Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 012 (Mohammed’s move to Madina and the establishment of Islam as a military force)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 2: മുഹമ്മദിന്റെ ജീവിതം

2.4. മുഹമ്മദ്‌ മദീനയിലേക്ക്‌ നീങ്ങുന്നതും ഒരു സൈനിക ശക്തിയായി ഇസ്ലാംമതത്തിന്റെ സ്ഥാപനവും


ഗ്രബിയേല്‍ മാലാഖയെ കാണുന്നതായി മുഹമ്മദ്‌ റിപ്പോര്‍ട്ട്‌ ചെയ്ത്‌ പതിമൂന്ന്‌ കൊല്ലം കഴിഞ്ഞപ്പോള്‍ ഖദീജ മരിച്ചു. അവ രുടെ ജീവിതകാലത്ത്‌ മൂഹമ്മദ്‌ രണ്ടാം ഭാര്യയെ സ്വീകരിച്ചിരു ന്നില്ല. ഖദീജ മരിച്ച ഉടനെ സൌദ എന്ന വിധവയെ അദ്ദേഹം വിവാഹം ചെയ്തു. അവളുമായി വിവാഹം നിലനില്‍ക്കവെ ത്തന്നെ ആയിശ എന്ന കൊച്ചു ബാലികയെയും അദ്ദേഹം കല്യാണം കഴിച്ചു.

ഖദീജയുടെ നിര്യാണശേഷം സമൂലമായി മാറ്റംവരുത്തിയ ഏകകാര്യമല്ല ഇത്‌. അതിനു തൊട്ടുശേഷം മുഹമ്മദിന്റെ പിതൃ വ്യന്‍ മരിച്ചു. അദ്ദേഹം മരിച്ചതോടെ തനിക്കു ലഭിച്ചിരുന്ന സംര ക്ഷണം മുഹമ്മദിന്‌ നഷ്ടമായി. തന്റെ വംശത്തില്‍ അവശേഷി ക്കുന്നവരെല്ലാം പാഗനുകളായി തുടര്‍ന്നു. അവരും മുഹമ്മദും തമ്മില്‍ മ്മൈതിയുണ്ടായിരുന്നില്ല. തത്ഫലമായി തന്റെ ഭാര്യമാ രെയും എഴുപത്‌ അനുയായികളെയും കൂട്ടി മക്ക വിട്ട്‌ മദീനയി ലേക്ക്‌ നീങ്ങി. മര്‍ദനത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടിയായി രുന്നു അത്‌. മദീനയില്‍ അദ്ദേഹം കൂടുതല്‍ ഭാര്യമാരെ വിവാഹം ചെയ്തുകൊണ്ടിരുന്നു. ഭാര്യമാരുടെ എണ്ണം അങ്ങനെ പതി നൊന്നും പതിനഞ്ചുമൊക്കെയായി, (സ്രോതസ്സിനെ ആശ്രയിച്ചു കൊണ്ട) ഒരേ സമയം തന്നെ. ചിലരെ അദ്ദേഹം വിവാഹമോചനം ചെയ്തു. അങ്ങനെ മൊത്തത്തില്‍ പതിനഞ്ചിനും ഇരുപത്തഞ്ചിനു മിടയില്‍ ഭാര്യമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു.

