Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 073 (Was there only one version of the Qur’an?)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍
13.1. ഖുര്‍ആന്റെ സംരക്ഷണത്തിലും ബൈബിള്‍ മൂലഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം

13.1.3. ഖുര്‍ആന്റെ ഒരു പതിപ്പ്‌ മാരതമേ ഉണ്ടായിരുന്നുള്ളുഃ?


ഖുര്‍ആനിന്‌ ഒരു പതിപ്പ്‌ മാത്രമേ ഉണ്ടായിട്ടുള്ളു എന്ന പ്രചാര ത്തിനുവേണ്ടിയുള്ള അവകാശവാദത്തിനും ചരിത്രപരമായ തെളിവില്‍ ഒരു അടിത്തറയുമില്ല. മറിച്ച്‌ ഇസ്‌ലാമിക സ്രോതസ്സു കളില്‍നിന്നും ഉറപ്പായും നമ്മള്‍ അറിയുന്നത്‌ ഖുര്‍ആനിന്‌ ഒരു പതിപ്പ്‌ മാത്രമല്ല, ഏഴ പതിപ്പുകള്‍ ഉണ്ടായിരുന്നുവെന്നാണ്‌. ഈ പതിപ്പുകള്‍ (പാഠഭേദങ്ങള്‍) “അഹ്റുഫ്‌' അഥവാ അക്ഷരമാല യിലെ അക്ഷരങ്ങള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ അഹ്റുഫിന്‌ എന്താണ്‌ കൃത്യമായ അര്‍ഥമെന്നത്‌ അവ്യക്തമാണ്‌. വൃത്യസ്തമായ അനേകം രീതി കളില്‍ അത്‌ പരിഭാഷപ്പെടുത്തുന്നു (രീതികള്‍, ശൈലികള്‍, പാഠ ഭേദങ്ങള്‍ അങ്ങനെ). പക്ഷേ പൊതുവെ സമ്മതിക്ക പ്പെട്ടിട്ടുള്ളത്‌ അവ സൂചിപ്പിക്കുന്നത്‌ വ്യത്യസ്തമായ ഉള്ളടക്കമോ അല്ലെങ്കില്‍ നന്നേ ചുരുങ്ങിയത്‌ വൃത്യസ്ത ആവിഷ്കരണമോ ഉള്ള വൃത്യസ്ത പതിപ്പുകളെന്നാണ്‌. ആ ഏഴ്‌ പാഠങ്ങള്‍ വളരെയധികം വൃത്യസ്തമായിരുന്നു. മുഹമ്മദിന്റെ സഹാബി കളില്‍ ചിലര്‍ക്ക്‌ അവ ഖുര്‍ആനില്‍പ്പെട്ടതായി തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഉമര്‍ ബിന്‍ അല്‍ ഖത്താബും ഹിശാം ബിന്‍ ഹാകിമും തമ്മിലുണ്ടായ ഒരു വാക്കുതര്‍ക്കം ബുഖാരി എഴുതുന്നുണ്ട്‌. മുഹമ്മദിന്റെ ജീവിതകാലത്തുതന്നെ സംഭവിച്ച താണിത്‌. ഹിശാം ഖുര്‍ആനിലെ ഒരധ്യായം ഓതുകയായിരുന്നു. ഉമര്‍ പറഞ്ഞു:

"അദ്ദേഹത്തിന്റെ പാരായണം ഞാന്‍ കേട്ടു. അല്ലാഹുവിന്റെ ദൂതന്‍ എന്നെ പഠിപ്പിച്ചിട്ടില്ലാത്ത വിവിധ രീതികളില്‍ അദ്ദേഹം പാരായണം ചെയ്തത്‌ ഞാന്‍ ശ്രദ്ധിച്ചു. അദ്ദേഹം സലാത്തില്‍ (പ്രാര്‍ഥനയില്‍) ആയിരിക്കെ ഞാന്‍ അദ്ദേഹത്തിന്റെ മേല്‍ ചാടി വീഴാനോങ്ങിയെങ്കിലും ഞാന്‍ എന്റെ മനസ്സിനെ നിയ്യ്ത്രിച്ചു. സംയമനം പാലിച്ചു. അദ്ദേഹം സലാത്ത്‌ (പ്രാര്‍ഥന) കഴിഞ്ഞ പ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മേല്‍വസ്ത്രം അദ്ദേഹത്തിന്റെ കഴു ത്തിനു ചുറ്റുമാക്കി ഞാന്‍ അയാളെ പിടികൂടിയിട്ട്‌ പറഞ്ഞു: നീ പാരായണം ചെയ്യുന്നതായി ഞാന്‍ കേട്ട ഈ സൂറ നിന്നെ ആര്‍ പഠിപ്പിച്ചതാണ്‌? അദ്ദേഹം മറുപടി പറഞ്ഞു: എനിക്ക്‌ അല്ലാഹു വിന്റെ ദുതന്‍ പഠിപ്പിച്ചുതന്നതാണ്‌. ഞാന്‍ പറഞ്ഞു: നീ പറഞ്ഞത്‌ കള്ളമാണ്‌. കാരണം എനിക്ക്‌ അല്ലാഹുവിന്റെ ദൂതന്‍ ഇത്‌ വ്യത്യ സ്തമായ രീതിയിലാണ്‌ പഠിപ്പിച്ചുതന്നത്‌. അങ്ങനെ ഞാന്‍ അവനെ അല്ലാഹുവിന്റെ ദൂതന്റെ മുമ്പിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടു പോയി. അല്ലാഹുവിന്റെ ദൂതനോട്‌ ഞാന്‍ പറഞ്ഞു: ഇയാള്‍ സൂറ ത്തുല്‍ ഫുര്‍ഖാന്‍ താങ്കള്‍ എനിക്ക്‌ പഠിപ്പിച്ചുതന്നിട്ടില്ലാത്ത രൂപ ത്തില്‍ പാരായണം ചെയ്യുന്നത്‌ ഞാന്‍ കേട്ടു! അന്നേരം അല്ലാഹു വിന്റെ ദൂതന്‍ പറഞ്ഞു: (ഉമറേ) അയാളെ വിട്ടയക്കൂ. അല്ലയോ ഹിശാം, നീ പാരായണം ചെയ്യുക. അയാള്‍ പാരായണം ചെയ്യു ന്നതായി ഞാന്‍ കേട്ട അതേ രൂപത്തില്‍ത്തന്നെ അയാള്‍ പാരാ യണം ചെയ്തു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ഈ രൂപത്തിലാണ്‌ ഇത്‌ അവതരിച്ചത്‌. പിന്നെ പറഞ്ഞു: ഉമറേ, പാരാ യണം ചെയ്യുക അവിടുന്ന്‌ എന്നെ പഠിപ്പിച്ചതുപോലെ ഞാന്‍ പാരായണം ചെയ്തു. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ഈ രൂപ ത്തിലാണ്‌ ഇത്‌ അവതരിച്ചത്‌. ഏഴ്‌ വൃത്യസ്ത രൂപങ്ങളില്‍ പാരായണം ചെയ്യപ്പെടാന്‍ അവതരിപ്പിക്കപ്പെട്ടതാണ്‌ ഈ ഖുര്‍ ആന്‍. അതിനാല്‍ അവയില്‍ നിങ്ങള്‍ക്ക്‌ എളുപ്പമെന്ന്‌ തോന്നുന്ന ഏതു രൂപത്തിലും പാരായണം ചെയ്തുകൊള്ളുക” (സഹീഹ്‌ ബുഖാരി).

ആ രീതികള്‍ വളരെ വൃത്ൃസ്തമായിരുന്നു. എര്രത്തോള മെന്നാല്‍ ഉമര്‍ ഹിശാമിനെ ആക്രമിക്കാന്‍ ഓങ്ങി. കാരണം താന്‍ പഠിച്ചു ഖുര്‍ആനുമായി താരതമ്യം ചെയ്യുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു അദ്ദേഹം പാരായണം ചെയ്തത്‌.

ഏഴ്‌ പാഠഭേദങ്ങള്‍ എന്നു പറഞ്ഞത്‌ ഗ്രബിയേല്‍ മാലാഖ വരുന്ന ഓരോ ഈഴത്തിലും തന്നെ പഠിപ്പിച്ചതാണെന്ന്‌ മുഹമ്മദ്‌ പിന്നെയും സ്ഥിരീകരിച്ചതായി ബുഖാരി നിവേദനം ചെയ്യുന്നു.

അതിനാല്‍ ഒരു കാലത്ത്‌ തീര്‍ച്ചയായും മുഹമ്മദിനാല്‍ അംഗീ കരിക്കപ്പെട്ട ഒന്നിലധികം ഖുര്‍ആന്‍ പതിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഖലീഫ ഉസ്മാന്റെ (മുഹമ്മദിന്റെ മുന്നാം പിന്‍ഗാമി) ഭരണകാലത്ത്‌ പാരായണത്തിലുള്ള വ്യത്യാസം ജനങ്ങള്‍ക്കിട യില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. ഖുര്‍ആന്റെ എഴുതപ്പെട്ട പതിപ്പു കള്‍ അല്ലെങ്കില്‍ ഖുര്‍ആന്‍ എഴുതിയ ഭാഗം എല്ലാം ശേഖരി ക്കാന്‍ അദ്ദേഹം കല്‍പന കൊടുത്തു. മുഹമ്മദിന്റെ ഗോത്രമായ ഖുറൈശിന്റെ പ്രാദേശിക ഭാഷയുമായി ഏറ്റവും അടുത്ത പതിപ്പു മാത്രം അദ്ദേഹം അംഗീകരിച്ചു. മറ്റു പതിപ്പുകളെല്ലാം തീയിട്ടു കരിച്ചുകളയാന്‍ കല്‍പിച്ചു. ഈ ഒരൊറ്റ പതിപ്പില്‍നിന്നും പ്രതി കളുണ്ടാക്കി. അത്‌ മുസ്ലിം സമുദായത്തിലൂടനീളം വിതരണം ചെയ്തു. അങ്ങനെ ഏഴ്‌ മൂലപാഠഭേദങ്ങളില്‍ ഒന്നേ നില നിന്നുള്ളൂ.

