Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 043 (Christ fed the multitude)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 7: ക്രിസ്തുവിന്റെ അത്ഭുതങ്ങള്‍ ഖുര്‍ആനില്‍

7.5. ക്രിസ്തു പുരുഷാരത്തെ പോഷിപ്പിച്ചു


പരിചിതമായി തോന്നുന്നുണ്ടോ? യോഹന്നാന്‍ 6 അധ്യായ ത്തില്‍ യേശു അയ്യായിരം പേരെ ഭക്ഷിപ്പിച്ച വിവരണം നിങ്ങള്‍ വായിച്ചിട്ടുണ്ടെന്ന്‌ എനിക്കുറപ്പുണ്ട്‌. പക്ഷേ ഖുര്‍ആന്‍ ഇക്കഥയല്ല, മറ്റൊരു കഥയാണ്‌ പറയുന്നത്‌.

”(ഓര്‍ക്കുക) ശിഷ്യന്മാര്‍ പറഞ്ഞ സന്ദര്‍ഭം. അല്ലയോ മറിയ യുടെ മകനായ യേശുവേ (ഭക്ഷണം വിരിച്ചു) ഒരു മേശ ആകാശത്തു നിന്നും നമുക്ക്‌ ഇറക്കിത്തരാന്‍ നിന്റെ നാഥനു കഴിയുമോ? (യേശു) പറഞ്ഞു: അതില്‍നിന്ന്‌ ഭക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹി ക്കുന്നു. ഞങ്ങളുടെ ഹൃദയത്തിന്‌ ഒരു ബലമുണ്ടാകട്ടെ. നീ ഞങ്ങ ളോട്‌ പറഞ്ഞത്‌ സത്യമാണെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധിക്കാനും ഞങ്ങള്‍ അതിന്‌ ദൃക്സാക്ഷികളാകാനുമാണ്‌. മറിയയുടെ മക നായ യേശു പറഞ്ഞു: അല്ലാഹുവേ, ഞങ്ങളുടെ നാഥാ, (ഭക്ഷണം വിരിച്ച) ഒരു മേശ ആകാശത്തുനിന്നും ഞങ്ങള്‍ക്ക്‌ ഇറക്കിത്തര ണമേ. ഞങ്ങള്‍ക്ക്‌, ഞങ്ങളിലെ ആദൃത്തിലുള്ളവനും അവസാന ത്തിലുള്ളവനും ഒരു പെരുന്നാളും നിന്റെ പക്കല്‍നിന്നുള്ള ഒരു അടയാളവുമായിരിക്കണമത്‌. ഞങ്ങള്‍ക്ക്‌ നീ ഉപജീവനം നല്‍കു കയും ചെയ്യണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമ നാണല്ലോ” (ഖുര്‍ആന്‍ 5:112-114).

