Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 15-Christ like Adam? -- 010 (Was Christ Like Adam?)
This page in: -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili? -- MALAYALAM -- Somali -- Telugu -- Ukrainian -- Yoruba

Previous Chapter -- Next Chapter

15. ക്രിസ്തു ആദാമിനെല്പോലെയായിരുന്നോ?
ഖുര്‍ആനിലെ അത്ഭുതകരമായ കണ്ടെത്തലുകള്‍

9. ക്രിസ്തു ആദാമിനെപ്പോലെയായിരുന്നുവോ?


എന്റെ അന്വേഷണത്തിന്റെ അന്തൃത്തിലേക്ക്‌ ഞാന്‍ കടക്കട്ടെ. ദൈവത്തിന്റെ ശരീഅത്തിനെ ഭേദഗതി ചെയ്യാനുള്ള ക്രിസ്തുവിന്റെ ധിക്കാരത്തെ സംബന്ധിച്ച ആശ്ചരൃത്തോടെയാണ്‌ എന്റെ അന്വേ ഷണം ആരംഭിച്ചത്‌. “ഞാനോ നിങ്ങളോടു പറയുന്നു...” എന്ന അവന്റെ വചനം എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഇത്‌ പറയാന്‍ ക്രിസ്തുവിന്‌ എങ്ങനെ, എന്തുകൊണ്ട്‌ അധികാരമുണ്ടായി എന്ന്‌ കണ്ടുപിടിക്കുവാന്‍ ഞാന്‍ ശ്രമിച്ചു.

ഈ ചോദൃത്തിന്‌ ഉത്തരം നല്കാന്‍ എന്റെ മുസ്ലിം അധ്യാപ കര്‍ എന്നെ പഠിപ്പിച്ച മാനദണ്ഡത്തെയാണ്‌ ആദ്യം ഞാന്‍ അവലംബി ച്ചത്‌. ക്രിസ്തുവും ആദാമും ദൈവത്തിന്റെ സൃഷ്ടികളായതിനാല്‍ ര്രിസ്തു ആദാമിനെപ്പോലെയാണ്‌ എന്നു പറയുന്ന ആലു ഇംറാന്‍ 3:59 കൊണ്ടാണ്‌ ഞാന്‍ തുടങ്ങിയത്‌. ഈ വചനത്തില്‍ ഇങ്ങനെ പറ യൂന്നുവെങ്കിലും ക്രിസ്തുവും ആദാമും പരസ്പരം വൃത്യസ്ത രാണെന്ന്‌ ഞാന്‍ ആദ്യമേ ശ്രദ്ധിച്ചു. ആദാം മണ്ണില്‍നിന്നാണ്‌ സൃഷ്ടിക്ക പ്പെട്ടത്‌. ര്രിസ്തു ഒരു സ്രതീയില്‍നിന്ന്‌ ജനിച്ചവനാണ്‌. ആദാം സ്ര്രീയില്‍നിന്നും ജനിച്ചവനല്ല. അതിനു പുറമേ തങ്ങളുടെ സൃഷ്ടി പ്പിന്റെ കാരൃത്തില്‍ ക്രിസ്തുവും ആദാമും പരസ്പരം എതിരാകുന്നു. സ്ര്തീ ആദാമില്‍നിന്നും എടുക്കപ്പെട്ടവളാണ്‌. എന്നാല്‍ ക്രിസ്തു ഒരു സ്രതീയില്‍നിന്നും എടുക്കപ്പെട്ടവനാണ്‌. ക്രിസ്തു ആദൃം ആത്മാവും പിന്നെ ശരീരവുമായി. ആദാം ആദ്യം ശരീരവും പിന്നെ ആത്മാവു മായി. ക്രിസ്തു പൂര്‍ണമായും ആദാമിനെപ്പോലെയെന്നു പറയാനാ വില്ലലെന്ന്‌ ഇത്‌ എനിക്കു കാട്ടിത്തന്നു. എന്റെ മുസ്ലിം അധ്യാപകര്‍ അവരുടെ വാദങ്ങളില്‍ എനിക്കു പറഞ്ഞുതന്നത്‌ പൂര്‍ണസാമൃതയെ ക്കുറിച്ചാണ്‌.

