Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 009 (His Childhood)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 2: മുഹമ്മദിന്റെ ജീവിതം

2.1. അദ്ദേഹത്തിന്റെ ബാല്യകാലം


അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത്‌ മക്കയിലെ സമാദരണീയമായ, സമ്പന്നമായ ഹാശിം വംശജനാണ്‌ മുഹമ്മദിന്റെ പിതാവ്‌. ഭരണവര്‍ഗമായ ഖുറൈശ്‌ ഗോത്രത്തിലെ അംഗങ്ങളാണ്‌ ഹാശിം വംശജര്‍. മദീനയിലെ ബനു സഹ്റാ ഗോത്രക്കാരിയാണ്‌ അദ്ദേഹത്തിന്റെ മാതാവ്‌. മക്കയില്‍നിന്നും ഏതാനും കിലോമീറ്ററു കള്‍ വടക്കു മാറിയാണ്‌ മദീന സ്ഥിതിചെയ്യുന്നത്‌. പാരമ്പര്യ മനുസരിച്ച്‌, വിവാഹത്തെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ മാതാവ്‌ ജന്മ നാട്‌ വിട്ട്‌ മക്കയില്‍ ചെന്ന്‌ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കൂടെ ചേര്‍ന്ന്‌ താമസം തുടങ്ങി. മുഹമ്മദ്‌ ജനിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചുപോയിരുന്നുവെങ്കിലും തന്റെ പിതാവിന്റെ ഗോത്രത്തില്‍പ്പെട്ട ആളായിട്ടാണ്‌ മുഹമ്മദ്‌ ഏതാ യാലും പരിഗണിക്കപ്പെട്ടുപോന്നത്‌.

അദ്ദേഹം ജീവിച്ച കാലവും സാമൂഹികമായ സ്ഥാനവും വച്ചു നോക്കുമ്പോള്‍ മുഹമ്മദിന്റെ ബാല്യകാലം പ്രത്യേകിച്ച്‌ അസാ ധാരണമൊന്നുമായിരുന്നില്ല. അക്കാലത്തെ അദ്ദേഹത്തിന്റെ പദവിയിലുള്ള മക്കക്കാരായ എല്ലാ കുട്ടികളെയുംപോലെ അവ നെയും ഒരു വളര്‍ത്തമ്മയുടെ കൂടെ ജീവിക്കാനായി അയച്ചു. അങ്ങനെ അദ്ദേഹം വളര്‍ന്നുവരുന്ന വര്‍ഷങ്ങള്‍ മക്കയിലെ പ്രഭു കുടുംബത്തില്‍നിന്നും മാറി മദീനയിലെ ബനീ സഅദ്‌ ഗോത്ര ത്തില്‍പ്പെട്ട ഹലീമ അസ്സുഅദിയ്യ എന്ന വളര്‍ത്തമ്മയോടൊപ്പം ആറു കൊല്ലത്തോളം മുഹമ്മദ്‌ ജീവിച്ചു. മദീനയില്‍ ജീവിച്ചിരുന്ന കാലത്ത്‌ ദിനേനയെന്നോണം അദ്ദേഹം യഹൂദന്മാരുമായി സഹ വസിച്ചു കാണും. മദീനയില്‍ വലിയ അറബ്‌ (പാഗന്‍) ഗോത്രങ്ങള്‍ രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏതാനും നൂറ്റാണ്ടു കള്‍ക്കുമുമ്പ്‌ ലെവന്തില്‍നിന്നും കുടിയേറിയ മൂന്ന്‌ വലിയ യഹൂദ ഗോത്രങ്ങള്‍ മദീനയിലുണ്ടായിരുന്നു. അവര്‍ അറേബ്യയില്‍ വ്യാപാരം ചെയ്തും ആഭരണങ്ങള്‍ നിര്‍മിച്ചും വലിയ പ്രഡ്ടി യോടെ അധിവാസമുറപ്പിച്ചു. അവന്‍ അന്ന്‌ കൊച്ചുകുട്ടിയാണെ ങ്കിലും യഹൂദരുടെയും ഇസ്‌ലാമിലെയും അനുഷ്ഠാനങ്ങള്‍ തമ്മി ലുള്ള സാമൃതയ്ക്ക്‌ വിശദീകരണം നല്കാവുന്ന ചില യഹൂദ പാരമ്പര്യങ്ങളെക്കുറിച്ച്‌ അടുത്തറിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്‌.

