Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 076 (Is the Qur’an superior to other scriptures because they all have been changed, while the Qur’an alone has been preserved?)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍
13.1. ഖുര്‍ആന്റെ സംരക്ഷണത്തിലും ബൈബിള്‍ മൂലഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം

13.1.6. ഇതര വേദങ്ങളെല്ലാം മാറ്റിമറിക്കപ്പെടുകയും ഖുര്‍ ആന്‍ മാര്തം സംരക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യവെ ഖുര്‍ആന്‍ ഇതര വേദങ്ങളെക്കാള്‍ മികച്ചതാണോ?


ഖുര്‍ആന്‍ ഇതര വേദങ്ങളെക്കാള്‍ മികച്ചതാണ്‌, കാരണം മറ്റു ള്ളവയെല്ലാം മാറ്റിമറിക്കപ്പെട്ടിരിക്കുന്നു എന്നത്‌ അല്പം വ്ൃത്യ സ്തമായ ഒരു അവകാശവാദമാണ്‌. എന്തുകൊണ്ടെന്നാല്‍ ഇതര വേദ്രഗന്ഥങ്ങള്‍ ദുഷിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന ആരോപണമാണ്‌ അത്‌. എന്താണ്‌ അവര്‍ യഥാര്‍ഥത്തില്‍ പറയുന്നതെന്ന്‌ നമുക്കറി യില്ല. കയ്യെഴുത്തുര്രതിയിലെ തെളിവ്‌, ബൈബിള്‍ മൂലപാഠം, ഖുര്‍ആന്‍ ഇവയൊന്നുകൊണ്ടുംതന്നെ ബലപ്പെടുത്തപ്പെട്ട അവ കാശവാദമല്ല ഇത്‌. ദൈവവചനത്തിന്റെ സംരക്ഷണം മനുഷ്യ കരങ്ങളിലല്ല, ദൈവകരത്തില്‍ തന്നെയാണെന്ന്‌ ബൈബിള്‍ വ്യക്തമായി പറഞ്ഞു:

“പുല്ല്‌ ഉണങ്ങുന്നു, പൂവ്‌ വാടുന്നു, എന്നാല്‍ ദൈവവചനം എന്നേക്കും നിലനില്ക്കുന്നു” (യെശയ്യാവ്‌ 40:8).
“എന്റെ വചനം നിവര്‍ത്തിക്കേണ്ടതിനു ഞാന്‍ ജാഗരിച്ചു കൊള്ളും” (യിരെമ്യാവ്‌ 1:12).

സഞങ്കീര്‍ത്തനത്തില്‍ ദാവീദ്‌ പറയുന്നു:

“യഹോവേ, നിന്റെ വചനം സ്വര്‍ഗത്തില്‍ എന്നേക്കും സ്ഥിര മായിരിക്കുന്നു” (സങ്കീര്‍ത്തനം 119:89).

സുവിശേഷത്തില്‍ യേശു പറയുന്നു:

“സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു; ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവര്‍ത്തിയാകുവോളം ന്യായ്പ്രമാണത്തില്‍നിന്ന്‌ ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകുകയില്ല്‌” (മത്തായി 5:18).
“ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല” (മത്തായി 24:35).
“ദൈവവചനം എന്നേക്കും നിലനില്‍ക്കുന്നു. ഈ വചനം നിങ്ങള്‍ക്ക്‌ ഉദ്‌ബോധിപ്പിക്കപ്പെട്ട സുവാര്‍ത്തയാകുന്നു”” (1പത്രൊസ്‌ 1:25)

ദൈവം തന്റെ ജനത്തിനു നലകുന്ന വ്യക്തമായ താക്കീതും നമ്മുടെ പക്കലുണ്ട്‌:

“ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങ ളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനു സരിച്ചു നടക്കേണ്ടതിനു ഞാന്‍ നിങ്ങളോട്‌ ഉപദേശിക്കുന്ന ചട്ട ങ്ങളും വിധികളും കേള്‍ക്കുക” (ആവർത്തനപുസ്തകം 4:1,2).

വെളിപ്പാടുപുസ്തകത്തില്‍ ഈ മുന്നറിയിപ്പ്‌ ആവര്‍ത്തിക്ക പ്പെട്ടിരിക്കുന്നു;

“ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോട്‌ ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചനപുസ്തകത്തിലെ വചനങ്ങളില്‍ നിന്ന്‌ ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തക ത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗര ത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും” (വെളിപ്പാട്‌ 22:18,19).

ഈ വാഗ്ദാനങ്ങളും താക്കീതുകളും ഉള്ളതുകൊണ്ട്‌ ഒരൊറ്റ അക്ഷരമെങ്കിലും മാറ്റുക എന്ന ആശയത്തെക്കുറിച്ച്‌ വിശ്വാസി ചിന്തിക്കാനേ വഴിയില്ലല്ലോ. വിശ്വസിക്കാത്തവര്‍ മാറ്റിമറിച്ചു വെന്നാണ്‌ മുസ്‌ലിംകള്‍ പറയുന്നതെങ്കില്‍ തത്സംബന്ധമായി യാതൊന്നും ചെയ്യാതെ വിശ്വാസികള്‍ എങ്ങനെ അത്‌ അനുവദിച്ചു കൊടുക്കും? രസകരമായ വസ്തുതയെന്തെന്നാല്‍ ബൈബിളിന്റെ മൂല്ധ്രന്ഥം മാറ്റിയെന്ന്‌ ഖുര്‍ആന്‍ തന്നെയും അവകാശപ്പെടുന്നില്ല. മറിച്ച്‌, ഖുര്‍ആന്‍ പറയുന്നതിങ്ങനെ:

“തീര്‍ച്ചയായും തോറ നാമാണ്‌ ഇറക്കിയത്‌. അതില്‍ മാര്‍ഗ ദര്‍ശനവും വെളിച്ചവുമുണ്ട്‌. സ്വയം സമര്‍പ്പിച്ച പ്രവാചകന്മാര്‍ യഹൂദന്മാര്‍ക്ക്‌ അതിനനുസരിച്ച്‌ വിധി കല്‍പിച്ചു പോന്നു. ശാസ്രതിമാരും റബ്ബിമാരും അപ്രകാരംതന്നെ ചെയ്തു. കാരണം ദൈവത്തിന്റെ ഗ്രന്ഥത്തിന്റെ ആ ഭാഗം സൂക്ഷിക്കാന്‍ അവരെ ഏല്പിച്ചിരുന്നു. അവര്‍ അതിനു സാക്ഷികളുമായിരുന്നു. അതി നാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം പേടിക്കുക. എന്റെ അടയാളങ്ങള്‍ നിങ്ങള്‍ തുച്ഛവിലയ്ക്ക്‌ വിറ്റുകളയാതിരി ക്കുക. ദൈവം ഇറക്കിത്തന്നതിനനുസരിച്ച്‌ ആര്‍ വിധിക്കുന്നി ല്ലയോ അവരത്രേ അവിശ്വാസികള്‍. ജീവന്‍ ജീവന്‍, കണ്ണിന്‌ കണ്ണ്‌, മൂക്കിന്‌ മൂക്ക്‌, ചെവിക്ക്‌ ചെവി, പല്ലിന്‌ വല്ല്, മുറിവുകള്‍ക്ക്‌ പ്രതി ക്രിയ എന്നിങ്ങനെ അതില്‍ അവര്‍ക്ക്‌ നാം നിയമമാക്കിവച്ചു. വല്ല വനും സ്വമേധയാ മാപ്പുനല്കുന്ന പക്ഷം അത്‌ അവന്‍ പാപ മോചനമാണ്‌. ആര്‍ ദൈവം ഇറക്കിയത്‌ അനുസരിച്ച്‌ വിധിക്കു ന്നില്ലയോ അവര്‍ തന്നെയാകുന്നു തിന്മ ചെയ്യുന്നവര്‍. അവരുടെ കാല്പാടുകളെ പിന്തുടര്‍ന്ന്‌ മറിയയുടെ മകന്‍ യേശുവിനെ തന്റെ മുമ്പിലുള്ള തോറയെ ശരിവയ്ക്കുന്നവനായിക്കൊണ്ട്‌ നാം അയച്ചു. അവന്‌ നാം സുവിശേഷം നലകി. അതില്‍ മാര്‍ഗദര്‍ശനവും വെളിച്ചവുമുണ്ട്‌. അതിനു മുമ്പുള്ള തോറയെ ശരിവയ്ക്കുന്നതും ദൈവഭയമുള്ളവര്‍ക്ക്‌ സദുപദേശവുമാണത്‌. അതുകൊണ്ട്‌ സുവി ശേഷത്തിന്റെ ആളുകള്‍ ദൈവം എന്താണോ അവര്‍ക്ക്‌ ഇറക്കി ക്കൊടുത്തത്‌ അതനുസരിച്ച്‌ വിധിക്കട്ടെ. ആര്‍ ദൈവം ഇറക്കിയ തനുസരിച്ച്‌ വിധിക്കുന്നില്ലയോ അവരാണ്‌ ധിക്കാരികള്‍. നിന ക്കിതാ സത്യപകാരം ഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിനു മുമ്പുള്ള ഗ്രന്ഥത്തെ ശരിവയ്ക്കുന്നതും അതിന്‌ ഉറപ്പു നല്‍കുന്നതുമാണിത്‌. അതുകൊണ്ട്‌ ദൈവം അവതരിപ്പിച്ചുതന്നത്‌ അനുസരിച്ച്‌ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്ക്‌ വന്നു കിട്ടിയ സത്യത്തെ വിട്ടുകളഞ്ഞ്‌ അവരുടെ തന്നിഷ്ടങ്ങളെ പിന്‍ പറ്റിപ്പോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ശരിയായ ഒരു വഴിയും തുറന്ന ഒരു പാതയും നാം നിശ്ചയിച്ചിരിക്കുന്നു. ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങളെ ഒരൊറ്റ സമുദായമാക്കു മായിരുന്നു. പക്ഷേ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ അവന്‍ പരീക്ഷിക്കുന്നതിനുവേണ്ടിയത്രേ. അതിനാല്‍ സത്കര്‍മ ങ്ങളില്‍ നിങ്ങള്‍ മുമ്പരാവുക. ദൈവത്തിലേക്കാണ്‌ മടക്കം, എല്ലാ വരുടെയും ഒന്നടങ്കം. നിങ്ങള്‍ ഭിന്നിച്ചിരുന്നത്‌ ഏതൊന്നിനെ ക്കുറിച്ചാണോ അതിനെ സംബന്ധിച്ച്‌ അവന്‍ നിങ്ങളോട്‌ പറയും” (ഖുര്‍ആന്‍ 5:44-48, ആര്‍ബെറി വിവര്‍ത്തനം).

ഖുര്‍ആനിന്റെ ഈ ഭാഗത്ത്‌ ഏതാനും ഭാഗങ്ങള്‍ നാം ശ്രദ്ധി ക്കുന്നു:

  • ഖുര്‍ആന്‍ പറയുന്നതനുസരിച്ച്‌ അല്ലാഹു തോറ ഇറക്കി, സുവിശേഷവും. അതില്‍ മാര്‍ഗദര്‍ശനമുണ്ട്‌, വെളിച്ചവും.
  • അത്‌ പ്രവാചകന്മാരെയും ശാസ്ര്രിമാരെയും റബ്ബി മാരെയും സൂക്ഷിക്കാനേലപിച്ചു.
  • തനിക്കു മുമ്പു വന്ന തോറയെ ക്രിസ്തു ശരിവച്ചിട്ടുണ്ട്‌.
  • യഹുദന്മാരോടും ക്രൈസ്തവരോടും തങ്ങള്‍ക്ക്‌ നല്ക പ്പെട്ടത്‌ അനുസരിച്ച്‌ വിധികല്പിക്കാന്‍ ആവശ്യപ്പെട്ടു.
  • ഖുര്‍ആന്‍ ഇന്‍ജീലിനെ ശരിവയ്ക്കുന്നു. അതിനെ ഖുര്‍ ആന്‍ സംക്ഷിക്കുന്നുവെന്നു പറയുകയും ചെയ്യുന്നു.
  • "Wherein is guidance and light" (അതില്‍മാര്‍ഗദര്‍ശനവും വെളിച്ചവും) എന്ന്‌ ആര്‍ബെറി വിവര്‍ത്തനം ചെയ്ത ഭാഗം കാല ത്തിന്റെ കാര്യത്തില്‍ അറബിയില്‍ തീര്‍ച്ചയായും അവ്യക്തമാണ്‌ (യഥാര്‍ഥത്തില്‍ ആ വാചകത്തിന്‌ ക്രിയാരൂപമില്ല). എന്നാല്‍ ഭൂത കാലത്ത്‌ അത്‌ ശരിയായിരുന്നുവെന്നും ഇന്‍ജീല്‍ ഇന്ന്‌ ദുഷിപ്പിക്ക പ്പെട്ടിരിക്കുന്നുവെന്നും കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആധുനിക മുസ്ലിം പരിഭാഷകളില്‍ പറയുന്നത്‌ “was guidance and light" (മാര്‍ഗദര്‍ശനവും പ്രകാശവും ഉണ്ടായിരുന്നു) എന്നോ “contains guidance and light"(മാര്‍ഗദര്‍ശനവുംവെളിച്ചവും ഉള്‍ക്കൊണ്ടിരുന്നു) എന്നോ ആണ്‌. മാര്‍ഗദര്‍ശനമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇല്ല എന്നു സൂചിപ്പിക്കാനാണത്‌. അറബി ഭാഷയുടെ പിന്‍ബലം ആ പരിഭാഷയ്ക്ക്‌ ഇല്ലെന്നു വ്യക്തമാണ്‌. ഇനി ഭൂതകാലത്ത്‌ എന്ന വിവര്‍ത്തനം എടുത്താല്‍ത്തന്നെ അത്‌ ആ ഖുര്‍ആന്‍ മൂലപാഠത്തെ ആത്മവിശ്വാസം നല്കുന്നതോ സുസ്ഥിരമോ ആക്കുന്നില്ല. ഖുര്‍ആന്‍ പാഠമനുസരിച്ച്‌ ക്രിസ്തു അവനു മുമ്പുള്ളതിനെ ശരിവയ്ക്കുകയും മുഹമ്മദ്‌ അദ്ദേഹ ത്തിനു മുമ്പുള്ളതിനെ ശരിവയ്ക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മുഹമ്മദിന്റെ കാലത്തോ ക്രിസ്തുവിന്റെ കാലത്തോ ഉള്ള മൂല ഗ്രന്ഥം നമ്മുടെ പക്കല്‍ ഉണ്ടെങ്കില്‍ അത്‌ ശരിവയ്ക്കപ്പെട്ട മൂല ഗ്രന്ഥമാണ്‌. മുഹമ്മദിന്റെയോ ക്രിസ്തുവിന്റെയോ കാലത്തുള്ള മൂല്രഗന്ഥം ശരിയല്ലെങ്കില്‍ പിന്നെ ശരിവച്ചുവെന്ന ഖുര്‍ആനിന്റെ അവകാശവാദം തെറ്റാകുന്നു. ക്രിസ്തുവിനു മുമ്പുള്ള ബൈബിള്‍ മൂല്ര്രന്ഥം ചാവുകടല്‍ ചുരുളുകളിലായും മുഹമ്മദിന്റെ കാല ത്തിനു മുമ്പുള്ള പതിനായിരക്കണക്കിന്‌ ബൈബിള്‍ കയ്യേഴുത്തു പ്രതികളും ഇന്ന്‌ നമ്മുടെ പക്കലുണ്ട്‌.

ഈ പോയന്റില്‍, മൂലപാഠത്തിലുള്ള ചില വ്യത്യാസങ്ങള്‍ ചുണ്ടിക്കാട്ടുകയാണ്‌ മുസ്‌ലിംകളുടെ പതിവ്‌. അത്‌ അവരുടെ ആശയത്തിന്‌ തെളിവാണെന്ന്‌ അവര്‍ അവകാശപ്പെടുകയും ചെയ്യാറുണ്ട്‌. പക്ഷേ യഥാര്‍ഥ വസ്തുത അതല്ലേയല്ല. മൂല കൃതിയില്‍ വൃത്യാസമുണ്ടാകുന്നതും മുല്രരന്ഥത്തില്‍ പറയുന്നത്‌ എന്തെന്ന്‌ അറിയാതിരിക്കലും തമ്മില്‍ വൃത്യാസമുണ്ട്‌. ഉദാഹരണ ത്തിന്‌ നമ്മള്‍ യേശുക്രിസ്തു എന്നും ക്രിസ്തുയേശു എന്നും പറയുകയാണെങ്കില്‍ വൃത്യാസങ്ങളായി അത്‌ എണ്ണാമെങ്കിലും മൂലകൃതിയില്‍ എന്തു പറയുന്നുവെന്ന്‌ നമുക്കറിയില്ലെന്ന്‌ ആരും കരുതുകയില്ല. അതു മാത്രമല്ല, യഹൂദന്മാരോടും ക്രൈസ്തവ രോടും ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്‌ അവരുടെ പക്കലുള്ളത്‌ അനുസരിച്ച്‌ വിധികല്‍പിക്കാനാണ്‌. ദുഷിപ്പിക്കപ്പെട്ടതായി കരുത പ്പെടുന്ന ഒരു ഗ്രന്ഥമനുസരിച്ച്‌ വിധികല്പിക്കാന്‍ ഖുര്‍ആന്‍ എങ്ങനെയാണ്‌ അവരോട്‌ ആവശ്യപ്പെടുക? ഖുര്‍ആനില്‍ മറ്റൊരി ടത്ത്‌ നാം വായിക്കുന്നത്‌:

(മുഹമ്മദേ) നിനക്കു മുമ്പ്‌ മനുഷ്യരെയല്ലാതെ നാം അയച്ചി ട്ടില്ല. അവര്‍ക്കു നാം ബോധനം നല്കി. അതുകൊണ്ട്‌ വേദ പരിജ്ഞാനം ഉള്ളവരോട്‌ (തോറയും ഇന്‍ജീലും പഠിച്ചറിഞ്ഞവ രോട്‌) ചോദിച്ചു നോക്കുക, നിനക്ക്‌ അറിയില്ലെങ്കില്‍” (ഖുര്‍ആന്‍ 16:43).