എന്തുകൊണ്ടാണ്‌ മുഹമ്മദ്‌ മദീനയെ തന്റെ ലക്ഷ്യസ്ഥാന മായി തിരഞ്ഞെടുത്തത്‌? നേരത്തെ സുചിപ്പിച്ചതുപോലെ മുഹ മ്മദിന്റെ അമ്മയുടെ ബന്ധുക്കളെല്ലാം മദീനയിലെ പൗരന്മാരായി രുന്നു. മുഹമ്മദ്‌ സാങ്കേതികമായി അവരുടെ വംശത്തില്‍പ്പെട്ടവ നായി കണക്കാക്കപ്പെട്ടിരുന്നില്ലെങ്കിലും (പ്രാദേശിക സമൂഹം കര്‍ശനമായും പിതൃദായാത്മകമായിരുന്നതിനാല്‍) തന്റെ പുതിയ രാജ്യത്ത്‌ അവര്‍ അദ്ദേഹത്തിന്‌ കുറച്ചൊക്കെ സംരക്ഷണം കൊടു ത്തിരുന്നു. തന്നെ പ്രവാചകനായി അംഗീകരിച്ച അറബ്‌ ഗോത്ര ങ്ങളും ആ നഗരത്തിലുണ്ടായിരുന്നു (എല്ലാവരും യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പുതിയ മതത്തിലേക്ക്‌ മാറിയവരായിരുന്നില്ലെ ങ്കിലും). മദീനയിലേക്ക്‌ നീങ്ങുന്നതിനു മുമ്പുതന്നെ കുറച്ച്‌ കരു ത്തുള്ള ഒരു നേതാവായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. മദീനയില്‍ പരസ്പരം ബദ്ധവൈരികളായി കഴിഞ്ഞിരുന്ന രണ്ടു ഗോത്രങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിന്‌ മധ്യസ്ഥം വഹി ക്കാന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബനൂ ഖ്രസജ്‌, ബനു ഓസ്‌ എന്നിവയായിരുന്നു ആ ഗോത്രങ്ങള്‍. അവരെ അദ്ദേഹം ഒന്നിപ്പിക്കേണ്ട താമസം അവര്‍ വഴക്കു തീര്‍ത്ത്‌ പരസ്പരം മിര്രങ്ങളായി മാറുകയും പൊതുമതത്തില്‍ തങ്ങളുടെ ഭക്തിബന്ധം പ്രഖ്യാപിക്കുകയും ചെയ്തു. അവര്‍ അന്‍സാര്‍ അഥവാ “മുഹമ്മദിന്റെ സഹായികള്‍” എന്ന പേരിലാണ്‌ അറിയ പ്പെട്ടത്‌.

മദീനയുടെ സാമുഹിക ഘടന വിചിത്രമായിരുന്നു. ബനു ഖ്രസജ്‌, ബനു ഓസ്‌ എന്നിങ്ങനെ രണ്ട്‌ വലിയ അറബ്‌ ഗോത്ര ങ്ങള്‍ അവിടെയുണ്ടായിരുന്നു. ബനു ഖുറൈസ, ബനു ഖയ്നുഖാ, ബനുന്നദീര്‍ എന്നിങ്ങനെ ഏതാനും യഹൂദഗോത്രങ്ങളും മദീന യിലുണ്ടായിരുന്നു. ഈ യഹൂദഗോത്രങ്ങള്‍ ഏതാനും നൂറ്റാണ്ടു കള്‍ക്കുമുമ്പ്‌ ലെവന്തില്‍നിന്നും കുടിയേറിയതായിരുന്നു. പ്രധാ നമായും വ്യാപാരത്തിലോ ആഭരണനിര്‍മാണത്തിലോ തൊഴിലി ലേര്‍പ്പെട്ട്‌ ജീവിച്ച അവര്‍ അവിടെ അറേബ്യയില്‍ അധിവാസം ഭദ്രമാക്കിയിരുന്നു.

മദീനയിലേക്കുള്ള പലായനം സ്ഥലപരമായി മാത്രമല്ല അദ്ദേഹ ത്തിന്റെ അധ്യാപനത്തില്‍ത്തന്നെ വന്‍മാറ്റമാണ്‌ അടയാളപ്പെടു ത്തിയത്‌. ഈ നീക്കം വളരെ സുപ്രധാനമായിരുന്നു. എത്രത്തോള മെന്നാല്‍ ഇസ്ലാമിക കലണ്ടറിന്റെ ആരംഭബിന്ദുവായി അത്‌ കണക്കാക്കപ്പെട്ടു (പലായനം എന്നര്‍ഥമുള്ള ഹിജ്റ എന്ന പേരില്‍ “ഹിജ്റ കലണ്ടര്‍' എന്നാണ്‌ ഈ കലണ്ടറിനു പേരുവച്ചത്‌). അദ്ദേഹ ത്തിന്റെ കൂടെ പലായനം ചെയ്തവര്‍ “മുഹാജിറൂൻ” (പലായനം ചെയ്തവര്‍) എന്ന പേരിലും അറിയപ്പെട്ടു. മക്കയില്‍ അവര്‍ സഹിച്ചുതായി പറയപ്പെടുന്ന ദുരിതങ്ങളുടെയും മര്‍ദനത്തിന്റെയും അംഗീകാരമെന്ന നിലയില്‍ മുസ്ലിംകള്‍ക്കിടയില്‍ ഇന്നും അത്യ ന്നത സ്ഥാനമാണ്‌ അവര്‍ക്ക്‌ വകവച്ചു നല്കുന്നത്‌.

