Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 010 (Mohammed’s first marriage and the call to prophethood)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 2: മുഹമ്മദിന്റെ ജീവിതം

2.2. മുഹമ്മദിന്റെ ആദ്യവിവാഹവും പ്രവാചകത്വത്തിലേക്കുള്ള ആഹ്വാനവും


പ്ത്രണ്ട്‌ വയസ്സിനും നാല്പത്‌ വയസ്സിനും ഇടയിലുള്ള മുഹ മ്മദിന്റെ ജീവിതത്തിലെ വര്‍ഷങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിക സ്രോതസ്സുകള്‍ ഏറെക്കുറെ പൂര്‍ണമായിത്തന്നെ മൌനം പാലി ക്കുകയാണ്‌. എന്നാല്‍ ഇക്കാലത്തെ രണ്ട്‌ മുഖ്യ സംഭവങ്ങളെ സംബന്ധിച്ച വിവരം നമ്മുടെ പക്കലുണ്ട്‌. ഒന്ന്‌ ഖദീജയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം. രണ്ടാമത്‌, പ്രവാചകത്ചത്തിലേക്കുള്ള തന്റെ പ്രത്യക്ഷ വിളി.

മൂഹമ്മദ്‌ യുവാവായിരുന്നപ്പോള്‍ ധനികയായ ഒരു വിധവ അവരുടെ വ്യാപാരയാത്രയുടെ ചാര്‍ജ്‌ വഹിക്കാന്‍ മുഹമ്മദിനെ ജോലിക്കാരനാക്കിയിരുന്നു. മുഹമ്മദിന്റെ ഗോത്രത്തിലെതന്നെ മറ്റൊരു കുടുംബത്തില്‍പ്പെട്ട വ്യക്തിയാണ്‌ ഈ വനിത. അവരുടെ പേര്‍ ഖദീജ എന്നായിരുന്നു. മുമ്പ്‌ മൂന്നു തവണ അവര്‍ വിവാ ഹിതയായിട്ടുണ്ട്‌. മുന്‍ വിവാഹങ്ങളിലെല്ലാം മക്കളും ഉണ്ടായി രുന്നു. എന്തിന്‌ ഇത്രയും ചെറിയ പ്രായത്തില്‍ മുഹമ്മദിനെ ഈ ചുമതലയേലല്‍പിച്ചുവെന്ന്‌ നമുക്കറിഞ്ഞുകൂടാ. അഥവാ എന്തു കൊണ്ടായിരിക്കും പിന്നീട്‌ ഖദീജ മുഹമ്മദിനെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയുണ്ടായതെന്നും നമുക്കറിയില്ല. അദ്ദേഹത്തിന്‌ ഇരുപത്തഞ്ച്‌ വയസ്സുള്ളപ്പോഴാണ്‌ അവര്‍ അദ്ദേഹത്തോട വിവാ ഹാഭ്യര്‍ഥന നടത്തിയത്‌. അവര്‍ക്ക്‌ അന്ന്‌ നാല്പത്‌ വയസ്സ്‌ പ്രായ മുണ്ടായിരുന്നു. ചില ഇസ്‌ലാമിക സ്രോതസ്സുകളില്‍ പറയുന്ന തിങ്ങനെ: ഖദീജ ഭക്ഷണപാനീയങ്ങളുണ്ടാക്കി. അവര്‍ തന്റെ അച്ഛ നെയും ഗോത്രത്തിലെ ചില പുരുഷന്മാരെയും വിളിച്ചു. ഉന്മത്ത രാകുന്നതുവരെ അവര്‍ തിന്നുകയും കുടിക്കുകയും ചെയ്തു. ശേഷം ഖദീജ തന്റെ അച്ഛനോട്‌ പറഞ്ഞു: “മുഹമ്മദ്‌ ബിന്‍ അബ്ദുല്ല എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നെ അദ്ദേഹത്തിന്‌ കെട്ടിച്ചു നല്കുക.” അങ്ങനെ അദ്ദേഹം മുഹമ്മ ദിന്‌ അവളെ വിവാഹം ചെയ്തു കൊടുത്തു. അവള്‍ അദ്ദേഹ ത്തിന്‌ (തന്റെ അച്ഛന്‌) കുറച്ച്‌ സുഗന്ധം പൂശിക്കൊടുത്തു. പരമ്പ രാഗതമായ “ഹുല്ല" (പ്രത്യേകാവസരങ്ങളില്‍ ധരിക്കുന്ന, സ്വര്‍ണ നൂലില്‍ തുന്നി അലങ്കരിച്ച മേല്‍ക്കുപ്പായം) അവള്‍ അദ്ദേഹത്തെ അണിയിച്ചു. ഇത്‌ മക്കയിലെ സായ്്രദായിക രീതിയാണ്‌. ലഹരി വിട്ടകന്ന്‌ ബോധം വന്നപ്പോള്‍ താന്‍ സുഗന്ധവും ഹുല്ലയും അണി ഞ്ഞത്‌ അയാള്‍ കണ്ട്‌ “എനിക്ക്‌ എന്താണ്‌ സംഭവിച്ചിരിക്കുന്നത്‌, ഇതെന്താണ്‌” എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഖദീജ മറുപടി പറഞ്ഞത്‌: “താങ്കള്‍ മുഹമ്മദ്‌ ബിന്‍ അബ്ദുല്ലയ്ക്ക്‌ എന്നെ വിവാഹം ചെയ്തുകൊടുത്തു.” അച്ഛന്‍ അത്ഭുതം കൂറിയിട്ട ചോദി ച്ചത്‌; “അബു താലിബിന്റെ അനാഥന്‍ ഞാന്‍ നിന്നെ വിവാഹം ചെയ്തു കൊടുത്തെന്നോ? ഇല്ല, ഒരിക്കലുമില്ല.” “താങ്കള്‍ ലഹരി ബാധിതനായിരുന്നുവെന്ന്‌ ജനങ്ങള്‍ പറയാന്‍ ഖുറൈശികളുടെ മുന്നില്‍ വിഡ്ഡ്ിയായി നില്‍ക്കാന്‍ താങ്കള്‍ക്ക്‌ ലജ്ജയില്ലേ?” ഖദീജ ചോദിച്ചു. അവള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടി രുന്നു. തന്റെ മകളെ അച്ഛനമ്മമാരോ സാമ്പത്തികാഭിവൃദ്ധിയോ ഇല്ലാത്ത ഒരു ദരിദ്രന്‌ വിവാഹം ചെയ്തുകൊടുക്കാന്‍ അദ്ദേഹ ത്തിന്‌ മനസ്സില്ലെങ്കിലും ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി അയാള്‍ സമ്മതിച്ചുകൊടുത്തു (അഹ്മദ്‌ ബിന്‍ ഹംബല്‍, മുസ്നദ്‌).

