Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 085 (Rejection by family)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 14: ഇസ്ലാമില്‍നിന്നുള്ള പുതുവിശ്വാസികള്‍ നേരിടുന്ന സാമൂഹിക പ്രയാസങ്ങള്‍

14.1. കുടുംബം കയ്യൊഴിയുന്നു


ഏറ്റവും സാധാരണമായിട്ടുള്ള ഒരു അനന്തരഫലമാണിത്‌. ക്രൈസ്തവതയിലേക്ക്‌ മതം മാറുന്ന മുസ്ലിംകള്‍ ഇതനുഭവി ക്കുന്നുണ്ട്‌. അവരുടെ കുടുംബം അവരെ കയ്യൊഴിയാന്‍ സാധൃത വളരെ കൂടുതലാണ്‌. പിന്നെ അവരുമായി യാതൊരുവിധ ബന്ധ ത്തിനും കുടുംബം കൂട്ടാക്കുകയില്ല. എന്റെ സ്വന്തം അച്ഛന്‍ ഞാന്‍ മതം മാറിയതിന്റെ പേരില്‍ എന്നെപ്പറ്റി പൊലീസിന്‌ റിപ്പോര്‍ട്ട്‌ കൊടുത്തിട്ടുണ്ട്‌. ഞാന്‍ നാടുവിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അച്ഛന്‍ മരിച്ചു. കാര്യങ്ങളൊക്കെ ഇപ്പോള്‍ മെച്ചപ്പെട്ടിരിക്കുമെന്ന്‌ കരുതി കുടുംബത്തെയൊക്കെ ഒന്നു കാണാന്‍ ഞാന്‍ തിരിച്ചുവന്നു. ഇത്ത വണ എന്റെ സഹോദരനാണ്‌ എന്നെ പൊലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌.

മുസ്ലിം സംസ്കാരമെന്നു പറയുന്നത്‌ മാനം/ അപമാനം എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ വര്‍ത്തിക്കുന്നത്‌. വ്ൃക്തി യൂടെ നന്മയെക്കാള്‍ അവര്‍ പ്രാധാന്യം നല്കുക ഒരാള്‍ ക്കൂട്ടത്തിന്റെ താല്പര്യത്തിനായിരിക്കും. കുടുംബത്തിന്റെ മാനം, കുടുംബത്തിന്റെ സല്‍പ്പേര്‌ അതാണ്‌ അവര്‍ക്കെല്ലാം. ഒരു വൃക്തിക്ക്‌ തന്റെ കുടുംബത്തിന്‌ വരുത്താവുന്ന ഏറ്റവും വലിയ മാനക്കേടുകളിലൊന്ന്‌ ഇസ്ലാമിനെ ഉപേക്ഷിക്കലാണ്‌. അതു കൊണ്ട്‌ സമൂഹത്തിന്റെ കണ്ണില്‍ മാനം തിരിച്ചുപിടിക്കാന്‍ കുടും ബത്തിന്‌ അത്തരമൊരു അപമാനമുണ്ടാക്കിയ കുടുംബാംഗവു മായുള്ള സര്‍വവിധ ബന്ധങ്ങളും അറുത്തുമാറ്റും. ചില കേസു കളില്‍ (ദുഃഖകരമെന്നു പറയട്ടെ, നമ്മള്‍ വിചാരിച്ചേക്കാവുന്ന പോലെ അത്ര അപൂര്‍വമൊന്നുമല്ല കേട്ടോ) ആ കുടുംബാംഗത്തെ കൊല്ലുകതന്നെ ചെയ്യും.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:09 PM | powered by PmWiki (pmwiki-2.3.3)