Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 033 (Christ Raised to heaven)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു

6.5. ക്രിസ്തു സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടവന്‍


ഭൂമിയിലെ ക്രിസ്തുവിന്റെ ജീവിതാന്ത്യത്തെക്കുറിച്ചുള്ള ഇസ്‌ലാമികാധ്യാപനം കുറച്ച്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്‌. ഖുര്‍ആന്‍ പറയുന്നു:

“ഈസാ, നിന്നെ ഞാന്‍ എടുക്കുമെന്നും എന്നിലേക്ക്‌ ഉയര്‍ത്തുമെന്നും വിശ്വസിക്കാത്തവരില്‍നിന്നും നിന്നെ ഞാന്‍ ശുദ്ധീകരിക്കുമെന്നും ദൈവം പറഞ്ഞപ്പോള്‍. നിന്റെ അനുയായി കളെ ഞാന്‍ ഉയിര്‍പ്പുനാള്‍ വരേക്കും അവിശ്വാസികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യും” (ഖുര്‍ആന്‍ 3:55).

“നിന്നെ എന്നിലേക്കെടുക്കുക' -ഇവിടെ എന്താണ്‌ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നതെന്ന്‌ മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ നിശ്ചയമില്ല. “മുതവഫ്ഫീക”' എന്നാണ്‌ അറബി വാക്ക്‌. മരണമാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. ഏറ്റവുമധികം ചരിര്രപരമായി സാക്ഷ്യപ്പെടുത്ത പ്പെട്ടവയിലൊന്നാണ്‌ ക്രൂശീകരണം എന്നതിനാല്‍ അവന്റെ മരണ ത്തെ സംബന്ധിച്ച ഖുര്‍ആനികാധ്യാപനത്തെ ചരിര്രപരമായ ക്രൂശീകരണവുമായി അനുരഞ്ജിപ്പിക്കാന്‍ മുസ്‌ലിം പണ്ഡിതര്‍ ശ്രമിച്ചിട്ടുണ്ട്‌. മുതവഫ്ഫീക എന്ന ക്രിയാരൂപം അതിന്റെ കൃത്യ മായ അര്‍ഥംപോലെ അവ്യൃക്തമായതിനാല്‍ ഇത്‌ ഈ സൂക്ത ത്തിന്റെ വിവിധ വ്യാഖ്യാനങ്ങള്‍ക്ക്‌ ഉദയം നല്കുകയുണ്ടായി. പണ്ഡിതന്മാരില്‍ ഒരു ന്യൂനപക്ഷം പറയുന്നത്‌ ക്രിസ്തു മരിക്കു കയും മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു വെന്നാണ്‌ നാം ക്രിസ്ത്യാനികള്‍ വിശ്ചസിക്കുന്നതുപോലെ. പക്ഷേ അധിക പണ്ഡിതരും അതു പറയുന്നില്ല. ചിലര്‍ പറയുന്നത്‌ ഇതു സംഭവിച്ചിട്ടില്ല, എന്നാല്‍, ഭാവിയില്‍ സംഭവിക്കുമെന്നാണ്‌; അവന്‍ മരിക്കുകയും മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അല്ലാഹു ക്രിസ്തുവിന്‌ പ്രതിഫലം നല്കുമെന്നാണ്‌ ഇതിനര്‍ഥമെന്ന്‌ മറ്റുള്ളവര്‍ പറയുന്നു. അവന്‍ മറ്റാരെക്കാളും ഉയര്‍ത്തപ്പെടുമെന്നാണ്‌ ഇതിനര്‍ഥമെന്ന്‌ ചിലര്‍ പറയുന്നു. ഇനിയും ചിലര്‍ പറയുന്നത്‌ അവന്‍ ജഡികമായി സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നും തിരിച്ചുവരുമെന്നുമാണ്‌.

www.Grace-and-Truth.net

Page last modified on February 18, 2024, at 04:03 PM | powered by PmWiki (pmwiki-2.3.3)