മുഹമ്മദ്‌ മക്ക വിട്ടതോടെ താന്‍ പ്രബോധനം ചെയ്യാറുണ്ടാ യിരുന്ന സമാധാനസ്നേഹിയായ മതം അവസാനിച്ചു. അദ്ദേഹ ത്തിന്റെ പഠിപ്പിക്കലുകൾ അതോടെ തികച്ചും വൃത്യസ്തമായ ഒരു സ്വരം സ്വീകരിച്ചു. ഖുര്‍ആന്‍ പിന്നീട്‌ കുറെക്കാലം കഴി ഞ്ഞാണ്‌ ക്രോഡീകരിക്കപ്പെട്ടതെങ്കിലും രണ്ട്‌ കാലഘട്ടങ്ങളി ലെയും മുഹമ്മദിന്റെ അധ്യാപനങ്ങളുടെ രേഖകള്‍ അതുള്‍ക്കൊ ള്ളുന്നുണ്ട്‌. മക്കന്‍ സൂറകള്‍ (അധ്യായങ്ങള്‍) എന്നറിയപ്പെടു ന്നവയും മദീന സൂറകള്‍ എന്നറിയപ്പെടുന്നവയും തമ്മില്‍ വൃക്ത മായ അന്തരമുണ്ട്‌. മദീന സൂറകള്‍ ഒരു യുദ്ധ മാമ്പല്‍ പോലെ യാണ്‌ വായിച്ചുപോകാവുന്നത്‌. ഒരു ആത്മീയ പ്രബോധകനില്‍ നിന്നും നിഷ്ഠൂരനായ ഒരു പട്ടാളത്തലവനായി മുഹമ്മദ്‌ മാറിയ താണ്‌ അതിനു കാരണം.

ഹിജ്റയ്ക്കു തൊട്ടുമുമ്പ്‌ മദീനയില്‍ ഒരു വരള്‍ച്ചയുണ്ടായി രുന്നു. വളര്‍ന്നുവരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റാന്‍ ആ നാടിന്‌ ഇനിമേല്‍ കഴിയില്ലെന്ന അവസ്ഥ സംജാതമായി. അതിന്റെ ഫല മായി മുഹമ്മദ്‌ അവിടെ എത്തി തനിക്കും തന്റെ അനുയായി കള്‍ക്കും വേണ്ടുവോളം ഭക്ഷണമില്ലെന്നു കണ്ടപ്പോള്‍ (അല്ലെ ങ്കില്‍ വാസ്തവത്തില്‍ അവിടെ അതിനകം ഉണ്ടായിരുന്ന ഗോത്ര ങ്ങളില്‍ ഏതൊന്നിനും) താന്‍ അവിടെ അധിവാസമുറപ്പിച്ചശേഷം മക്കയിലേക്കും മക്കയില്‍നിന്നും യാത്രചെയ്യുന്ന ഖുറൈശ്‌ കച്ച വടസംഘങ്ങളെ ആക്രമിച്ച്‌ കൊള്ളയടിക്കാനുള്ള വിഫല്രരമ ങ്ങള്‍ നടത്തി. അങ്ങനെ 624 മാര്‍ച്ച്‌ മാസത്തില്‍ (ഹിജ്റയ്ക്ക്‌ ശേഷമുള്ള രണ്ടാമത്തെ വര്‍ഷത്തില്‍) അബു സുഫ്‌യാന്റെ നേതൃത്വ ത്തിലുള്ള ഒരു കച്ചവടസംഘത്തെ കൊള്ളചെയ്യാന്‍ പദ്ധതിയിട്ടു. മുഹമ്മദിന്റെ അച്ഛന്‍ ഉള്‍ക്കൊള്ളുന്ന മക്കയിലെ ഖുറൈള്‍ ഗോത്ര ത്തിന്റെ നേതാക്കളിലൊരാളായിരുന്നു ഈ അബൂ സുഫ്യാന്‍ ഇബ്നു ഹര്‍ബ്‌. അദ്ദേഹം സിറിയയില്‍നിന്നും വരുന്നുണ്ടായി രുന്നു. തന്റെ ചാരന്മാരില്‍നിന്നും മുഹമ്മദിന്റെ ആ പദ്ധതി അബൂ സുഫ്യാന്‍ അറിഞ്ഞു. അങ്ങനെ അദ്ദേഹം സഹായം ആവശ്യ പ്പെട്ട്‌ മക്കയിലേക്ക്‌ സന്ദേശമയച്ചു. ആയിരം സേനാനികളെ ഖുറൈശികള്‍ അദ്ദേഹത്തിനുവേണ്ടി അയച്ചുകൊടുത്തു. അബു സുഫ്യാന്‍ ഇബ്നു ഹര്‍ബ്‌ റൂട്ട്‌മാറ്റിയിരുന്നു. അങ്ങനെ ഒളിയാ ര്രമണത്തില്‍നിന്ന്‌ രക്ഷ്പ്രാപിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. എന്നിരുന്നാലും മുഹമ്മദിനെതിരെ ഏതായാലും പട നയിക്കാ മെന്ന്‌ മക്കക്കാര്‍ തീരുമാനിച്ചു. ഇരുസൈന്യങ്ങളും ബദ്റിലെ (മദീനയുടെ 70 മൈല്‍ തെക്കുപടിഞ്ഞാറ്‌) കിണറ്റിനരികെവച്ചാണ്‌ സന്ധിച്ചത്‌. ഖുറൈള്‍ സൈന്യം മുസ്ലിം സൈനൃത്തിന്റെ മൂന്നു മടങ്ങ്‌ വലിപ്പം കൂടുതലുണ്ടായിരുന്നു. എന്നിട്ടും മുസ്‌ലിംകളാണ്‌ വിജയം നേടിയത്‌. കിണര്‍ എന്ന ജലസ്രോതസ്സിന്റെ നിയ്രന്രണം അവര്‍ക്ക്‌ ഏറ്റെടുക്കാന്‍ സാധിച്ചതാണ്‌ യുദ്ധവിജയത്തിനു പിന്നിലെ ഹേതു.