ആദാമിനോടും ക്രിസ്തുവിനോടും ദൈവം പറഞ്ഞത്‌, ആദാമിനെ ക്കുറിച്ചും ക്രിസ്തൂവിനെക്കുറിച്ചും മാലാഖമാര്‍ പറഞ്ഞത്‌ എന്നീ കാര്യങ്ങള്‍ പഠിച്ചപ്പോള്‍ ഈ കണ്ടെത്തലുകള്‍ ആഴമേറിയതായി. ഇവിടെ വ്യത്യാസങ്ങള്‍ വളരെ ആഴത്തില്‍ ആയിത്തീര്‍ന്നു. പരസ്പരം ഒഴിച്ചുനിര്‍ത്തൂന്നവയാണ്‌ ഈ വൃത്യാസങ്ങള്‍.

-- ക്രിസ്തു ഭൂമിയില്‍ ആരംഭിച്ച്‌ സ്വര്‍ഗത്തില്‍ അവസാനിച്ചു. ഇപ്പോള്‍ അവന്‍ ദൈവത്തിനരികെ വസിക്കുകയാണ്‌. എന്നാല്‍ ആദാം സ്വര്‍ഗത്തില്‍ തൂടങ്ങി. ഭൂമിയില്‍ അവന്‍ അവസാനിച്ചു. ഭൂമിയില്‍ മരിച്ച്‌ കബറടക്കപ്പെട്ടു.
-- ക്രിസ്തു ദൈവത്തെപ്പോലെ പരിശുദ്ധനാണ്‌. ആദാം അശുദ്ധനും ദൈവത്തില്‍നിന്ന്‌ വൃത്ൃയസ്തനുമാണ്‌.
-- ക്രിസ്തു ദൈവ ത്തോട്‌ അടുപ്പിക്കപ്പെട്ടവരില്‍ (മുഖര്‍റബ്‌) ഒരാളാണ്‌. അതിനാല്‍ അവന്‍ ഒരര്‍ഥത്തില്‍ ദൈവത്തിന്റെ ഒരു ബന്ധു (ഖരീബ്‌) ആകുന്നു. അതേസമയം ആദാം ദൈവത്തില്‍നിന്ന്‌ അകറ്റപ്പെട്ടു. അതിനാല്‍ ഒരു തരത്തിലും അവന്‍ ദൈവത്തിന്റെ ഒരു ബന്ധുവല്ല.
-- ക്രിസ്തൂ ദൈവത്തില്‍നിന്നുള്ള ഒരു വചനമാകുന്ന. ദിവൃനും നന്മ കൊണ്ടുവരുന്നവനുമാണ്‌ ദൈവം. ആ ദൈവത്തില്‍നിന്നുള്ള വചന മാണ്‌ ക്രിസ്തു. അതേസമയം ആദാം ദൈവത്തില്‍നിന്നുള്ള വചന മല്ല. മറിച്ച്‌ തിന്മയും കുഴപ്പവും കൊണ്ടുവരുന്നവനാണ്‌ അവന്‍. നല്ല തിനെ ചീത്തയാക്കുന്നവന്‍. ദൈവം തന്റെ വചനംകൊണ്ടാണ്‌ നന്മയെ സൃഷ്ടിക്കുന്നത്‌. ആ നന്മയെ ദുഷിപ്പിക്കുന്നവനത്രേ ആദാം.

അവസാനം എന്റെ അന്വേഷണത്തെ ഞാന്‍ വികസിപ്പിച്ചു. ര്രിസ്തുവെയും ആദാമിനെയും സംബന്ധിച്ച കുടുതല്‍ വചനങ്ങള്‍ ഞാന്‍ പരിശോധിച്ചു. ക്രിസ്തുവും ആദാമും തമ്മിലുള്ള വൃത്യാസങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നുവെന്നാണ്‌ ഫലം. അത്‌ എത്രത്തോളമെത്തി യെന്നാല്‍ ആദാമും ക്രിസ്തുവും തമ്മില്‍ ഒരു യോജിപ്പ്‌ അത്‌ അസാ ധ്ൃമാക്കി.

