Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 083 (The Claim of prophecies about Mohammed in the Bible)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍

13.5. ബൈബിളില്‍ മുഹമ്മദിനെക്കുറിച്ച്‌ ര്രവചനങ്ങളു ണ്ടെന്ന അവകാശവാദം


ക്രൈസ്തവര്‍ മനസ്സിലാക്കുന്നതില്‍നിന്നും തികച്ചും വൃതൃ സ്തമായ രീതിയില്‍ അര്‍ഥകലപന നലകി ചില ബൈബിള്‍ ഖണ്ഡികകളെ മുസ്‌ലിംകള്‍ വ്യാഖ്യാനിക്കുന്നതാണ്‌ അഞ്ചാമ തായും അവസാനമായും നമുക്ക്‌ പരിശോധിക്കാനുള്ളത്‌. ഈ ഖണ്ഡികകളില്‍ മുഹമ്മദ്‌ പരാമര്‍ശിക്കപ്പെടുന്നുവെന്നത്രേ അവ കാശവാദം. യിസ്രായേല്യരോട്‌ യേശു പറഞ്ഞതായി ഖുര്‍ആനില്‍ പറയുന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ അവകാശ വാദം:

"അല്ലയോ യിസ്രായേല്‍ സന്തതികളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ അപ്പൊസ്തലനാണ്‌. എനിക്കു മുമ്പു വന്ന തോറയെ ശരിവയ്ക്കാനും എനിക്കുശേഷം വരുന്ന അഹ്മദ്‌ എന്നു പേരായ അപ്പൊസ്തലനെ സംബന്ധിച്ച്‌ സുവാര്‍ത്ത നലകാനുമത്രേ” (ഖുര്‍ആന്‍ 61:6).

മുഹമ്മദിന്റെ അതേ മൂലാക്ഷരങ്ങളാണ്‌ അഹ്മദ്‌ എന്ന പേരി ലുമുള്ളത്‌. അറബിയില്‍ സമാന മുലാക്ഷരങ്ങളുള്ള ഈ പദം മുഹമ്മദിനെ പരാമര്‍ശിക്കുന്നതാണ്‌. അതിന്റെ ഫലമായി ബൈബി ളില്‍ മുഹമ്മദിനെക്കുറിച്ച്‌ രവചനങ്ങള്‍ ഉണ്ടായിരിക്കണമെന്ന്‌ പൊതുവെ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ചിലര്‍ കരുതുന്നത്‌ യഹൂദന്മാരും ക്രൈസ്തവരും അവ നീക്കംചെയ്തുവെന്നാണ്‌. മൂല്ര്രന്ഥത്തിലെ നിഗൂഡത അനാവരണം ചെയ്താല്‍ ഇപ്പോഴും ആ പ്രവചനങ്ങള്‍ അവിടെ കാണുമെന്ന്‌ അതേസമയം ചിലര്‍ വിചാരിക്കുന്നു. ഇതു സംബന്ധമായി നൂറുകണക്കിന്‌ പുസ്തക ങ്ങളാണുള്ളത്‌. മുഹമ്മദിനെ പരാമര്‍ശിക്കുന്ന ബൈബിള്‍ വച നങ്ങള്‍ എന്നു പറഞ്ഞുകൊണ്ടുതന്നെ.

ആരോപിക്കപ്പെടുന്ന പ്രവചനങ്ങളില്‍ ചിലത്‌ അപഹാസൃത യുടെ വക്കത്താണ്‌. ഉദാഹരണത്തിന്‌ യോഹന്നാന്‍ 14:30 ലെ യേശുവിന്റെ വചനങ്ങള്‍ എടുക്കുക:

“ഇനി കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട്‌ പറയുകയില്ല. കാരണം ഈ ലോകത്തിന്റെ ഭരണാധികാരി വരികയാണ്‌. അദ്ദേഹ ത്തിന്‌ എന്റെ മേല്‍ അവകാശമില.”

