Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 081 (The Bible Says the Spirit is God)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍
13.3. ര്രിത്വത്തോടുള്ള എതിര്‍പ്പുകള്‍

13.3.3. ആത്മാവ്‌ ദൈവമാണെന്ന് ബൈബിള്‍ പറയുന്നു


  • “അപ്പോള്‍ പത്രൊസ്‌ പറഞ്ഞു: അനന്യാസേ, പരിശുദ്ധാത്മാ വിനോട്‌ വ്യാജം കാണിക്കാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവയ്ക്കുവാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയത്‌ എന്ത്‌? അതു വില്‍ക്കും മുമ്പേ നിന്റേ തായിരുന്നില്ലയോ? വിറ്റ ശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിന്‌ നീ മനസ്സുവച്ചത്‌ എന്ത്‌? മനുഷ്യരോടല്ല, ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്‌ എന്നു പറഞ്ഞു” (അപ്പൊസ്തലപ്രവൃത്തികള്‍ 5:3,4).
  • “നിങ്ങളോ, ദൈവത്തിന്റെ ആത്മാവ്‌ നിങ്ങളില്‍ വസി ക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മ സ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല"” (റോമര്‍ 8:9).
  • “ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്ന്‌ നിങ്ങള്‍ക്ക്‌ അയയ്‌ ക്കാനുള്ള കാര്യസ്ഥനായി, പിതാവിന്റെ അടുക്കല്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ്‌ വരുമ്പോള്‍ അവന്‍ എന്നെ ക്കുറിച്ച്‌ സാക്ഷ്യം പറയും” (യോഹന്നാന്‍ 15:26).
  • “കര്‍ത്താവ്‌ ആത്മാവാകുന്നു. കര്‍ത്താവിന്റെ ആത്മാവു ള്ളേടത്ത്‌ സ്വാത്ന്ത്രമുണ്ട്‌” (2 കൊരിന്ത്യര്‍ 3:17).

പല സ്ഥലങ്ങളിലും ദൈവത്തെ ബഹുവചനമായിട്ടാണ്‌ പഴയ നിയമം ദൈവത്തെ പരാമര്‍ശിക്കുന്നത്‌. ആദ്യമായി ഉല്പത്തി 1:26 ല്‍ ദൈവം “എലോഹിം” എന്ന്‌ ബഹുവചനമുപയോഗിച്ച്‌ സ്വയം പരാമര്‍ശിക്കുന്നു. സമാന്തരമായ ബഹുവചന സര്‍വനാമങ്ങളും ഉപയോഗിക്കുന്നു. ഉല്പത്തി 1:6.7 ല്‍ “യാഹ്‌വേ" എന്ന്‌ഏകവചന മായി പറയുന്നു. അവിടെയും സര്‍വനാമങ്ങള്‍ ബഹുവചനമാണ്‌. യെശയ്യാവ്‌ 6:8 ല്‍ ഏകവചന ബഹുവചന സര്‍വനാമങ്ങള്‍ ഉപ യോഗിക്കുന്നു, സമാന്തര ഘടനയില്‍: “ഞാന്‍ ആരെ അയയ്ക്കും? നമുക്കുവേണ്ടി ആര്‍ പോകും?” സമ്പൂര്‍ണ ഏകത്വത്തെ സംബ ന്ധിച്ചല്ല, ഏകീകൃത ഏകത്വത്തെ സംബന്ധിച്ചാണ്‌ നാം സംസാരി ക്കുന്നതെന്ന്‌ ഈ വചനങ്ങളില്‍നിന്നും വൃക്തമാണ്‌. ഖുര്‍ആനില്‍ “നമ്മെ” എന്നുപയോഗിച്ചതുപോലെ ഇതും പൂജക ബഹുവചന മാണെന്ന്‌ പറയാന്‍ മുസ്‌ലിംകള്‍ ശ്രമിക്കാറുണ്ട്‌. ബൈബിള്‍ അറബിയിലാണ്‌ എഴുതപ്പെട്ടതെങ്കില്‍ ഇതു സാധുവായ ഒരാശയ മാകുമായിരുന്നു. പക്ഷേ അങ്ങനെയല്ലല്ലോ. ഹീബ്രു പൂജക ബഹുവചനം ഇല്ല. അത്തരമൊരു സാധ്യതയെ അപ്രായോഗിക മാക്കുന്ന ഇതര വചനങ്ങളും ബൈബിളിലുണ്ട്‌. യെശയ്യാവ്‌ 48:16 പോലെ;

“നിങ്ങള്‍ അടുത്തുവന്ന്‌ ഇതു കേള്‍ക്കുവിന്‍, ഞാന്‍ ആദി മുതല്‍ രഹസൃത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്‌. ഇതിന്റെ ഉത്ഭവകാലം മുതല്‍ഞാന്‍അവിടെഉണ്ട്‌. ഇപ്പോഴോയഹോവയായകര്‍ത്താവ്‌ എന്നെയും എന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.”

