Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 030 (Christ’s Miraculous Birth)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു

6.2. ക്രിസ്തുവിന്റെ അത്ഭുതകരമായ ജനനം


മറിയയും ഗ്രബിയേല്‍ മാലാഖയും തമ്മിലുള്ള ഒരു സംഭാ ഷണം ഖുര്‍ആന്‍ വിവരിക്കുന്നു. മറ്റൊന്ന്‌ മറിയയും ഉണ്ണി ഈസയും തമ്മില്‍ അവന്റെ ഗര്‍ഭധാരണത്തെയും ജനനത്തെയും സംബന്ധിച്ചുള്ളതും. ഇവ രണ്ടും ഖുര്‍ആനില്‍ ഒരേ അധ്യായ ത്തില്‍ കൊടുത്തിട്ടുണ്ട:

“അവള്‍ പറഞ്ഞു: തീര്‍ച്ച! നിന്നില്‍നിന്നും പരമകാരുണിക നോട്‌ (അല്ലാഹു) ഞാന്‍ അഭയം തേടുന്നു, നീ അല്ലാഹുവിനെ ഭയപ്പെടുകയാണെങ്കില്‍. (മാലാഖ) പറഞ്ഞു: ഞാന്‍ നിന്റെ നാഥ നില്‍നിന്നുള്ള ഒരു മാലാഖ മാത്രമാകുന്നു. നീതിമാനായ ഒരു മകനെക്കുറിച്ചുള്ള സമ്മാനം നിന്നോട്‌ (വിളംബരം ചെയ്യാന്‍). അവള്‍ പറഞ്ഞു: ഒരു പുരുഷനും എന്നെ തൊടാതിരിക്കുകയും ഞാന്‍ ദുര്‍ന്നടപ്പുകാരി അല്ലാതിരിക്കുകയും ചെയ്യവെ എനിക്ക്‌ എങ്ങനെ ഒരു മകനുണ്ടാവും? അദ്ദേഹം പറഞ്ഞു: അങ്ങനെ (അത്‌ സംഭവിക്കും), നിന്റെ നാഥന്‍ പറഞ്ഞു: “അത്‌ എനിക്ക്‌ (അല്ലാഹു) എളുപ്പമാണ്‌. മനുഷ്യവര്‍ഗത്തിന്‌ ഒരു അടയാളമായും നമ്മില്‍ നിന്നുള്ള (അല്ലാഹു) കാരുണ്യമായും അവനെ നിയോഗിക്കാന്‍ (നാം ആഗ്രഹിക്കുന്നു). അത്‌ (ഇതിനകം) (അല്ലാഹുവാല്‍) തീരു മാനിക്കപ്പെട്ട കാര്യമാണ്‌.” അങ്ങനെ അവള്‍ ഗര്‍ഭം ധരിച്ചു. ഒരു വിദൂരസ്ഥലത്തേക്ക്‌ (അതായത്‌ യെരുശലേമില്‍നിന്നും ഏക ദേശം 4-6 മൈലുകള്‍ അകലെയുള്ള ബെത്ലഹേം താഴ്വര) അവനെയുംകൊണ്ട്‌ അവള്‍ പിന്‍വാങ്ങിപ്പോയി. ഒരു ഈത്തമര ത്തിന്റെ തടിയുടെ അടുത്തേക്ക്‌ പ്രസവവേദന അവളെ തെളിച്ചു കൊണ്ടുപോയി. അവള്‍ പറഞ്ഞു: ഞാന്‍ ഇതിനു മുന്നമേ മരിച്ച്‌ വിസ്മരിക്കപ്പെട്ട്‌ കാഴ്ചയില്‍നിന്നും മറഞ്ഞിരുന്നുവെങ്കില്‍! അപ്പോള്‍ഉണ്ണിഈസ (യേശു) അല്ലെങ്കില്‍ജിബ്രീല്‍ (ഗ്രബിയേല്‍) താഴത്തുനിന്നും ഇങ്ങനെ അവളോട്‌ വിളിച്ചുപറഞ്ഞു: ദുഃഖിക്കരുത്‌! നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത്‌ ഒരു അരുവി നിനക്ക്‌ കനി ഞ്ഞേകിയിരിക്കുന്നു. ഈത്തമരത്തിന്റെ തടി നിന്റെ നേര്‍ക്ക്‌ കുലു ക്കുക. പഴുത്ത ഫ്രഥെഷായ ഈത്തപ്പഴങ്ങള്‍ അതു നിന്റെ മേല്‍ വീഴ്ത്തും. അതുകൊണ്ട്‌ തിന്നുകയും കുടിക്കുകയും ഉല്ലസി ക്കുകയും ചെയ്യുക. വല്ല മനുഷ്യനെയും കാണുകയാണെങ്കില്‍ നീ പറയുക: തീര്‍ച്ച! പരമകാരുണികന്‍ (അല്ലാഹു) ഞാന്‍ വ്രതം നേര്‍ന്നിട്ടുണ്ട്‌. അതുകൊണ്ട്‌ ഒരു മനുഷ്യനോടും ഇന്നത്തെ ദിവസം ഞാന്‍ സംസാരിക്കുകയില്ല” (ഖുര്‍ആന്‍ 19:18-26).

ഖുര്‍ആന്‍ ക്രിസ്തുവെ “നീതിമാനായ പുതന്‍' എന്നു വിളി ക്കുന്നത്‌ പ്രസക്തമാണ്‌. മുഹമ്മദ്‌ പറയുന്നതുപോലെ:

“ജനിക്കുമ്പോള്‍ സാത്താന്‍ തൊടാതെ ഒരു കുഞ്ഞും ജനി ക്കുന്നില്ല. സാത്താനാല്‍ സ്പര്‍ശിക്കപ്പെടുന്നതുകൊണ്ടാണ്‌ ആ സമയത്ത്‌ അത്‌ ഉറക്കെ കരയാന്‍ തുടങ്ങുന്നത്‌. മറിയയും അവളുടെ മകനും ഒഴികെ” (സഹീഹ്‌ ബുഖാരി).

മുഹമ്മദ്‌ പറയുന്നതനുസരിച്ച്‌ എല്ലാ മനുഷ്യരും സാത്താ നാല്‍ സ്പര്‍ശിക്കപ്പെടുന്നുണ്ട്‌. മുഹമ്മദും അതിലുള്‍പ്പെടുന്നു. കാരണം നാം നേരത്തെ കണ്ടതുപോലെ അവന ശുദ്ധീകരിക്ക പ്പെടേണ്ടതുണ്ടായിരുന്നു -ക്രിസ്തു ഒഴികെ. അതിനാല്‍ ക്രിസ്തു പാപരഹിതനാണ്‌ എന്നത്രേ ഇസ്ലാം പറയുന്നത്‌.

www.Grace-and-Truth.net

Page last modified on February 18, 2024, at 03:51 PM | powered by PmWiki (pmwiki-2.3.3)