-- ക്രിസ്തു ജീവികളെ സൃഷ്ടിച്ചു. ഈ പ്രവൃത്തിയില്‍ അവന്‍ ദൈവത്തെപ്പോലെയാകുന്നു. എന്നാല്‍ ആദാം ജീവനുള്ള യാതൊന്നി നെയും സൃഷ്ടിച്ചില്ല. അതിനാല്‍ അവന്‍ ദൈവത്തെപ്പോലെയല്ല.
-- ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചു. ഇതിലും ക്രിസ്തു ദൈവത്തെ പ്പോലെയാകുന്നു. ആദാം ഒരാളെയും ജീവിപ്പിച്ചില്ല. അതിനാല്‍ അവന്‍ ദൈവത്തെപ്പോലെയല്ല.
-- അദൃശ്യമായി മറഞ്ഞുകിടക്കുന്നവ ക്രിസ്തു അറിഞ്ഞു. അത്‌ ദൈവികമായ ഒരു വിശേഷണമാണ്‌. പാപത്തിനുള്ള ശിക്ഷയെന്ന അദൃശൃകാരൃം ആദാം അറിഞ്ഞിരുന്നില്ല. അതിനാല്‍ ആദാമിന്‌ ദൈവിക ഗുണം ഉണ്ടായിരുന്നില്ല.
-- സാത്താന്‌ ആദാമിനുമേല്‍ ശക്തിയുണ്ടായിരുന്നു. ദൈവത്തിന്റെ ആജ്ഞയില്‍നിന്നും സാത്താന്‍ ആദാമിനെ ഇടറിവിഴ്ത്തി. അങ്ങനെ ആദാം പാപം ചെയ്തു. ആദാമിന്‌ ദൈവത്തിന്റെ മുമ്പാകെ കുമ്പസാരി ക്കേണ്ടിവന്നു. ദൈവത്തോട്‌ പാപമോചനം തേടേണ്ടിവന്നു. എന്നാല്‍ ക്രിസ്തുവിന്മേല്‍ യാതൊരു അധികാരവും സാത്താന്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ദൈവാജഞ്ഞയില്‍നിന്ന്‌ ഒരിക്കലും ക്രിസ്തു ഇടറിവീണില്ല. അങ്ങനെ ക്രിസ്തു ഒരിക്കലും പാപം ചെയ്തില്ല. അതുകൊണ്ടാണ്‌ ദൈവത്തോട്‌ കുറ്റസമ്മതം നടത്താനോ ദൈവത്തില്‍നിന്ന്‌ പാപ മോചനം തേടാനോ യാതൊരു കുറ്റവും പാപവും ക്രിസ്തുവിന്‌ ഇല്ലാതായത്‌.
-- തന്റെ ജീവിതം മുഴുക്കെ ക്രിസ്തു ദൈവത്തിന്‌ അനുസരണമുള്ളവനായി നിലകൊണ്ടു. അതുകൊണ്ടുതന്നെ ദൈവം അവനെ തങ്കലേക്ക്‌ ഉയര്‍ത്തി. പക്ഷേ ആദാം ദൈവത്തോട്‌ അനുസരണം ഇല്ലാത്തവനായിരുന്നു. അതുകൊണ്ട്‌ സ്വര്‍ഗീയാരാമ ത്തില്‍നിന്നും ദൈവം അവനെ താഴ്ത്തിക്കളഞ്ഞു. ഭൂമിയിലേക്ക്‌ അവനെ ഇറക്കിവിട്ടു. അവസാനമായി,
-- ദിവ്യാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‌ പരിശുദ്ധാത്മാവിനാല്‍ ദൈവം ക്രിസ്തുവെ ബലപ്പെടുത്തി. അതിനാല്‍ സാത്താന്‍ അവന്റെ മേല്‍ യാതൊരധികാരവും ഉണ്ടായില്ല. മറിച്ച്‌ ആദാമിനെ പരിശുദ്ധാ ത്മാവിനാല്‍ അല്ലാഹു ബലപ്പെടുത്തിയില്ല. അതിനാല്‍ത്തന്നെ യാതൊരുവിധ ദിവ്യാത്ഭുതവും ആദാം പ്രവര്‍ത്തിച്ചില്ല. അതുകൊണ്ടു തന്നെ സാത്താന്‍ ഒരു ഇരയായി അവന്‍ വീണുപോയി.

അപ്പോള്‍ ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രിസ്തു ആദാമിനെപ്പോലെയാണോ? എന്റെ ഉത്തരം അതേ എന്നും അല്ല എന്നു മാണ്‌.