തങ്ങളുടെ പ്രഥമ സായുധസമരത്തിലെ ഈ വിജയം പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്റെ കാര്യത്തില്‍ പല മാറ്റങ്ങളും വരു ത്തുകയുണ്ടായി. തങ്ങളെക്കാള്‍ വളരെ വലിയ സൈന്യം വന്നാലും അവരോട്‌ പൊരുതി ജയിക്കാനുള്ള സാധൃത മുസ്ലിംകള്‍ കണ്ടു. മെക്കയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കു മെതിരെ ഒരു യുദ്ധാക്രമണം തുടങ്ങിയാലും ജയിക്കാനുള്ള സാധ്ൃതപോലും അവര്‍ കണ്ടു. അതിനാല്‍ ബദ്ര്‍ യുദ്ധാനന്തരം ഭക്ഷണം എന്ന പ്രായോഗികാവശ്യപൂരണാര്‍ഥമല്ല, മറിച്ച്‌ മുഹ മ്മദിനെ വാക്കുകള്‍കൊണ്ട്‌ എതിര്‍ക്കുന്ന വിമര്‍ശകരെ നേരിടാന്‍ ചെറിയ ചെറിയ യുദ്ധനീക്കങ്ങള്‍ മുസ്ലിംകള്‍ നടത്തി (മുമ്പ്‌ അവര്‍ കച്ചവടസംഘങ്ങളെ നേരിട്ടതിനു പിന്നില്‍ വയറ്റുപ്പിഴപ്പാ യിരുന്നു പ്രേരകശക്തി). പക്ഷേ ഇവിടെ ബദ്ര്‍ യുദ്ധാനന്തരം ഇസ്ലാമികാധ്യാപനങ്ങളെ എതിര്‍ക്കുന്നവരെ നിശ്ശൂബ്ദരാക്കുക എന്ന ഉദ്ദേശ്യാര്‍ഥം മാ്രമാണ്‌ യുദ്ധനീക്കങ്ങള്‍ നടത്തിയത്‌.