ഇക്കാലത്ത്‌ അവന്റെ ഹൃദയം മാലാഖമാര്‍ ശുദ്ധീകരിച്ചതിനെ ക്കുറിച്ചുള്ള കഥകള്‍ മുസ്‌ലിംകള്‍ പറയാറുണ്ട്‌. ബുഖാരിയും മുസ്ലിമും (മുഹമ്മദിന്റെ വചനങ്ങളായ ഹദീസുകളുടെ ശേഖ കര്‍ത്താക്കള്‍ - സുന്നി മുസ്‌ലിംകള്‍ ഏറ്റവും വിശ്വസനീയമായി കരുതുന്ന ഹദീസുകളുടെ ശേഖരണം നിര്‍വഹിച്ചവരാണിവര്‍?) ഗ്രബിയേല്‍ മാലാഖ (ഇസ്ലാമിൽ ജിബ്രീൽ എന്നാണ് അറിയപ്പെടുന്നത്) തന്റെ ഹൃദയം സംസം വെള്ളത്തില്‍ കഴുകി ശുദ്ധീകരിച്ചതെങ്ങനെ യെന്ന്‌ മുഹമ്മദ്‌ വിവരിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. മുഹമ്മദിന്റെ നാടായ മക്കയിലെ ഒരു കിണറായിരുന്നു (ഇന്നും അതുണ്ട്‌) സംസം. മദീനയില്‍നിന്നും ഗണ്യമായ ദൂരമുണ്ട്‌ സംസം കിണര്‍ സ്ഥിതിചെയ്യുന്ന മക്കയിലേക്ക്‌. മദീനയില്‍ തന്റെ വളര്‍ത്തമ്മ യോടൊപ്പം കഴിയവെയാണ്‌ ഈ സംഭവം നടക്കുന്നത്‌. സംസം ജലം മുസ്‌ലിംകള്‍ തീര്‍ഥജലമായി കരുതുന്നു.

“ഞാന്‍ മക്കയിലായിരുന്നപ്പോള്‍ വീടിന്റെ മേല്‍ക്കൂര തുറന്ന്‌ ജിര്രീല്‍ ഇറങ്ങിവന്ന്‌ എന്റെ നെഞ്ചു കീറി സംസം ജലംകൊണ്ട്‌ കഴുകി. പിന്നെ ജ്ഞാനവും വിശ്വാസവും നിറച്ചു ഒരു സ്വര്‍ണ ത്തളിക കൊണ്ടുവന്ന്‌ അത്‌ എന്റെ നെഞ്ചിലേക്കൊഴിച്ചു. പിന്നെ അദ്ദേഹം അത്‌ അടച്ചുവച്ചു...” (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്‌).

ചിലര്‍ ഇക്കഥ വൃത്യസ്തമായിട്ടാണ്‌ വിവരിക്കുന്നത്‌. ഉദാ ഹരണത്തിന്‌ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ അന സുബിന്‍ മാലിക്‌ ഇപ്രകാരമാണ്‌ വിവരിക്കുന്നത്‌: അല്ലാഹുവിന്റെ ദൂതന്റെ അടുക്കലേക്ക്‌ ജിര്രീല്‍ വന്നു. അപ്പോള്‍ അദ്ദേഹം മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജിര്രീല്‍ അവനെ പിടിച്ച്‌ നിലത്തിട്ടു. എന്നിട്ട്‌ അവന്റെ നെഞ്ചു കീറി ഹൃദയം പുറത്തെടുത്തു. അതില്‍നിന്നും ഒരു രക്തക്കട്ട എടുത്തിട്ട പറഞ്ഞു: “ഇത്‌ നിന്നിലുള്ള ശൈത്താന്റെ പങ്കാണ്‌.” പിന്നെ അദ്ദേഹം അത്‌ സംസം വെള്ളം നിറച്ച സ്വര്‍ണത്തളികയിലിട്ട കഴുകി യഥാസ്ഥാനത്ത്‌ വച്ചു. കൂട്ടികള്‍ അമ്മയുടെ - ഉദ്ദേശ്യം വളര്‍ത്തമ്മ - അടുത്തേക്ക്‌ ഓടിപ്പോയിട്ട്‌ പറഞ്ഞത്‌ മുഹമ്മദ്‌ കൊല്ലപ്പെട്ടുവെന്നായിരുന്നുവത്രേ! അവര്‍ അവന്റെ അടുത്തേക്ക്‌ ഓടിയണഞ്ഞു. അവന്റെ നിറം മാറിയിരിക്കുന്നു. അനസ്‌ പറഞ്ഞു; "അദ്ദേഹത്തിന്റെ നെഞ്ചിലെ തുന്നലിന്റെ അടയാളം ഞാന്‍ കാണാറുണ്ടായിരുന്നു”” (ഈ വിവരണവും സഹീഹ്‌ മുസ്‌ലിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌).

