Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 028 (CHAPTER SIX: CHRIST IN ISLAM)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍

അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു


ഏറ്റവും മഹാന്മാരായ അഞ്ചി പ്രവാചകന്മാരിലൊരാളായി ഇസ്ലാം ക്രിസ്തുവിനെ അംഗീകരിക്കുന്നു. അറബിയില്‍ അവന്റെ പേര്‍ “ഈസ" എന്നാകുന്നു. അത്‌അവന്റെഗ്രീക്ക്‌നാമത്തില്‍നിന്ന്‌ വന്നതാകാം. ഹീവ്രുവില്‍നിന്നോ അരാമിക്കില്‍നിന്നോ ആയിരി ക്കാനിടയില്ലു. മറുഭാഗത്ത്‌, അറബി ക്രിസ്ത്യാനികളാകട്ടെ, അവനെ “യസുഅ" എന്നാണ്‌ വിളിക്കുന്നതും. അത്‌ യശൂഅ എന്ന അവന്റെ ഹീഡ്രു നാമത്തില്‍നിന്നും വന്നതാണ്‌. ഇസ്‌ലാം പറ യുന്നത്‌ ക്രിസ്തു മുഹമ്മദിന്റെ വരവ്‌ പ്രവചിച്ച, ഇസ്രയേല്‍ സന്തതികളിലേക്ക്‌ വന്ന ദൂതനായ (ദൈവത്തില്‍നിന്ന്‌ സന്ദേശം കൊണ്ടുവരുന്ന പ്രവാചകന്‍, അവന്റെ കാര്യത്തില്‍ മുകളില്‍ ചുരുക്കി വിവരിച്ചതുപോലെ ഇന്‍ജീല്‍) വെറുമൊരു സൃഷ്ടിയാ ണെന്നര്രേ. “അല്‍ മസീഹ്‌ ഈസ്‌ (മിശിഹ -അല്ലെങ്കില്‍ ക്രിസ്തു - യേശു) അല്ലെങ്കില്‍ മറിയമിന്റെ മകന്‍ എന്നാണ്‌ ഖുര്‍ആന്‍ അവനെ പരാമര്‍ശിക്കുന്നത്‌. പ്രാഥമികമായി, ഞാന്‍ അവന്റെ സ്ഥാനപ്പേരായ ക്രിസ്തു എന്നാണ്‌ ഉപയോഗിക്കുന്നത്‌. ക്രൈസ്ത വതയും ഇസ്‌ലാമും രണ്ടും അവന്‍ ഈ നാമം ഉപയോഗിക്കുന്നതു കൊണ്ടാണ്‌ അപ്രകാരം ഞാന്‍ ചെയ്യുന്നത്‌. അറബി ക്രിസ്ത്യാനി കള്‍ ഉപയോഗിക്കാത്തതും ദൈവശാസ്ര്രപരമായ ഒത്തുതീര്‍പ്പ്‌ നിര്‍ദേശിച്ചേക്കാവുന്നതുമായ ഒരു പേര്‍ സ്വീകരിക്കാതിരിക്കാനും നിങ്ങളുടെ ബന്ധത്തിലുള്ള മുസ്ലിംകള്‍ എതിര്‍ത്തേക്കാവുന്ന ഒരു പേര്‍ ഉപയോഗിക്കാതിരിക്കാനും മുസ്്‌ലിംകളുമായുള്ള നിങ്ങ ളുടെ ആദ്യകാല ചര്‍ച്ചകളില്‍ ഇതു ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹി ക്കണമെന്നും ഞാന്‍ നിര്‍ദേശിക്കുകയാണ്‌. ഇരുകക്ഷികളും ഉപ യോഗിക്കുന്ന നാമം ഉപയോഗിക്കുന്നത്‌ ചര്‍ച്ച മുന്നോട്ടുകൊണ്ടു പോകാന്‍ സഹായിക്കും. (നിങ്ങളുടെ ചര്‍ച്ചുകളില്‍ വ്യക്തമായി ത്തീരുമെന്നതുപോലെ!) ഇസ്ലാമിലെ ക്രിസ്തു ബൈബിളിലെ ക്രിസ്തുവാണെന്ന്‌ നമ്മള്‍ അംഗീകരിക്കുന്നില്ലെങ്കിലും.

