Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 011 (The Meccan Years)
This page in: -- Arabic? -- Bengali -- Cebuano -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba
Previous Chapter -- Next Chapter 17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 2: മുഹമ്മദിന്റെ ജീവിതം
2.3. മക്കയില്‍ ജീവിച്ച വര്ഷങ്ങള്ഈ ആദ്യകാലത്ത് ഇസ്‌ലാമിന്റെ സുപ്രധാന സന്ദേശം അല്ലാഹു വിനെ ഭയപ്പെടലും നന്മചെയ്യുലുമായിരുന്നു. വൃതിരിക്തമായും ഇസ്ലാമികമായിട്ടുള്ള തത്ത്വങ്ങളൊന്നും ഇക്കാലത്ത് ഉണ്ടായി രുന്നില്ല. വാസ്തവത്തില്‍ മുഹമ്മദിന്റെ വിശ്വാസങ്ങള്‍ ആ പ്രദേശത്തെ യഹൂദ-ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി വൃത്യാസ മൊന്നും ഉണ്ടായിരുന്നില്ല. അമുസ്‌ലിംകളുടെ നേര്‍ക്ക് അനുകൂല സമീപനങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ലെങ്കിലും അവ രോട് അദ്ദേഹത്തിന് വെറുപ്പൊന്നും ഉണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ തമ്മിലുള്ള സമത്വം അദ്ദേഹം പ്രബോധിപ്പിച്ചു (നന്നെ ചുരുങ്ങി യത് ആണുങ്ങള്‍ തമ്മില്‍). എന്നിരുന്നാലും ഈ സന്ദേശമൊന്നും തന്നെ മക്കയിലെ സമൂഹത്തിന് പഥ്യമായില്ല. പ്രഥമ കാരണം മക്കയിലെ ഗോത്രങ്ങള്‍ മുഴുക്കെ സമ്പന്നരും ശക്തരുമായിരുന്നു. താഴ്ന്ന വിഭാഗം ആളുകളുമായി (അടിമകളും സന്ദര്‍ശകരായ വ്യാപാരികളും അത്തരം ആളും ഉള്‍പ്പെടെ) തങ്ങളെ സമത്വ പ്പെടുത്തുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. മക്കയിലേക്ക് തീര്‍ഥയാത്ര ചെയ്ത് വരുന്നവരില്‍നിന്ന് നല്ല ലാഭം അവര്‍ ഉണ്ടാക്കിയിരുന്നുവെന്നതാണ് രണ്ടാമത്തെ ഹേതു. പക്ഷേ തന്റെ സന്ദേശത്തിന് സ്വീകാര്യത ലഭിച്ചില്ലെങ്കിലും തന്റെ പിതൃവ്യന്റെ സ്വാധീനം മൂലം വംശത്തിന്റെ സംരക്ഷണം മുഹമ്മദിന് ലഭിച്ചിരുന്നു. അതിനാല്‍ മുഹമ്മദ് സമാധാനത്തോടെ മക്കയില്‍ ജീവിച്ചു. തന്റെ മതത്തിലേക്ക് കുറച്ച് അനുയായികളെ അദ്ദേഹം സ്വരുക്കൂട്ടി (അവര്‍ പ്രധാനമായും അടിമകളോ പാവ പ്പെട്ട അറബികളോ ആയിരുന്നു. സമ്പന്നഗോത്രങ്ങളിരുനിന്നും കുറച്ചു പേരെ കിട്ടി). |