ഈ വചനം വ്യക്തമായി ചിത്രീകരിക്കുന്നത്‌ സംസാരിക്കുന്ന ദൈവം പ്രേഷകനും പ്രേഷിതനുമാണ്‌ എന്നത്രേ.

ഇനിയും, ബൈബിള്‍ കേവലം വാക്കുകളില്‍ പറഞ്ഞങ്ങ്‌ നിര്‍ത്തുന്നില്ല. പ്രവൃത്തിയിലൂടെ യേശുവിന്റെ ദൈവത്വം വ്യക്ത മാക്കുകയും ചെയ്യുന്നു. മത്തായിയുടെ സുവിശേഷത്തില്‍ യേശു സ്നാനപ്പെട്ടുകൊണ്ടിരിക്കെ പെട്ടെന്ന്‌ ജലത്തില്‍നിന്നും ഉയര്‍ന്നു വന്നു. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. പ്രാവിന്റെ രൂപത്തില്‍ ദൈവാത്മാവ്‌ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു. അത്‌ അവനില്‍ വസിച്ചു. സ്വര്‍ഗത്തില്‍നിന്നും ഒരശരീരി മുഴങ്ങി:

“ഇത്‌ എന്റെ പ്രിയപുര്രന്‍. ഞാന്‍ അവനില്‍ പ്രസാദിച്ചിരി ക്കുന്നു” (മത്തായി 3:16,17).

ഇവിടെ വെള്ളത്തില്‍ ക്രിസ്തുവെയും ആകാശത്തില്‍നിന്ന്‌ പ്രാവിന്റെ രൂപത്തില്‍ ആത്മാവ്‌ ഇറങ്ങിവരുന്നതും നാം കാണുന്നു.

കൊരിന്തിലെ സഭയ്ക്ക്‌ കൊടുത്ത ആശീര്‍വാദങ്ങള്‍ ഒന്നായ മുന്നിനെ പരാമര്‍ശിക്കുന്നു:

“കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങള്‍ എല്ലാ വരുടെയും കൂടെ ഉണ്ടാവട്ടെ” (2 കൊരിന്ത്യര്‍ 13:14).

അവസാനമായി, ദൈവത്തിന്റെ പ്രകൃതം സംബന്ധിച്ച ത്രിത്വ ത്തിന്റെ ദൈവശാസ്രതവശം മുസ്ലിംകള്‍ വല്ലപ്പോഴും ആലോചി ച്ചിട്ടുണ്ടെങ്കില്‍ അതു വളരെ അപൂര്‍വമായിരിക്കും. അല്ലാഹുവിന്റെ സൃഷ്ടികളെക്കുറിച്ച്‌ ചിന്തിക്കാനാണ്‌ ഖുര്‍ആന്‍ എപ്പോഴും മുസ്ലിംകളോട്‌ പറയുന്നത്‌ (ഖുര്‍ആന്‍ 7:158; 33:20; 30:8; 86:5; 2:259). പക്ഷേ അല്ലാഹുവിന്റെ സ്വഭാവത്തെക്കുറിച്ച്‌ ചിന്തിക്കല്‍ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌ - ചില പണ്ഡിതന്മാര്‍ അത്‌ നിരോധിച്ചതായിത്തന്നെ വ്യാഖ്യാനിക്കുന്നു. മൂഹമ്മദ്‌ പറഞ്ഞതായി പരാമര്‍ശിക്കുന്ന ഒരു ഹദീസില്‍ പറയുന്നു:

“നിങ്ങള്‍ അല്ലാഹുവിന്റെ സൃഷ്ടികളെക്കുറിച്ച്‌ ചിന്തിക്കുക. അല്ലാഹുവിന്റെ സാരാംശത്തെക്കുറിച്ച്‌ നിങ്ങള്‍ ആലോചിക്കരുത്‌. നിങ്ങള്‍ പിഴച്ചുപോകാതിരിക്കാന്‍വേണ്ടി" (അല്ലകായി, Foundation of belief).