അത്തരത്തിലുള്ള രണ്ട്‌ആക്രമണങ്ങള്‍ അബൂ അഫക്‌ എന്ന പുരുഷനും അസ്മ ബിന്‍ത്‌ മര്‍വാന്‍ എന്ന സ്ത്രീക്കും എതിരി ലായിരുന്നു. അബൂ അഫക്‌ അന്ധനായ ഒരു പ്രായം ചെന്ന മനുഷ്യ നായിരുന്നു. മുഹമ്മദിനും അദ്ദേഹത്തിന്റെ അക്രമോത്സുകമായ രീതികള്‍ക്കും അധിക്ഷേപമായി അദ്ദേഹം കവിതകള്‍ എഴുതി യിരുന്നു. മുഹമ്മദിന്‌ ഭഭാതികമായ നിലയില്‍ അദ്ദേഹം ഒരു തരത്തിലും ഭീഷണിയായിരുന്നില്ല. എന്നാല്‍ വിമര്‍ശനത്തോട്‌ മുഹമ്മദിന്‌ സഹിഷ്ണുത പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ അദ്ദേ ഹത്തെ മുഹമ്മദ്‌ കൊല്ലിക്കുകയാണുണ്ടായത്‌. അദ്ദേഹം കൊല ചെയ്യപ്പെട്ടത്‌ യുദ്ധത്തിന്‌ പ്രേരിപ്പിച്ചതുകൊണ്ടാണെന്നും അത ല്ലാതെ മുഹമ്മദിനെ വിമര്‍ശിച്ച്‌ കവിതകള്‍ രചിച്ചതിന്റെ പേരി ലല്ലെന്നും അവകാശപ്പെട്ട്‌ അദ്ദേഹത്തെ വധിച്ചതിനെ ന്യായീകരി ക്കാന്‍ ആധുനിക കാലത്തെ ചില ഇസ്‌ലാമിക ശ്രോതസ്സുകള്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ഇതിന്‌ യാതൊരു തെളിവുമില്ല. ഈ അവകാശവാദത്തെ ബലപ്പെടുത്തുന്ന തെളിവായി ഉദ്ധരിക്കാറു ള്ളത്‌ ഇബ്നു കസീര്‍ എന്ന ചരിത്രകാരന്റെ ഒരു അറബി ഉദ്ധരണി യാണ്‌. അബൂ അഫക്‌ 120 വയസ്സുള്ള കവിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കവിതയില്‍ യുദ്ധാഹ്വാനമില്ലെന്നുമുള്ള വസ്തുത മറച്ചുപിടിച്ച്‌ വന്‍തോതില്‍ തിരിമറി നടത്തിയാണ്‌ ഈ അറബി ഉദ്ധരണിയെ അവര്‍ തെളിവാക്കാറുള്ളത്‌. യുദ്ധത്തിന്‌ പ്രേരിപ്പിച്ചു വെന്ന അര്‍ഥത്തില്‍ ഇബ്നു കസീര്‍ ഉപയോഗിച്ച പദം “ഹര്‍രിദ്‌" എന്നാണ്‌. പോസിറ്റീവായ അര്‍ഥത്തിലാണ്‌ ഈ പദം ഉപയോഗി ക്കാറുള്ളത്‌. ഖുര്‍ആനില്‍ ആ ശബ്ദം 'പ്രോത്സാഹിപ്പിച്ചു”, “ഉണര്‍ത്തി”, “പ്രചോദിപ്പിച്ചു”, “പ്രേരണ നലകി” എന്നീ അര്‍ഥങ്ങ ളിലാണ്‌ പ്രയുക്ത മായിട്ടുള്ളത്‌. അതിനാല്‍ വൃതൃസ്തമായ അര്‍ഥം ഈ സന്ദര്‍ഭത്തില്‍ അതിനുണ്ടാവുമെന്ന്‌ കരുതാന്‍ ന്യായ മില്ല. ഒരു എതിര്‍വാദത്തിന്‌ ഉത്തരം നല്‍കുമ്പോള്‍ നിങ്ങളുടെ വാദത്തിനെതിരായ തെളിവ്‌ തെറ്റായ പരിഭാഷ വഴിയോ എതിരാളി യുടെ തെളിവ്‌ യഥാര്‍ഥത്തില്‍ നീക്കിക്കളഞ്ഞോ മറുപടി നല്കേണ്ടി വരികയാണെങ്കില്‍ അത്‌ ഒരു ആക്ഷേപത്തിന്‌ മറുപടി നല്കേണ്ട ഉചിതവും ന്യായമായതും ബലവത്തായതുമായ രീതിയല്ല. വൈയ ക്തികത കണക്കിലെടുക്കാതെ സാര്‍വജനീനമായ നിയമം അന്യായ മായി നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കുന്ന, ചെരിപ്പിനൊപ്പിച്ച്‌ കാല്‍ മുറിക്കുന്ന ഈ സമീപനം ഇസ്ലാമിക ക്ഷമാപണ സാധൂ കരണശാസ്ത്രത്തില്‍ സര്‍വസാധാരണമാണ്‌. അഭിലഷിക്കപ്പെ ടുന്ന ഫലം ബലം പ്രയോഗിച്ച്‌ ഉണ്ടാക്കിയെടുക്കാന്‍ ഏകപക്ഷീയ മായ ഒരു മാനദണ്ഡം ഉപയോഗിക്കുകയാണ്‌ ഇവിടെ ഇവര്‍ ചെയ്യുന്നത്‌.