വേറെ രേഖകളില്‍ പറയുന്നത്‌ ജിര്രീലല്ല, മറ്റു രണ്ട്‌ മാലാഖ മാരാണ്‌ ഇത്‌ ചെയ്തതെന്നാണ്‌. ഇവ ഒരേ സംഭവത്തിന്റെ വൃത്യസ്ത വിവരണങ്ങള്‍ ആയാലും വൃത്യസ്ത സംഭവവിവരണ ങ്ങളായാലും മുഹമ്മദിന്റെ വളര്‍ത്തമ്മ (അവന്‌ മുലയൂട്ടിയ ഹലീമ) വല്ലാതെ ഭയചകിതയായി മക്കയില്‍ ചെന്ന്‌ അവനെ അവന്റെ കുടുംബത്തിന്‌ തിരിച്ചേല്പിച്ചുവെന്നാണ്‌ മുസ്ലിം ചരിത്ര കാരന്മാര്‍ പറയുന്നത്‌. അങ്ങനെ പിന്നീട്‌ അവിടെവച്ച്‌ അവന്റെ പെറ്റമ്മ തന്നെ അവനെ പോറ്റി. അവളുടെ മരണം വരെ. മദീന യിലെ തന്റെ കുടുംബത്തെ (Extended Family) സന്ദര്‍ശിച്ച്‌ തിരിച്ചു വന്ന്‌ ഒരു കൊല്ലം കഴിയും മുമ്പ്‌ അവള്‍ മരിച്ചു. അമ്മയുടെ മരണശേഷം മുത്തച്ഛന്‍ അബ്ദുല്‍ മുത്തലിബാണ്‌ മുഹമ്മദിനെ വളര്‍ത്തിയത്‌. രണ്ടു കൊല്ലം കഴിഞ്ഞ്‌ മുത്തച്ഛന്‍ മരിച്ചു. പിന്നെ മുഹമ്മദ്‌ പിതൃവ്യന്‍ അബൂ താലിബിന്റെ സംരക്ഷണത്തിലായി. തന്റെ എട്ടു മക്കളുടെ കുടെ മുഹമ്മദിനെയും അദ്ദേഹം വളര്‍ത്തി.

