Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 101 (Don't confuse culture with religion)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം

15.10. സംസ്കാരവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതിരി ക്കുക


അടിസ്ഥാനപരമായി തന്റെ പഴയ ജീവിതവുമായുള്ള സകല ബന്ധങ്ങളും നഷ്ടപ്പെട്ട ആളാണ്‌ ഒരു പുതുവിശ്വാസി. അങ്ങനെ യാണെങ്കില്‍ പോലും -ദുഃഖകരമെന്നു പറയാം, പരിമിതമായ എണ്ണം കേസുകളില്‍ സംഭവിച്ചേക്കാവുന്നതുപോലെ -അവരുടെ കുടുംബം, പഴയ മിത്രങ്ങള്‍ എന്നിവരുമായി അവര്‍ ബന്ധം സൂക്ഷിക്കുന്നുണ്ടാവാം. തങ്ങളുടെ ജോലിയിലോ വീട്ടിലോ കഴി യുന്നവരാകാം. ഏതു വിധത്തിലാണെങ്കിലും അവരുടെ പുതിയ ജീവിതരീതിക്ക്‌ പഴയതുമായി യാതൊരു ബന്ധവുമുണ്ടായിരി ക്കുകയില്ല. മുകളില്‍ കുറിച്ചതുപോലെ ഇത്‌ സങ്കടം തോന്നുന്നതി ലേക്കും നഷ്ടബോധത്തിലേക്കും നയിച്ചേക്കാം. പക്ഷേ എല്ലാം ഉപേക്ഷിക്കേണ്ട ആവശ്യമൊന്നുമില്ല. പഴയകാലത്തെ പാശ്ചാത്യ മിഷണറിമാര്‍ സംസ്കാരത്തെയും മതത്തെയും തമ്മില്‍ കൂട്ടി ക്കുഴയ്ക്കുന്ന ഒരു പ്രവണത കാട്ടിയിരുന്നു. അങ്ങനെ മതവുമായോ യേശുവിലുള്ള വിശ്വാസവുമായോ തീര്‍ത്തും ബന്ധമില്ലാത്ത പാശ്ചാതൃജീവിതത്തിന്റെ പല കെണികളെയും പുതുവിശ്വാസി കളോട്‌ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിശ്വാസകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധ പതിപ്പിക്കുന്നതോടൊപ്പം അനാവശ്യമായ മാറ്റങ്ങള്‍ ആവശ്യപ്പെടുകയോ പ്രോത്സാഹിപ്പി ക്കുകയോ ചെയ്യുന്നതിനെതിരെ നാം കരുതലോടെയിരിക്കണം. വളരാനും പക്വതയാര്‍ജിക്കാനും പുതുവിശ്വാസികളെ പഠിപ്പി ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പക്ഷേ സാംസ്കാരിക മായ വൈജാത്യങ്ങളെ സ്വീകരിച്ചുകൊണ്ടുവേണമിത്‌. അവര്‍ ജീവിച്ച രീതികളെല്ലാം സ്വഭാവത്തില്‍ മതപരമല്ല (തീര്‍ച്ചയായും നമ്മുടെ ജീവിതത്തിലും അങ്ങനെത്തന്നെ). അതുകൊണ്ട്‌ ബൈബിളു മായി ബന്ധപ്പെട്ട സമീപനവും സാംസ്കാരികമായ ആചാരവും തമ്മില്‍ നാം വേര്‍തിരിക്കേണ്ടതുണ്ട്‌.

www.Grace-and-Truth.net

Page last modified on February 26, 2024, at 03:21 PM | powered by PmWiki (pmwiki-2.3.3)