Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 017 (AXIOM 4: Belief in the Prophets)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 3: വിശ്വാസത്തിന്റെ ലിക തത്ത്വങ്ങള്‍

3.3. മൗലിക തത്ത്വം 4: പ്രവാചകന്മാരിലുള്ള വിശ്വാസം


ചരിര്രത്തിലുടനീളം 144,000 പ്രവാചകന്മാര്‍ മനുഷ്യവര്‍ഗത്തി ലേക്ക്‌ അയയ്ക്കപ്പെട്ടുവെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു. ഇവരില്‍ (ഖുര്‍ആനില്‍ നല്കിയിട്ടുള്ള) 25 ആളുകളുടെ പേരുകളേ നാം അറിയുന്നുള്ളൂ. മുകളില്‍ സൂചിപ്പിച്ചപോലെ, എല്ലാവര്‍ക്കും വെളി പ്പാട്‌ ലഭിച്ചിട്ടുണ്ട്‌. തനിക്ക്‌ മുമ്പുള്ള അവസാനദൂതന്റെ പുസ്തകം പിന്തുടരാന്‍ അവര്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്തിട്ടുമുണ്ട്‌. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ചരിര്രകഥാപാരതങ്ങളാണ്‌ അവ രില്‍ ചിലര്‍. പക്ഷേ പലരുടെയും പേര്‍ പറഞ്ഞിട്ടില്ല. ര്രവാചക ന്മാരില്‍ അവസാനത്തെ ആളായിരുന്നു മുഹമ്മദ്‌. യേശു ഉപാന്ത്യ ത്തിലുള്ള പ്രവാചകനും (അതുകൊണ്ടാണ്‌ ഇന്‍ജീലിലെ അദ്ദേഹ ത്തിന്റെ പഠിപ്പിക്കലുകളെ പിന്തുടരാന്‍ മുഹമ്മദ്‌ പരസ്യമായി ആഹ്വാനം ചെയ്തത്‌). ജനങ്ങളെ അല്ലാഹുവിലേക്ക്‌ നയി ക്കാനത്രേ പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടത്‌.

ഈ പ്രവാചകന്മാരില്‍ 315 പേരെ ദൂതന്മാരായി എടുത്തിരി ക്കുന്നു. മുകളില്‍ കുറിച്ചുപോലെ, ദൈവിക ഗ്രന്ഥങ്ങള്‍ അവതരി പ്പിക്കപ്പെട്ടവരെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്ന ദൂതന്മാരാകുന്നു പ്രവാചകന്മാര്‍. അതിനാല്‍ എല്ലാ ദൂതന്മാരും പ്രവാചകന്മാ രായിരുന്നു. എന്നാല്‍ എല്ലാ പ്രവാചകന്മാരും ദൂതന്മാരായിരുന്നില്ല. മുഹമ്മദ്‌ പറയുന്നതനുസരിച്ച്‌ എല്ലാ പ്രവാചകന്മാരിലും ദൂതന്മാ രിലും മുസ്ലിംകള്‍ വിശ്വചസിക്കുന്നതായി അവകാശപ്പെടുന്നു.

എല്ലാ പ്രവാചകന്മാരും പാപരഹിതരാണെന്നാണ്‌ മുസ്ലിം കള്‍ വിശ്വസിക്കുന്നത്‌. അതായത്‌ ഒരു തെറ്റും അന്യായവും പ്രവാചകന്മാര്‍ ചെയ്യുകയില്ല. ഈ വിശ്വാസം മുസ്‌ലിംകള്‍ക്ക്‌ ചില പ്രശ്നങ്ങള്‍ സത്വരം ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്‌. കാരണം ചില പ്രവാചകന്മാരുടെ പാപങ്ങള്‍ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു. മോശെ കൊല്ലുന്നതും, അബ്രഹാം കള്ളം പറയുന്നു, ദാവീദ്‌ വ്യഭിചാരം ചെയ്യുന്നു ഉദാഹരണങ്ങള്‍. ഈ പാപങ്ങള്‍ അവരുടെ അപ്രമാദിത്വവുമായി യോജിക്കുന്നില്ല. ഇനിയുമുണ്ട്‌. ആദാമിന്റെ പതനം അവര്‍ അംഗീകരിക്കുന്നു. എന്നിട്ടും അദ്ദേഹം പാപരഹിത നായി അവശേഷിച്ചുവോ? മുഹമ്മദ്‌ തന്റെ പാപങ്ങളെല്ലാം പൊറു പ്പിച്ചുവെന്ന്‌ പറയപ്പെടുന്നു. എന്നാല്‍ പാപരഹിതനായ പ്രവാചക നെന്ന നിലയില്‍ അദ്ദേഹം ഒരു പാപവും ചെയ്തിട്ടുമില്ല?