പക്ഷേ ഇന്ന്‌ ഉസ്മാന്റെ കാലത്തെ ഒരേയൊരു പാഠാന്തരം മാത്രമേ നിലനില്ക്കുന്നുള്ളുവെങ്കിലും വ്യത്യസ്ത പതിപ്പുകള്‍ ഇന്നുമുണ്ട്‌. പാരായണശൈലിയിലുള്ള വൃത്യാസമേയുള്ളുവെന്ന്‌ മുസ്ലിംകള്‍ പറയുമെങ്കിലും കൂട്ടിച്ചേര്‍ക്കലുകളും പദങ്ങള്‍ ഒഴി വാക്കലുകളും എല്ലാം അവയിലുണ്ട്‌. അര്‍ഥത്തില്‍ പരസ്പരം നേരെ എതിരാവുന്ന രീതിയിലാണ്‌ പലതും.

ഉദാഹരണത്തിന്‌, ഖുര്‍ആന്‍ 19:19 ന്‌ വിവിധ പാരായണങ്ങ ഷം ളുണ്ട്‌. ഒരിടത്ത്‌ ഈ സൂക്തം പറയുന്നത്‌:

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَب لَكِ غُلَامًا زَكِيًّا

അവന്‍ പറഞ്ഞു: “പരിശുദ്ധനായ ഒരാണ്‍കുട്ടി (യെക്കുറി ച്ചുള്ളവാര്‍ത്ത) നിനക്ക്‌തരാന്‍ (അറബിയില്‍: ലി അഹബ) ഞാന്‍ നിന്റെ നാഥന്റെ ഒരു ദൂതന്‍ മാത്രമാണ്‌.”

മറ്റു പതിപ്പുകളില്‍ ഒരക്ഷരം മാറ്റി അതിങ്ങനെ:

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِيَهَب لَكِ غُلَامًا زَكِيًّا

അവന്‍ പറഞ്ഞു: “പരിശുദ്ധനായ ഒരാണ്‍കുഞ്ഞിനെ അവന്‍ നിനക്കു തരാന്‍" (അറബിയില്‍: ലി യഹബ)

ഒരക്ഷരം മാറ്റിയതുകൊണ്ട്‌ തരുന്ന ആള്‍ മാലാഖയില്‍നിന്ന്‌ അല്ലാഹുവിലേക്ക്‌ മാറുകയാണ്‌.

അല്ലെങ്കില്‍, ഖുര്‍ആന്‍ 30:2 ല്‍ غُلِبَت “ഗുലിബതി'" എന്നൊരു പദ മുണ്ട്‌. “തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു'” എന്നാണതിനര്‍ഥം. മറ്റു പാരാ യണങ്ങളില്‍ غَلَبَتِ “ഗലബത്‌" എന്നാണുള്ളത്‌. അര്‍ഥം “വിജയിച്ചിട്ടുണ്ട്‌' എന്നും. ഒരു സ്വരാക്ഷരം മാറുമ്പോള്‍ അര്‍ഥം പൂര്‍ണമായി മാറി.

ഖുര്‍ആന്‍ 40:20 ആണ്‌ മറ്റൊരുദാഹരണം. ചില പാരായണ ങ്ങളില്‍ “AW An” എന്നാണ്‌ (അര്‍ഥം അല്ലെങ്കില്‍ അത്‌). അതേ സമയം വേറെ പാരായണങ്ങളില്‍ “WA An” (അര്‍ഥം അതും).

അത്തരം ഉദാഹരണങ്ങള്‍ ഇനിയും ധാരാളമുണ്ട്‌. കൂടുതല്‍ പൂര്‍ണത യോടുകൂടിയ ചര്‍ച്ചയ്ക്ക്‌ കെയ്ത്ത്‌ സ്മാള്‍സിന്റെ Textual Criticism and Qur’an Manuscripts.

www.Grace-and-Truth.net

Page last modified on February 21, 2024, at 12:13 AM | powered by PmWiki (pmwiki-2.3.3)