അപ്പോള്‍ തങ്ങള്‍ക്ക്‌ അറിയാത്ത കാര്യങ്ങളെ സംബന്ധിച്ച്‌ യഹുദന്മാരോടും ക്രൈസ്തവരോടും ചോദിക്കാനാണ്‌ ഖുര്‍ആന്‍ ജനങ്ങളോട്‌ പറയുന്നത്‌:

“അപ്പോള്‍ (മുഹമ്മദേ) നിനക്കു നാം വെളിപ്പാടായി ഇറക്കിയ കാര്യങ്ങളെക്കുറിച്ച്‌ നീ സംശയത്തിലാണെങ്കില്‍ നിനക്കു മുമ്പേ വേദം വായിച്ചുകൊണ്ടിരിക്കുന്നവരോട്‌ ചോദിച്ചു നോക്കൂ” (ഖുര്‍ ആന്‍ 10:94).

താന്‍ സംശയത്തിലാണെങ്കില്‍ വേദക്കാരോട്‌ (യഹൂദന്മാ രോടും ക്രൈസ്തവരോടും) ചോദിക്കാന്‍ ഖുര്‍ആന്‍ മുഹമ്മദി നോട്‌ പറയുകയും അതേസമയം അവരില്‍ ദുഷിപ്പിക്കല്‍ ആരോപി ക്കുകയും ചെയ്യുന്നുവെന്ന്‌ നാം വിശ്വസിക്കണമോ?

ഞാന്‍ ഇവിടെ ബൈബിളിന്റെ സത്യം ഖുര്‍ആനില്‍നിന്ന്‌ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയല്ല. പ്രത്യുത, ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ അവകാശപ്പെടുന്നതും പൊതുവെ മുസ്ലിംകള്‍ വിശ്ചസിക്കുന്നതും തമ്മില്‍ വേര്‍തിരിക്കാന്‍ ശ്രമി ക്കുകയാണ്‌ ഞാന്‍. മുഹമ്മദിന്റെ മരണത്തിന്‌ നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം മുസ്ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഒരു ആരോപണമാണ്‌ അതെന്നത്തേ വിചിത്രമായ കാര്യം. ചില വാക്കു കള്‍ സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിയെടുക്കുന്നതായി ആദ്യകാല മുസ്ലിംകളും ഖുര്‍ആനും യഹുദന്മാര്‍ക്കെതിരെ ആരോപണം നടത്തിയിരുന്നു. സത്യമതത്തെ പരിഹസിക്കാന്‍ നാവ്‌ വളയ്‌ ക്കൂന്നതായും ആരോപണമുണ്ടായിരുന്നു (ഖുര്‍ആന്‍ 4:46). മൂല്രഗന്ഥത്തെത്തന്നെ മാറ്റിമറിച്ചുവെന്ന്‌ അവര്‍ അവകാശപ്പെട്ടി രുന്നില്ല. ഇത്‌ ഇന്ന്‌ നടത്തപ്പെടുന്ന അവകാശവാദമല്ല. ഏത്‌ മൂലഗ്രന്ഥത്തിനും ഏതു നിലയിലും സര്‍വസാധാരണമായ കാരൃമേ അന്ന്‌ ആരോപിച്ചിരുന്നുള്ളു. അതായത്‌ മൂല്രഗന്ഥ ത്തിലെ ആശയത്തെ വളച്ചൊടിക്കുന്നവരെ എവിടെയും എന്നും കാണാവുന്നതാണ്‌. ഒരാള്‍ അപ്രകാരം ചെയ്താല്‍ നമുക്ക്‌ വ്യക്ത മായ അര്‍ഥം ഗ്രഹിക്കുന്നതിന്‌ മൂല്രഗന്ഥത്തിലേക്ക്‌ തിരിച്ചു പോവുകയേ വേണ്ടു. ക്രൈസ്തവരും മുസ്ലിം കൾട്ടുകളും പാഷ ണ്ഡരും എക്കാലത്തും ചെയ്തുവരുന്നതാണിത്‌. എന്നാല്‍ മൂല ര്രന്ഥത്തില്‍ത്തന്നെ മാറ്റംവരുത്തി തിരിമറി നടത്തിയെന്ന ആരോ പണം യഹുദന്മാര്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ ഇസ്ലാമിക സ്രോതസ്സുകളില്‍ ഒരിടത്തും കാണാനില്ല. അല്ലാഹുവില്‍നിന്ന്‌ വെളിപ്പാടായി കിട്ടാത്ത വല്ലതും വിശുദ്ധ വേദ്രഗന്ഥങ്ങളില്‍ യഹൂദന്മാരോ ക്രൈസ്തവരോ എഴുതിവച്ചുവെന്ന്‌ ഖുര്‍ആന്‍ പറയുന്നില്ല. അവര്‍ ഒളിച്ചുവയ്ക്കുന്നുവെന്ന്‌, രഹസ്യമാക്കി വയ്ക്കുന്നു എന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌ (ഖുര്‍ആന്‍ 2:77). അവര്‍ സാക്ഷ്യം മറച്ചുവയ്ക്കുന്നു (ഖുര്‍ആന്‍ 2:140). നാവുകൊണ്ട്‌ അവര്‍ വേദത്തെ വളച്ചൊടിക്കുന്നു. അവര്‍ വേദ്രഗന്ഥത്തെ പുറകോട്ട്‌ വലിച്ചെറിഞ്ഞു (ഖുര്‍ആന്‍ 3:187). സന്ദേശത്തിന്റെ ഭാഗങ്ങള്‍ അവര്‍ മറന്നുകളയുന്നു (ഖൂര്‍ആന്‍ 5:13). അതിനാല്‍ യഹൂദ ന്മാരും ക്രൈസ്തവരും അവരുടെ വേദങ്ങള്‍ അവയുടെ മൂല ധ്ഗന്ഥത്തിലല്ല തിരുത്തല്‍ വരുത്തിയതെന്നും അവര്‍ വാചികമായി അത്‌ പാരായണം ചെയ്യുന്നതിലും അവരുടെ വ്യാഖ്യാനത്തിലു മാണ്‌ തിരുത്തുണ്ടായതെന്നുമാണ്‌ യഹുദന്മാര്‍ക്കും ക്രൈസ്ത വര്‍ക്കുമെതിരായ ഖുര്‍ആനിന്റെ ആരോപണമെന്ന്‌ നാം കാണുന്നു. റാസി എഴുതുന്നു:

“ഇവിടെ മാറ്റംവരുത്തിയെന്നു പറയുന്നത്‌ മൂല്ര്രന്ഥം ദുര്‍ വ്യാഖ്യാനം ചെയ്തുവെന്നാണ്‌. തെറ്റായ വ്യാഖ്യാനം നല്‍കിയും സന്ദര്‍ഭത്തില്‍നിന്ന്‌ വാക്കുകള്‍ അടര്‍ത്തിമാറ്റിയും ഒരു വാക്കിന്‌ തെറ്റായ അര്‍ഥകല്‍പന നല്‍കിയുമാണ്‌ അത്‌ അവര്‍ ചെയ്തു വച്ചത്‌. ഇന്ന്‌ പാഷണ്ഡന്മാര്‍ ചെയ്യുന്നതും അതുതന്നെ. തിരുത്തി, ദുഷിപ്പിച്ചു എന്നൊക്കെ പറയുന്നതിന്റെ യഥാര്‍ഥ താല്പര്യ മിതാണ്‌.”

