Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 016 (AXIOM 3: Belief in the existence of the books of which God is the author)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 3: വിശ്വാസത്തിന്റെ ലിക തത്ത്വങ്ങള്‍

3.3. മൗലിക തത്ത്വം 3: ദൈവം രചയിതാവായ ഗ്രന്ഥങ്ങളുടെ അസ്തിത്വത്തിലുള്ള വിശ്വാസം


ദൈവം 315 പുസ്തകങ്ങള്‍ (ഹദീസില്‍ വിവരിക്കപ്പെട്ട മുഹ മ്മദിന്റെ പഠിപ്പിക്കലനുസരിച്ച്‌) എഴുതിയെന്ന്‌ മുസ്ലിംകള്‍ വിശ്വ സിക്കുന്നു. ഓരോ ഗ്രന്ഥവും അക്കാലത്തെ ഒരു ദൂതനാല്‍ മനുഷ്യ രാശിക്ക്‌ എത്തിക്കപ്പെട്ടു. എന്നാല്‍ ഈ ദൂതന്മാരില്‍ എട്ടു പേരെ മാത്രമേ ഖുര്‍ആനില്‍ കാണുന്നുള്ളൂ. ഇവര്‍:

‒ മോശെ, അദ്ദേഹത്തിന്‌ തോറ വെളിപ്പെടുത്തപ്പെട്ടു,
‒ ദാവീദ്‌, അദ്ദേഹത്തിന്‌ സബൂര്‍ അഥവാ സങ്കീര്‍ത്തന ങ്ങള്‍ അവതീര്‍ണമായി
‒ ഈസ(യേശു), അദ്ദേഹത്തിന്‌ഇന്‍ജീല്‍ (സുവിശേഷം) അവതരിപ്പിക്കപ്പെട്ടു
‒ മൂഹമ്മദ്‌, അദ്ദേഹത്തിന്‌ ഖുര്‍ആന്‍ അവതരിച്ചു,

പിന്നെ താഴെ കൊടുത്തിരിക്കുന്ന നാലു പേര്‍. അവരുടെ പുസ്തകങ്ങളെക്കുറിച്ച്‌ യാതൊന്നും നമുക്ക്‌ പറഞ്ഞുതന്നിട്ടില്ല;

‒ ആദാം
‒ ശേത്ത്‌
‒ ഇദ്രീസ്‌ (പഴയനിയമത്തിലെ ഹനോക്‌ ആണെന്ന്‌ പൊതുവെ വിശ്ചസിക്കപ്പെടുന്നു)
‒ അബ്രഹാം

ബാക്കിയുള്ള 307 ദൂതന്മാരോ അവരുടെ ഗ്രന്ഥങ്ങളോ ഖുര്‍ ആനിലോ ഹദീസിലോ പരാമര്‍ശിക്കപ്പെടുന്നേയില്ല. അതുകൊണ്ട്‌ ആ ഗ്രന്ഥങ്ങളെക്കുറിച്ചോ ആ ഗ്രന്ഥങ്ങള്‍ ലഭിച്ച ദൂതന്മാരെ ക്കുറിച്ചോ നമുക്ക്‌ യാതൊരറിവുമില്ല. ഇത്‌ ഈ ദൂതന്മാര്‍ ആരൊക്കെ യാണ്‌ എന്നതു സംബന്ധിച്ചു വലിയ ഈഹങ്ങളിലേക്ക്‌ നയി ച്ചിട്ടുണ്ട്‌ (ഉദാഹരണത്തിന്‌, അഖ്നേതാന്‍ ഫറോവ ഉള്‍പ്പെടെ യുള്ളവരാണ്‌ ഇവരെന്ന്‌ ചില മുസ്‌ലിംകള്‍ വിശ്വസിക്കുന്നു). ഓരോ ഗ്രന്ഥവും പുതിയൊരു ഗ്രന്ഥം അവതീര്‍ണമാകുന്നതു വരെ പിന്തുടരപ്പെടേണ്ടതുണ്ട്‌. ആ പോയന്റില്‍, ഈ പുതിയ വെളിപ്പാട്‌ പഴയതിനെ അതിജയിക്കും. മുഹമ്മദ്‌ അവസാന ദൂത നാണെന്ന്‌ പറയപ്പെടുന്നു. അതിനാല്‍ ഖുര്‍ആനിനെ അതിജയി ക്കുന്ന വെളിപ്പാടുകള്‍ ഇനി ഉണ്ടാവുകയില്ല.

