Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 001 (INTRODUCTION)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍

പുസ്തക പരിചയം


നമ്മുടെ നാടും നാം ജീവിക്കുന്ന പശ്ചാത്തലവും എന്തുമായി ക്കൊള്ളട്ടെ നമ്മില്‍ അനേകം പേര്‍ക്കും മുസ്‌ലിം അയല്‍ക്കാര്‍ ഉണ്ടായിരിക്കും. സഹപ്രവര്‍ത്തകരും മിത്രങ്ങളും ബന്ധമുള്ളവരും ഉണ്ടാകും. ധാരാളം ക്രിസ്ത്യാനികള്‍ക്കും തോന്നിയിട്ടുള്ളതു പോലെ നിങ്ങള്‍ക്ക്‌ സംവദിക്കാന്‍ കഴിയാത്ത ഒരു പത്തഞ്ഞൂറ്‌ കിലോ തൂക്കം വരുന്ന ഒരു വലിയ ആള്‍ക്കുരങ്ങാണ്‍ ഇസ്ലാ മെന്ന്‌ നിങ്ങള്‍ക്കും തോന്നിയിരിക്കാം. നിങ്ങള്‍ ദശാബ്ദങ്ങളോളം ഒരു ക്രിസ്ത്യാനിയായി ജീവിച്ച ആളും നിങ്ങളുടെ പ്രദേശത്തെ ര്രിസ്ത്യന്‍ പള്ളിയില്‍ നേതൃത്വം വഹിക്കുന്ന സ്ഥാനത്തുള്ള ആളും ആണെങ്കിലും അതല്ലെങ്കില്‍ ദൈവശാസ്ര്രപരമായ യാതൊരുവിധ പരിശീലനവും സിദ്ധിച്ചിട്ടില്ലാത്ത കേവലമൊരു പുതുവിശ്വാസിയാണ്‌ നിങ്ങളെന്നു വന്നാലും ക്രിസ്തുവിനു വേണ്ടി മുസ്ലിംകളെ സമീപിക്കാനുള്ള ഒരു ഹൃദയം നിങ്ങള്‍ക്കു ണ്ടെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌.

മൂഹമ്മദ്‌ തന്റെ സന്ദേശം ഏതൊരു പരിതഃസ്ഥിതിയിലാണ്‌ കൊണ്ടുവന്നതെന്നറിയാന്‍ ഇസ്ലാമിനു മുമ്പത്തെ അറേബ്യ യുടെ ചരിത്രത്തിലേക്ക്‌ നമുക്കൊന്ന്‌ എത്തിനോക്കണം. എന്നിട്ടു വേണം മുഹമ്മദിന്റെ ജീവിതത്തിലേക്ക്‌ (ബുക്ലെറ്റ്‌ 1)കടക്കാന്‍. അതിനായി ഇസ്ലാമിക ചരിത്രത്തിന്റെ ഒരു ഫ്രസ്വചചിത്രത്തോടെ നമുക്കാരംഭിക്കാം. ഇസ്ലാമിന്റെ മുഖ്യമായ വിശ്വാസങ്ങളും അനു ഷ്ഠാനങ്ങളുമാണ്‌ രണ്ടാം ഭാഗത്ത്‌ പ്രതിപാദിക്കുന്നത്‌. ബൈബി ളിന്റെ അധ്യാപനങ്ങളുമായി (ബുകലെറ്റ്‌ 2) എത്രത്തോളം മൌലിക മായിത്തന്നെ ഇവ വൃത്യാസപ്പെട്ടിരിക്കുനവെ്ന്നു്‌ കാണിച്ചു തരലും രണ്ടാം ഭാഗത്തെ ഉള്ളടക്കത്തില്‍പ്പെടുന്നു. ക്രിസ്തുവെ സംബന്ധിച്ച്‌ മുസ്ലിംകള്‍ എന്തു വിശ്ചസിക്കുന്നുവെന്നതിലേക്ക്‌ (ബുക്ലെറ്റ്‌ 3) ഒരു ഉള്‍ക്കാഴ്ച നല്‍കുന്നതാണ്‌ മുന്നാം ഭാഗം. മുസ്ലിംകള്‍ക്ക്‌ സുവിശേഷം പരിചയപ്പെടുത്തുമ്പോള്‍ ക്രൈസ്ത വര്‍ നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവതയെ സംബന്ധിച്ച്‌ ആലോചിക്കുമ്പോള്‍ മുസ്‌ലിംകള്‍ നിര്‍ബന്ധമായും തരണം ചെയ്യേണ്ട വെല്ലുവിളികളുമാണ്‌ നാലാം ഭാഗത്തില്‍. ക്രിസ്ത്യാനി ക്കായുള്ള പൊതുവായ ഉപദേശവും (ബുക്ലെറ്റ്‌ 4) നല്കിയിരി ക്കുന്നു. സുവിശേഷം സംബന്ധിച്ച്‌ സാധാരണ മുസ്‌ലിംകള്‍ ഉന്നയിക്കുന്ന എതിര്‍പ്പുകളും അവ കൈകാര്യം ചെയ്യേണ്ട രീതി യുമാണ്‌ അഞ്ചാം ഭാഗത്ത്‌ വിവരിക്കുന്നത്‌ (ബുക്ലെറ്റ്‌ 5). ഇസ്ലാം ഉപേക്ഷിച്ചുവരുന്ന മുസ്ലിം പുതുവിശ്വാസികള്‍ അനു ഭവിക്കേണ്ടിവരുന്ന കാര്യങ്ങളും ക്രിസ്തുവെ പിന്തുടരുകയെന്ന വലിയ ഒരു ചുവട്‌ മുന്നോട്ടുവച്ച അത്തരം പുതുവിശ്വാസികളെ പ്രായോഗികമായി ഏതെല്ലാം മാര്‍ഗത്തില്‍ സഭയ്ക്ക്‌ സഹായി ക്കാന്‍ കഴിയും എന്ന കാര്യത്തിലേക്ക്‌ ഒരു ഉള്‍ക്കാഴ്ച നല്കലു മാണ്‌ അവസാന ഭാഗത്തുള്ളത്‌ (ബുക്ലെറ്റ്‌ 6).