ഈ കൊലപാതകത്തിന്റെ വാര്‍ത്ത പരന്നപ്പോള്‍ ഈ കൃത്യ ത്തെയും മുഹമ്മദിന്റെ അനുയായികളെയും അധിക്ഷേപിച്ച്‌ അസ്മ ബിന്‍ത്‌ മര്‍വാന്‍ എന്നു പേരായ ഒരു വനിത ഒരു കവിത എഴുതി. ഇതിനെക്കുറിച്ച്‌ മുഹമ്മദ്‌ കേട്ടപ്പോള്‍ “ബിന്‍ത്‌ മര്‍വാനെ എനിക്ക്‌ ആര്‍ ഇല്ലാതാക്കിത്തരും” എന്നു തന്റെ അനുയായിക ളോട്‌ ചോദിച്ചു. ആ അനുയായികളിലൊരാള്‍ അസ്മയുടെതന്നെ ഗോത്രത്തിലെ ഒരംഗമായിരുന്നു. അന്ന്‌ രാത്രിക്കു രാത്രി തന്നെ അയാള്‍ അസ്മയെ കൊന്ന്‌ പിറ്റേന്ന്‌ മുഹമ്മദിനെ ചെന്നു കണ്ട്‌ ഈ കൊലപാതകവാര്‍ത്ത അദ്ദേഹത്തെ അറിയിച്ചു. അവളുടെ വധത്തെച്ചൊല്ലി രണ്ട്‌ ആടുകള്‍ തമ്മില്‍ തലതല്ലുകയില്ലല്ലോ എന്നു പറഞ്ഞ്‌ അദ്ദേഹത്തിന്റെ കൃത്യങ്ങളെ പ്രശംസിക്കുകയാണ്‌ മുഹമ്മദ്‌ ചെയ്തത്‌. അപ്പോള്‍ ഇതായിരുന്നു മുഹമ്മദിന്റെ രീതി. അബൂ അഫക്കിനെപ്പോലെ അസ്മ ബിന്‍ത്‌ മര്‍വാനും ഒരു യോദ്ധാവോ പോരാളിയോ ആയിരുന്നില്ല. മറിച്ച്‌ അവര്‍ കേവലമൊരു വിമര്‍ശക മാത്രമായിരുന്നു. എന്നിട്ടും അവര്‍ ഉറങ്ങിക്കിടക്കവെ അദ്ദേഹം അവരെ കൊലചെയ്യിച്ചു.

അസ്മ ബിന്‍ത്‌ മര്‍വാന്റെ വധം മുഹമ്മദിന്റെ നേതൃത്വത്തിന്‌ ഒരു വഴിത്തിരിവ്‌ അടയാളപ്പെടുത്തി. അവരുടെ ഗോത്രത്തില്‍പ്പെട്ട മുമ്പ്‌ വിശ്വസിച്ചിരുന്നവര്‍ വിശ്വാസം രഹസ്യമാക്കിവച്ചവരായി രുന്നു. അസ്മയുടെ വധത്തിനുശേഷം തങ്ങള്‍ മുസ്ലിംകളാ ണെന്ന്‌ തുറന്നുപറഞ്ഞ്‌ അവരെല്ലാം രംഗത്തെത്തി. അവരുടെ ഗോത്രമൊന്നടങ്കം “ഇസ്ലാമിന്റെ ശക്തി കണ്ട്‌” അവരുടെ അണി യില്‍ ചേര്‍ന്നുവെന്നാണ്‌ ചരിത്രകാരനായ ഇബ്നു ഹിശാം രേഖ പ്പെടുത്തിവച്ചത്‌ (താല്പര്യം മൂലമോ ഭയം നിമിത്തമോയെന്ന്‌ നമു ക്കറിഞ്ഞുകൂടെങ്കിലും).

