Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 038 (CHAPTER SEVEN: CHRIST'S MIRACLES IN THE QUR'AN)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍

അധ്യായം 7: ക്രിസ്തുവിന്റെ അത്ഭുതങ്ങള്‍ ഖുര്‍ആനില്‍


അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു ഒരേയൊരു ഇസ്ലാമിക പ്രവാ ചകനല്ല ക്രിസ്തുവെങ്കിലും അവന്റെ അത്ഭുതങ്ങളെക്കുറിച്ചുള്ള ഖുര്‍ആനിക കഥകള്‍ നമ്മള്‍ പരിശോധിക്കുന്നത്‌ കൊള്ളാം. കാരണം മുസ്ലിംകള്‍ അവനെ എങ്ങനെ കാണുന്നുവെന്നതിനെ ക്കുറിച്ചുള്ള ഗ്രാഹ്യം അവ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനില്‍ ക്രിസ്തുവി ലാരോപിക്കപ്പെടുന്ന അത്ഭുതങ്ങളില്‍ ചിലത്‌ സുവിശേഷത്തിലു മുണ്ട്‌ (അന്ധരെ സാഖ്യമാക്കല്‍, മരിച്ചവരെ ഉയിര്‍പ്പിക്കല്‍). പക്ഷേ മറ്റുള്ളതൊന്നും ഇല്ല. ചിലത്‌ അര്‍ഥശുന്യമായി തോന്നുന്ന താണ്‌. കളിമണ്ണില്‍നിന്ന്‌ പക്ഷിയെ ഉണ്ടാക്കല്‍ പോലുള്ളത്‌. മുഹമ്മദ്‌ വാചികമായ പാരമ്പര്യത്തെയും വിശ്വാസയോഗ്യമല്ലാത്ത അറിവിന്റെ സ്രോതസ്സുകളെയും ആശ്രയിച്ചതുകൊണ്ടായിരിക്കാമിത്‌. ആ അത്ഭുതങ്ങളില്‍ ഏറെയും അധികൃതമല്ലാത്ത, കെട്ടിച്ചമച്ച ചില വ്യാജ എഴുത്തുകളില്‍, രണ്ടാം നൂറ്റാണ്ടിലും നാലാം നൂറ്റാ ണ്ടിലും എഴുതപ്പെട്ട കപടലിഖിതങ്ങളില്‍ കാണാവുന്നതാണ്‌. ഉദാ ഹരണത്തിന്‌, The Infancy Gospel of Thomas, The Coptic Gospel of the Egyptians, The Gospel of the Nativity of Mary, The History of Joseph the Carpenter, The Syrian Infancy Gospel, തുടങ്ങിയവ.

ഈ കഥകളെല്ലാം മുഹമ്മദ്‌ എങ്ങനെ അറിയാനിടയായി? ഉം, യഹൂദന്മാരും ക്രിസ്ത്യാനികളുമായുള്ള അവന്റെ ചില ബന്ധ ങ്ങള്‍ ഇതിനകം നമ്മള്‍ പരാമര്‍ശിച്ചുകഴിഞ്ഞു (പ്രധാനമായും പാഷണ്ഡരായ ക്രിസ്ത്യാനികളുമായി). അദ്ദേഹത്തിന്റെ ആദ്യ കാല ജീവിതത്തിലായിരുന്നു അത്‌. മുഹമ്മദ്‌ അക്കാലത്ത്‌ ബന്ധ പ്പെട്ടിരുന്ന ഒരാള്‍ വറഖയാണ്‌. ഖദീജയുടെ മച്ചുനന്‍. എബ്രായ ഭാഷയിലുള്ള ബൈബിള്‍ അദ്ദേഹം പരിഭാഷപ്പെടുത്താറുണ്ടായി രുന്നു (എബ്യോണെറ്റുകളുടെ സുവിശേഷമാണ്‌ അതെന്നു വിശ്വ സിക്കപ്പെടുന്നു). മുഹമ്മദിന്റെ കാലത്ത്‌ ആളുകള്‍ മറ്റുള്ളവ രില്‍നിന്നും അദ്ദേഹം പഠിക്കുകയാണെന്ന്‌ ആരോപിച്ചിരുന്നു. വാസ്തവത്തില്‍ ഖുര്‍ആന്‍ ഇതിനെ ബലപ്പെടുത്തുകയാണ്‌ ഈ വചനത്തില്‍;

“പ്രവാചകനെ പഠിപ്പിക്കുന്നത്‌ ഒരു മനുഷ്യന്‍ മാര്രമാണ്‌ എന്ന്‌ അവര്‍ പറയുന്നുണ്ടെന്ന്‌ തീര്‍ച്ചയായും നാം അറിയുന്നു. അവര്‍ പരാമര്‍ശിക്കുന്ന ആളുടെ ഭാഷ വിദേശഭാഷ. ഈ ഖുര്‍ ആനോ വ്യക്തമായ അറബി ഭാഷയിലും” (ഖുര്‍ആന്‍ 16:103).

റോമക്കാരനായ ഒരു അടിമയില്‍നിന്നും മുഹമ്മദ്‌ പഠിക്കുക യാണെന്ന്‌ മക്കക്കാര്‍ ആരോപിച്ചത്‌ റിപ്പോര്‍ട്ട്‌ ചെയ്യുവെ മുഹ മ്മദിനെ പഠിപ്പിക്കുന്ന വ്യക്തി വിദേശീയനാണെന്ന്‌ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക. മുഹമ്മദ്‌ പ്രവാചകത്വം പ്രഖ്യാപി ക്കുന്നതിനുമുന്പ്‌ ഖുറൈശികള്‍ കഅബ പുതുക്കിപ്പണിതെന്നും ബഖും എന്നു പേരായ കോപ്റ്റിക്‌ ക്രൈസ്തവനായ ഒരു ആശാരിയെ അതിനുവേണ്ടി ഉപയോഗിച്ചിരുന്നുവെന്നും (New Encyclopaedia of Islam) മുസ്ലിം ചരിത്രകാരന്മാര്‍ പറയുന്നത്‌ നമ്മോട്‌ പറയപ്പെട്ടിട്ടുണ്ട്‌. അതിനാല്‍ പ്രവാചകത്വം അവകാശ പ്പെടുന്നതിനു മുമ്പുള്ള തന്റെ 40 കൊല്ലക്കാലത്തിനുള്ളില്‍ നാട്ടു കാരായ യഹൂദന്മാരും ക്രിസ്ത്യാനികളും യാത്രക്കാരും അടിമ കളും പറഞ്ഞ കഥകള്‍ മുഹമ്മദിന്‌ കേള്‍ക്കാന്‍ വളരെ എളുപ്പ മാണല്ലോ.

ഇസ്ലാമിലെ ക്രിസ്തുവില്‍ ആരോപിതമായ പ്രധാന അത്ഭുത ങ്ങളുടെ ഫ്രസ്വചചര്‍ച്ചയാണ്‌ തുടര്‍ന്നുവരുന്ന ഭാഗത്ത്‌ (ചെറിയ അത്ഭുതങ്ങള്‍ ചുവടെ പരാമര്‍ശിക്കുന്നില്ല):

www.Grace-and-Truth.net

Page last modified on February 19, 2024, at 03:54 AM | powered by PmWiki (pmwiki-2.3.3)