ദൈവാവതാരമായി, രക്ഷകനായി, വീണ്ടെടുപ്പുകാരനായി ട്ടാണ്‌ ക്രിസ്തുവിനെ ബൈബിള്‍ അവതരിപ്പിക്കുന്നത്‌. പഴയ നിയമമോ പുതിയനിയമമോ ഒരിടത്തുംതന്നെ അവനെ വെറുമൊരു മനുഷ്യനായി അവതരിപ്പിക്കുന്നില്ല. അവന്‍ ആരാധിക്കപ്പെടേണ്ട വനും തന്റെ ജനത്തെ രക്ഷിക്കുന്നവനുമാണ്‌. ദൈവശാസ്ധ്ര കാരനായ സി. എസ്‌. ലൂയിസ്‌ ഇക്കാര്യം Mere Christianity എന്ന തന്റെ പുസ്തകത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിങ്ങനെ:

“യേശുവിനെ മഹാനായ ധാര്‍മികാധ്യാപകനായി സ്വീകരി ക്കാന്‍ ഞാന്‍ തയ്യാറാണെന്നും എന്നാല്‍ ദൈവമാണെന്ന അദ്ദേഹ ത്തിന്റെ അവകാശവാദത്തെ ഞാന്‍ സ്വീകരിക്കുന്നില്ലെന്നും ജന ങ്ങള്‍ പലപ്പോഴും അവനെക്കുറിച്ച്‌ പറയാറുള്ള ആ ശരിക്കും മൗഡ്ട്യ മായ സംഗതി സംസാരിക്കുന്നതില്‍നിന്നും ഏതൊരാളെയും തടയുന്നതിന്‌ ഞാന്‍ ഇവിടെ ശ്രമിക്കുകയാണ്‌. നാം പറയാന്‍ പാടില്ലാത്ത കാര്യമാണത്‌. കേവലമൊരു മനുഷ്യനായ ആള്‍ യേശു പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ അയാള്‍ മഹാനായ ഒരു ധാര്‍മികാധ്യാപകനാവുകയില്ല. ഒന്നുകില്‍ അദ്ദേഹം ഒരു ഭ്രാന്തനായിരിക്കും -ഞാന്‍ ഒരു പൊരിച്ച മുട്ടയാണ്‌ എന്നൊക്കെ പറയുന്ന ഒരാളുടെ നിലവാരത്തില്‍ -അല്ലെങ്കില്‍ അയാള്‍ നരകത്തിലെ പിശാചായിരിക്കും. ഏതാണെന്ന്‌ നിങ്ങള്‍ തീരുമാനിക്കണം. ഒന്നുകില്‍ ഈ മനുഷ്യന്‍ ദൈവപുത്രനായി രുന്നു, ദൈവപുത്രനാണ്‌. അല്ലെങ്കില്‍ ഒരു ഭ്രാന്തനോ അതിലും വഷളായവനോ ആണ്‌. ഒരു വിഡ്ഡിയെന്നു കരുതി നിങ്ങള്‍ക്ക്‌ അവനെ മിണ്ടാതെയാക്കാം. നിങ്ങള്‍ക്ക്‌ അവനു നേരെ തുപ്പാം. ഭൂതമെന്ന നിലയില്‍ അവനെ നിങ്ങള്‍ക്ക്‌ കൊല്ലാം. അല്ലെങ്കില്‍ അവന്റെ കാല്‍ക്കല്‍ വീണ്‌ കര്‍ത്താവെന്നും ദൈവമെന്നും നിങ്ങള്‍ക്ക്‌ അവനെ വിളിക്കാം. എന്നാല്‍ അവന്‍ ഒരു മഹാനായ മനുഷ്യഗുരുവാണ്‌ എന്ന ധിക്കാരപരമായ, വ്യാജമായ വെറും അസംബന്ധമൊന്നും നമുക്ക്‌ പറയാതിരിക്കാം. അവന്‍ നമുക്ക്‌ അത്‌ തുറന്നുവച്ചു തന്നിട്ടില്ല. അതാകട്ടെ അവന്‍ ഉദ്ദേശിച്ചതുമല്ലല്ലോ.”

ലൂയി പ്രസ്താവിക്കുന്നതുപോലെ ക്രിസ്തു മഹാനായ ഒരു മനുഷ്ൃഗുരുവാണ്‌ എന്ന കാഴ്ചപ്പാട്‌ കപടമായ, ധിക്കാരപരമായ തനി അസംബന്ധമാണ്‌, നമുക്ക്‌ തുറന്നുതന്നതല്ല അത്‌. എന്നാല്‍ മുസ്ലിംകള്‍ കൃത്യമായും ഇങ്ങനെയാണ്‌ ക്രിസ്തുവെ കാണു ന്നത്‌. ഏറ്റവും മഹാന്മാരായ പ്രവാചകന്മാരില്‍ ഒരാളായിട്ടും അത്ഭുതം പ്രവര്‍ത്തിച്ചു ആളായും മഹാഗുരുവായും പാപരഹിത നെങ്കിലും വെറും മനുഷ്യനായിട്ടുമാണ്‌ ഇസ്ലാം ക്രിസ്തുവെ അവതരിപ്പിക്കുന്നത്‌. ക്രിസ്തുവിന്റെ പൗരോഹിതൃത്തെയും അവന്റെ ര്രൂശീകരണത്തെയും അവന്റെ ദിവ്യത്വത്തെയും ഇസ്ലാം സമ്പൂര്‍ണമായും തള്ളിക്കളയുന്നു. ഖുര്‍ആനും ബൈബിളും തമ്മിലുള്ള തികഞ്ഞ വൈരുദ്ധ്യം കാണിക്കാന്‍ ഇതു മതി. പക്ഷേ ഇസ്ലാമിലെ (ക്രിസ്തു എന്നത്‌ അതിസങ്കീര്‍ണമായ ഒരു വിഷയമാകയാല്‍ ഒരൊറ്റ വിധി പറയാന്‍ കുറച്ചു പാടാണ്‌.

