Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 102 (CONCLUSION (Understanding the Ummah of Islam))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍

ഉപസംഹാരം (ഇസ്ലാമിക ഉമ്മത്തിനെ മനസ്സിലാക്കല്‍)


വ്യക്തിയെ ക്കാള്‍ സംഘത്തിന്റെ പ്രാധാനൃത്തിനാണ്‌ ഇസ്‌ലാം ഈന്നല്‍ കൊടുക്കുന്നത്‌. മുസ്ലിംകളോട്‌ ഖുര്‍ആന്‍ പറയുന്നത്‌:

“നിങ്ങളെ നാം മധ്യമമായ ഒരു സമുദായമായി നിശ്ചയിച്ചിരി ക്കുന്നു, നിങ്ങള്‍ മനുഷ്യസമുദായത്തിനെതിരെ സാക്ഷികളാകാന്‍ വേണ്ടി” (ഖുര്‍ആന്‍ 2:143).

ഖുര്‍ആനിലും മുഹമ്മദിന്റെ എല്ലാ അധ്യാപനങ്ങളിലും കൂട ക്കൂടെ ഇത്‌ ഈന്നിയൂന്നി പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ മുസ്‌ലിംകള്‍ ഒരൊറ്റ സംഘത്തിലെ അംഗങ്ങളായി സ്വയം തിരി ച്ചറിയുന്നു. ഖുര്‍ആന്‍ അനുസരിച്ച്‌ ഈ സംഘത്തിന്‌ സമുദായം അഥവാ ഉമ്മഃ എന്നാണ്‌ പറയുക.

“നിങ്ങളുടെ ഈ സമുദായം ഒരേയൊരു സമുദായം (ആകുന്നു), ഞാനോ നിങ്ങളുടെ നാഥനും, അതിനാല്‍ എന്നെ ആരാധിക്കുക” (ഖുര്‍ആന്‍ 21:92).

പാശ്ചാത്യരാജ്യത്ത്‌ നാം ഒരു മുസ്‌ലിമിനെ കാണുന്നു. അദ്ദേഹം തന്റെ രാജ്യം വിട്ട ഒരിക്കലും എങ്ങോട്ടും പോയിട്ടില്ല. മറ്റൊരു ഭാഷയും അദ്ദേഹം സംസാരിക്കുന്നില്ല. എന്നിട്ടും ചൈനയി ലെയോ നൈജീരിയയിലെയോ മുസ്ലിംകളെക്കുറിച്ച്‌ തന്റെ ജനം എന്നാണ്‌ അദ്ദേഹം പറയുന്നത്‌. പരാമൃഷ്ട ഖുര്‍ആന്‍ സൂക്തം ഈ ഐകൃബോധത്തെ വിശദീകരിച്ചുതരും.

ഐകൃത്തിന്റെയും ഐകൃദാര്‍ഡ്യത്തിന്റെയും വളരെ പ്രശംസ നീയമായ ഒരു ഗുണമായിരിക്കാം ഇത്‌. പക്ഷേ ഇതിന്‌ അതിന്റെ പ്രതികൂലവശംകൂടിയുണ്ട്‌. ഒരു മുസ്‌ലിമിന്റെ അര്‍പ്പണബോധം എത്രയെങ്കിലുമാവട്ടെ, ഏതൊരു മുസ്‌ലിമിന്റെയും മനസ്സിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങുന്നത്‌ താഴെ കൊടുത്ത ഈ ഖുര്‍ആന്‍ വചനമാണ്‌:

“മനുഷ്യസമുദായത്തിനുവേണ്ടി എഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായമാണ്‌ നിങ്ങള്‍” (ഖൂര്‍ആന്‍ 3:110).