അതേ. ക്രിസ്തു ആദാമിനെപ്പോലെയായിരുന്നു. കാരണം ആദാ മിനെപ്പോലെ ദൈവത്തിന്റെ ഏജന്‍സിയിലൂടെ ക്രിസ്തു മനുഷ്യനായി ത്തീര്‍ന്നു.

എന്നാല്‍ അല്ല എന്നും ഉത്തരമുണ്ട്‌. ക്രിസ്തു ആദാമിനെപ്പോലെ യായിരുന്നില്ല. മറിച്ച്‌ അവന്‍ ദൈവമായിരുന്നു. ദൈവത്തെപ്പോലെ ആയിരുന്നു. കാരണം,

എ) ദൈവത്തിന്റെ താഴെപ്പറയുന്ന നാമങ്ങള്‍ ക്രിസ്തു പങ്കുവയ്‌ ക്കുന്നു: ജീവിച്ചിരിക്കുന്നവന്‍ (അല്‍ ഹയ്യ്‌), പരിശുദ്ധന്‍ (അത്താഹിര്‍), ജീവിപ്പിക്കുന്നവന്‍ (അല്‍ മുഹ്യിയ്‌), സഷ്ടാവ്‌ (അല്‍ ഖാലി), മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവന്‍ (ആലിമൂല്‍ ഗയ്ബ്‌)
ബി) ക്രിസ്തു സ്വര്‍ഗത്തില്‍ ദൈവത്തിങ്കലേക്ക്‌ ഉയര്‍ത്തപ്പെട്ടു. ദൈവത്തിനടുത്തുള്ള (മിനല്‍ മുഖര്‍റബീന്‍) ആളുകളില്‍പ്പെട്ട ഒരാ ളാണ്‌ അവന്‍ ഇന്ന്‌. അതിനാല്‍ ഒരര്‍ഥത്തില്‍ അവന്‍ ദൈവത്തിന്റെ ബന്ധൂ (ഖരീബ്‌) ആകുന്നു.
സി) ക്രിസ്തു ദിവ്യമായ ദൈവവചനമാകൂന്നു. ക്രിസ്തു ദൈവ ത്തിന്റെ ആത്മാവാകുന്നു. അതും ദിവൃമാണ്‌.
ഡി) ദൈവം ക്രിസ്തുവുമായി സഹകരിച്ചു. പരിശുദ്ധാത്മാവിനെ നല്കി. ദൈവത്തിന്റെ സ്പഷ്ടമായ അനുമതിയോടെ ദിവൃസ്വഭാവ ങ്ങള്‍ വെളിപ്പെടുത്തുന്ന അത്ഭുതപ്രവൃത്തികള്‍ ചെയ്യാന്‍ അതുവഴി ക്രിസ്തുവിന്‌ സാധിതമായി. ജീവികളെ അവന്‍ സൃഷ്ടിക്കുകയും മരിച്ചവരെ അവന്‍ ജീവിപ്പിക്കുകയും ചെയ്തു.

മുസ്‌ലിം ഗുരുക്കന്മാര്‍ എന്നെ പഠിപ്പിച്ചത്‌ തെറ്റായിരുന്നുവെന്ന്‌ ഈ കണ്ടെത്തലുകളില്‍നിന്ന്‌ ഞാന്‍ തീര്‍പ്പുകലപിച്ചു. സ്വഭാവത്തില്‍ ആദാമിനോട്‌ ഒട്ടും തുല്യനായിരുന്നില്ല ക്രിസ്തു. പാപം ചെയ്യാതെ ദൈവത്തിന്റെ ശരീഅത്തിനെ മാറ്റിമറിക്കാനുള്ള അധികാരം എന്തു കൊണ്ട്‌ ക്രിസ്തുവിന്‌ ലഭിച്ചുവെന്നതിന്‌ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഴമേറിയ കാരണമായിത്തീര്‍ന്നു ഇത്‌. കാരണം അവന്‍ ചെയ്ത എല്ലാറ്റിലും ദൈവവുമായി പൂര്‍ണ സ്വരച്ചേര്‍ച്ചയിലും അനു സരണത്തിലൂമാണ്‌ അവന്‍ ജീവിച്ചത്‌.