ഖദീജയെ വിവാഹം ചെയ്തതോടെ മാനസികാഭ്യാസത്തിനും ആത്മീയാന്വേഷണത്തിനും കൂടുതല്‍ സമയം മുഹമ്മദിന്‌ ലഭ്യ മായി. കുറച്ചു കാലത്തിനുശേഷം ചില കാഴ്ചകള്‍ മുഹമ്മദ്‌ കാണാന്‍ തുടങ്ങി. വല്ല ദുരാത്മാവും ബാധിച്ചോയെന്ന്‌ പേടിച്ച്‌ തന്റെ ഉത്കണ്ഠകള്‍ അദ്ദേഹം ഭാര്യയുമായി പങ്കുവച്ചു. തന്റെ മച്ചുനനായ വറഖയുടെ അടുത്തേക്ക്‌ അവള്‍ അവനെ കൂട്ടിക്കൊണ്ടു പോയി. ചില പാഷണ്ഡവിശ്വാസങ്ങളെല്ലാം ഉണ്ടായിരുന്നുവെങ്കിലും ഒരു തരത്തില്‍ ക്രിസ്ത്യാനിയായിരുന്നു അദ്ദേഹം. ഏകദൈവത്വ ത്തിലധിഷ്ഠിതമായ മതത്തെക്കുറിച്ച്‌ അറിവുള്ള ആളെന്ന നിലയിലും പാഗനല്ല എന്നതിനാലും മുഹമ്മദിന്റെ അനുഭവങ്ങള്‍ ഗ്രഹി ക്കാന്‍ അദ്ദേഹത്തിന്‌ കഴിവുണ്ടാകാനിടയുണ്ടെന്ന്‌ ഖദീജയ്ക്ക്‌ അറിയാമായിരുന്നു. മോശെയെപ്പോലെ നീയും ഒരു പ്രവാചക നാണെന്നാണ്‌ ഈ ദര്‍ശനങ്ങളുടെ അര്‍ഥമെന്ന്‌ മുഹമ്മദിനോട്‌ വറഖ പറഞ്ഞു. അങ്ങനെ മുഹമ്മദിന്റെ മനസ്സില്‍ വിത്തുകള്‍ പാകപ്പെടുകയും വെള്ളം നനയ്ക്കപ്പെടുകയും ചെയ്തു.

ഈ സംഭവത്തിനുശേഷം അധികം താമസിയാതെ വറഖ മരിച്ചു. ഈ ദര്‍ശനങ്ങള്‍ കാണുന്നത്‌ പിന്നെ നിന്നുപോയി. തത്ഫല മായി മുഹമ്മദ്‌ സ്വയം സംശയിച്ചു. വിഷാദചിത്തനായ മുഹമ്മദ്‌ ഒരു മലമുകളില്‍ കയറി താഴേക്ക്‌ ചാടാന്‍ പലവുരു ശ്രമിച്ചു. ഓരോ തവണ ശ്രമിക്കുമ്പോഴും ഗ്രബിയേല്‍ പ്രതൃക്ഷപ്പെട്ട്‌ പറയും: “നീ തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതനാകുന്നു” (ബുഖാരി, സഹീഹ്‌). എന്തുതന്നെയായാലും മുഹമ്മദിന്‌ അപ്പോഴും ബോധ്യമുണ്ടായിരുന്നില്ല. കുറച്ച്‌ പ്രേരണയും പ്രചോദനവും ആവശ്യമായിരുന്നു. താന്‍ ദുരാത്മാവിനെയല്ല, മാലാഖയെത്തന്നെ യാണ്‌ കണ്ടതെന്ന്‌ മുഹമ്മദിന്‌ ഖദീജ ബോധ്യപ്പെടുത്തിക്കൊടു ത്തത്‌ എങ്ങനെയെന്ന്‌ വിവരിക്കുന്ന കഥകള്‍ അനവധിയുണ്ട്‌. മുഹമ്മദിന്റെ ഏറ്റവും പൌരാണികനായ ജീവചരിര്രരചയിതാവായ ഇബ്നു ഇസ്ഹാഖ്‌ അത്തരമൊരു കഥ ഇപ്രകാരം വിവരിക്കുന്നു:

“ഖദീജയില്‍നിന്ന്‌ നിവേദനം. അല്ലാഹുവിന്റെ അപ്പൊസ്തല നോട്‌ അവള്‍ പറഞ്ഞു: എന്റെ പിതൃവ്യപുര്രാ, നിന്നെ സന്ദര്‍ശി ക്കുന്നവനെക്കുറിച്ച്‌ അവന്‍ നിന്നെ സന്ദര്‍ശിക്കുമ്പോള്‍ നിനക്ക്‌ എന്നോടൊന്ന്‌ പറയാന്‍ കഴിയുമോ? കഴിയുമെന്ന്‌ അദ്ദേഹം മറുപടി നല്കി. അങ്ങനെ സാധാരണപോലെ ഗ്രബിയേല്‍ വന്ന പ്പോള്‍ അപ്പൊസ്തലന്‍ ഖദീജയോട്‌ പറഞ്ഞു: ഇതാ, ഗരി യേല്‍ എന്റെയടുത്ത്‌ വന്നിരിക്കുന്നു. ഖദീജ പറഞ്ഞു: എന്റെ പിതൃവ്യപുര്രാ, നീ എഴുന്നേറ്റ്‌ എന്റെ ഇടതു തുടയില്‍ വന്നിരിക്കൂ. അപ്പൊസ്തലന്‍ അപ്രകാരം ചെയ്തു. അവനെ താങ്കള്‍ ഇപ്പോള്‍ കാണുന്നുണ്ടോയെന്ന്‌ അവള്‍ ചോദിക്കുകയും അതേ എന്ന്‌ അദ്ദേഹം ഉത്തരം പറയുകയും ചെയ്തു. “എങ്കില്‍ നി തിരിഞ്ഞുവാ, എന്നിട്ട്‌ എന്റെ വലതു തുടമേല്‍ ഇരിക്കൂ,” അവള്‍ പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്തു. അവള്‍ ചോദിച്ചു: നിനക്ക്‌ അദ്ദേഹ ത്തെ കാണാന്‍ കഴിയുന്നുണ്ടോ? കാണാന്‍ കഴിയുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ അവനോട്‌ എഴുന്നേറ്റ്‌ തന്റെ മടിയില്‍ ഇരിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. അദ്ദേഹം അപ്രകാരം ചെയ്തു. താങ്കള്‍ക്ക്‌ അദ്ദേഹത്തെ കാണാന്‍ കഴിയുന്നുണ്ടോയെന്ന്‌ വീണ്ടും അവള്‍ ചോദിച്ചു. അതേ എന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ അവള്‍ തന്റെ ശരീരരുപം വെളിക്കുകാണിക്കുകയും മൂടുപടം എടുത്തു മാറ്റുകയും ചെയ്തു. അപ്പോഴും അപ്പൊസ്തലന്‍ അവളുടെ മടിയില്‍ത്തന്നെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവള്‍ ചോദിച്ചു; താങ്കള്‍ അദ്ദേഹത്തെ കാണുന്നുണ്ടോ? ഇല്ല എന്ന്‌ അദ്ദേഹം പ്രതിവചിച്ചു. അവള്‍ പറഞ്ഞു: എന്റെ പിതൃവ്യപുത്രാ, സന്തോഷിക്കുക. സഹൃദയനാവുക. അല്ലാഹുവാണ, അദ്ദേഹം ഒരു മാലാഖതന്നെ. അത്‌ സാത്താനല്ല”” (ഇബ്നു ഇസ്ഹാഖ്‌, മുഹമ്മദിന്റെ ജീവിതം).

അങ്ങനെ സന്ദര്‍ശകന്‍ അവളോട്‌ ബഹുമാനം കാണിച്ചതും അവള്‍ മുടി തുറന്നിട്ടപ്പോള്‍ അപ്രത്യക്ഷനായതും കാണിച്ച്‌ അത്‌ ദുരാത്മാവല്ല എന്നും ഒരു മാലാഖയായിരിക്കണം അതെന്നും അവള്‍ മുഹമ്മദിന്‌ തെളിയിച്ചു കാട്ടിക്കൊടുത്തു. ദുരാത്മാവാ ണെങ്കില്‍ അത്തരമൊരു ബഹുമാനം കാണിക്കുമായിരുന്നില്ലല്ലോ.

അതിനാല്‍ ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നതനു സരിച്ച്‌ ഖദീജയും വറഖയുമാണ്‌ മുഹമ്മദ്‌ ഒരു പ്രവാചകനാണെന്ന്‌ ആദ്യമായി വിശ്വസിച്ചതും മുഹമ്മദ്‌ അപ്രകാരമാണെന്ന്‌ അദ്ദേഹ ത്തിനു തന്നെ ബോധ്യപ്പെടുത്തിക്കൊടുത്തതും.

www.Grace-and-Truth.net

Page last modified on February 14, 2024, at 01:49 PM | powered by PmWiki (pmwiki-2.3.3)