തങ്ങള്‍ മുസ്ലിം ഉമ്മത്തിന്റെ (മുസ്ലിം സമുദായത്തിന്റെ?) ഭാഗമായി അവര്‍ സ്വയം കാണുന്നു. ആദ്യമായും സര്‍വ കാര്യ ങ്ങളെക്കാളും സുപപധാനമായും അവര്‍ കാണുന്നത്‌ മുസ്ലിം ഉമ്മ ത്താണ്‌. ദേശീയ സ്വത്വത്തിനൊക്കെ രണ്ടാമത്തെ പ്രാധാന്യമേ അവര്‍ നല്‍കൂ. അതുകൊണ്ടാണ്‌ സമീപ വര്‍ഷങ്ങളില്‍ നൂറു കണക്കിനു പാശ്ചാത്യ മുസ്ലിംകളും ചിലപ്പോള്‍ ഇസ്ലാമിക മതം മാറിയ പാശ്ചാത്യരും തങ്ങളുടെ സ്വന്തം ജന്മരാജ്യത്തിനെതിരെ യുള്ള പോരാട്ടത്തില്‍ മറ്റു മുസ്‌ലിംകളോടൊപ്പം ചേരാന്‍ ലോക മെമ്പാടും പാതിവഴിയില്‍ സഞ്ചരിക്കുന്നത്‌ നാം കണ്ടത്‌. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ ഉമ്മത്തിനോടുള്ള കൂറാണ്‌ അവന്‌ പ്രഥമം. താന്‍ തന്റെ ഉമ്മത്തായി കരുതുന്ന തെന്തോ അതും തന്റെ മാതൃരാജ്യവും തമ്മില്‍ ഒരു സംഘര്‍ഷ മുണ്ടാവുകയാണെങ്കില്‍ തന്റെ ഉമ്മത്തിനോടായിരിക്കും അവന്റെ കൂറ്‌. എല്ലാ സംഘസ്വത്വവുംപോലെ വ്ൃക്തിസ്വാതന്ത്രരം ബലി കഴിക്കപ്പെടുകയാണിവിടെ. വ്യക്തി ചെയ്യുന്നത്‌ എന്തുതന്നെ യായാലും സംഘദര്‍പ്പണത്തിലൂടെ അത്‌ നോക്കിക്കാണണം. സംഘ താല്‍പര്യങ്ങളാണ്‌ പരമോന്നതം. സംഘത്തിന്റെ അജന്‍ഡയെ യാണ്‌ മുന്തിക്കേണ്ടത്‌. വൃക്തിസ്വാതന്ത്രയത്തിനുമേല്‍ വളരെ ശക്തമായ പരിമിതികള്‍ ഏതൊരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തും അല്ലെങ്കില്‍ ഭൂരിപക്ഷം മുസ്‌ലിംകളുള്ള ഏതൊരു സമൂഹത്തിലും നിങ്ങള്‍ കാണുന്നത്‌ ഇതുകൊണ്ടത്രേ. കാരണം സമുദായമാണ്‌, വൃക്തിയല്ല കണക്കിലെടുക്കപ്പെടുന്നത്‌. ആദ്യകാല ഇസ്‌ലാമില്‍ പോലും വ്യക്തികളെന്ന നിലയില്‍ മുഹമ്മദിന്റെ അനുയായി കള്‍ക്ക്‌ ഖുര്‍ആന്‍ തീരെ ഇല്ല എന്നു പറയാവുന്നിടത്തോളം വളരെ ക്കുറഞ്ഞ ശ്രദ്ധയേ നല്കിയിട്ടുള്ളു. ഒരു ലക്ഷത്തിലധികം സഖാക്കള്‍ മുഹമ്മദിന്‌ ഉണ്ടായിരുന്നു. പക്ഷേ ഖുര്‍ആനിലാകട്ടെ അവരില്‍ ഒരേ ഒരാളുടെ പേരു മാത്രമേ നാം കാണുന്നുള്ളു (33:37). മറ്റുള്ളവരെല്ലാം ഒരൊറ്റ സമുദായസംഘമായിട്ട്രേ കരുത പ്പെട്ടിരിക്കുന്നത്‌. അതുകൊണ്ട്‌ മുസ്‌ലിംകളുമായി നാം ഇടപഴകു മ്പോള്‍, സംസ്‌കാരം, ഭാഷ, ഭൂമിശാസ്ത്രസ്ഥാനം, രാജ്യം മുത ലായവയെയെല്ലാം അതിലംഘിക്കുന്ന ഒരു അസ്തിത്വമായിട്ടാണ്‌ ഇസ്ലാമിനെ മുസ്‌ലിംകള്‍ കാണുന്നതെന്ന്‌ നാം തിരിച്ചറിയേണ്ട താവശ്യമാണ്‌. ഈജിപ്തുകാരനായ ഒരു മുസ്‌ലിം വൃതൃസ്ത വന്‍കരയില്‍ പാര്‍ക്കുന്ന, ഭിന്നമായ ഭാഷ സംസാരിക്കുന്ന, താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടുമുട്ടിയിട്ടില്ലാത്ത ഒരു ഇന്‍ഡോനേഷ്യന്‍ മുസ്‌ലിമുമായുള്ള ബന്ധത്തെ കാണുന്നത്‌ തന്റെ വീടിന്റെ തൊട്ടരികെ താമസിക്കുന്ന ഒരു അമുസ്ലിമു മായുള്ള ബന്ധത്തെക്കാള്‍ പ്രധാനമായാണ്‌. ഇസ്ലാമിലെ വളരെ പ്രധാനമായ ഒരു സങ്കല്പമാണിത്‌. എത്രത്തോളം പ്രധാന മാണെന്നു ചോദിച്ചാല്‍, ഇസ്ലാമിക പഠനങ്ങളിലെ (Islamic studies) ഒരു ഭാഗം ആകപ്പാടെ “അല്‍ വലാ വല്‍ ബറാ” (കൂറും ബാധ്യതാ നിരാകരണവും' എന്നാണ്‌ പദാനൂപദമായി ഇതിനര്‍ഥം) എന്ന പേരില്‍ ഈ വിഷയത്തിനായി നീക്കിവച്ചിരിക്കുകയാണ്‌.