അതിനാല്‍ യാതൊരു തെളിവുമില്ലാതെ, തിരുത്തിയെന്ന കേവല ആരോപണം ഗരരവത്തിലെടുക്കാന്‍ പോലും കഴിയില്ല. മുസ്ലിംകള്‍ വിചാരിക്കുന്നതുപോലെ അതു ബൈബിളിനെതി രായ ആരോപണം മാത്രമല്ല, ഖുര്‍ആനിനെതിരായ ആരോപണം കൂടിയാണ്‌. കാരണം ഖുര്‍ആന്‍ പറയുന്നത്‌:

“ദൈവത്തിന്റെ വചനത്തെ മാറ്റിമറിക്കാന്‍ ഒരു മനുഷ്യനും കഴിയില്ല” (ഖുര്‍ആന്‍ 6:34).

അപ്രകാരംതന്നെ ബൈബിളില്‍ ഉള്ള വെളിപ്പാടുകള്‍ ദൈവ വചനം തന്നെയാണെന്നത്രേ ഖുര്‍ആന്‍ അവകാശപ്പെടുന്നത്‌. നാം കണ്ടതുപോലെ വേദപുസ്തകങ്ങള്‍ക്ക്‌ ഒരു കാവല്‍ക്കാര നായാണ്‌ (5:48) ഖുര്‍ആന്‍ അയയ്ക്കപ്പെട്ടതെന്ന്‌ ഖുര്‍ആന്‍ തന്നെ പറയുന്നു. അതിനര്‍ഥം:

  1. തന്റെ വചനത്തെ സംരക്ഷിക്കുന്നതില്‍ അല്ലാഹു പരാ ജയപ്പെട്ടു.
  2. യഹൂദന്മാരും ക്രൈസ്തവരും അല്ലാഹുവിന്റെ വചന ങ്ങളെ തിരുത്താന്‍ പ്രാപ്തരാവുകയും ഇക്കാരൃത്തില്‍ യാതൊന്നും ചെയ്യാന്‍ അവന്‍ കഴിയാതെവരികയും ചെയ്തു.
  3. തന്റെ കാലത്ത്‌ ലഭ്യമായിരുന്ന ബൈബിളിന്റെ ഒരൊറ്റ കോപ്പിപോലും സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാതെ മുഹമ്മദ്‌ പരാജയപ്പെട്ടു. നാം ഹദീസില്‍ വായിക്കുന്നു: “ഒരു സംഘം യഹുദന്മാര്‍ വന്ന്‌ മുഹമ്മദിനെ ഖുഫ്ഫിലേക്ക്‌ ക്ഷണിച്ചു. അവരുടെ വിദ്യാലയത്തില്‍ അദ്ദേഹം അവരെ സന്ദര്‍ശിച്ചു. അവര്‍ പറഞ്ഞു: അബുല്‍ഖാസിമേ, ഞങ്ങളി ലൊരാള്‍ ഒരു സ്ത്രീയുമായി വ്യഭിചാരം ചെയ്തിരി ക്കുന്നു. അതുകൊണ്ട്‌ അവരുടെ കാര്യത്തില്‍ വിധി കല്‍പിക്കുക. അവര്‍ ഒരു തലയണ കൊണ്ടുവന്ന്‌ അല്ലാ ഹുവിന്റെ ദുതനെ അതിന്മേല്‍ ഇരുത്തി. തോറ കൊണ്ടുവാ എന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ അവര്‍ തോറ കൊണ്ടുവന്നു. അപ്പോള്‍ അടിയില്‍നിന്നും അദ്ദേഹം തല യണ വലിക്കുകയും തോറ തലയണമേല്‍ വയ്ക്കുകയും ചെയ്തു. “നിന്നെ അവതരിപ്പിച്ച അവനില്‍ ഞാന്‍ വിശ്വ സിച്ചു” എന്ന്‌ അദ്ദേഹം പറഞ്ഞു” (സുനന്‍ അബീ ദാവൂദ്‌, 4449).
  4. മുഹമ്മദ്‌ സത്യം ചെയ്തു പറഞ്ഞ, മുഹമ്മദിന്റെ കാലത്ത്‌ ലഭ്യമായിരുന്ന വേദപുസ്തകത്തിന്റെ ഒരു കോപ്പി സൂക്ഷിച്ചുവയ്ക്കുന്നതില്‍ മുഹമ്മദിന്റെ ശേഷം ജീവിച്ച മുസ്‌ലിംകളും പരാജയപ്പെട്ടു.

അടിസ്ഥാനപരമായി ഈ ആരോപണം എല്ലാവരുടെയും മേല്‍ കുറ്റംചുമത്തുന്നുണ്ട്‌. ഇങ്ങനെ ഒരു ആരോപണമുന്നയിക്കു മ്പോള്‍ മറ്റു ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്കേണ്ടത്‌ ആവശ്യമായി വരുന്നുണ്ട്‌. ഉദാഹരണത്തിന്‌, തിരുത്ത്‌ എപ്പോള്‍ സംഭവിച്ചു? ആരുടെ കൈയിലൂടെയാണ്‌ അതു സംഭവിച്ചത്‌? ആദ്യത്തെ ചോദ്യം നമുക്ക്‌ പരിശോധിക്കാം. ഇവിടെ നമുക്ക്‌ മൂന്നു സാധൃത കളുണ്ട്:

  1. അവ എഴുതുന്ന സമയത്ത്‌ -അതിനര്‍ഥം മോശെയുടെയും യേശുവിന്റെയും കാലത്ത്‌. അത്തരമൊരു സാധ്യത ഇസ്ലാമിലെ പ്രവാചകത്ചത്തിന്റെ മുഴുവന്‍ ആശയത്തെ ത്തന്നെയും നശിപ്പിച്ചുകളയുന്നു. കാരണം പ്രവാചക ന്മാര്‍വിശ്വസ്തരായിരുന്നില്ല എന്നാണ്‌ അപ്പോള്‍ അംഗീ കരിക്കേണ്ടിവരുന്നത്‌. (ഇസ്ലാം പഠിപ്പിക്കുന്നത്‌ പ്രവാച കന്മാര്‍ വിശ്വസ്തരാണെന്നാണ്‌.) വിശ്വസ്തനായ ഒരൊറ്റ പ്രവാചകനെയും തിരഞ്ഞെടുക്കാന്‍ അല്ലാഹുവിന്‌ സാധിക്കാതെവന്നു എന്നുകൂടിയാണ്‌ അതിനര്‍ഥം. പ്രവാചകന്മാര്‍ പാപസുരക്ഷിതരും വിശ്വസ്തരുമാണെന്ന്‌ അവകാശപ്പെട്ടതിനാല്‍ ഖുര്‍ആന്‍ തെറ്റായ പുസ്തക മാണെന്നും അപ്പോള്‍ അര്‍ഥം വരും.
  2. യേശുവിന്റെയും മുഹമ്മദിന്റെയും ഇടയ്ക്കുള്ള ഏതോ കാലത്താണ്‌ വേദപുസ്തകം മാറ്റിത്തിരുത്തപ്പെട്ടത്‌. ആ ഓപ്ഷന്‍ പരിശോധനയ്ക്ക്‌ കൊള്ളില്ല. കാരണം അക്കാലം മുതലേയുള്ള ആയിരക്കണക്കിന്‌ കോപ്പിക ളാണ്‌ വേദപുസ്തകത്തിന്റേതായി ഇന്ന്‌ നമ്മുടെ പക്ക ലുള്ളത്‌. പോരാത്തതിന്‌ ക്രിസ്തുവിനു മുമ്പേയുള്ള പഴയനിയമത്തിന്റെ ചാവുകടല്‍ ചുരുളുകളും നമ്മുടെ കൈവശമുണ്ട്‌. വേദപുസ്തകങ്ങള്‍ക്ക്‌ കാവല്‍ നില്‍ ക്കാന്‍ ഖുര്‍ആന്‍ ഏല്പിച്ച ജോലി നിര്‍വഹിക്കുന്നതില്‍ മുഹമ്മദും മുസ്‌ലിംകളും പരാജയമടഞ്ഞിരിക്കുന്നു എന്നുകൂടിയാണ്‌ ഇതിനര്‍ഥം.
  3. മുഹമ്മദിന്റെ ശേഷമാണ്‌ അതു സംഭവിച്ചത്‌. വീണ്ടും മുന്‍ചൊന്ന കാരണങ്ങളാല്‍ ഇതും നടക്കില്ല. അതായത്‌ കൈയെഴുത്തുപ്രതികളുണ്ട്‌. വിവിധ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും നിലനില്ക്കുന്നു.

ഒന്നാമതായി, അത്തരമൊരു തിരുത്ത്‌ ഒരിക്കലും സംഭവിച്ചി ല്ലെന്ന്‌ പറയുന്നതാണ്‌ ലഭ്യമായ ഒരേയൊരു ഓപ്ഷന്‍. കാരണം അതിന്‌ തെളിവിന്റെ പിന്‍ബലമില്ല. അതിനെതിരെ ധാരാളം തെളിവുകള്‍ ഉണ്ടുതാനും.

ഇനി നമുക്ക്‌ ആരായിരിക്കും ബൈബിള്‍ തിരുത്തിയിട്ടുണ്ടാ വുക എന്ന ചോദ്യം പരിഗണിക്കാം. ഇതിന്‌ ഇസ്ലാം ഒരു ഉത്തരം നല്‍കുന്നില്ല. അതുകൊണ്ട്‌ നമുക്ക്‌ ഓപ്ഷനുകള്‍ പരിശോധിക്കാം.

(എ) യഹുദന്മോര്‍: യേശുവെ സംബന്ധിച്ചോ മുഹമ്മദിനെ സംബന്ധിച്ചോ ഉള്ള പ്രവചനങ്ങളെ നിഷേധിക്കാനോ മാറ്റിമറിക്കാനോ മൂല്രഗന്ഥത്തില്‍ യഹൂദജനം മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്ത വര്‍ അതിനെ സംബന്ധിച്ച്‌ എന്തുകൊണ്ട്‌ യാതൊന്നും പറഞ്ഞില്ല? മറിച്ച്‌ ക്രൈസ്തവര്‍ യഹൂദന്മാരെക്കുറിച്ച്‌ പ്ല ആരോപണങ്ങളും നടത്തിയിട്ടുണ്ട്‌. പക്ഷേ വേദ പുസ്തകങ്ങള്‍ മാറ്റിമറിച്ചുവെന്ന ആരോപണം അവ യില്‍ ഉണ്ടായിരുന്നില്ല. പൗലൊസ്‌ അപ്പൊസ്തലന്‍ പറ യുന്നു;

”അവര്‍ യിരസായേല്യര്‍. പുരതത്വവും തേജസ്സും നിയമ ങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്ത ങ്ങളും അവര്‍ക്കുള്ളവ” (റോമര്‍ 9:4).

ആദിമസഭ പഴയനിയമത്തിന്റെ അടിസ്ഥാനത്തിലായി രുന്നു. ക്രിസ്തു പറഞ്ഞു:

“നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു, അവ യില്‍ നിങ്ങള്‍ക്ക്‌ നിതൃജീവന്‍ ഉണ്ട്‌ എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ. അവ എനിക്കു സാക്ഷ്യം പറയുന്നു" (യോഹന്നാന്‍ 5:39).