തന്റെ എതിരാളികള്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ മുഹ മ്മദ്‌ തുടരവെ മദീനയിലെ യഹുദഗോത്രങ്ങളിലൊന്നിലേക്ക്‌ അദ്ദേഹം തന്റെ ശ്രദ്ധ തിരിച്ചു. ബനൂ ഖയ്നുഖാ ഗോത്രം. യഹൂ ദര്‍ക്കെതിരായ ഈ ആക്രമണത്തിനു പിന്നിലെ യഥാര്‍ഥ കാരണ മെന്തെന്ന കാരൃത്തില്‍ മുസ്‌ലിം ചരിര്രകാരന്മാര്‍ പരസ്പരം യോജിക്കുന്നില്ല. ഒന്നോ അതിലധികമോ യഹുദയുവാക്കള്‍ ഒരു മുസ്ലിം സ്ത്രീയെ ഭയപ്പെടുത്തിയെന്നാണ്‌ ചില വിവരണങ്ങ ളില്‍ പറയുന്നത്‌. ഖുറൈശികളെ തോല്‍പിച്ചുവെന്ന്‌ കരുതി ഞങ്ങ ളോട്‌ പൊരുതി ജയിക്കാമെന്ന്‌ വിചാരിക്കേണ്ട എന്ന്‌ പറഞ്ഞ്‌ യഹുദഗോത്രം മുഹമ്മദിനെ വെല്ലുവിളിച്ചതാണ്‌ യഥാര്‍ഥ കാരണ മെന്നാണ്‌ മറ്റുള്ളവര്‍ പറയുന്നത്‌ (ശഫീഉര്‍റഹ്മാ‌ന്‍ അല്‍ മുബാറകിയുടെ “ദ സീല്‍ഡ്‌ നെക്റ്റര്‍" എന്ന പുസ്തകം). ആ ഗോത്രത്തിലെ മുഴുവന്‍ അംഗങ്ങളെയും വകവരുത്താന്‍ തുടക്ക ത്തില്‍ മുഹമ്മദ്‌ ആഗ്രഹിച്ചിരുന്നു. അവസാനം മദീനയിലെ പ്രധാനി കളിലൊരാള്‍ (അബ്ദുല്ലാഹ്‌ ഇബിന്‍ ഉബയ്യ്‌ ഇബിന്‍ സലുൂല്‍) പ്രസ്തുത ഗോത്രത്തെ ഒന്നടങ്കം മദീനയില്‍നിന്ന്‌ ബഹിഷ്കരി ക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അവരുടെ സ്വത്തുവകകളെല്ലാം മുഹമ്മദ്‌ കണ്ടുകെട്ടി. എന്നിട്ടത്‌ തന്റെ അനുയായികള്‍ക്കിടയില്‍ വീതിച്ചു. യുദ്ധമുതലിന്റെ അഞ്ചിലൊന്ന്‌ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

625 മാര്‍ച്ച്‌ മാസം വരെ ചെറിയ ചെറിയ യുദ്ധനീക്കങ്ങള്‍ മൂഹമ്മദ്‌ തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴാണ്‌ ഖുറൈശികള്‍ പ്രതികാരവുമായി പടനീക്കം നടത്തുന്നത്‌. അബൂ സുഫ്യാന്റെയും ഖാലിദ്‌ ബിന്‍ വലീദിന്റെയും അംറുബിനില്‍ ആസിന്റെയും (പരാ ജയത്തിനുശേഷം പിന്നീട്‌ മുസ്ലിമായി) നേതൃത്വത്തില്‍ മൂവാ യിരം പേരുടെ അംഗബലമുള്ള ഒരു സേനയുമായാണ്‌ അവര്‍ കടന്നു വന്നത്‌. മദീനയ്ക്ക്‌ വടക്ക്‌ ഉഹുദ്‌ പര്‍വതത്തിനു മുന്നിലുള്ള ഒരു താഴ്വരയില്‍ 62ടാാമാണ്ട്‌ മാര്‍ച്ച്‌ മാസം 23-ാം തീയതി ശനി യാഴ്ച യുദ്ധം നടന്നു. മക്കക്കാരുടെ കുതിരപ്പട്ടാളം 200 എണ്ണ മുണ്ടായിരുന്നു. മുസ്ലിംകളുടെ അശ്വസേനയാകട്ടെ വളരെ തുച്ഛം. 4:1 എന്ന അനുപാതത്തിലായിരുന്നു അത്‌. ഈ യുദ്ധം മുസ്ലിം കള്‍ക്ക്‌ ഒരു പരാജയമായിരുന്നുവെന്ന്‌ പൊതുവെ വിശ്ചസിക്ക പ്പെടുന്നു. ഖുര്‍ആന്‍ പോലും അത്‌ ഇപ്രകാരം അംഗീകരി ക്കുന്നുണ്ട്‌:

“രണ്ട്‌ സംഘങ്ങള്‍ (ഉഹുദില്‍) ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക്‌ ബാധിച്ച വിപത്ത്‌ അല്ലാഹുവിന്റെ അനുമതിയോടെ സംഭവിച്ചതായിരുന്നു. (സത്യ) വിശ്വാസികളെ അവന്‍ വ്യക്ത മാകുന്നതിനു വേണ്ടിയാണത്‌. കപടവിശ്വാസികള്‍ ആരെന്നു വൃക്തമാക്കുന്നതിനുവേണ്ടിയും. കാരണം അവരോട്‌ പറയപ്പെട്ടു; നിങ്ങള്‍ വരൂ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യു. അല്ലെ ങ്കില്‍ (നന്നെ ചുരുങ്ങിയത്‌) ചെറുത്തുനില്‍ക്കുകയെങ്കിലും ചെയ്യു. യൂദ്ധം (ഉണ്ടാകുമെന്ന്‌) ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നുവെന്ന്‌ അവര്‍ പറഞ്ഞു. അന്ന്‌ സതൃവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ കള്‍കൊണ്ട്‌ അവര്‍ പറയുന്നത്‌ അവരുടെ ഹൃദയങ്ങളില്‍ ഇല്ലാത്ത താണ്‌. അവര്‍ മറച്ചുവയ്ക്കുന്നതിനെ സംബന്ധിച്ച്‌ അല്ലാഹു ഏറ്റവും നന്നായി അറിയുന്നു. (വീട്ടില്‍) ഇരിക്കവെ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച്‌ അവര്‍ ഞങ്ങളെ അനുസരിച്ചിരുന്നു വെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ലെന്ന്‌ പറഞ്ഞവര്‍. പറയുക: എന്നാല്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങളില്‍നിന്നും നിങ്ങള്‍ മരണത്തെ തടഞ്ഞുനിര്‍ത്തൂ” (ഖുര്‍ആന്‍ 3:166-168).

യുദ്ധവേളയില്‍ മുഹമ്മദിന്‌ പരിക്കേല്‍ക്കുകയും അദ്ദേഹ ത്തിന്റെ പല്ലുകള്‍ പൊട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ അമ്മാ വന്‍ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്‌ വധിക്കപ്പെട്ടു. പരാജയ മടഞ്ഞെങ്കിലും ഉഹുദിലെ ത്ര്ത്രപ്രധാനമായ സ്ഥാനം തിരഞ്ഞെ ടുത്തുകൊണ്ട്‌ ഒരു സൈനികത്തലവനെന്ന നിലയിലുള്ള തന്റെ കഴിവ്‌ പ്രകടിപ്പിക്കാന്‍ മുഹമ്മദിന്‌ ഈ യുദ്ധം അവസരം നല്കി. അങ്ങനെയാണ്‌ സമരോത്സുകമായ ഇസ്ലാം എന്ന ആശയം സുഭ്രദമായി സ്ഥാപിതമാകുന്നതും പുതിയ ഇസ്ലാമിക രാഷ്ടര്രത്തി ലേക്ക്‌ യുദ്ധക്കോപ്പുകള്‍ക്ക്‌ പ്രാധാന്യം ഉണ്ടാകുന്നതും. തന്റെ പുതിയ മതം പ്രചരിപ്പിക്കുന്നതിന്‌ കൂടുതല്‍ കൂടുതല്‍ സൈനിക നീക്കങ്ങളെ ആശ്രയിക്കാന്‍ മൂഹമ്മദ്‌ ആരംഭിച്ചത്‌ ഈ യുദ്ധം മുതല്‍ക്കാണ്‌.

ബനൂ നദീറിനെ നാടുകടത്തിയും ബനു ഖുറൈസയിലെ ആണുങ്ങളെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെയും കുഞ്ഞുങ്ങ ളെയും അടിമകളാക്കി പിടിച്ചും അവശേഷിക്കുന്ന യഹൂദഗോത്ര ങ്ങളെയെല്ലാം മുഹമ്മദ്‌ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പറ്റെ ഒഴിവാക്കി. ഒടുക്കം 630 ല്‍ (അദ്ദേഹത്തിന്റെ ചരമത്തിന്‌ വെറും രണ്ടു കൊല്ലം മുമ്പ) മക്കയ്ക്കെതിരെ അദ്ദേഹം സവാരിചെയ്തു. തന്നെയും തന്റെ സന്ദേശത്തെയും തള്ളിക്കളഞ്ഞ തന്റെ ജന്മ നഗരം അദ്ദേഹം കീഴടക്കി.

മുഹമ്മദിന്റെ ചരമശേഷം സൈനികബലംകൊണ്ട്‌ മുസ്ലിം കള്‍ വികസനം തുടര്‍ന്നു. അങ്ങനെ നൂറു കൊല്ലത്തിനുള്ളില്‍ പടിഞ്ഞാറ്‌ ഫ്രാന്‍സിന്റെ തെക്കു മുതല്‍ കിഴക്ക്‌ ഇന്ത്യ വരെയും വടക്ക്‌ അർമേനിയ മുതല്‍ തെക്ക്‌ യെമന്‍ വരെയും നീണ്ടു പരന്നു കിടക്കുന്ന ഒരു സാമ്രാജ്യം മുസ്ലിംകള്‍ സ്ഥാപിച്ചു.

www.Grace-and-Truth.net

Page last modified on February 14, 2024, at 02:31 PM | powered by PmWiki (pmwiki-2.3.3)