“ഈ ലോകത്തിന്റെ ഭരണാധികാരി" യെന്നത്‌ മുഹമ്മദിനു ചേര്‍ന്ന വിശേഷണമാണെന്നു പറഞ്ഞുകൊണ്ട്‌ ഇതു മുഹമ്മദിനെ സംബന്ധിച്ച ഒരു പ്രവചനമാണെന്ന്‌ ചില മുസ്‌ലിം പണ്ഡിതര്‍ ധരിക്കുന്നു. ഇതിലെ അസംബന്ധം മുസ്‌ലിംകള്‍ക്ക്‌ കാണാന്‍ കഴിയില്ല. കാരണം ബൈബിളില്‍ സാത്താന്‍ ഉപയോഗിക്കുന്ന സ്ഥാനപ്പേരാണിതെന്ന്‌ അവര്‍ക്കറിയില്ലല്ലോ!

ആരോപിക്കപ്പെടുന്ന ഈ പ്രവചനങ്ങളിലേറെയും ബൈബിള്‍ അറിയുന്ന വിശ്വാസികളെ ലക്ഷ്യമിട്ടുകൊണ്ടല്ല. മുസ്ലിംകള്‍ക്കു വേണ്ടിയോ ബൈബിളിനെ സംബന്ധിച്ച്‌ യാതൊന്നുമറിയാത്ത നാമമാത്ര ക്രിസ്ത്യാനികള്‍ക്കുവേണ്ടിയോ ആണത്‌. (അറിഞ്ഞോ അറിയാതെയോ) ബൈബിളിനെ വികലമായി വായിക്കാന്‍ ഈ ഉഡായിപ്പ്‌ പ്രവചനങ്ങളില്‍ ഒരേ രീതിയാണ്‌ ഉപയോഗിക്കാ റുള്ളത്‌. അല്ലെങ്കില്‍ വചനങ്ങള്‍ അവിടെനിന്നും ഇവിടെനിന്നും സൗഈകര്യാര്‍ഥം പെറുക്കിയെടുക്കും. വാക്കുകളുടെ കാര്യത്തില്‍ പോലും അതുണ്ട്‌. അവര്‍ക്ക്‌ എന്താണോ അര്‍ഥകല്പന വരുത്തേ ണ്ടത്‌ ആ രീതിയിലേക്ക്‌ ആ വചനങ്ങളെയും വാക്കുകളെയും വളച്ചൊടിക്കും. ആവർത്തനപുസ്തകം 18:18 ഇതിനൊരുദാഹരണ മാണ്‌. ദൈവം മോശെയോട്‌ പറയുന്നു:

“നിന്നെപ്പോലുള്ള ഒരു പ്രവാചകനെ അവരുടെ സഹോദര ന്മാരുടെ ഇടയില്‍നിന്നും നാം എഴുന്നേല്‍പിക്കും. ഞാന്‍ എന്റെ വചനത്തെ അവന്റെ വായില്‍ ആക്കും. ഞാന്‍ അവനോട്‌ കല്പി ക്കുന്നതൊക്കെയും അവന്‍ അവരോട്‌ പറയും.”

“അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നും'” എന്നു പറ യുന്നത്‌ അറബികളെയാണ്‌ സൂചിപ്പിക്കുന്നതെന്നാണ്‌ മുസ്ലിംകള്‍ പറയുന്നത്‌. കാരണം യിസ്ഹാക്കിന്റെ സന്തതികളായ യിശ്മായേ ലിന്റെ സന്തതികളെന്ന നിലയില്‍ അറബികളാണ്‌ ഇവിടെ പറഞ്ഞ സഹോദരന്മാര്‍ എന്ന്‌ അവര്‍ പറയുന്നു. അതുകൊണ്ട്‌ പ്രവചന ത്തില്‍ പരാമര്‍ശിച്ച പ്രവാചകന്‍ യിസ്രായേല്യന്‍ അല്ല അറബിയാണ്‌ എന്നാണ്‌ വാദം. ഇങ്ങനെ യുക്ത്യാനുമാനം ചെയ്യുന്നതില്‍ ഒരു പ്രശ്‌നമുണ്ട്‌. യിര്രായേല്‍ എന്ന്‌ വിളിക്കപ്പെടുന്നത്‌ യിസ്രായേല്‍ (യാക്കോബ്‌) എന്ന വ്യക്തിയുടെ സന്തതികളായതുകൊണ്ടാണ്‌. അല്ലാതെ യിസ്ഹാക്‌ കാരണമല്ല. യിസ്ഹാക്‌ അപ്പോള്‍ യിര്സാ യേല്‍ സ്ഥാപകന്റെ അച്ഛനാണ്‌. അല്ലാതെ യിര്സായേല്യരുടെ സ്ഥാപകനല്ലു. യിര്സായേല്യരുടെ സ്ഥാപകന്റെ അച്ഛന്റെ അര്‍ധ സഹോദരനാണ്‌ യിശ്മായേല്‍. അതുകൊണ്ട്‌ യിരസായേല്യരുടെ പ്രതൃക്ഷത്തിലുള്ള പൂര്‍വപിതാവല്ല. അവരുടെ സഹോദരന്മാരില്‍ നിന്ന്‌ എന്നു പറഞ്ഞതു വഴി യിസ്രായേല്യരെയല്ല അര്‍ഥമാ ക്കുന്നതെങ്കില്‍ യിസ്ഹാക്കിന്റെ യുഗ്മജസഹോദരനായ ഏശാവ്‌ (Esau) എന്ന വ്യക്തിയുടെ സന്തതികളായ എദോമൈറ്റുകള്‍ (Edomites) ആകുന്നതാണ്‌ കൂടുതല്‍ യുക്തിപൂര്‍വകമായിട്ടുള്ളത്‌. അറബികളെക്കാള്‍ കൂടുതല്‍ ബന്ധം അവര്‍ക്കാണ്‌ വരിക.

ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന്‌ നിങ്ങള്‍ വിശ്വസിക്കുക യാണെങ്കില്‍ ആരോപിക്കപ്പെടുന്ന ഈ പ്രവചനങ്ങളെ നിങ്ങള്‍ എന്തുകൊണ്ട്‌ വിശ്വസിക്കുന്നുവെന്നും മുസ്ലിംകളോട്‌ നാം ചോദിക്കേണ്ടിയിരിക്കുന്നു. തിരുത്തപ്പെട്ട ഒരു പുസ്തകത്തിലെ പ്രവചനങ്ങള്‍ നമ്മള്‍ എന്തിനു വിശ്വസിക്കണം? അവ അവര്‍ വിശ്വസി ക്കുന്നുവെങ്കില്‍ മറ്റുള്ളവയെ അവര്‍ എന്തിന്‌ നിരാകരിക്കണം? ഈ പോയന്റില്‍ മുസ്ലിംകള്‍ അവകാശപ്പെടുക ബൈബിള്‍ പൂര്‍ണമായും തിരുത്തപ്പെട്ടതല്ല, ഭാഗികമായേ അത്‌ തിരുത്ത പ്പെട്ടിട്ടുള്ളു എന്നായിരിക്കും. ഇസ്‌ലാമുമായി വിയോജിക്കുന്ന ഭാഗ ങ്ങളിലേ മാറ്റമുള്ളൂവെന്നും പറയും. അതാകട്ടെ, യാതൊരു പിന്‍ബലവുമില്ലാത്ത, അസംബന്ധമായ ഒരു അവകാശവാദമാണ്‌. പ്രവചനങ്ങള്‍ അവിടെയിരിക്കട്ടെ. അവര്‍ എന്താണോ അവ കൊണ്ട്‌ അര്‍ഥമാക്കുന്നത്‌ അതൊന്നുമല്ല അവയുടെ അര്‍ഥമെന്ന്‌ അവരോട്‌ പറയുക. ഏതായാലും യഹൂദന്മാര്‍ അവരുടെ ബൈബി ളില്‍നിന്നും യെശയ്യാവ്‌ 53 നീക്കംചെയ്തിട്ടില്ല. മറിച്ച്‌ അത്‌ വ്യാഖ്യാനിച്ച്‌ രക്ഷപ്പെടുകയോ വൃത്യസ്ത അര്‍ഥകല്‍പന കൊടു ക്കുകയോ ആണ്‌ ചെയ്യാറുള്ളത്‌. മാത്രമല്ല, മുഹമ്മദിനെക്കുറി ച്ചുള്ള പ്രവചനങ്ങളെ നിഷേധിക്കാന്‍ യഹുദന്മാര്‍ക്കും ക്രൈസ്ത വര്‍ക്കും എന്താണ്‌ പ്രചോദനം? യുക്തിപരമായി അതിന്‌ അവര്‍ക്കൊരു കാരണമുണ്ടായിരിക്കണം. നൂറുകണക്കിന്‌ കൊല്ല ങ്ങള്‍ക്ക്‌ - പഴയനിയമ പ്രവചനങ്ങളുടെ കാരൃത്തിലാണെങ്കില്‍ ആയിരക്കണക്കിന്‌ കൊല്ലങ്ങള്‍ക്കുശേഷം വരുന്ന ഒരാളെക്കുറി ച്ചുള്ള പ്രവചനങ്ങള്‍ ചിലര്‍ മാറ്റിമറിച്ചുവെന്ന്‌ നമ്മള്‍ വിശ്വസി ക്കേണ്ടതുണ്ടോ? അങ്ങനെ ചെയ്യുക നിമിത്തം അവര്‍ ദൈവശാപം ഏറ്റുവാങ്ങി. അവരുടെ നിതൃജീവന്‍ നഷ്ടമായി. അവരുടെ സന്തതി കള്‍ക്ക്‌ ഒന്നുകില്‍ ജീവഹാനി സംഭവിക്കുകയോ അല്ലെങ്കില്‍ അവര്‍ അടിമകളാക്കപ്പെടുകയോ ചുരുങ്ങിയത്‌ രണ്ടാം തരം പൗര ന്മാരായി ജീവിക്കേണ്ടിവരികയോ ചെയ്തു. അങ്ങനെ അവര്‍ക്ക്‌ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടു. ഇതിലൊക്കെ എന്ത്‌ ന്യായമാണുള്ളത്‌? അവര്‍ക്ക്‌ നിത്യജീവനും പോയി. മുസ്്‌ലിംക ളായാല്‍ കിട്ടാവുന്ന സകല അവകാശങ്ങളും നഷ്ടമായി. വല്ല അര്‍ഥവും ഇതിനുണ്ടോ? മുസ്‌ലിംകള്‍ എന്താണോ അവകാശ പ്പെടുന്നത്‌ അതിനെക്കുറിച്ച്‌ വിമര്‍ശനാത്മകമായി ചിന്തിക്കുന്ന തിന്‌ അവരെ സഹായിക്കുന്ന കാര്യത്തില്‍ അത്‌ തളര്‍ന്നുപോക രൂത്‌. ഇഹലോകത്തെയും പരലോകത്തെയും സംബന്ധിച്ച്‌ എന്താണോ മുസ്‌ലിംകള്‍ വിശ്ചസിച്ചുവശായിരിക്കുന്നത്‌ അതിനെ സംബന്ധിച്ചെല്ലാം വിമര്‍ശനബുദ്ധിയോടെ ചിന്തിക്കുന്നതിന്‌ അവരെ സഹായിക്കാന്‍ നാം അക്ഷീണം പ്രയത്നിച്ചേ മതിയാകൂ. ര്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനത്തിലേക്ക്‌ കടന്നുവരാന്‍ ദൈവം അവര്‍ക്ക്‌ മാനസാന്തരം നല്‍കുമെന്ന ശുഭ്രപതീക്ഷയോടെ ത്തന്നെ.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:02 PM | powered by PmWiki (pmwiki-2.3.3)