ചില മുസ്ലിം പണ്ഡിതരാകട്ടെ, ഇതിനപ്പുറവും പോയിട്ടുണ്ട്‌. അവര്‍ പറഞ്ഞതിന്റെ ചില ഉദാഹരണങ്ങളാണ്‌ ചുവടെ:

“അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും സംബ ന്ധിച്ച്‌ ആര്‍ ചിന്തിക്കുന്നുവോ അവര്‍ വഴിപിഴച്ചുപോകും. അല്ലാഹു വിന്റെ സൃഷ്ടികളെ സംബന്ധിച്ചും അവന്റെ അടയാളങ്ങളെ സംബന്ധിച്ചും ആര്‍ ചിന്തിക്കുന്നുവോ അവന്റെ വിശ്വാസം വര്‍ധിക്കും” (അല്‍ അസ്ബഹാനി, അല്‍ ഹിജ്ജ).
“അല്ലാഹു തന്നെക്കുറിച്ച്‌ വിവരിച്ചതെന്തെല്ലാമോ അവയി ലെല്ലാം വിശ്വസിക്കല്‍ മുസ്‌ലിമിന്‌ കടമയാകുന്നു. അല്ലാഹുവി നെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഉപേക്ഷിക്കുകയും വേണം” (നഈം ഇബ്നു ഹമദ്‌, അല്ലകായി, Foundation of belief)
“അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച്‌ ചിന്തിക്കല്‍ നിരോധി ക്കപ്പെട്ടിരിക്കുന്നു. കാരണം മനുഷ്യന്‍ അവന്‍ അറിയാവുന്നതിനെ സംബന്ധിച്ച്‌ മാത്രമേ ചിന്തിക്കാന്‍ പാടുള്ളു. അല്ലാഹു എല്ലാ അറിവിനും അതീതനാണ്‌” (അസ്സനാനി, അത്തനീര്‍).

ദൈവത്തെ സംബന്ധിച്ച അത്തരമൊരു വീക്ഷണമാണ്‌ ദൈവ ത്തിന്റെ സാരാംശത്തെക്കുറിച്ച്‌ ചിന്തിക്കുന്നതില്‍നിന്നും മുസ്‌ലിം കളെ തടയുന്നത്‌. അതിനെ തരണംചെയ്യുന്നതിന്‌ അവരെ നാം സഹായിക്കണം. ദൈവം സ്നേഹിക്കുന്നു, നല്കുന്നു, സംസാരി ക്കുന്നു, കേള്‍ക്കുന്നു എന്നു പറയുന്നതില്‍ മുസ്ലിംകളുമായി നമ്മള്‍ യോജിക്കുന്നു. ആ വിശേഷണങ്ങള്‍ എപ്പോഴും പ്രവര്‍ത്തി ക്കുന്നവയാണ്‌. ദൈവം സ്നേഹിക്കുകയോ കേള്‍ക്കുകയോ സംസാരിക്കുകയോ നല്കുകയോ ചെയ്യാത്ത കാലം ഉണ്ടായിട്ടില്ല. ചോദ്യം ഉത്ഭവിക്കുന്നു: സൃഷ്ടി ഉണ്ടാകുന്നതിനുമുമ്പ്‌ ഈ വിശേഷണങ്ങള്‍ പ്രവര്‍ത്തിച്ചതെങ്ങനെ? അവന്‍ തന്നെത്തന്നെ സ്നേഹിക്കുകയും തനിക്കുതന്നെ നല്കുകയും തന്നോടുതന്നെ സംസാരിക്കുകയും തന്നെത്തന്നെ കേള്‍ക്കുകയുമായിരുന്നു വെങ്കില്‍ ഈ വിശേഷണങ്ങളെല്ലാം അപൂര്‍ണമായി മാറും. അത്‌ വൃത്യസ്തമായ ഒന്നായിത്തീരുന്നതാണ്‌. സൃഷ്ടി വരുന്നതുവരെ അവ പ്രവര്‍ത്തിച്ചില്ല എന്നാണെങ്കില്‍ തന്റെ നിത്യമായ, ദിവ്യ മായ സവിശേഷതകള്‍ പ്രകടമാക്കാന്‍ അവന്‍ സൃഷ്ടികളെ ആവശ്യമായി എന്നര്‍ഥം വരും.

