Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 037 (Christ’s Intercession)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു
6.9. ക്രിസ്തുവിന്റെ ശിപാര്ശഖുര്ആന് പറയുന്നു: “ശിപാര്‍ശ (അനുവദിക്കാനുള്ള അവകാശം) പൂര്‍ണമായും അല്ലാഹുവിനാകുന്നു'” (ഖുര്‍ആന്‍ 39:44).
പക്ഷേ ഖുര്‍ആന്‍ ഇങ്ങനെയും പറയുന്നു: “അല്ലയോ മറിയമേ, തീര്‍ച്ചയായും അവനില്നിന്നുള്ള ഒരു വചനത്തെക്കുറിച്ച് അല്ലാഹു നിനക്ക് സുവാര്‍ത്ത നല്കുന്നു. അവന്റെ നാമം മറിയമിന്റെ മകന് മിശിഹാ ഈസ എന്നായി രിക്കും. ഈ ലോകത്തും പരലോകത്തും ആദരണീയന്‍. സമീപ സ്ഥരില്‍ പെട്ടവന്” (ഖുര്‍ആന്‍ 3:45).
അസ്സുയൂതി എന്ന മുസ്ലിം പണ്ഡിതന് തഫ്സീര്‍ അല്‍ ജലാ ലയിന്‍ എന്ന തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ എഴുതവെ, ഈ വചനത്തെക്കുറിച്ച് പറയുകയാണ്: “ഈ ലോകത്ത് പ്രവാചകത്വ ത്തിലൂടെയും പരലോകത്ത് ശിപാര്ശയിലൂടെയും ആദരണീയ നായിരിക്കും.” അതിനാല്‍ ഖുര്‍ആനില്‍ ക്രിസ്തുവിലാരോപിക്കപ്പെട്ട ചില കാര്യങ്ങള്‍ മറ്റു പ്രവാചകന്മാരിലും ആരോപിക്കപ്പെടുന്നുണ്ടെ ങ്കിലും -ഉദാഹരണം അത്ഭുതങ്ങള്‍, കാരണം അനവധി അത്ഭുത ങ്ങള് മോശെയിലും ഖുര്‍ആന്‍ ആരോപിക്കുന്നുണ്ട് -ഈ വിശേഷ ഗുണങ്ങളെല്ലാം തന്നില്‍ സമന്വയിപ്പിക്കപ്പെട്ടിരി ക്കുന്നതു കൊണ്ടാണ് ക്രിസ്തു മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് നമുക്ക് കാണു വാന്‍ കഴിയും. അവന് വെറുമൊരു മനുഷ്യനാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ അതേസമയംതന്നെ മറ്റൊരിടത്ത് അല്ലാഹു വിനു മാത്രമുള്ളതെന്ന് ഖുര്‍ആന്‍ പറയുന്ന കഴിവുകളും പ്രവൃത്തി കളും അവനില്‍ വരവുവയ്ക്കപ്പെടുകയും ചെയ്യുന്നു. വിശദീകരി ക്കാന്‍ മുസ്ലിംകള്ക്ക് പാടുപെടേണ്ടിവരുന്ന കാരൃമാണിത്. ക്രിസ്തുവിന്റെ ദിവ്യത്വം തെളിയിക്കാന്‍ ഖുര്‍ആന്‍ ഉപയോഗി ക്കാന്‍ നമുക്കു കഴിയില്ല, നാം അത് ചെയ്യുന്നുമില്ല എന്നു വ്യക്ത മാണെന്നിരിക്കെ, വെറുമൊരു മനുഷ്യനില്‍ ദൈവികമായ സവി ശേഷതകള്‍ ആരോപിക്കുന്നത് എന്തുകൊണ്ടെന്നാലോചിക്കാന് നിങ്ങളുടെ ബന്ധത്തിലുള്ള മുസ്ലിമിനെ പ്രോത്സാഹിപ്പിക്കുന്ന തിന് അത് സഹായകമായേക്കാം. |