മുഹമ്മദിന്റെ പക്കല്‍ ഉണ്ടായിരുന്ന അതേ ഖുര്‍ആനാണ്‌ ഇന്ന്‌ നമ്മുടെ പക്കലുള്ള ഖുര്‍ആനെന്ന്‌ ബഹുഭൂരിപക്ഷം മുസ്ലിംകളും വിശ്വസിക്കുന്നു. അത്‌ അല്ലാഹുവിന്റെ സൃഷ്ടിക്കപ്പെടാത്ത, നിത്യ വചനമാണെന്നും അവര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, മുസ്‌ലിംകള്‍ എല്ലായ്‌പോഴും അഭിപ്രായൈകൃത്തിലല്ല. മുഹമ്മ ദിന്റെ ചരമത്തിനുശേഷം ഇരുനൂറ്‌ കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിനെട്ടു കൊല്ലത്തോളം നീണ്ടുനിന്ന സുപപധാനമായ ഒരു ദൈവശാസ്ര്ര സംവാദം ഉണ്ടായിരുന്നു. ഖുര്‍ആനിന്റെ ഉത്ഭവം സംബന്ധിച്ചായിരുന്നു അത്‌ (മിഹ്നത്തു ഖല്‍ഖില്‍ ഖുര്‍ആന്‍ അഥവാ ഖുര്‍ആന്‍ സൃഷ്ടിയാണെന്നതു സംബന്ധിച്ച പരീ ക്ഷണം എന്നാണ്‌ ഇതറിയപ്പെടുന്നത്‌). ഇക്കാലത്ത്‌ ഇസ്ലാമിക സാമാജ്യത്തുടനീളമുള്ള മുസ്ലിം പണ്ഡിതന്മാര്‍ പരസ്പരവിരുദ്ധ മായ രണ്ട്‌ വീക്ഷണങ്ങള്‍ പുലര്‍ത്തിയവരായിരുന്നു. അക്കാല ത്തെ മുസ്ലിം യുക്തിവാദികള്‍ ഖുര്‍ആന്‍ നിത്യമല്ലെന്നാണ്‌ വിശ്വസിച്ചിരുന്നത്‌. അത്‌ അല്ലാഹു സൃഷ്ടിച്ചതാണെന്നും അത്‌ അത്ഭുതമല്ലെന്നും അവര്‍ വിശ്വസിച്ചു. മറുഭാഗത്ത്‌ സുന്നി മുസ്ലിംകള്‍ വിശ്വസിച്ചിരുന്നത്‌ ഖുര്‍ആന്‍ സൃഷ്ടിക്കപ്പെടാത്ത, അത്ഭുതമായിട്ടുള്ള, അല്ലാഹുവിന്റെ നിത്യമായ വചനമെന്നാണ്‌. ഖലീഫമാര്‍ (ഇസ്ലാമിക ഭരണാധികാരികള്‍) യുക്തിവാദികളുടെ ഭാഗത്ത്‌ ചേര്‍ന്നു. അങ്ങനെ അനേകം സുന്നി പണ്ഡിതര്‍ വധിക്ക പ്പെടുകയോ ചാട്ടവാറുകൊണ്ട്‌ മര്‍ദിക്കപ്പെടുകയോ തടവിലാക്ക പ്പെടുകയോ ചെയ്തു. ഖലീഫ മുതവക്കില്‍ തന്റെ അഭിപ്രായം മാറ്റി ഈ സിദ്ധാന്തത്തിനെതിരായി ഉത്തരവിറക്കിയപ്പോഴാണ്‌ ഈ വാഗ്വാദം അവസാനിച്ചത്‌.

തോറയെയും സങ്കീര്‍ത്തനങ്ങളെയും സുവിശേഷത്തെയും സംബന്ധിച്ച്‌ എന്തു പറയുന്നു? മുഹമ്മദ്‌ ഇപ്രകാരം പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു: “വേദക്കാരെ വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യുരുത്‌, “ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്ക്‌ അവതീര്‍ണമായതിലും നിങ്ങള്‍ക്ക്‌ അവതീര്‍ണ മായതിലും വിശ്വസിക്കുന്നു” എന്ന്‌ നിങ്ങള്‍ പറയുക” (സഹീഹ്‌ ബുഖാരി). എന്നാല്‍ ഇന്ന്‌ ഖുര്‍ആന്‍ മാത്രമേ തനതായ രൂപ ത്തില്‍ നിലനില്‍ക്കുന്നുള്ളുവെന്ന്‌ മുസ്‌ലിംകള്‍ വിശ്ചസിക്കുന്നു. ഇന്ന്‌ നിലനില്‍ക്കുന്ന ഇതര ഗ്രന്ഥങ്ങള്‍ ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു വെന്നാണ്‌ അവരുടെ വിശ്വാസം. ഈ അവകാശവാദത്തിന്റെ തുടര്‍ചര്‍ച്ചയിലേക്ക്‌ നമുക്ക്‌ പിന്നീട്‌ തിരിച്ചുവരാം. അത്തരം ആരോപണങ്ങള്‍ക്ക്‌ തെളിവില്ല എന്നതിനു പുറമേ അവ യുക്തി രഹിതമാണ്‌ എന്ന്‌ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു തെളിവു മില്ലാതെയാണ്‌ ബൈബിള്‍ ദുഷിപ്പിക്കപ്പെട്ടിരിക്കുവനെ്ന്നു്‌ മുസ്‌ ലിംകള്‍ അവകാശപ്പെടുന്നത്‌. അപ്രകാരം സുന്നി മുസ്‌ലിംകള്‍ ഖുര്‍ആന്‍ ദുഷിപ്പിച്ചുവെന്ന്‌ ശിയാ മുസ്ലിംകള്‍ ആരോപിക്കുന്നുണ്ട്‌. രണ്ട്‌ കാരൃത്തിലും ഈ ചോദ്യം ചോദി ക്കണം: ഈ അവകാശവാദത്തിന്‌ എന്താണ്‌ തെളിവ്‌? അല്ലാഹു അവന്റെ മുന്‍വെളിപ്പാടുകള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഖുര്‍ആനിനെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നുവെന്ന്‌ കരുതാന്‍ എന്തിരിക്കുന്നു?