മുഹമ്മദിന്റെ അച്ഛന്‍ അംഗമായിരുന്ന മക്കയിലെ ഖുറൈശി ഗോത്രത്തിന്റെ ശാഖയായ ഹാശിം വംശത്തിന്റെ നേതാവായി രുന്നു അബു താലിബ്‌. വ്യാപാരമായിരുന്നു സ്ഥിരമായ ജോലി. പക്ഷേ സാമ്പത്തിക ഭ്രദതയുള്ള ആളായിരുന്നില്ല (വാസ്തവ ത്തില്‍ സാമ്പത്തിക ക്ലേശം നിമിത്തം തന്റെ കുഞ്ഞുമക്കളെ പ്പോലും പോറ്റാന്‍ കഴിയാത്ത അവസ്ഥ അദ്ദേഹത്തിന്‌ പില്ക്കാല ജീവിതത്തിലുണ്ടായി). അദ്ദേഹവും അദ്ദേഹത്തിന്റെ വംശവും തന്റെ സമുദായത്തില്‍ വളരെയധികം ആരദരിക്കപ്പെട്ടുപോന്നി രുന്നു. പ്രമുഖ സ്ഥാനമാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. പ്ര്രണ്ടാം വയസ്സില്‍ മുഹമ്മദ്‌ അബൂ താലിബിനെ ലെവന്തി ലേക്കുള്ള ഒരു വ്യാപാരയാത്രയില്‍ അനുഗമിച്ചു. മുസ്ലിം പാര മ്പരൃയ നിവേദനമനുസരിച്ച്‌ ഒരു ക്രൈസ്തവനുമായി മൂഹമ്മദ്‌ സപവദിക്കുന്നതായി രേഖപ്പെടുത്തപ്പെട്ട ര്രഥമ സന്ദര്‍ഭം ഇതാണ്‌. ബഹീറ എന്ന ഒരു പുരോഹിതനെ അവിടെവച്ച്‌ അദ്ദേഹം കണ്ടു മൂട്ടി. ഇദ്ദേഹം എബ്രോണൈറ്റോ നെസ്തോറിയനോ ജ്ഞാന വാദിയായ നസോറിയനോ ആകാം (വൃതൃസ്തമാണ്‌ വിവരണ ങ്ങള്‍). മുഹമ്മദിന്റെ ചുമലുകള്‍ക്കിടയില്‍ കണ്ട പിറവിയടയാള ത്തിന്റെ അടിസ്ഥാനത്തില്‍ ബാലനായ മുഹമ്മദ്‌ ഭാവിയില്‍ ഒരു (പവാചകനായിത്തീരുമെന്ന്‌ ബഹീറ പ്രവചിച്ചതായി പറയ പ്പെടുന്നു. പ്രവാചകത്ചത്തിന്റെ മുദ്രയായിട്ടാണ്‌ ഈ പിറവിയട യാളത്തെ (birthmark) ചില മുസ്ലിംകള്‍ പരാമര്‍ശിക്കുന്നത്‌.

മുഹമ്മദിന്റെ ഈ ആദ്യകാല ജീവിതകഥകളില്‍നിന്ന്‌ അപ്പോള്‍ നമുക്ക്‌ എന്ത്‌ പഠിക്കാന്‍ കഴിയും? ആദ്യമായി നാം അറിയുന്നത്‌ ഒരു നിശ്ചിത പരിധിയോളമെങ്കിലും ക്രൈസ്തവ യഹൂദ പാരമ്പര്യങ്ങള്‍ കുറച്ച്‌ മുഹമ്മദിന്‌ പരിചിതമായിരുന്നു വെന്നാണ്‌. പക്ഷേ ഒന്നോര്‍ക്കണം, അക്കാലത്ത്‌ ആ പ്രദേശത്ത്‌ ജീവിച്ചിരുന്ന ക്രൈസ്തവര്‍ പ്രധാനമായും പാഷണ്ഡരായിരുന്നു. ജൂഡായിസത്തിന്റെ പഠിപ്പിക്കലുകളുമായി ആദ്യകാല ഇസ്‌ലാമി കാധ്യാപനം എന്തുകൊണ്ട്‌ ഏറെ സാമൃത പുലര്‍ത്തുന്നുവെന്ന ചോദൃത്തിന്‌ ഒരുപക്ഷേ ഇതില്‍ വിശദീകരണമുണ്ടാകും (അതോടൊപ്പം എന്തുകൊണ്ട്‌ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ ഖുര്‍ ആനില്‍ പരാമര്‍ശിച്ചത്‌ കൃത്യമല്ലാതായി വന്നുവെന്ന പ്രശ്നത്തിനും ഇതില്‍ വിശദീകരണമുണ്ടായേക്കും). രണ്ടാമതായി ഈ കഥക ളുടെയെല്ലാം കൃത്യത എന്തുമായിക്കൊള്ളട്ടെ, മഹത്ത്വത്തിനു വേണ്ടി വിധിക്കപ്പെട്ട ഒരാളായി കൊച്ചുനാള്‍ തൊട്ടേ മുഹമ്മദ്‌ സ്വയം കണ്ടിരുന്നുവെന്ന്‌ വ്യക്തമാണ്‌.

www.Grace-and-Truth.net

Page last modified on February 14, 2024, at 01:23 PM | powered by PmWiki (pmwiki-2.3.3)