പഴയനിയമത്തെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞത്‌. പത്രൊസ്‌ പറഞ്ഞു:

“പ്രവാചകവാകൃവും അധികം സ്ഥിരമായിട്ട്‌ നമുക്കുണ്ട്‌” (2 പത്രൊസ്‌ 1:19),

പഴയനിയമത്തെക്കുറിച്ചാണ്‌ അദ്ദേഹം എഴുതിയത്‌. ലൂക്കൊസ്‌ എഴുതി:

”അവര്‍ തെസ്സലോനിക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാ രായിരുന്നു. അവര്‍ വചനം പുര്‍ണജാഗ്രതയോടെ കൈ ക്കൊണ്ടു, അത്‌ അങ്ങനെത്തന്നെയോയെന്ന്‌ ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുകൊണ്ട്‌” (അപ്പൊ സ്തല്പ്രവൃത്തികള്‍ 17:1),

പഴയനിയമത്തെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിച്ചത്‌. വാസ്തവത്തില്‍ പുതിയനിയമം തിരുവെഴുത്തുകളെ ക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ മിക്കവാറും എല്ലായ്പോഴും അത്‌ പഴയനിയമത്തെക്കുറിച്ചായിരിക്കും. പഴയനിയമ ത്തില്‍ മുന്നൂറിലധികം പ്രവചനങ്ങള്‍ ക്രിസ്തുവിനെ സംബന്ധിച്ച്‌ ഇപ്പോഴുമുണ്ട്‌. അവകൊണ്ട്‌ അര്‍ഥമാക്കുന്ന തെന്തോ അതാണ്‌ യഹൂദന്മാര്‍ തള്ളിപ്പറയുന്നത്‌. അല്ലെങ്കില്‍ അവയെ വ്യാഖ്യാനിച്ച്‌ രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുന്നു. പക്ഷേ അവ ഇപ്പോഴും അവിടെ കിടക്കു ന്നുണ്ട്‌.

അവസാനമായി, യഹൂദന്മാര്‍ തങ്ങളുടെ വേദപുസ്തക ത്തില്‍ മാറ്റംവരുത്തിയെങ്കില്‍ അവരുടെ പൂര്‍വപിതാ ക്കന്മാര്‍ ചെയ്തതായി അതില്‍ പറയുന്ന ലജ്ജിപ്പിക്കു ന്നതും അപമാനകരവുമായ പ്രവൃത്തികള്‍ മുഴുക്കെ എന്തുകൊണ്ട്‌ അവര്‍ അതില്‍ നിലനിര്‍ത്തി? പഴയ നിയമത്തില്‍ നിങ്ങള്‍ വായിക്കുന്നതും മുഹമ്മദിനെ ക്കുറിച്ചുള്ള മിക്ക ഇസ്ലാമിക പുസ്തകങ്ങളിലും നിങ്ങള്‍ വായിക്കുന്നതും തമ്മില്‍ നിങ്ങള്‍ താരതമ്യം ചെയ്തു നോക്കൂ. വൃത്യാസം നിങ്ങള്‍ കണ്ടെത്തും. ലജ്ജാകര മായ അംശങ്ങള്‍ എല്ലാം നീക്കംചെയ്യാനോ അവയെ തള്ളിപ്പറയാനോ മുസ്‌ലിം എഴുത്തുകാര്‍ കഠിനശ്രമം നടത്താറുണ്ട്‌. സ്തുത്യര്‍ഹമായ പ്രവൃത്തികളെ ഈന്നി പറഞ്ഞ്‌ അലങ്കാരത്തോളമെത്തിക്കും. സമാനമായി പ്രവാചകന്മാരുടെ തിന്മകളെ സംബന്ധിച്ച്‌ ബൈബി ളില്‍ എഴുതപ്പെട്ടവയുടെ കാര്യത്തില്‍ യഹൂദന്മാര്‍ അപ്രകാരം ചെയ്തില്ല. യെഹുദ്യയിലെയും ശമര്യയി ലെയും രാജാക്കന്മാരുടെ തിന്മകളെക്കുറിച്ചെഴുതിയ ബൈബിള്‍ വാക്യങ്ങളുടെ കാരൃത്തിലും തഥ്ഥൈവ. എന്തുകൊണ്ടാണത്‌?

(ബി) ക്രൈസ്തവര്‍: ഒരുപക്ഷേ ക്രിസ്ത്യാനികളായിരിക്കും ബൈബിള്‍ തിരുത്തിയത്‌. അപ്പോള്‍ ആശയത്തിന്റെ കാരൃത്തില്‍ വിയോജിക്കുന്നുവെങ്കിലും ക്രൈസ്ത വര്‍ക്കും യഹുദന്മാര്‍ക്കും ഒരേ പഴയനിയമം എങ്ങനെ കിട്ടി? ക്രൈസ്തവരാണ്‌ മാറ്റംവരുത്തിയതെങ്കില്‍ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാര്‍ എന്തുകൊണ്ട്‌ അത്‌ വെളിച്ചത്തുകൊണ്ടുവരികയും പുതിയ മതത്തെ തൊട്ടി ലില്‍വച്ചുതന്നെ കൊലപ്പെടുത്തുകയും ചെയ്തില്ല? ഏതു ഭാഷയിലാണ്‌ അവര്‍ അതു ചെയ്തത്‌? എഡ്രായ ഭാഷയിലോ അരാമിക്കിലോ ഗ്രീക്കിലോ? ശേഷമുള്ള മൂലഗ്രന്ഥമാണ്‌ ഞങ്ങളുടെ പക്കലുള്ളത്‌ ക്രൈസ്തവര്‍ സമ്മതിക്കുകയും അതിനു മുമ്പുള്ള മൂല്ധ്രന്ഥം നമ്മുടെ കൈയിലുണ്ടായിരിക്കുകയും ചെയ്യുന്നതെങ്ങനെ?

(സി) ഇരുവരും: ഒരുപക്ഷേ യഹുദന്മാരും ക്രൈസ്തവരും കൂടിച്ചേര്‍ന്നായിരിക്കും അപ്രകാരം ചെയ്തത്‌. അതേ. ക്രൈസ്തവത ആരംഭിക്കുന്നതിനുമുമ്പ്‌ എപ്പോഴാണ്‌ അതു സംബന്ധിച്ച്‌ അവര്‍ യോജിച്ചത്‌? അത്‌ സാധ്യ മല്ല. കാരണം ക്രൈസ്തവത ആരംഭിക്കുന്നതിനു നൂറു കണക്കിനു കൊല്ലങ്ങള്‍ക്കുമുമ്പേ ചാവുകടല്‍ ചുരുളു കളിലായി പഴയനിയമം ഏറെക്കുറെ മുഴുവനും നമ്മുടെ പക്കലുണ്ട്‌. എന്തുകൊണ്ട്‌ റോമക്കാര്‍ ഈ കള്ളി വെളിച്ചത്താക്കുകയും അവരുടെ ശത്രുക്കളായ യഹൂദ ക്രൈസ്തവരെ താമസിയാതെ നിഷ്കാസനം ചെയ്യു കയും ചെയ്തില്ല?

