Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 003 (Nomadic pagans)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍
അധ്യായം 1: ഇസ്ലാമിന് മുമ്പുള്ള പ്രദേശം

1.1. നാടോടികളായ പാഗനുകള്‍


ഇസ്ലാമിനുമുമ്പ്‌ അറേബ്യയില്‍ ജീവിച്ചിരുന്നവര്‍ ഏറിയ കൂറും അജപാലകരായ നാടോടികളായിരുന്നു. ഗോത്രീയമായ യൂണിറ്റുകളിലാണ്‌ അവര്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഗോത്രങ്ങളെ വംശങ്ങളായി വിഭാഗിച്ചിരുന്നു. പലതരം പാഗന്‍ ദൈവങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവവിശ്വാസികളായിരുന്നു അവര്‍. അടുക്കും ചിട്ടയുമുള്ള ഒരൊറ്റ മതത്തെ അവര്‍ പിന്തുടര്‍ന്നിരു ന്നില്ല. ഓരോ കുടുംബവും വംശവും ഗോത്രവും അവരുടേതായ ദൈവങ്ങളെ ആരാധിച്ചു. ചിലര്‍ മറ്റു ഗോത്രങ്ങളുമായി ചേര്‍ന്ന്‌ പൊതുവായ ഒരു കുലദൈവത്തെയും മറ്റുചിലര്‍ അവര്‍ക്കു മാത്രം സ്വന്തമായിട്ടുള്ള ദൈവത്തെയും ആരാധിച്ചുപോരുകയായിരുന്നു. പാഗന്‍ അറേബ്യയെക്കുറിച്ച്‌ നമുക്കറിയാവുന്ന സര്‍വകാര്യങ്ങളും ഇസ്ലാമികമായ സ്രോതസ്സുകള്‍ വഴിയാണ്‌ വരുന്നത്‌. ഹിശാം ഇബ്നു അല്‍ കല്‍ബി എന്ന ഇറാഖുകാരന്‍ എഴുതിയ “ബുക്‌ ഓഫ്‌ ഐഡള്‍സ്‌", അബു മുഹമ്മദ്‌ അല്‍ ഹസന്‍ അല്‍ ഹമദാനി രചിച്ച “ക്യാരക്റ്റര്‍ ഓഫ്‌ അറേബ്യന്‍ പെനിന്‍സുല” എന്നിങ്ങനെ വളരെ തുച്ഛമായ സ്രോതസ്സുകള്‍ മാത്രമേ ഇവ്വിഷയകമായി ലഭ്യ മായിട്ടുള്ളൂ. അവ തന്നെയും നൂറു കൊല്ലത്തിനുശേഷം എഴുത പ്പെട്ടവയാണ്‌. വാസ്തവത്തില്‍ യഥാര്‍ഥ കാലം മുതലുള്ള ചരിധ്ര പരമായ എഴുത്തുകളൊന്നുംതന്നെ നമ്മുടെ പക്കലില്ല. തത്ഫല മായി നമ്മുടെ ഇക്കാരൃത്തിലുള്ള അറിവ്‌ അപൂര്‍ണമാണ്‌. ചില പ്പോഴൊക്കെ പരസ്പരവിരുദ്ധവുമത്രേ. ഉദാഹരണത്തിന്‌, ഇസ്‌ലാ മിനു മുമ്പുണ്ടായിരുന്ന ദൈവങ്ങളെക്കുറിച്ച്‌ നമുക്കറിയില്ല. ഇതര പൂര്‍വിക മതങ്ങളില്‍ ദൈവങ്ങള്‍ നിലനിന്നിരുന്നുവെന്ന്‌ വിവരിക്കുന്ന പുരാണപരമായ ലിഖിത ആഖ്യാനങ്ങള്‍ നമ്മുടെ കൈവശമില്ല എന്നതാണ്‌ കാരണം. ഓരോ പ്രദേശത്തും ആ പ്രദേശ ത്തുകാര്‍ ആരാധിച്ചിരുന്ന അവരുടേതായ ദൈവങ്ങള്‍ ഉണ്ടെന്നു വ്യക്തം. ഈ ദൈവങ്ങളില്‍ പലതിന്റെയും പേരുകള്‍ അല്ലെങ്കില്‍ സംജ്ഞാനാമങ്ങള്‍ നമുക്കറിയാം. അത്തരമൊരു ദൈവത്തിന്റെ പേരാകുന്നു “അല്ലാഹു” എന്നത്‌. ചിലര്‍ അതിനെ പരമോന്നത ദൈവമായി കണക്കാക്കിയിരുന്നു. ഇസ്ലാമിലെ അല്ലാഹു വില്‍നിന്ന്‌ വൃത്യസ്തമായി ഇസ്ലാമിനു മുമ്പുള്ള ഈ അല്ലാഹു വിന്‌ സന്താനങ്ങള്‍ ഉണ്ടായിരുന്നു. അല്ലാഹുവിന്റെ ആ സന്താന ങ്ങളും ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്നു. ഈ പരമോന്നത ദൈവസങ്കല്‍പം ക്രൈസ്തവ യഹൂദ മതസമുദായങ്ങളില്‍നിന്ന്‌ ഉല്‍ഭവംകൊണ്ടതാകാന്‍ സാധൃതയുണ്ട്‌. പല ദൈവങ്ങളില്‍ ഒന്നിന്‌ ഉപയോഗിക്കാവുന്ന സംജ്ഞാനാമം അല്ലെങ്കില്‍ വര്‍ണനാ നാമം ആയിരിക്കാം അല്ലാഹു എന്നതാണ്‌ മറ്റൊരു സിദ്ധാന്തം. പരമോന്നതദൈവത്തെ നേരിട്ട്‌ വിളിക്കുന്നത്‌ അനുയോജ്യ മല്ലെന്ന്‌ വിശ്വസിച്ചിരുന്ന ഭക്തര്‍ ഈ വിഗ്രഹങ്ങളില്‍ ചിലതിനെ മധൃവര്‍ത്തികളായി കല്‍പിച്ച്‌ ആരാധിച്ചിരുന്നു. ഈ പരമോന്നത ദൈവം മറ്റു ദൈവങ്ങളില്‍ ആത്മാവിനെ സന്നിവേശിപ്പിച്ചിരുന്നു വെന്നും അതിനാല്‍ ആ ദൈവങ്ങളെ ആരാധിച്ചാല്‍ അവയില്‍ കുടികൊള്ളുന്ന ആത്മാവ്‌ ഉത്തരംചെയ്തിരുന്നുവെന്നും ഇതര വിഗ്രഹങ്ങളെ സംബന്ധിച്ച്‌ വിശ്വസിക്കപ്പെട്ടു.

ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക്‌ സഞ്ചരിച്ചുകൊണ്ടിരുന്ന നാടോടികളായ അറബികള്‍ ഇപ്രകാരം ആരാധിക്കവെ, നഗര ങ്ങളില്‍ അധിവാസമുറപ്പിച്ച അറബികളുടെ മതം കൂടുതല്‍ പരിഷ്‌ കൃ തമായിത്തീരാന്‍ സാധ്യത കൈവന്നു. തങ്ങളുടെ ദൈവ ങ്ങളെ പ്രതിഷ്ഠിച്ചിരുന്ന കുടീരങ്ങളില്‍ അവര്‍ ആരാധന നട ത്തിപ്പോന്നു. ഈ ബലിപീഠങ്ങളില്‍ ഒട്ടേറെ ഘനചതുരാകൃതിയി ലുള്ള കെട്ടിടങ്ങളിലാണ്‌ (കഅബകള്‍) പ്രതിഷ്ഠിച്ചിരുന്നത്‌. കൃത്യമായ ഇടവേളകളില്‍ തീര്‍ഥാടനം നടത്തിപ്പോരുന്ന ആരാ ധനാക്രേന്ദങ്ങളായിരുന്നു ഇവ. ബലികളും (പദക്ഷിണവും (കല്‍ദൈവങ്ങള്‍ക്കു ചുറ്റുമുള്ള നടത്തം) അപ്പോള്‍ നടത്തി വന്നിരുന്നു. അറേബ്യന്‍ ഉപദ്വീപിനു ചുറ്റും ചിതറിക്കിടന്ന അനേകം -ചുരുങ്ങിയത്‌ ഡസന്‍ കണക്കില്‍ -കഅബകള്‍ അക്കാല ത്തുണ്ടായിരുന്നു. സവിശേഷസന്ദര്‍ഭങ്ങളിലും പ്രത്യേകാവസര ങ്ങളില്‍ അല്ലാതെയും അറബികള്‍ ഈ കഅബകളിലേക്ക്‌ തീര്‍ഥയാര്രകള്‍ നടത്തിപ്പോന്നു. അവര്‍ വിഗ്രഹങ്ങള്‍ക്ക്‌ ബലി യര്‍പ്പിക്കുകയും നിവേദ്യങ്ങളും അര്‍ച്ചനകളും അര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ സ്ഥലങ്ങളായി (പരിസരങ്ങളില്‍ യുദ്ധം അനു വദിച്ചിരുന്നില്ല) അവ കരുതിപ്പോന്നു. ആരാധകര്‍ പരിപാലകര്‍ക്ക്‌ വേണ്ടതെല്ലാം നല്കണമായിരുന്നു. ഈ കഅബകളില്‍ കറുത്ത കട്ട! പ്രതിഷഠിച്ചിരുന്നു. ഈ കല്ലുകള്‍ ഒന്നുകില്‍ അഗ്നിപര്‍വത ജന്യമായിരിക്കാം. അല്ലെങ്കില്‍ ഉല്‍ക്കാശിലകള്‍ ആകാം (പണ്ഡി തര്‍ വൃത്യസ്ത അഭിപ്രായങ്ങളാണ്‌ പ്രകടിപ്പിക്കുന്നത്‌). ഉല്‍ക്കാ ശിലയാകാമെന്ന സിദ്ധാന്തമാണ്‌ കൂടുതല്‍ ന്യായയുക്തമായി ട്ടുള്ളത്‌. കാരണം ആകാശത്തുനിന്ന്‌ (നേരത്തെ പറഞ്ഞ അല്ലാഹു എന്ന പരമോന്നതദൈവം ആകാശത്ത്‌ വസിക്കുന്നുവെന്നാണ്‌ വിശ്വാസം) വീഴുകയും പ്രകാശത്താല്‍ വലയം ചെയ്യപ്പെടുകയും ചെയ്ത ഒരു വസ്തു പൂജിക്കപ്പെടാന്‍ സാധൃയതയുണ്ടല്ലോ. കഴിഞ്ഞ ആയിരം കൊല്ലങ്ങളോളമായി അഗ്നിപര്‍വതസ്‌ ഫോടനങ്ങ ളൊന്നും ഉണ്ടായിട്ടില്ലെന്ന്‌ നമുക്കറിയാം. അതിനുമുമ്പ്‌ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അനേകം തലമുറകളിലൂടെയാണ്‌ അതിന്റെ അറിവ്‌ കൈമാറിയവന്നിട്ടുണ്ടാവുക. അതിനൊക്കെ വിശ്വാസ്യത കുറവായിരിക്കും. അഗ്നിപര്‍വതങ്ങളുമായി ബന്ധപ്പെട്ട്‌ വികാര വിക്ഷുബ്ധമായ ആചാരങ്ങളുടക്കം ആരാധനകള്‍ ലോകത്തില്‍ മറ്റ്‌ പലയിടത്തും ഉണ്ടായത്‌ ചരിത്രത്തിലുണ്ടെങ്കിലും സമാന മായത്‌ അറേബ്യയില്‍ ഉണ്ടായതിന്‌ രേഖകളില്ല.

www.Grace-and-Truth.net

Page last modified on February 13, 2024, at 03:44 PM | powered by PmWiki (pmwiki-2.3.3)