Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 099 (Be patient and understanding)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം

15.8. ക്ഷമിക്കുകയും ഗ്രഹിക്കുകയും ചെയ്യുക


കാര്യങ്ങള്‍ ചിരകാലികമാണ്‌. അവ മാറാന്‍ സമയമെടുക്കും. ഏതൊരു പുതുവിശ്വാസിയെയുംപോലെ പലപ്പോഴും ഒരു മുസ്ലിം പുതുവിശ്വാസി സ്വയംക്രന്ദ്രീകൃതനായിരിക്കും. തങ്ങള്‍ക്ക്‌ എന്തു സംഭവിക്കും എന്തു സംഭവിച്ചേക്കില്ല എന്ന്‌ സദാ ചിന്തിച്ചു കൊണ്ടേയിരിക്കും. ചിലപ്പോള്‍ വര്‍ഷങ്ങളോളം. എന്തു സംഭവി ച്ചാലും നമുക്ക്‌ ദൈവത്തില്‍ അര്‍പ്പിക്കാമെന്ന്‌ ചിന്തിക്കുന്ന പക്വത യുടെ ഒരു ദശ വരെ അതു തുടരും. തങ്ങള്‍ക്ക്‌ എന്തു സംഭവി ക്കുമെന്ന്‌ ചിന്തിച്ചുകൊണ്ടായിരിക്കും ജീവിതം മുഴുവന്‍ മുസ്ലിം സമയം ചെലവഴിച്ചിട്ടുണ്ടാവുക. കാരണം അല്ലാഹുവുമായുള്ള അവരുടെ ബന്ധം അതില്‍ ക്രേന്ദീകരിച്ചാണിരിക്കുന്നത്‌ - എനിക്കെന്താണ്‌ സംഭവിക്കാന്‍ പോകുന്നത്‌? ഖുര്‍ആന്‍ പറയുന്നു;

“നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉദ്ബോധനം നല്കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി, വീഴുകയും തങ്ങളുടെ നാഥനെ (അല്ലാഹുവെ) സ്തുതിച്ചുകൊണ്ട്‌ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുക യുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയില്ല. ഭയത്തോടും പ്രത്യാശ യോടും കൂടി തങ്ങളുടെ നാഥനോട്‌ പ്രാര്‍ഥിക്കുവാനായി, കിട ന്നുറങ്ങുന്ന (അവരുടെ) ശയ്യുകള്‍ വിട്ട്‌ അവര്‍ എഴുന്നേറ്റുവരുന്ന താണ്‌. അവര്‍ക്ക്‌ നാം നല്കിയതില്‍നിന്ന്‌ അവര്‍ ചെലവഴിക്കു കയും ചെയ്യും” (ഖുര്‍ആന്‍ 32:15,16).

ഒരു പുതുവിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവു മായുള്ള അവരുടെ പുര്‍വകാലബന്ധം ശിക്ഷാഭയത്തിന്റെയും പ്രതിഫ ലപ്രതീക്ഷയുടെയും അടിസ്ഥാനത്തിലായിരുന്നു. ഏതൊരു കര്‍മനീതീകരണ വ്യവസ്ഥിതിയും പോലെതന്നെ. അപ്പൊസ്തലംപ്രവൃത്തികള്‍ 9:16 (“എന്റെ നാമത്തിനുവേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും”) പോലെയുള്ള വാഗ്ദാനങ്ങള്‍ സകല വിശ്വാസികള്‍ക്കും ബാധകമായിരിക്കുമെന്നാണ്‌ ചില ദൈവശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്‌. അതുകൊണ്ട്‌ ഇസ്ലാമില്‍ നിന്നുള്ള ഒരു പുതുവിശ്വാസി എപ്പോഴും ചിന്തിക്കുക എപ്പോള്‍ കഷ്ടപ്പാട്‌ വരും എന്നായിരിക്കും, കഷ്ടപ്പാട്‌ വന്നാല്‍ എന്നായിരി ക്കില്ല. ഇത്‌ മനസ്സിലാക്കാവുന്ന ഒരു വികാരം തന്നെ. പക്ഷേ ഏതാണ്ട്‌ എല്ലാ കാര്യങ്ങളെയും നിഷേധാത്മകമായി നോക്കി ക്കാണുന്നതിലാണ്‌ ഇത്‌ കലാശിക്കുക. കാലക്രമത്തില്‍ ആ വിചാരം മങ്ങിമറഞ്ഞേക്കും. എന്നാല്‍ അത്‌ വര്‍ധിച്ച്‌ മനോ വിശ്രാന്തി (paranoia) ആയി മാറാനുമിടയുണ്ട്‌. അങ്ങനെ ആള്‍ ഒറ്റപ്പെടാന്‍ തുടങ്ങും. പുതിയ ബന്ധങ്ങള്‍ രൂപീകരിക്കുന്നതിന്‌ പ്രയാസം നേരിടും. ചിലപ്പോള്‍ ക്രൈസ്തവരുടെ സമീപനം അത്ത കണ്ട്‌ സഹായകരമാവുകയില്ല. തന്റെ ക്രൈസ്തവ ജീവിതാരംഭ ങ്ങളിലൂടനീളം അദ്ദേഹത്തെ വഴിനയിക്കാന്‍ പക്ചമതികളായ കുറച്ച്‌ വിശ്വാസികളെയാണ്‌ ആവശ്യം.

www.Grace-and-Truth.net

Page last modified on February 26, 2024, at 03:17 PM | powered by PmWiki (pmwiki-2.3.3)