മറ്റൊരു ബൈബിള്‍ വിവരണവുമായും നിങ്ങള്‍ക്ക്‌ ഇവിടെ സാമൃത കാണാന്‍ കഴിയുമെന്ന്‌ എനിക്കുറപ്പാണ്‌. പത്രൊസ്‌ കണ്ട ദര്‍ശനത്തിന്റെ വിവരണം അപ്പൊസ്തലപ്രവൃത്തികള്‍ 10 ല്‍. തന്റെ കുട്ടിക്കാലത്ത്‌ ചുറ്റുമുള്ള ക്രിസ്ത്യാനികളില്‍നിന്നും മുഹ മ്മദ്‌കേട്ടരണ്ടുകഥകള്‍തമ്മില്‍അദ്ദേഹത്തിന്‌പരസ്പരംആശയ ക്കുഴപ്പം നേരിട്ടതാകാനിടയുണ്ട്‌. ഇക്കഥ എങ്ങനെയാണ്‌ പ്രസക്ത മാകുന്നതെന്നും എന്താണിതിനര്‍ഥമെന്നും ഖുര്‍ആനില്‍നിന്നു മാത്രം വ്യക്തമാകില്ല. അപ്പോള്‍ ഇതിനെക്കുറിച്ച്‌ മുസ്ലിംകള്‍ എന്താണ്‌ വിശ്വസിക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ നാം വ്യാഖ്യാന ഗ്രന്ഥങ്ങളിലേക്ക്‌ പോകേണ്ടതുണ്ട്‌. യേശു ദൈവത്തില്‍നിന്നും ആവശ്യപ്പെടുന്ന മേശയെക്കുറിച്ച്‌ ധാരാളം കഥകള്‍ അവര്‍ വിവരി ക്കുന്നു. അവയിലധികവും പണ്ഡിതന്മാര്‍ സ്വീകരിക്കുന്നില്ലു. എന്നാല്‍ സാധാരണക്കാരായ മുസ്‌ലിംകള്‍ക്കിടയില്‍ അവ ജന പ്രിയകഥകളാണ്‌. ഒരു വ്യാഖ്യാതാവ്‌ പറയുന്നത്‌ മുപ്പതു ദിവസം രവതമനുഷ്ഠിക്കാന്‍ യിസ്രായേല്യരോട്‌ യേശു പറഞ്ഞുവെന്നാണ്‌. അവര്‍ അപ്രകാരം ചെയ്യുകയും അതു കഴിഞ്ഞ്‌ അവന്റെ അടു ത്തേക്ക്‌ തിരിച്ച്‌ ഞങ്ങള്‍ക്ക്‌ വിശക്കുന്നുവെന്ന്‌ അവര്‍ പറയുകയും ചെയ്തു. ആകാശത്തുനിന്നും അവര്‍ക്കൊരു സദ്യ ഇറക്കി ത്തരാന്‍ അല്ലാഹുവിനോട്‌ ചോദിക്കുന്നതിന്‌ അവര്‍ യേശുവിനോട്‌ ആവശ്യപ്പെട്ടത്രേ. അങ്ങനെ യേശു കീറവസ്ര്തങ്ങള്‍ ധരിച്ച്‌ ചാര ത്തിലിരുന്ന്‌ പ്രാര്‍ഥിച്ചു. മാലാഖമാര്‍ മേശയുമായി വന്നു. ആ മേശ പ്പുറത്ത്‌ ഏഴപ്പവും ഏഴ്‌ മീനുമുണ്ടായിരുന്നു. അവര്‍ അത്‌ പുരു ഷാരത്തിനരികെ കൊണ്ടുവന്നു. എല്ലാവരും അത്‌ വയറു നിറയെ കഴിച്ചു (ഇബ്നു കസീര്‍, 5:112-115 ന്റെ വ്യാഖ്യാനം).

ഇസ്‌ലാമില്‍ ദൂതന്മാരെ നിര്‍വചിക്കാനുള്ള സവിശേഷത കളാണ്‌ അത്ഭുതങ്ങള്‍. എന്നാല്‍ രസകരമായ ഒരു അപവാദമുള്ളത്‌ മുഹമ്മദിന്റെ കാര്യത്തിലാണ്‌. കാരണം അല്ലാഹു പറയുന്നത്‌ പൂര്‍വിക (പവാചകന്മാരുടെ അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍ മുന്‍തലമുറകള്‍ കൂട്ടാക്കാതിരുന്നതിനാല്‍ മുഹമ്മദ്‌ ഒരു അത്ഭുതവും പ്രവര്‍ത്തിക്കുകയില്ലെന്നാണ്‌ (ഖുര്‍ആന്‍ ഒരു അത്ഭുതമായി പരിഗണിക്കപ്പെടുകയും മുകളില്‍ കുറിച്ചുപോലെ അത്ര വിശ്വാസ യോഗ്യമല്ലാത്ത സുന്നയിലും നാടോടിക്കഥകളിലും മറ്റ്‌അത്ഭുത ങ്ങള്‍ മുഹമ്മദില്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും). യേശുവില്‍ ആരോപിക്കപ്പെടുന്ന അത്ഭുതങ്ങളുടെ വിതാനത്തിനടുത്തൊന്നും ഇസ്ലാമിലെ മറ്റൊരു ദൂതനും എത്തുന്നില്ല. അതിനാല്‍ ഇത്‌ ഇതര പ്രവാചകന്മാരുടെ മീതെ അവനെ സ്ഥാപിക്കുന്നു. എന്നാല്‍ അതേസമയം അവന്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്ന അത്ഭുത ങ്ങളില്‍ ചിലത്‌ അവനെ ഉത്തമ ദീപ്തിയില്‍ ചിര്രീകരിക്കുന്നില്ല. നിരപരാധികളായ കുഞ്ഞുങ്ങളെ അവന്‍ പന്നികളാക്കിയ കഥ ഉദാഹരണമായെടുക്കുക. പ്രവാചകന്മാരുടെ പാപരാഹിത്യമെന്ന ഇസ്ലാമിക സിദ്ധാന്തത്തിനുതന്നെ കടകവിരുദ്ധമാണത്‌.

www.Grace-and-Truth.net

Page last modified on February 19, 2024, at 04:23 AM | powered by PmWiki (pmwiki-2.3.3)