ഖുര്‍ആനും ഹദീസും അവ പരാമര്‍ശിക്കുന്ന (പ്രവാചകന്മാരുടെ വൃക്തവും പൂര്‍ണവുമായ ചിത്രം നല്കുന്നില്ല എന്നതാണ്‌ ഈ ആശയക്കുഴപ്പത്തിന്‌ ഒരു കാരണം. ചിലപ്പോള്‍ സന്ദേശം തന്നെ പരസ്പരവിരുദ്ധമായിരിക്കും. ചരിത്തകൃതികളിലോ ബൈബിളിലോ പറയുന്നതില്‍നിന്നും തീര്‍ച്ചയായും വിഭിന്നമാണ്‌ ഇസ്ലാമി കാധ്യാപനം. ഉദാഹരണത്തിന്‌ മോശെയുടെ കാര്യമെടുക്കാം. ഖുര്‍ആന്‍ പറയുന്നു:

“മോശെയ്ക്കും അദ്ദേഹത്തിന്റെ സഹോദരനും നാം ഇപ്ര കാരം വെളിപ്പാട്‌ നല്കി: നിങ്ങളുടെ ജനത്തെ വീടുകളില്‍ പാര്‍പ്പി ക്കുകയും നിങ്ങളുടെ വീടുകള്‍ ഖിബ്ല (ക്ക്‌ അഭിമുഖം) ആക്കു കയും പ്രാര്‍ഥന നിലനിര്‍ത്തുകയും വിശ്വാസികള്‍ക്ക്‌ സുവാര്‍ത്ത അറിയിക്കുകയും ചെയ്യുക” (ഖുര്‍ആന്‍ 10:87).

മറ്റൊരിടത്ത്‌:

“അപ്പോള്‍ അവരെ നാട്ടില്‍നിന്നും വിരട്ടിയോടിക്കാനാണ്‌ അവന്‍ (ഫറോവ ഉദ്ദേശിച്ചത്‌. ഫറോവയുടെ ശേഷം നാം യിസ്രാ യേല്‍ സന്തതികളോട്‌ ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ താമസിച്ചുകൊള്ളുക. അനന്തരം പരലോകത്തിന്റെ വാഗ്ദാനം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം (ഒരു) കൂട്ടത്തോടെ നാം കൊണ്ടുവരുന്നതാണ്‌” ഷാ (ഖൂര്‍ആന്‍ 17:103,104).

അപ്പോള്‍ മോശെ യിസ്രായേല്യരെ ഈജിപ്തില്‍ സ്ഥിര താമസമാക്കാന്‍ വിളിച്ചത്‌ ഫറോവ അവരെ ആട്ടിയോടിക്കാന്‍ ശ്രമി ച്ചുതുകൊണ്ടാണെന്നു തോന്നും. അങ്ങനെ അവന്‍ മുങ്ങിമരിച്ച പ്പോള്‍ യിസ്രായേല്യര്‍ ഈജിപ്തില്‍ താമസിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതിന്‌ നേരെ എതിരാണത്‌. ഒരു യഹൂദചരിത്രകാരനും ഇത്‌ എഴുതുകയോ ഒരു യഹുദനും ഇത്‌ വിശ്വസിക്കുകയോ ചെയ്തിട്ടില്ല. മോശെ വന്നത്‌ യിസ്രായേല്യരെ ഈജിപ്തില്‍നിന്ന്‌ പുറത്തുകൊണ്ടുപോയി അതില്‍ താമസിപ്പിക്കാനാണ്‌. ഫറോവ അവരെ ഈജിപ്തില്‍നിന്ന്‌ ആട്ടിയോടിക്കാനല്ല, അവരെ അടിമക ളാക്കാനാണ്‌ ഉദ്ദേശിച്ചത്‌.

“ഉലുല്‍ അസ്മ” (മനക്കരുത്തുള്വരള്‍) എന്ന പേരില്‍ വിളിക്കപ്പെടുന്ന അഞ്ച്‌ പ്രവാചകന്മാരിലും മുസ്ലിംകള്‍ വിശ്വസി ക്കുന്നു:

“പ്രവാചകന്മാരില്‍നിന്നും നാം കരാര്‍ വാങ്ങി. നിന്നില്‍ നിന്നും നോഹയില്‍നിന്നും അബ്രഹാമില്‍നിന്നും മോശെ യില്‍നിന്നും മറിയയുടെ മകന്‍ യേശുവില്‍നിന്നും. അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌ ഗൌരവമുള്ള ഒരു ഉടമ്പടിയാണ്‌” (ഖുര്‍ആന്‍ 33:7).

എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കാനും ഒരാളെയും മറ്റൊ രാള്‍ക്ക്‌ മീതെയാക്കാതെ എല്ലാവരെയും ആദരിക്കാനുമാണ്‌ മുസ്ലിംകള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഖുര്‍ആന്‍ പറയുന്നു:

“തന്റെ നാഥനില്‍നിന്നും അവതരിപ്പിക്കപ്പെട്ടതില്‍ ദൂതന്‍ വിശ്വസിച്ചിരിക്കുന്നു. അവര്‍ എല്ലാവരും അല്ലാഹുവിലും അവന്റെ മാലാഖമാരിലും അവന്റെ യ്രന്ഥങ്ങളിലും, “അവന്റെ ദൂതന്മാ രിലും, “അവന്റെ ദുതന്മാര്‍ക്കിടയില്‍ ഞങ്ങള്‍ ഒരു വിവേചനവും കല്‍പിക്കുന്നില്ല" (എന്ന്‌ പറഞ്ഞുകൊണ്ട്‌) വിശ്വസിച്ചിരിക്കുന്നു” (ഖുര്‍ആന്‍ 2:285).

എന്നാല്‍ ധാരാളം ഹദീസുകള്‍ ദുതന്മാര്‍ക്കിടയില്‍ വിവേ ചനം കലപിക്കുന്നുണ്ട്‌. അവയിലധികവും മുഹമ്മദിനെ ഉയര്‍ത്തു ന്നവയാണ്‌. ഇക്കാര്യത്തില്‍ അവ ഖുര്‍ആനുമായി യോജിക്കുന്ന തായി തോന്നുന്നില്ല. ഉദാഹരണത്തിന്‌ മുഹമ്മദ്‌ തന്നെക്കുറിച്ച്‌ പറഞ്ഞു:

“എന്റെയും എന്റെ മുമ്പ്‌ വന്ന പ്രവാചകന്മാരുടെയും ഉപമ ഒരു മനുഷ്യന്റേതാണ്‌. അദ്ദേഹം ഒരു കെട്ടിടമുണ്ടാക്കി. അതിനെ നല്ല രീതിയില്‍ അദ്ദേഹം നിര്‍മിച്ചു. അതിനെ മനോഹരമാക്കി. അതിന്റെ ഒരു മൂലയില്‍ ഒരു കല്ലൊഴികെ (മൂലക്കല്ല) ബാക്കി യെല്ലാം പൂര്‍ത്തിയായിരിക്കുന്നു. ആളുകള്‍ അതിനു ചുറ്റും നട ക്കാന്‍ തുടങ്ങി. അത്ഭുതം കുറിയിട്ട്‌ അവര്‍ പറഞ്ഞു: ഈ ഇഷ്ടിക എന്താണ്‌ ഇല്ലാതായിപ്പോയത്‌? ഞാനാണ്‌ ആ ഇഷ്ടിക (മൂല ക്കല്ല്‌). ഞാന്‍ പ്രവാചകന്മാരുടെ മുദ്രയാകുന്നു” (സഹീഹ്‌ മുസ്ലിം).

മറ്റൊരു ഉദാഹരണം സഹീഹ്‌ മുസ്ലിമില്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌;

“പുനരുത്ഥാനനാളില്‍ ഞാന്‍ ആദാമിന്റെ മക്കളുടെ യജമാ നനായിരിക്കും. ആദ്യമായി കബര്‍ തുറക്കപ്പെടുന്നത്‌ എനിക്കു വേണ്ടിയായിരിക്കും. ആദ്യമായി ശിപാര്‍ശ ചെയ്യുക ഞാനായിരിക്കും. ആദ്യമായി ശിപാര്‍ശ സ്വീകരിക്കപ്പെടുന്നയാളും ഞാനായിരിക്കും.”