90 ല്‍ അധികം തവണ ഖുര്‍ആനില്‍ ക്രിസ്തു പരാമര്‍ശിക്ക പ്പെടുന്നു. ക്രിസ്തുവെക്കുറിച്ച്‌ നമ്മള്‍ സംസാരിക്കുമ്പോഴെല്ലാം മുസ്ലിംകളുടെ ചിന്തകള്‍ സ്വയം ഇങ്ങോട്ടേക്കാണ്‌ തിരിയുക. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം എപ്പോഴും ഖുര്‍ആന്‍ പറ യുന്നതാണ്‌ ശരി, അതിലെ പൊരുത്തക്കേടുകള്‍ എന്തുമാവട്ടെ. ഖുര്‍ആനിലെ ഒരു സൂക്തം യുക്തിയുമായും ശാസ്ര്രവുമായും വ്യക്തിപരമായ അനുഭവവുമായും ശാസ്ര്രീയ പരീക്ഷണവു മായും ചരിത്രവുമായും വിയോജിക്കുകയാണെങ്കില്‍ പോലും താന്‍ ഖുര്‍ആനിലെ സൂക്തത്തെയാണ്‌ വിശ്വസിക്കുകയെന്നും മറ്റു ളള വയെയെല്ലാം തള്ളിക്കളയുമെന്നും ഉന്നതവിദ്യാഭ്യാസമുള്ള ഒരു മുസ്‌ലിം ഒരിക്കല്‍ എന്നോടു പറഞ്ഞു. ഇസ്‌ലാമിലെ ര്രിസ്തുവും ബൈബിളിലെ ക്രിസ്തുവും തമ്മില്‍ എവിടെ യൊക്കെ വൈരുദ്ധ്യം വന്നാലും മുസ്ലിംകള്‍ ബൈബിള്‍ വീക്ഷ ണത്തെ തല്‍ക്ഷണം കൈയൊഴിയുമെന്നാണ്‌ ഇതിനര്‍ഥം.

എങ്കിലും ക്രിസ്തു എങ്ങനെയാണ്‌ ഇസ്‌ലാമില്‍ അവതരി പ്പിക്കപ്പെടുന്നത്‌? ബൈബിളില്‍ വിവരിച്ച പ്രകാരത്തിലുള്ള ക്രിസ്തുവിന്റെ വ്യക്തിത്വത്തെ ഇസ്ലാം തള്ളിക്കളയുന്നു വെങ്കിലും മുഹമ്മദ്‌ ഉള്‍പ്പെടെ മറ്റൊരാള്‍ക്കുംതന്നെ നല്കാത്ത സ്ഥാനവും സവിശേഷതകളും ക്രിസ്തുവിന്‌ ഖുര്‍ആന്‍ കൊടു ത്തിരിക്കുന്നു. ഖുര്‍ആനില്‍ ക്രിസ്തുവില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളില്‍ ചിലത്‌ മറ്റു പ്രവാചകന്മാരിലും ആരോപിക്കപ്പെടു ന്നുണ്ടെങ്കിലും - ഉദാഹരണത്തിന്‌ അത്ഭുതങ്ങള്‍ - ധാരാളം അത്ഭുതങ്ങള്‍ മോശെയിലും ഖുര്‍ആന്‍ ആരോപിക്കുന്നുണ്ട്‌ - ക്രിസ്തു മാറ്റിനിര്‍ത്തപ്പെടുന്നത്‌ ഈ വിശേഷണങ്ങളെല്ലാം അവ നില്‍ സമമ്പയിപ്പിച്ചുകൊണ്ടാണ്‌. ഇസ്‌ലാമില്‍ ഇതര പ്രവാചക ന്മാരില്‍നിന്നും ക്രിസ്തു വേറിട്ടുനില്‍ക്കുന്ന പത്ത്‌ രീതികള്‍ ഈ അധ്യായത്തിന്റെ അവശേഷിക്കുന്ന ഭാഗത്ത്‌ നമുക്ക്‌ പരിശോധിക്കാം. തുടര്‍ന്നുവരുന്ന രണ്ട്‌ അധ്യായങ്ങളില്‍ ഖുര്‍ആനില്‍ വിവരിച്ച ക്രിസ്തുവിന്റെ അത്ഭുതങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കും. എന്നിട്ട ക്രിസ്തുവിന്റെ ദൈവിക പ്രകൃതത്തെ ഇസ്ലാം നിരാകരി ക്കുന്നതെങ്ങനെയെന്ന്‌ നോക്കും.

www.Grace-and-Truth.net

Page last modified on February 18, 2024, at 03:44 PM | powered by PmWiki (pmwiki-2.3.3)