ഈസയുടെ (യേശു) യഥാര്‍ഥ ഇന്‍ജീലിലുള്ള വിശ്വാസം മുസ്‌ലിംകളുമായുള്ള ചര്‍ച്ചയ്ക്ക്‌ നല്ലൊരു ആരംഭബിന്ദുവാകു മെന്ന്‌ വിചാരിക്കാം. ദൌര്‍ഭാഗ്യവശാല്‍ ഇസ്ലാമില്‍ ഇന്‍ജീലിനെ ക്കുറിച്ചുള്ള ഏതാണ്ടെല്ലാ വിശ്വാസങ്ങളും പ്രശ്നകലുഷിത മാണ്‌. പേരില്‍നിന്നേ പ്രശ്‌നം തുടങ്ങുന്നു. ഇവാന്‍ജെലിയോന്‍ ("ευαγγέλιον") എന്ന ഗ്രീക്ക്‌ശബ്ദത്തില്‍നിന്നാണ്‌ ഇന്‍ജീല്‍ എന്ന വാക്കിന്റെ നിഷ്പത്തി. അതിന്റെ ഗ്രീക്ക്‌ മൂലവുമായി ബന്ധ പ്പെട്ടാണ്‌ ഇവിടെ പ്രശ്‌നം. ഖുര്‍ആന്‍ പറയുന്നു: “തന്റെ ജനത യുടെ ഭാഷയിലല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല” (ഖുര്‍ ആന്‍ 14:4). യേശു യിരസായേല്യര്‍ക്ക്‌ അയയ്ക്കപ്പെട്ടവനാണെന്നും ഖുര്‍ആന്‍ പറയുന്നു. അപ്പോള്‍ നാം ചോദിക്കുന്നത്‌ എന്തു കൊണ്ടാണ്‌ ഒരു യഹുദ്ര്രവാചകന്‍ ഗ്രീക്ക്‌ പുസ്തകവുമായി അയയ്ക്കപ്പെടുന്നതെന്നാണ്‌. മറ്റൊരു പ്രശ്നം പുതിയനിയമത്തിലെ നാല്‍ പുസ്തകങ്ങള്‍ ഇന്‍ജീലായി മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല എന്നതത്രേ. അപ്രകാരം അവ ദൈവനിശ്വസ്തമല്ല എന്നും അവര്‍ പറയുന്നു. എന്നിട്ടും പുതിയനിയമത്തില്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും അവര്‍ അവകാശ പ്പെടുന്നു. പിന്നീട്‌ ഒരു അധ്യായത്തില്‍ നമ്മള്‍ അത്‌ ചര്‍ച്ചചെയ്യും. പുതിയനിയമം സത്യമാണെന്ന്‌ അവര്‍ വിശ്വസിക്കുന്നില്ലല്ലോ. പിന്നെന്താണിതില്‍ കാര്യം! ബൈബിളില്‍ അവിടെയുമിവിടെയും ചിതറിക്കിടക്കുന്ന ചില വചനങ്ങളില്‍ തങ്ങള്‍ വിശ്വസിക്കുന്നു വെന്നാണ്‌ ആത്യന്തികമായി മുസ്‌ലിംകള്‍ അവകാശപ്പെടുക. ഇസ്ലാമുമായി യോജിക്കുന്നുവെന്ന്‌ അവര്‍ വിചാരിക്കുന്നവ സ്വീകരിക്കുകയും അല്ലാത്ത ഏതും തള്ളിക്കളയുകയും ചെയ്യുന്നു. അപ്പൊസ്തലനായ പൌലൊസ്‌ വ്യാജനാണെന്നും നുണയ നാണെന്നും ജലപിച്ച്‌ ഏതാണ്ടെല്ലാ മുസ്‌ലിംകളും അദ്ദേഹത്തെ തിരസ്കരിക്കുന്നുവെങ്കിലും 1 കൊരിന്ത്യര്‍ 2:9 ല്‍ പൌലൊസ്‌ പറ യുന്ന വാക്കുകള്‍ സ്വീകരിച്ച്‌ അല്ലാഹു പറഞ്ഞതായി ആരോപി ക്കുന്നുണ്ട്‌. പിന്നീട്‌ നമുക്കത്‌ കാണാം.

www.Grace-and-Truth.net

Page last modified on February 15, 2024, at 02:08 PM | powered by PmWiki (pmwiki-2.3.3)