എന്റെ ഹൃദയം ഞാന്‍ ക്രിസ്തുവിലേക്ക്‌ തുറന്നുവെന്നതാണ്‌ വൃക്തിപരമായ എന്റെ തീരുമാനം. ക്രിസ്തു കൊണ്ടുവന്ന സുവിശേഷ സന്ദേശത്തിലേക്ക്‌ ഞാന്‍ കണ്ണുതുറന്നുവെന്നാണ്‌ തീര്‍ച്ചയായും ഇതി നര്‍ഥം. ഞാന്‍ സുവിശേഷം ശ്രദ്ധാപൂര്‍വം വായിച്ചു. എന്റെ അമ്പരപ്പി ക്കുന്ന അനേകം ചോദ്യങ്ങള്‍ക്ക്‌ ആഴമേറിയതും തൃപ്തികരവുമായ ഉത്തരം ഞാന്‍ കണ്ടെത്തി. ഖുര്‍ആന്‍ ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്കാതെ വിട്ടുകളയുകയായിരുന്നു. അവ താഴെ പറയുന്നവപോലെ യുള്ള ചോദ്യങ്ങളാണ്‌:

-- അല്‍ മസിഹ്‌ (ക്രിസ്തു) എന്ന സ്ഥാനപ്പേരിന്റെ അര്‍ഥമെന്താണ്‌?
-- കിസ്തു ദൈവവചനമാണ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌?
-- ക്രിസ്തു ദൈവത്തില്‍നിന്നുള്ള ആത്മാവാണ്‌ എന്നു പറഞ്ഞാല്‍ എന്താണര്‍ഥം?
-- ആരാണ്‌ പരിശുദ്ധാത്മാവ്‌?
-- ദൈവത്തെയും പരിശുദ്ധാത്മാവിനെയും പരിശുദ്ധനാക്കൂന്നത്‌ എന്താണ്‌?

എന്റെ ജീവിതം മൗലികമായിത്തന്നെ പരിവര്‍ത്തിതമായ. ഞാന്‍ എന്റെ ശ്രതുക്കളെ മേലില്‍ വെറുക്കുകയില്ല. എന്റെ ശ്രതുക്കളെപ്പോലും സ്നേഹിക്കാനുള്ള ശക്തിയത്രേ അവന്‍ എനിക്ക്‌ പ്രദാനം ചെയ്തി ട്ടുള്ളത്‌. ന്യായവിധിയെ ഭയന്ന്‌ നഷ്ടത്തിലായവനല്ല ഇനിമേല്‍ ഞാന്‍. ദൈവത്തില്‍നിന്നും ദൈവത്തോടുകൂടിയും എനിക്ക്‌ നിതൃജീവനു ണ്ടെന്ന്‌ ക്രിസ്തു മുഖാന്തരം എനിക്കുറപ്പുണ്ട്‌. എന്റെ മാതൃക പിന്തു ടര്‍ന്ന്‌ സുവിശേഷത്തിലെ ക്രിസ്തുവിലേക്കും അവന്റെ സന്ദേശത്തി ലേക്കും ഉനമുഖരാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ക്രിസ്തു ആദാമി നെപ്പോലെയല്ല, ദൈവത്തെപ്പോലെയാണ്‌ എന്ന്‌ നിങ്ങള്‍ക്ക്‌ കണ്ടെ ത്താന്‍ ഉതകുന്ന വേറെയും കൊച്ചു കൃതികള്‍ നിങ്ങള്‍ക്ക്‌ അയച്ചു തരാന്‍ ഞാന്‍ തയ്യാറാണ്‌. ഇവിടെ ഭൂമിയിലും പരലോകത്തും രക്ഷയും ജീവനും സ്വായത്തമാക്കാനുതകുന്ന കൃതികള്‍.

ക്രിസ്തു പറഞ്ഞു: “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്രമം നല്‍കാം. ഞാന്‍ സൗമൃതയും ഹൃദയത്തില്‍ താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട്‌ എന്നോട്‌ പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക്‌ നിങ്ങള്‍ വിശ്രമം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമട്‌ ലഘുവും ആകുന്നു വല്ലോ” (മത്തായി 11:28-30). താഴെ കാണുന്ന സുന്ദരമായ അറബി കലി രഗ്ഫിയില്‍ നിങ്ങള്‍ക്ക്‌ ഈ ഖണ്ഡിക അറബിയില്‍ വായിക്കാന്‍ കുഴിയും:

www.Grace-and-Truth.net

Page last modified on December 23, 2023, at 03:57 PM | powered by PmWiki (pmwiki-2.3.3)