Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 086 (Marriage)
This page in: -- Arabic? -- Bengali -- Cebuano -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 14: ഇസ്ലാമില്‍നിന്നുള്ള പുതുവിശ്വാസികള്‍ നേരിടുന്ന സാമൂഹിക പ്രയാസങ്ങള്‍

14.2. വിവാഹം


മുസ്ലിം ഭൂരിപക്ഷ രാജ്യത്താണ്‌ പുതുവിശ്വാസി ജീവിക്കുന്ന തെങ്കില്‍ ഒരു പുതിയ കുടുംബം കെട്ടിപ്പടുക്കാന്‍ വളരെയധികം പ്രയാസം നേരിടും. പുരുഷനാണെങ്കിലാണ്‌ പ്രയാസം എന്നു പറ ഞ്ഞത്‌. സ്ര്രീയാണെങ്കില്‍ അവര്‍ക്കൊരു കുടുംബരൂപീകരണം അസാധ്യം തന്നെയാണ്‌. ഇതിന്റെ കാരണം അത്തരം രാജ്യങ്ങളി ലേറെയും ഒരാളുടെ മതം ഓഈദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടത്‌ നിയമപരമായ ആവശ്യമായി നിലനിര്‍ത്തുന്നതാണ്‌. അതി നാല്‍ ഒരാള്‍ ജനിക്കുമ്പോള്‍ മുസ്ലിമെന്ന്‌ രജിസ്റ്റര്‍ ചെയ്തുകഴി ഞ്ഞാല്‍ പിന്നെ ഒരു കാലത്തും അതു മാറ്റാന്‍ നിവൃത്തിയില്ല. ഇസ്ലാമികാധ്യാപനമനുസരിച്ച്‌ (അതിനാല്‍ മിക്ക മുസ്‌ലിം ഭൂരി പക്ഷ രാജ്യങ്ങളിലെയും നിയമം) ഒരു മുസ്‌ലിം പുരുഷന്‍ ചാരിത്ര്യ വതിയായ ഒരു ക്രൈസ്തവ അല്ലെങ്കില്‍ യഹൂദ സ്ര്രീയെ വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്‌. പക്ഷേ ഒരു മുസ്ലിം സ്ത്രീക്ക്‌ മുസ്‌ലിം പുരുഷനെ മാത്രമേ വിവാഹം ചെയ്യാന്‍ അനുവാദമുള്ളൂ. അതുകൊണ്ട്‌ കടലാസില്‍ മുസ്‌ലിമായി അവ ശേഷിക്കുന്ന ഒരു പുരുഷ പുതുവിശ്വാസിക്ക്‌ ക്രിസ്ത്യന്‍ സ്ര്രീയെ വിവാഹം കഴിക്കാം. എന്നാല്‍ ഓദ്യോഗിക രേഖകളിലെല്ലാം അദ്ദേഹം മുസ്‌ലിമായിരിക്കുകയും ചെയ്യും. അദ്ദേഹത്തിന്‌ മക്ക ളുണ്ടായാല്‍ മുസ്‌ലിമായി രജിസ്റ്റര്‍ ചെയ്യണം. മുസ്‌ലിം വിദ്യാ ഭ്യാസം അദ്ദേഹം കുട്ടികള്‍ക്ക്‌ കൊടുത്തിരിക്കണം. സ്ര്രീയാണെ ങ്കില്‍ ഇങ്ങനെയും ഒരു ഓപ്ഷന്‍ അവള്‍ക്കില്ല. ഒരു മുസ്ലിമു മായി അവളുടെ കുടുംബം ഏര്‍പ്പാടാക്കിയ കല്യാണത്തിന്‌ വിസ മ്മതിക്കാന്‍ അവള്‍ക്ക്‌ പറ്റില്ല. അങ്ങനെ വരുമ്പോള്‍ ഒരു ര്രിസ്ത്യാനിയായി ജീവിക്കുക അവളെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അസാധ്യമായിത്തീരുകയാണ്‌ ചെയ്യുന്നത്‌.

പുതുവിശ്വാസികളായ ദമ്പതിമാരെ പരസ്പരം പരിചയ പ്പെടുത്തിയിട്ട്‌ ഈ പ്രശ്‌നം പരിഹരിക്കാന്‍ ചില സഭകള്‍ ശ്രമിക്കാ റുണ്ട്‌. പുതുവിശ്വാസികള്‍ക്ക്‌ തങ്ങളുടെ വിവാഹം ഏര്‍പ്പാടാക്കു ന്നതിന്‌ സാകര്യമുണ്ടാക്കുക എന്ന കാഴ്ചപ്പാടോടെയാണ്‌ അങ്ങനെ ചെയ്യുക. പല നിലയിലും നല്ല ഒരു പരിഹാരമായി തോന്നാമെങ്കിലും ഇതിനും പ്രശ്നങ്ങള്‍ ഇല്ലാതെയല്ല. സാംസ്‌കാരി കമായോ മതപരമായോ ഒരു പാരമ്പര്യമില്ലാതെയാണ്‌ ഈ പുതിയ കുടുംബം സമാരംഭിക്കുന്നത്‌. ഇരുകുടുംബവും ഇസ്‌ലാമിക സംസ്കാരം ഇട്ടെറിഞ്ഞു വന്നിരിക്കുകയാണ്‌. അതേസമയം തങ്ങ ളുടെ പുതിയ പാരമ്പര്യങ്ങളില്‍ അവര്‍ക്ക്‌ പിടിപാടുമില്ല. അപരി ചിതരാണവര്‍. തങ്ങള്‍ക്കുവേണ്ടി പുതിയൊരു സംസ്കാരവും പാരമ്പര്യവും അവര്‍ രൂപപ്പെടുത്തി തുടങ്ങേണ്ടതുണ്ട്‌. ഒരു കുടുംബ പിന്‍ബലവുമില്ലാതെയാണ്‌ ഇതെല്ലാം അവര്‍ ആരംഭിക്കേണ്ടത്‌. സഭ ഇത്‌ ഗ്രഹിക്കേണ്ടതാവശ്യമാണ്‌. ആവശ്യാനുസൃതം പാര്‍പ്പിട സൗകര്യം, പിന്‍ബലം എല്ലാം നല്കേണ്ടതാവശ്യമാണ്‌.

ചര്‍ച്ചിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തങ്ങളില്‍ ചിലത്‌ പുതുവിശ്വാസികള്‍ക്ക്‌ നിഷേധാത്മകമായ വികാരങ്ങള്‍ക്ക്‌ തിരികൊളുത്തുന്നതാകാം. ക്രിസ്മസ്‌, ഈസ്റ്റര്‍ പോലുള്ള സന്തോ ഷാവസരങ്ങളില്‍ ആഘോഷിക്കാന്‍ സഭാകൂടുംബങ്ങള്‍ ഒത്തു കൂടുകയാണ്‌. കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ തങ്ങള്‍ ക്കൊരു കുടുംബമില്ലല്ലോ എന്ന്‌ അവര്‍ ഓര്‍ത്തുപോവുമ്പോഴാണത്‌ (കല്യാണം കഴിക്കാത്ത പുതുവിശ്വാസികളാണെങ്കിലും ഇത്‌ താരതമ്യേന ചെറിയ അളവിലെങ്കിലും അവര്‍ക്കും ബാധകം തന്നെയാണ്‌).

www.Grace-and-Truth.net

Page last modified on February 26, 2024, at 02:12 PM | powered by PmWiki (pmwiki-2.3.3)