Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 024 (PILLAR 4: Zakat (almsgiving))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 4: ഇസ്ലാമിന്റെ തൂണുകള്‍

4.3. തൂണ്‍ 4: സകാത്ത്‌ (ദാനധര്‍മം)


ഇസ്‌ലാമിന്റെ നാലാമത്തെ തൂണ്‍ ദാനധര്‍മമാകുന്നു. ഒരു വര്‍ഷത്തില്‍ ഒരു നിശ്ചിത മിനിമം തുകയ്ക്ക്‌ മീതെ ധനം ശേഖ രിച്ചാല്‍ അതിന്റെ മൂല്യത്തിന്റെ 2.5% ദാനമായി വിതരണം ചെയ്യാന്‍ മുസ്ലിംകള്‍ ബാധൃസ്ഥരാകുന്നു. പാപപരിഹാരത്തി ലെന്നപോലെ, ദാനം ചെയ്യുന്നതിനായി മുസ്ലിംകള്‍ പണം നല്കേണ്ട അല്ലെങ്കില്‍ പണം കൊടുക്കാന്‍ പ്രോത്സാഹിപ്പിക്ക പ്പെടുന്ന ഏതാനും സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്‌.

സകാത്തിന്റെ ഗുണഭോക്താക്കളാകാന്‍ പറ്റുന്ന ജനവിഭാഗ ങ്ങളെ ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നു. പക്ഷേ ഗുണ ഭോക്താവിന്‌ താന്‍ നേരിട്ടാണോ കൊടുക്കുന്നത്‌ അതോ ധന വിതരണത്തിന്‌ പ്രാദേശിക പള്ളിയെ ഏല്‍പിക്കുന്നോ എന്ന്‌ തീരു മാനിക്കാനുള്ള അവകാശം വൃക്തിക്കുണ്ട്‌. സകാത്ത്‌ ചെല വാക്കല്‍ സ്വീകാരൃമാവുന്ന എട്ടു വിഭാഗങ്ങളുണ്ട്‌.