ലോകത്ത്‌ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പാര്‍ക്കുന്ന ദരിദ്ര രായ ജനങ്ങള്‍ അനുഷ്ഠിച്ചുപോരുന്ന നാടന്‍ ഇസ്‌ലാം ആര്‍ക്കും നല്കാത്ത കൂടുതല്‍ പേരുകളും വിശേഷണങ്ങളും മുഹമ്മദിന്‌ നല്‍കിയിരിക്കുന്നു. ഉദാഹരണത്തിന്‌, മുഹമ്മദിനെ അടക്കം ചെയ്ത പള്ളിയുടെ ചുമരില്‍ പരിശുദ്ധാത്മാവ്‌, സ്വര്‍ഗത്തി ലേക്കുള്ള താക്കോല്‍, വിശ്വാസത്തിന്റെ അടയാളം, പാപങ്ങള്‍ ക്ഷമിച്ചുകൊടുക്കുന്നവന്‍, കാരുണ്യവാന്‍, ആദാമിന്റെ മക്കളുടെ യജമാനന്‍ എന്നിവയുള്‍പ്പെടെ 200 പേരുകള്‍ എഴുതപ്പെട്ടിരി ക്കുന്നു. ഖുര്‍ആനിലോ ഹദീസിലോ ഈ പേരുകളിലൊന്നുപോലും അദ്ദേഹത്തില്‍ ആരോപിച്ചിട്ടില്ല. ര്രഥമസൃഷ്ടി, അല്ലാഹുവിന്റെ സിംഹാസനത്തിന്റെ പ്രകാശം, സമാധാനസ്ഥാപകന്‍, യുഗങ്ങ ളുടെ വെളിച്ചം, അല്ലാഹുവിന്റെ അറിവിന്റെ സൂക്ഷിപ്പുകാരന്‍ ഇത്രയും പേരുകളില്‍ അദ്ദേഹത്തെ വിളിക്കുന്നേടംവരെ ചില സൂഫി മുസ്‌ലിംകള്‍ പരിധിവിട്ട പോയിരിക്കുന്നു. മുഹമ്മദില്‍ ആരോപിക്കപ്പെടുന്ന ധാരാളം അത്ഭുതകഥകള്‍ അദ്ദേഹം മരിച്ച്‌ ദീര്‍ഘകാലം കഴിഞ്ഞശേഷം ഉയര്‍ന്നുവന്നതാണ്‌. ഹദീസ്‌ സമാ ഹാരങ്ങളിലോ ചരിത്രകൃതികളിലോ അവ രേഖപ്പെടുത്തപ്പെട്ടിട്ടി ല്ലെങ്കിലും. അതുകൊണ്ട്‌ അവയ്തര്രയും വസ്തുതാവിരുദ്ധമായി ഉണ്ടാക്കപ്പെട്ടതാകാനാണ്‌ സാധ്യത. ഇവയിലധികവും മുഹമ്മ ദിനു മുമ്പുള്ള പ്രവാചകന്മാരില്‍ ആരോപിക്കപ്പെടുന്ന അത്ഭുത ങ്ങളോട്‌ സാമൃതയുള്ളവയാണ്‌. പക്ഷേ ഓരോ കഥയിലും മൂഹ മ്മദിന്റെ അത്ഭുതസിദ്ധികള്‍ തന്റെ മുന്‍ഗാമിയുടേതിനെക്കാള്‍ മികച്ചുനില്‍ക്കുന്നു. ഉദാഹരണത്തിന്‌, ശലമോന്‍ മൃഗങ്ങളോട്‌ സംസാരിക്കാന്‍ കഴിവുണ്ടായിരുന്നുവെന്ന്‌ ഇസ്ലാമില്‍ ഖുര്‍ ആനില്‍ പഠിപ്പിക്കുന്നു. മുഹമ്മദിന്റെ മരണത്തിനുശേഷം ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ പ്രചരിച്ച കഥകളില്‍ മുഹമ്മദ്‌ മൃഗങ്ങ ളോട്‌ സംസാരിക്കുക മാത്രമല്ല, അവറ്റകള്‍ മുഹമ്മദില്‍ അവയുടെ വിശ്വാസം പ്രഖ്യാപിക്കുകപോലും ചെയ്തു. അതുപോലെ “ഇവര്‍ മിണ്ടാതിരുന്നെങ്കില്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും” എന്ന്‌ യേശു പറയുമ്പോള്‍ (ലൂക്കൊസ്‌ 19:40) മുഹമ്മദ്‌ പറഞ്ഞു: “ഞാന്‍ പ്രവാ ചകനായി വരുന്നതിനുമുമ്പ്‌ മക്കയില്‍ എന്നെ അഭിവാദ്യം ചെയ്യാ റുണ്ടായിരുന്ന കല്ലിനെ ഞാന്‍ തിരിച്ചറിയുന്നു. ഇപ്പോഴും ഞാന്‍ അതിനെ തിരിച്ചറിയുന്നു” (സഹീഹ്‌ മുസ്ലിം).

www.Grace-and-Truth.net

Page last modified on February 15, 2024, at 02:32 PM | powered by PmWiki (pmwiki-2.3.3)