അതുകൊണ്ട്‌ യേശുവിനെ പിന്തുടരുന്നതിന്‌ മുസ്ലിംകളോട്‌ നമ്മള്‍ ആവശ്യപ്പെടുന്ന വില നാം തിരിച്ചറിയുകതന്നെ വേണം. ബാഹ്യപീഡനത്തിന്റെ ശക്തമായ സാധ്യത മാതമല്ല, തങ്ങള്‍ക്ക്‌ ഏറ്റവും അടുത്തുള്ള വര്‍ക്കെതിരെ അവര്‍ കുടുംബപരവും സാംസ്‌കാരികവും വംശീയവുമായ ദ്രോഹവും തങ്ങളുടെ സ്വത്വാസ്തിത്വധാരണയില്‍ സമ്പൂര്‍ണ മാറ്റവും വരുത്തിത്തീര്‍ക്കു ന്നുവെന്ന ആന്തരിക വികാരവും അവര്‍ അഭിമുഖീകരിക്കുന്നു. ജീവിതകാലം മൂഴുവന്‍ തങ്ങളോട്‌ പറഞ്ഞുകേട്ടതിതാണ്‌:

“നിങ്ങളുടെ മിത്രം അല്ലാഹുവല്ലാതെ മറ്റാരുമല്ല (അതിനാല്‍?) അവന്റെ ദൂതനും വിശ്വസിച്ചവരും - പ്രാര്‍ഥന നിലനിര്‍ത്തുന്ന വരും സകാത്ത്‌ കൊടുക്കുന്നവരും (ആരാധനയില്‍) കുനിയുന്ന വരും. ആരാണോ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിശ്വസിച്ചവരുടെയും മിത്രമാകുന്നത്‌ -തീര്‍ച്ചയായും, അല്ലാഹു വിന്റെ പാര്‍ട്ടി - അവരാണ്‌ വിജയികള്‍” (ഖുര്‍ആന്‍ 5:55,56).