തങ്ങളുടെ സമ്പൂര്‍ണ ഏകത്വരുപം ഇസ്‌ലാമിക ദൈവ ശാസ്ത്രത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ മുസ്ലിം പണ്ഡി തന്മാര്‍ പ്രയാസം അഭിമുഖീകരിച്ചു. ഇതുപോലുള്ള പ്രസ്താവനകളോടെയാണ് അവർ അവസാനിച്ചത്:

“അല്ലാഹുവിന്റെ ശരീരം, അല്ലാഹു സ്ഥിതിചെയ്യുന്ന സ്ഥലം, സ്ഥാനം തുടങ്ങിയ പ്രശ്ന ങ്ങളെച്ചൊല്ലി ആളുകള്‍ തര്‍ക്കിച്ചു. അഹ്ലുസ്സുന്ന (സുന്നി മുസ്‌ ലിംകള്‍) അതിനെക്കുറിച്ച്‌ സംസാരിക്കുന്നതില്‍നിന്ന്‌ ഒഴിഞ്ഞുനില്ക്കുന്നു. തത്സംബന്ധമായി യാതൊന്നും സ്വീകരി ക്കാനോ നിരാകരിക്കാനോ അവര്‍ തയ്യാറല്ല. കാരണം അവയെ സംബന്ധിച്ച്‌ പ്രമാണങ്ങളൊന്നും വന്നിട്ടില്ല” (അല്‍ ഹഖീഖത്തുല്‍ ഹമവിയ്യയുടെ സംക്ഷിപ്ത വിവരണം).

അത്തരമൊരു പ്രസ്താവന വെറുമൊരു ഒഴിഞ്ഞുമാറ്റമാണ്‌. സംഭാഷണത്തെ പാടെ ഒഴിവാക്കാനുള്ള നീക്കമാണത്‌. കാരണം കൈ (ഖുര്‍ആന്‍ 48:10), മുഖം (ഖുര്‍ആന്‍ 28:88), വശം (ഖുര്‍ ആന്‍ 38:55,56) എന്നൊക്കെയുള്ള മാനുഷികമായ വിശേഷണ ങ്ങള്‍ ഖുര്‍ആന്‍ അല്ലാഹുവില്‍ ആരോപിക്കുന്നുണ്ട്‌. അല്ലാഹു വിന്‌ കാലുണ്ടെന്ന്‌ ഹദീസും പറയുന്നു:

“ഇനിയും ആളുകള്‍ വരാനുണ്ടോയെന്ന്‌ നരകാഗ്നി ചോദിച്ചു കൊണ്ടേയിരിക്കും. ശക്തിയുടെയും ബഹുമതിയുടെയും നാഥന്‍ തന്റെ കാല്‍പാദം അതിന്മേല്‍ വയ്ക്കുന്നതുവരെ. അപ്പോള്‍ അതു പറയും: ഖത്‌! ഖത്‌! (മതി। മതി!)” (സഹീഹ്‌ ബുഖാരി).

