Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 070 (Belief in the preservation of the Qur’an and the corruption of the original Bible)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍

13.1. ഖുര്‍ആന്റെ സംരക്ഷണത്തിലും ബൈബിള്‍ മൂലഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം


ഇക്കാര്യത്തെക്കുറിച്ചുള്ള മുസ്ലിം അവകാശവാദം പല രൂപ ത്തിലാണ്‌ വരുന്നത്‌. എന്നാല്‍ അടിസ്ഥാനപരമായി ഇപ്രകാര മുള്ള ഒന്നാണത്‌:

  • “ഖുര്‍ആന്‍ മുഹമ്മദിനാല്‍ മനഃപാഠമാക്കപ്പെടുകയും അനുചരന്‍മാര്‍ക്ക്‌ ചൊല്ലിക്കേള്‍പ്പിക്കപ്പെടുകയും എഴുത്തു കാരാൽ എഴുതപ്പെടുകയും അദ്ദേഹത്തിന്റെ ജീവിത കാലത്തുതന്നെ അവര്‍ അത്‌ പല തരത്തില്‍ പരിശോധിക്കു കയും ചെയ്തു. അതിലെ 114 അധ്യായങ്ങളിലെ (സൂറകള്‍) ഒരു വാക്കുപോലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരിക്കലും മാറ്റിമറിക്കപ്പെട്ടിട്ടില്ല” (The Australian Federation of Islamic Councils Inc., Understanding Islam and the Muslims (pamphlet), November 1991)
  • “ലോകത്തെ മറ്റൊരു ഗ്രന്ഥത്തിനും ഖുര്‍ആനുമായി കിട പിടിക്കാന്‍ കഴിയില്ല... അല്ലാഹുവിന്റെ ശ്രന്ഥത്തെ സംബ ന്ധിച്ച അത്ഭുതകരമായ വസ്തുത അത്‌ മാറ്റമില്ലാതെ നിലനിന്നുവെന്നതാണ്‌. ഒരു പുള്ളിക്കുത്തിനുപോലും മാറ്റമില്ലാതെ പതിനാല്‍ നൂറ്റാണ്ടുകള്‍ അതു നിലനിന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പാരായണം കേട്ട്‌ നിങ്ങള്‍ക്ക്‌ ഇത്‌ പരിശോധിക്കാവുന്നതാണ്‌” (The Zayed Bin Sultan Al Nahayan Charitable Humanitarian Foundation, Basic Principles of Islam, Abu Dhabi, UAE: 1996, പേജ്‌ 4)
  • “അവതരിച്ച കാലം മുതല്ക്കേ അറബി മൂലത്തില്‍ മാറ്റ മില്ലാതെ, മുന്‍ വേദങ്ങളില്‍നിന്ന്‌ ഭിന്നമായി, ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവം അതില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ. ആ വാഗ്ദാനം നിറവേറിയെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തി. കാരണം പ്രവാചകന്‍ ഇറക്ക പ്പെടുകയും പ്രവാചകനാല്‍ പാരായണം ചെയ്യപ്പെടുകയും ചെയ്ത അതേ രുപത്തില്‍ത്തന്നെ ഇന്നുവരെയും ദൈവ ത്തിന്റെ ശ്രന്ഥം ബാക്കിനില്ക്കുന്നു. വലിയ എണ്ണം അനു ചരന്‍ മാരാല്‍ ഉടന്‍ മനഃപാഠമാക്കപ്പെടുകയും രേഖപ്പെടുത്ത പ്പെടുകയും ചെയ്ത ആ ഗ്രന്ഥം തലമുറതലമുറയായി ആയിരക്കണക്കിനു മുസ്ലിംകളാല്‍ ശരിക്കും അതേ രൂപ ത്തില്‍ത്തന്നെ കൈമാറ്റം ചെയ്യപ്പെട്ടുവന്ന്‌ ഇന്നത്തെ തല മുറയില്‍ എത്തിനില്‍ക്കുന്നു... ഖുര്‍ആനിന്‌ ഒരു പതിപ്പ്‌ മാത്രമേയുള്ളു. അവതീര്‍ണമായ അതേ വാക്കുകള്‍ തന്നെ തുടര്‍ന്നും വായിക്കപ്പെടുകയും പാരായണം ചെയ്യ പ്പെടുകയും മനഃപാഠമാക്കപ്പെടുകയും ചെയ്യുന്നു, അറബി ഭാഷയില്‍ത്തന്നെ; ലോകത്തുടനീളമുള്ള മുസ്ലിം കളാല്‍” (Saheeh International, Clear Your Doubts About Islam: 50 Answers to Common Questions, Saudi Arabia: Dar Abul-Qasim, 2008, പേജുകള്‍ 28-29)
    അത്തരം മുസ്ലിം വാദങ്ങള്‍ ഇങ്ങനെ ചുരുക്കാം:
i) വെളിപ്പാടുവേളയില്‍ത്തന്നെ മുഹമ്മദ്‌ ഖുര്‍ആന്‍ മനഃപാഠ മാക്കി.
ii) മൂഹമ്മദ്‌ ഉടന്‍തന്നെ തന്റെ അനുചരന്‍മാര്‍ക്ക്‌ അത്‌ ചൊല്ലിക്കേള്‍പ്പിച്ചുകൊടുത്തു. യാതൊരു സംശോധനയും വരുത്താതെ അവര്‍ അതപ്പടി എഴുതിവച്ചു.
iii) ഖുര്‍ആനിന്‌ ഒരൊറ്റ പതിപ്പേയുള്ളൂ.
iv) ഖുര്‍ആനിന്റെ ഇപ്പോഴുള്ള പ്രതികളെല്ലാം യാതൊരു വൃത്യാസവുമില്ലാതെ ഒരേപോലെയാണ്‌.
v) ഖുര്‍ആന്‍ കുറ്റമറ്റ രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
vi) ഖുര്‍ആന്‍ ഇതര വേദങ്ങളെക്കാള്‍ മികച്ചുനില്‍ക്കുന്നു. കാരണം അവജെല്ലാം മാറ്റിമറിക്കപ്പെട്ടു. ഖുര്‍ആന്‍ മാത്രം സംരക്ഷിക്കപ്പെട്ടു.

പ്രചാരം കിട്ടാന്‍ വേണ്ടിയുള്ള ഈ അവകാശവാദങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ വളരെ സാധാരണമാണ്‌; പണ്ഡിതരാകട്ടെ, സാധാരണക്കാരാകട്ടെ. ഇവയൊന്നും പരിശോധിച്ച്‌ പറയുന്നതല്ല. അടിസ്ഥാനപരമായി ഇവയെല്ലാം ഒന്നാണ്‌. വെറും കച്ചവട ത്തിനുവേണ്ടിയുള്ള ശ്രുതിക്കൂട്ടലുകള്‍ മാത്രം. ഈ മാനദണ്ഡ ങ്ങള്‍ക്കെതിരെ ബൈബിള്‍ എവിടെ നില്‍ക്കുന്നുവെന്ന്‌ പരിശോധി ക്കുന്നതിനു മുമ്പ്‌ ഖുര്‍ആനിനു തന്നെ ആദ്യം അത്‌ ബാധക മാക്കാം. ഇരട്ടത്താപ്പ്‌ കളിക്കുന്നുണ്ടോ എന്നു നോക്കാം.

www.Grace-and-Truth.net

Page last modified on February 20, 2024, at 11:55 AM | powered by PmWiki (pmwiki-2.3.3)