ഖുര്‍ആനിന്റെ ലെന്‍സിലൂടെയാണ്‌ ലോകം മുഴുവന്‍ അവര്‍ നോക്കിക്കാണുന്നത്‌. അമുസ്‌ലിംകളുമായി അടുത്ത ബന്ധങ്ങള്‍ വികസിപ്പിക്കുന്നത്‌ പാപമായി അവര്‍ കരുതുകയും ചെയ്യുന്നു. ഖൂര്‍ആന്‍ പറയുന്നത്‌;

“യഹൂദന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ മിത്രങ്ങ ളാക്കിവയ്ക്കരുത്. അവര്‍ (വാസ്തവത്തില്‍) പരസ്പരമിത്രങ്ങ ളാകുന്നു. നിങ്ങള്‍ക്കിടയില്‍ ആരാണോ അവരുടെ മിത്രമാകുന്നത്‌ - അപ്പോള്‍ തീര്‍ച്ചയായും അവന്‍ അവരില്‍പ്പെട്ട (ഒരാള്‍) തന്നെ. അല്ലാഹു തീര്‍ച്ചയായും അധര്‍മകാരികളെ നേര്‍വഴിയിലാക്കുന്ന തല്ല” (ഖുര്‍ആന്‍ 5:51).

അപ്പോള്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം യേശുവെ പിന്തുടരാനുള്ള ചുവടുവയ്പ്‌ നമുക്ക്‌ സങ്കല്‍പിക്കാനാവുന്നതി ലേറെ കഠിനകഠോരമാണ്‌. വ്യക്തിപരമായി എന്തും ബലികഴി ക്കുന്നതിലേറെ വിലപ്പെട്ടതാണ്‌ ഈ ലോകത്തും പരലോകത്തും യേശുവിനോടൊത്തുള്ള ജീവിതം എന്നത്‌ തീര്‍ച്ചയായും സുവാര്‍ത്തതന്നെ. അവനാണ്‌ ഏക രക്ഷാമാര്‍ഗം, നമുക്കുള്ള ഏറ്റവും വലിയ നേട്ടം, ആന്തരികവും ബാഹീകവുമായ സമാധാനം നമുക്കേകുന്നവന്‍, മനുഷ്യന്റെ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന ഒരേ ഒരാള്‍, അതായത്‌ ദൈവവുമായി നമ്മെ നിരപ്പിച്ച്‌ നമ്മെ നീതീകരിക്കാന്‍ കഴിയുന്ന ഒരേ ഒരാള്‍. അത്തെത കഠിനമാണെ ങ്കിലും കാര്യമാക്കേണ്ട, നമ്മുടെ യാതന ദൈവത്തിന്റെ പ്രവൃത്തി യാകയാല്‍ അത്‌ എളുപ്പമായിത്തീരും (ഫിലിപ്പിയർ 1:29). അതി നാല്‍ ഈ പുസ്തകത്തിന്റെ ആരംഭത്തില്‍ ചുരുക്കി വിവരിച്ചതു പോലെ, അതു നമ്മുടെ കര്‍ത്തവ്യം മാതമല്ല, കര്‍ത്താവിനുവേണ്ടി ജനങ്ങളിലേക്ക്‌ എത്തിച്ചേരാന്‍ കര്‍ത്താവിനാല്‍ ഉപയോഗിക്ക പ്പെടാനുള്ള നമ്മുടെ അതിമഹത്തായ സവിശേഷ സൗഭാഗ്യവും ആനന്ദവുമാണ്‌.

www.Grace-and-Truth.net

Page last modified on February 26, 2024, at 03:38 PM | powered by PmWiki (pmwiki-2.3.3)