്‍ആന്‍ 5:73, 4:171). ആധുനിക കാലത്തെ മുസ്‌ലിംകള്‍ പോലും ത്രിത്വത്തെ സംബ ന്ധിച്ച്‌ പറയുമ്പോള്‍ ഒരാളില്‍ത്തന്നെ മൂന്ന്‌ വൃക്തികളാണ്‌ ദൈവം എന്ന്‌ ക്രിസ്ത്യാനികള്‍ പഠിപ്പിക്കുന്നുവെന്ന്‌ അവകാശ പ്പെടുന്നു. മുസ്‌ലിം അപോളജിസ്റ്റ പറഞ്ഞതാണിത്‌:

“ക്രൈസ്തവസഭയുടെ പ്രാഥമിക വിശ്വാസപ്രമാണങ്ങള്‍ വിവരിക്കുന്ന പ്രശ്നോത്തരപാഠത്തില്‍ (Catechism) പിതാവ്‌ ഒരു വ്യക്തിയാണ്‌, പുരതന്‍ ഒരു വൃക്തിയാണ്‌, പരിശുദ്ധാത്മാവും ഒരു വൃക്തിയാണ്‌. പക്ഷേ അവര്‍ മൂന്ന്‌ വ്യക്തികളല്ല, ഒരു വ്യക്തി യാണ്‌”(ഡോ.സാകിര്‍നായിക്‌, The concept of Trinity, 2012 ല്‍ ചെയ്ത പ്രഭാഷണം).

എന്നാല്‍ എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാവുന്നതു പോലെ ഒരൊറ്റ ക്രിസ്ത്യന്‍ പ്രശ്‌നോത്തരപാഠവും അതു പറയു ന്നില്ല. മറിച്ച്‌ ക്രിസ്ത്യാനികള്‍ പറയുന്നത്‌ ദൈവം ഒരു സാരാംശ ത്തിലെ അല്ലെങ്കില്‍ ഒരു പ്രകൃതത്തിലെ മൂന്ന്‌ ആളത്തങ്ങളാണ്‌ എന്നത്രേ. മുന്ന്‌ ആളുകള്‍ ഒരാളാണെന്ന്‌ ക്രൈസ്തവര്‍ ഒരി ക്കലും പറഞ്ഞിട്ടില്ല. മറിച്ച്‌ ഒരസ്തിത്വം മൂന്ന്‌ വൃക്തിത്വങ്ങളാണ്‌ എന്നാണ്‌ പറഞ്ഞത്‌.

മനുഷ്യരെന്ന നിലയില്‍ ദൈവം ആരാണ്‌ എന്നു പറയാന്‍ നമുക്ക്‌ ഒരവകാശമോ അധികാരമോ കഴിവോ ഇല്ല. ദൈവം ആരാണ്‌ എന്നു പറയാന്‍ ദൈവത്തിനേ അവകാശവും അധി കാരവും അറിവുമുള്ളു. അതിനാല്‍ ദൈവവചനത്തെ ദൈവം ആരാണെന്നു പറയാനുള്ള അധികാരമായി, ആധികാരിക രേഖ യായി നാം സ്വീകരിക്കേണ്ടതുണ്ട്‌. ബൈബിളില്‍ ആരംഭം മുതലേ ദൈവം അവതരിപ്പിക്കപ്പെടുന്നത്‌ ഒരു ദൈവമായിട്ടാണ്‌:

“യിസ്രായേലേ, കേള്‍ക്ക! നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഏക കര്‍ത്താവ്‌” (ആവർത്തനപുസ്തകം 6:4; മര്‍ക്കൊസ്‌ 12:29).

ഈ തത്ത്വം ക്രൈസ്തവതയുടെ അടിത്തറയാണ്‌. ബൈബിള്‍ അതില്‍ നിര്‍ബന്ധം പിടിക്കുന്നു. പൗലൊസ്‌ അപ്പൊസ്തലന്‍ പറയുന്നു:

“ദൈവം ഏകനല്ലോ; അവന്‍ വിശ്വാസം മൂലം പരിച്ഛേദന ക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മികളെയും നീതീകരി ക്കുന്നു” (റോമര്‍ 3:30),

ഒപ്പം

“ദൈവം ഒരുവനല്ലോ. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യസ്ഥനും ഒരുവന്‍. ക്രിസ്തുയേശുവെന്ന മനുഷ്യന്‍” (1 തിമൊ ഥെയൊസ്‌ 2:5).

അതേസമയം കേവലം ലളിതമായ ഏകത്വമായിട്ടല്ല, ഈ ഏകത്വത്തെ ബൈബിള്‍ അവതരിപ്പിക്കുന്നത്‌. മറിച്ച്‌ ഏകീകൃത മായ ഏകത്വമായിട്ടാണ്‌. ആവര്‍ത്തനപുസ്തകത്തിലെ വചന ത്തില്‍ “אֶחָֽד”. എഖദ്‌ എന്ന പദമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഈ ശബ്ദം “ഏകീകൃതം” എന്ന അര്‍ഥത്തിലാണ്‌ ബൈബിളില്‍ ഉപയോഗിക്കുന്നത്‌. “അവര്‍ ഏകദേഹമായിത്തീരും' എന്ന്‌ ഉല്പത്തി 2:24 ലും “ജനം ഒന്ന്‌” എന്ന്‌ ഉല്‍പത്തി 1:6 ലും ഒന്ന്‌” എന്ന്‌ പുറപ്പാട്‌ 36:13 ലും “ഒരു വര്‍ഷം” എന്ന്‌ പുറപ്പാട്‌ 23:29 ലും ഒക്കെ പറഞ്ഞതുപോലെ. ഒന്ന്‌ അര്‍ഥമുള്ള “യാഖിദ്‌” “יָחִיד”. എന്നമറ്റൊരുപദംഎബ്രായഭാഷയിലുണ്ട്‌.ന്യായാധി പന്‍ 11:34 ല്‍ ഒരേയൊരു സന്തതി 'യെന്നും സദൃശവാകൃങ്ങള്‍ 4:3ല്‍ഏകസന്തതി” എന്നുംപറഞ്ഞതുപോലെ സാഖ്യാപരമായ ഏകത്ചത്തിന്റെ അര്‍ഥമാണ്‌ ഈ പദത്തിന്‌ എപ്പോഴുമുള്ളത്‌. ബൈബിളില്‍ ഒരിടത്തും ദൈവത്തെ പരാമര്‍ശിക്കാന്‍ ഈ പദം പ്രയോഗിച്ചിട്ടില്ല.

അപ്പോള്‍ ദൈവത്തിന്റെ മൂന്ന്‌ ആളത്തങ്ങളെക്കുറിച്ച്‌ ബൈബിള്‍ എന്തു പറയുന്നു?

www.Grace-and-Truth.net

Page last modified on February 25, 2024, at 04:08 PM | powered by PmWiki (pmwiki-2.3.3)