ദാനം ദരിശ്രര്‍ക്കും അഗതികള്‍ക്കും ദാനധര്‍മവിതരണ ത്തിന്റെ ചുമതല വഹിക്കുന്നവര്‍ക്കും ഹൃദയങ്ങള്‍ കൂട്ടിയിണക്ക പ്പെടേണ്ടവര്‍ക്കും അടിമത്തമോചനത്തിനും കടംകൊണ്ട്‌ വലഞ്ഞ വര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാനും വഴിയാത്ര ക്കാരനുമുള്ളതാകുന്നു. അല്ലാഹുവില്‍നിന്നുള്ള ഒരു കര്‍ത്തവ്യ മാണിത്‌. അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ നിലയിലും യുക്തിമാനുമാണ്‌.” (ഖുര്‍ആന്‍ 9:60).
  1. ദരിര്ദരര്‍. അംഗവൈകല്യമോ വാര്‍ധകൃമോ കാരണം സ്വയം ജീവിതം പുലര്‍ത്താന്‍ കഴിയാത്ത എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കുന്ന അറബി പദമാണ്‌ “ഫുഖറാ” എന്നത്‌. താത്കാലിക സഹായം ആവശ്യമുള്ള അനാ ഥ൪, വിധവകള്‍, തൊഴില്‍രഹിതര്‍ മുതലായവരും ഇതില്‍ ഉള്‍പ്പെടും.
  2. അഗതികള്‍.മസാകീന്‍” എന്ന അറബി ശബ്ദം തങ്ങ ളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത പാവങ്ങള്‍ക്കാണ്‌ ഉപയോഗി ക്കുന്നത്‌.
  3. സകാത്ത്‌ വിതരണത്തിന്റെ ചുമതല വഹിക്കുന്നവര്‍. സകാത്ത്‌ ശേഖരണം, വിതരണം എന്നിവയുടെ ചുമതല കയ്യാളുന്നവരാണ്‌ ഇവര്‍. പണത്തിന്‌ ഇവര്‍ക്ക്‌ ആവശ്യ മുണ്ടോ ഇല്ലേ എന്ന്‌ നോട്ടമില്ല - ഒരു തരം അഡ്മിനി സ്‌ട്രേറ്റീവി ഫീ.
  4. ഹൃദയങ്ങള്‍ കൂട്ടിയിണക്കപ്പെടേണ്ടവര്‍. അമുസ്‌ലിംകളെ ഇസ്‌ ലാമിന്‌ നേടിക്കൊടുക്കുന്ന ഉദൃമത്തി ലേക്കും സകാത്ത്‌ ഫണ്ടിന്റെ ഒരു പജം വിനിയോഗിക്കാം. മുസ്‌ലിം സമുദായത്തിന്‌ പ്രായോഗിക രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അമുസ്ലിംകള്‍ക്കും ഈ ഫണ്ട്‌ കൊടുക്കാം. സാമ്പത്തിക സഹായം ചെയ്തില്ലെങ്കില്‍ തിരിച്ചു പോയേ ക്കാവുന്ന പുതുമുസ്‌ലിംകള്‍ക്കും നല്കാവുന്നതാണ്‌. ഈ വിഭാഗത്തിലുളളവർക്ക്‌ പെന്‍ഷന്‍ കൊടുക്കല്‍ അനുവദനീയമാകുന്നു. അവര്‍ ഇസ്ലാമിനെ പിന്തുണയ്‌ ക്കുമെന്ന്‌ ഉറപ്പുവരുത്താന്‍ വന്‍തുകയും കൊടുക്കാം. അല്ലെങ്കില്‍ അവര്‍ ഇസ്‌ലാമിന്‌ വഴങ്ങുമെന്ന്‌ ഉറപ്പുവരു ത്താനും കൊടുക്കാവുന്നതാണ്‌. അതുമല്ലെങ്കില്‍ അവരെ നിരുപ്രവകാരികളായ ശ്രതുക്കളാക്കാന്‍ ഈ ധനവിത രണം സഹായകമാണെങ്കില്‍ അതുമാകാം. ഇസ്‌ലാമിന്‌ അനുകൂലമായി സംസാരിക്കുന്നതിനുവേണ്ടി ഫണ്ട്‌ വിനി യോഗിക്കുന്ന മീഡിയ കാംപെയ്നുകളിലും പൊതുജന സമ്പര്‍ക്ക പ്രചാരണ പരിപാടികളിലുമാണ്‌ ഇന്ന്‌ ഈ വിഭാഗത്തെ കൂടുതലായും ഉപയോഗിക്കുന്നത്‌. ധനവ്യയ, ത്തിന്റെ ഈ വിഭാഗം ഇന്നും സാധുവാണോ എന്ന കാര്യ ത്തില്‍ അഭിപ്രായഭിന്നതയുണ്ട്‌.
  5. അടിമത്തമോചനത്തിന്‌. അടിമകളെ സ്വത്രന്രരാക്കുന്ന തിന്‌ രണ്ട്‌ രീതികളില്‍ സകാത്ത്‌ പണം ചെലവഴിക്കാം. ഒന്നാമത്‌, മോചനത്തുക നലകുന്നതിനുവേണ്ടി ഒരു അടി മയക്ക്‌ സഹായം നല്കാം. ഒരു നിശ്ചിത തുക നല്‍കിയാല്‍ തന്നെ മോചിപ്പിക്കാമെന്ന്‌ യജമാനനുമായി അയാള്‍ കരാര്‍പ്രതം എഴുതിയിട്ടുണ്ടാകും. രണ്ടാമത്‌, യജമാനന്‍ ഇസ്ലാമിക ഭരണകൂടം നേരിട്ടുതന്നെ അയാളൂടെ കീഴി ലുള്ള അടിമയെ സ്വതന്ത്രനാക്കി വിടുന്നതിനുവേണ്ടി മോചനവില നല്കാവുന്നതാണ്‌. ഒന്നാമത്തെ രീതിയില്‍ പണ്ഡിതന്മാര്‍ യോജിക്കുന്നു. അടിമയുടെ സ്വാതന്ത്ര്യം ഭരണകൂടം വിലകൊടുത്ത്‌ വാങ്ങാമോ എന്ന കാര്യത്തില്‍ പക്ഷേ അഭിപ്രായഭിന്നതയുണ്ട്‌.
  6. കടഭാരമുള്ളവരെ സഹായിക്കാന്‍. സ്വന്തം സമ്പാദ്യത്തില്‍ നിന്ന്‌ കടംവീട്ടിയാല്‍ ദാരിദ്രൃത്തിലേക്ക്‌ പോകുമോ എന്ന്‌ ആശങ്കയുള്ള കടക്കാര്‍ക്ക്‌ സകാത്ത്‌ നല്കാം. അവര്‍ പണം സമ്പാദിക്കുന്നുണ്ടോ ഇല്ലേ എന്ന്‌ നോക്കേണ്ടതില്ല.
  7. അല്ലാഹുവിന്റെ വഴിയില്‍. അല്ലാഹുവിനുവേണ്ടി ചെയ്യുന്ന എല്ലാ കര്‍മങ്ങളും പൊതുവെ ഇതുകൊണ്ട്‌ അര്‍ഥമാക്കാ മെങ്കിലും മുസ്‌ലിം പണ്ഡിതരില്‍ ഭൂരിപക്ഷവും സമ്മതി ക്കുന്നത്‌ അമുസ്ലിം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തി ലുള്ള സാമുഹിക, നിയമപരമായ അല്ലെങ്കില്‍ രാഷ്ര്രീയ മായ വ്യവസ്ഥിതികളെ ഉന്മൂലനം ചെയ്ത്‌ ഇസ്ലാമിക രാഷ്ര്രീയ സാമൂഹിക വ്യവസ്ഥ തത്സ്ഥാനത്ത്‌ സ്ഥാപി ക്കാനുള്ള പോരാട്ടത്തെയാണ്‌ (ജിഹാദ്‌) ഈ പദം സൂചിപ്പിക്കുന്നത്‌ എന്നാണ്‌. അതിനാല്‍ ജിഹാദിനുവേണ്ട സജ്ജീകരണങ്ങളും ആയുധങ്ങളും മറ്റുസാധനസാമ്രഗഗി കളും ഒരുക്കാന്‍ വേണ്ട ചെലവുകള്‍ വഹിക്കാന്‍ സകാ ത്തിന്റെ ഫണ്ടുകള്‍ വിനിയോഗിക്കാം.
  8. വഴിയാത്രക്കാരന്‍. വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതിയുള്ള ആളാണെങ്കിലും യാത്രയിലുള്ള മുസ്‌ലിമിന്‌ സകാത്ത്‌ ഫണ്ടുകള്‍ കൊടുക്കാം. പാപകരമായ ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടിയുള്ളതാകരുത്‌ യാത്രയെന്ന്‌ ചില പണ്ഡിതന്മാര്‍ ഉപാധിവച്ചിട്ടുണ്ട്‌. എന്നാല്‍ അത്തരമൊരു വ്യവസ്ഥയും ഖുര്‍ആനില്‍ ഇതിനോട്‌ ചേര്‍ത്തിട്ടില്ല.