അല്ലാഹുവിനെപ്പറ്റി പറയാന്‍ മുസ്ലിം പണ്ഡിതന്മാര്‍ ചുമത്തുന്ന വ്യവസ്ഥകള്‍ നമ്മള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ നമുക്ക്‌ അവനെ പ്പറ്റിമിണ്ടാനേ കഴിയില്ലായിരുന്നു. അവന്റെ വിശേഷണങ്ങളെല്ലാം നിഷേധിക്കാതെ, വാക്കുകള്‍ മാറ്റാതെ, തള്ളാതെ, മറ്റൊന്നിനോട ഉപമിക്കാതെ, അവയെ സംബന്ധിച്ച്‌ അനുമാനിക്കാതെ, അവ യില്‍നിന്ന്‌ വൃതിചലിക്കാതെ, മാനവീകരണം ആരോപിക്കാതെ സ്വീകരിക്കണമെന്നാണ്‌. അത്തരം കേസുകളില്‍ ദൈവത്തെ ക്കുറിച്ച്‌ സംസാരിക്കുന്നതിനുള്ള നമ്മുടെ കഴിവില്ലായ്മ മനുഷ്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാഷ മാത്രമേ നമുക്ക്‌ മനസ്സി ലാക്കാന്‍ കഴിയു എന്ന വസ്തുത മൂലമാണ്‌. അതിനാല്‍ അല്ലാ ഹുവിന്‌ രണ്ട്‌ കൈകളും മുഖവും രണ്ടു കണ്ണുകളും വിരലുകളും കാലും കാലപാദവും ഉണ്ടെന്ന്‌ ഖുര്‍ആനും ഹദീസും പറയു മ്പോള്‍ ആ വാക്കുകള്‍കൊണ്ട്‌ എന്തര്‍ഥമാക്കുന്നുവോ അങ്ങനെ ത്തന്നെ നാം മനസ്സിലാക്കണം. ഇസ്‌ലാം അവതാരത്തെ തള്ളിപ്പറ യുന്നതുമായി അതിനെ കൂട്ടിയിണക്കാന്‍ സാധിക്കാത്തതിനാല്‍ അതിനെക്കുറിച്ച്‌ സംസാരിക്കുന്നതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാ നത്രേ മുസ്ലിംകള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. അത്തരമൊരു പ്രശ്നം ക്രിസ്ത്യാനികള്‍ നേരിടുന്നില്ല. കാരണം ദൈവത്തിന്റെ എല്ലാ വിശേഷണങ്ങളും ത്രിത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരി ക്കുകയാണ്‌, നിതുമായിട്ട്‌. സ്വയം നിര്‍വചിക്കാന്‍ അവന്‍ സൃഷ്ടി യുടെ ആവശ്യമില്ല. സൃഷ്ടിയുടെ ശേഷം അവന്റെ വിശേഷണ ങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതല്ല. സൃഷ്ടിക്കുമുമ്പേ പിതാവ്‌ പുരതനെ സ്നേഹിച്ചു. അവര്‍ ആത്മാവിനെയും സ്നേഹിച്ചു (തീര്‍ച്ചയായും ഇപ്പോഴും ഇവ ശരിയാണ്‌). നാം കാണുന്നതു പോലെ, യഥാര്‍ഥ ക്രൈസ്തവ ത്രിത്വസിദ്ധാന്തത്തെ മുസ്ലിംകള്‍ എതിര്‍ക്കുന്നില്ല (മറിച്ച്‌ നാം വിശ്വസിക്കുന്നതിനെ പൂര്‍ണമായും തെറ്റിദ്ധരിച്ച ആ തെറ്റിദ്ധാരണയെയാണ്‌). മാത്രമല്ല സമ്പൂര്‍ണ ഏകത്വമെന്ന ഇസ്‌ലാമിക സങ്കല്‍പം പടച്ചുവിട്ട പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ക്രൈസ്തവ ത്രിത്വസിദ്ധാന്തമാണ്‌.

ചുരുക്കിപ്പറഞ്ഞാല്‍;

  • പൂര്‍ണ ഏക്രതിത്വത്തിലല്ല, ഏകീകൃത ഏകത്വത്തിലാണ്‌ ക്രൈസ്തവര്‍ വിശ്വസിക്കുന്നത്‌.
  • ക്രൈസ്തവ ത്രിത്വത്തില്‍ ഭാര്യയോ അല്ലെങ്കിൽ ജൈവ മകൻ ഇല്ല.
  • ക്രൈസ്തവര്‍ മനുഷ്യനെ ദൈവമാക്കിയിട്ടില്ല.
  • യഥാര്‍ഥ ക്രൈസ്തവ ത്രിത്വത്തെയല്ല ഇസ്‌ലാം എതിര്‍ ക്കുന്നത്‌. മറിച്ച്‌ക്രിസ്ത്യാനികള്‍ ഒരിക്കലും പറയുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ലാത്ത തെറ്റായ ത്രിത്വ ആശയത്തെയാണ്‌.
  • ക്രൈസ്തവ ത്രിത്വം ഒരാളെയും ദൈവത്തിനോട്‌ പങ്കു ചേര്‍ക്കുന്നില്ല. മറിച്ചു ദൈവം എങ്ങനെയാണോ അവനെ വെളിപ്പെടുത്തിയത്‌ അതുപോലെ വിവരിക്കുന്നു.
  • മുസ്ലിം പണ്ഡിതര്‍ വിലക്കിയിരിക്കയാല്‍ അല്ലാഹുവിന്റെ സത്ത മുസ്‌ലിംകള്‍ക്ക്‌ ചര്‍ച്ചചെയ്യാന്‍ കഴിയില്ല.
  • മുസ്ലിംകള്‍ ത്രിത്വത്തെ തള്ളിപ്പറയുന്നതിന്‌ ഏക കാരണം അത്‌ ഒരുതരം ബഹുദൈവത്വം ആണെന്ന്‌ അവര്‍ കരുതുന്നതാണ്‌.

www.Grace-and-Truth.net

Page last modified on February 26, 2024, at 01:12 AM | powered by PmWiki (pmwiki-2.3.3)