(ഡി) ഭൂമിയിലെ സകല ജനതകളും: ഒറിജിനല്‍ ഏതെന്ന്‌ അറിയാതിരിക്കുന്ന വിധം ബൈബിള്‍ മൂല്രഗന്ഥം മാറ്റി മറിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ മുസ്ലിംകളോട്‌ നാം യോജിക്കുകയാണെങ്കില്‍ അടിസ്ഥാനപരമായി ഇതു മാത്രമാണ്‌ ലഭ്യമായ ഏക ഓപ്ഷന്‍. ഏതാനും നൂറ്റാണ്ടു കള്‍ക്കുശേഷം വരുന്ന ഒരു പ്രവാചകനെ നിഷേധി ക്കാന്‍ വേണ്ടി ലോകത്തെ എല്ലാ ഭാഷകളിലുമുള്ള എല്ലാ നാട്ടിലുമുള്ള സര്‍വ ബൈബിള്‍ കോപ്പികളും ലോകത്തെ എല്ലാ ജനതകളും ചേര്‍ന്ന്‌ മാറ്റംവരുത്താന്‍ ഒത്തു പ്രവര്‍ത്തിക്കുകയും യഹൂദവേദഗ്രന്ഥത്തി ലെയും ക്രൈസ്തവ തിരുവെഴുത്തുകളിലെയും ചില വചനങ്ങള്‍ അവര്‍ മാറ്റിമറിക്കുകയും മറ്റു ചില വചന ങ്ങള്‍ കൂടുതലായി എഴുതിച്ചേര്‍ക്കുകയും ചെയ്തു. പഴയ കയ്യെഴുത്തുപ,്രതികള്‍, അവയുടെ പരിഭാഷകള്‍ എല്ലാം മാറ്റി എഴുതാനും അവര്‍ യോജിച്ച്‌ പ്രവര്‍ത്തി ച്ചിട്ടുണ്ടാകണം. ഒറിജിനലുകള്‍ കത്തിച്ചുകളഞ്ഞും തങ്ങള്‍ ചെയ്തതിനെക്കുറിച്ച്‌ ഒരു വാക്കുപോലും എഴു തുകയോ പറയുകയോ ചെയ്യരുതെന്ന്‌ വിലക്കുകയും ചെയ്തും അവര്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒത്തു കളിച്ചിട്ടുണ്ടായിരിക്കണം. പരിഹാസ്യമായ അത്തര മൊരു ഓപ്ഷന്‍ മാത്രമേ ഇനി മുസ്ലിംകളുടെ കൂടെ അവശേഷിക്കുന്നുള്ളൂ. അവര്‍ ഇപ്രകാരം ചിന്തിക്കുന്നത്‌ മുകളില്‍ വിവരിച്ചതുപോലെ ഖുര്‍ആനിന്റെ കാര്യത്തില്‍ ഉസ്മാന്‍ കൃത്യമായും അതേ രൂപത്തില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാകാം.

ഒരുപക്ഷേ ഖുര്‍ആനിന്റെ കാരൃത്തില്‍ സംഗതി അങ്ങനെ യായതുകൊണ്ടാകാം ഇതര വേദ്രഗന്ഥങ്ങളുടെയും കാര്യം അങ്ങനെത്തന്നെയാണെന്ന്‌ അവര്‍ കരുതുന്നത്‌. പക്ഷേ ഖുര്‍ആനും ബൈബിളും തമ്മില്‍ വലിയ അന്തര മുണ്ട്‌.

  1. ഖൂര്‍ആന്‍ ഒരേ ഒരു ഭാഷയിലാണ്‌. ഒരു സ്ഥലത്ത്‌ 23 കൊല്ലംകൊണ്ട്‌ ഒരാളാല്‍ എഴുതപ്പെട്ടതാണത്‌. ബൈബിള്‍ മൂന്ന്‌ഭാഷകളില്‍ മൂന്നിലധികം വന്‍കര കളില്‍ രണ്ടായിരം കൊല്ലംകൊണ്ട്‌ നാല്പത്‌ ആളുകളാല്‍ എഴുതപ്പെട്ടതാണ്‌.
  2. ഒരു വിഭാഗം ആളുകളുടേതാണ്‌ (മുസ്‌ലിംകളുടേത്‌) ഖുര്‍ആന്‍. അതേസമയം, അതെന്താണ്‌, അതിന്റെ അര്‍ഥമെന്താണ്‌ എന്നീ കാര്യങ്ങളിലെല്ലാം അഭി പ്രായവൃത്യാസമുള്ള വൃത്യസ്ത വിഭാഗം ജനത കളുടേതാണ്‌ ബൈബിള്‍.

അവസാനമായി, കുറ്റമറ്റ തിരുവെഴുത്തുകളുടെ ആവശ്യം സംബന്ധിച്ച്‌ മുസ്ലിംകളുമായി നാം യോജിക്കുന്നുവെങ്കിലും മറ്റു മതങ്ങള്‍ ദുര്‍ബലപ്പെട്ടുവെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നതിലര്‍ഥ മില്ല. അപ്പോള്‍ മൂലഭാഷയിലുള്ള കയ്യെഴുത്ത്‌ നമ്മുടെ പക്കലുണ്ടെ ങ്കിലും ഖുര്‍ആനിനാല്‍ അത്‌ ദൂര്‍ബലപ്പെടുത്തപ്പെട്ടു (നിര്‍ത്ത ലാക്കപ്പെട്ടു, മാറ്റിവയ്ക്കപ്പെട്ടു) എന്ന്‌ മുസ്ലിംകള്‍ക്ക്‌ അപ്പോഴും അവകാശപ്പെടാന്‍ കഴിയുന്നു (അവര്‍ അവകാശപ്പെടുന്നതു പോലെ).

www.Grace-and-Truth.net

Page last modified on February 25, 2024, at 02:45 PM | powered by PmWiki (pmwiki-2.3.3)