സകാത്ത്‌ ശേഖരിക്കുന്നതിനും ചെലവഴിക്കുന്നതിനും ഉത്തര വാദപ്പെട്ട മതപരമായിട്ടുള്ള സാമ്പത്തിക സഹായ മന്ത്രാലയം ചില ഇസ്ലാമിക രാജ്യങ്ങള്‍ക്കുണ്ട്‌. സകാത്ത്‌ ചെലവഴിക്കുന്ന തിന്‌ ഭൂമിശാസ്ത്രപരമായ പരിധിയൊന്നും ഖുര്‍ആന്‍ വച്ചിട്ടില്ല. ചില രാജ്യങ്ങള്‍ വിദേശത്ത്‌ സകാത്ത്‌ ഫണ്ട്‌ ചെലവഴിക്കുന്നുണ്ട്‌. ഒന്നുകില്‍ ദേശീയ ദുരന്തങ്ങള്‍പോലെയുള്ള ലോകോപകാര മാര്‍ഗങ്ങളില്‍ അല്ലെങ്കില്‍ അമുസ്‌ലിം രാജ്യത്തിനെതിരെ യുദ്ധം നയിക്കുന്ന മുസ്‌ലിം രാജ്യത്തിന്‌ (ഉദാഹരണത്തിന്‌ പലസ്തീനിലെ ഹമാസ്‌ എന്ന ഇസ്ലാമിക സംഘത്തിന്‌) ഫണ്ട്‌ കൊടുക്കുന്ന തില്‍ ഒക്കെയാണത്‌. അല്ലെങ്കില്‍ ഒരു ഇസ്‌ലാമിക രാജ്യം മറ്റൊരു ഇസ്‌ലാമിക രാജ്യത്തിനെതിരെ യുദ്ധം ചെയ്യുമ്പോള്‍ ഒരു ഇസ്ലാമിക രാജ്യത്തെ ഫണ്ട്‌ നല്കി സഹായിക്കാന്‍ പോലും സകാത്ത്‌ ഉപയോഗിക്കുന്നു (ഇറാഖ്‌ ഇറാനെതിരെ യുദ്ധം ചെയ്യു മ്പോള്‍ ഇറാഖിനെ സഹായിക്കാന്‍ സകാത്ത്‌ ഫണ്ട്‌ നല്കുന്നത്‌ ഉദാഹരണം).

www.Grace-and-Truth.net

Page last modified on February 18, 2024, at 02:24 AM | powered by PmWiki (pmwiki-2.3.3)