ഇസ്ലാമില്‍ പ്രധാനമായി രണ്ട്‌ ശാഖകളാണുള്ളത്‌ എന്ന കാര്യം ശ്രദ്ധിക്കുക (സുന്നി ഇസ്ലാമും ശിയാ ഇസ്ലാമും). അതോടൊപ്പം താരതമ്യേന ചെറിയ ചെറിയ ഉപവിഭാഗങ്ങളുമുണ്ട്‌. ഈ ശാഖകള്‍ക്കിടയില്‍ സാമൃതകള്‍ പലതുമുണ്ട്‌. എന്നാല്‍ അതിപ്രധാനമായ വ്യത്യാസങ്ങളും ചിലതുണ്ടുതാനും. സുന്നി ഇസ്ലാമിനെയാണ്‌ മുഖ്യമായും ഫോക്കസ്‌ ചെയ്യാന്‍ ഞാന്‍ തീരു മാനിച്ചിട്ടുള്ളത്‌. എനിക്ക്‌ അതിന്‌ രണ്ട ന്യായങ്ങളാണുള്ളത്‌:

– ലോകത്തെ 90% മുസ്ലിംകളും ഉള്‍ക്കൊള്ളുന്ന വലിയ ശാഖയാണത്‌; ഒപ്പം
– എനിക്ക്‌ ഏറ്റവുമധികം പരിചയമുള്ളതും ഇതാണ്‌. സുന്നി കുടുംബത്തിലും സുന്നി സമുദായത്തിലും വളര്‍ത്തപ്പെട്ട ഞാന്‍ എന്റെ ജീവിതത്തിന്റെ ആദ്യകാലത്ത്‌ വളരെ ഗൗരവ പൂര്‍വം പിന്തുടര്‍ന്നുവന്ന ആദര്‍ശമാണ്‌ സുന്നി ഇസ്ലാം.

സുന്നി മുസ്‌ലിംകള്‍ എല്ലാം ആശ്രയിക്കുന്നത്‌ ഒരേ അടി സ്ഥാന അധ്യാപനങ്ങളെയും വ്യാഖ്യാനങ്ങളെയും അനുഷ്ഠാന ങ്ങളെയുമാണെങ്കിലും പ്രാദേശികമായും വ്യക്തിപരമായും അവര്‍ക്കിടയിലും വ്യത്യാസങ്ങള്‍ കാണാമെന്ന കാര്യം ഓര്‍ത്തിരി ക്കേണ്ടതും (പധാന സംഗതിയാണ്‌. അതിനാല്‍ സ്വയം മുസ്‌ലി മെന്ന്‌ വിളിക്കുന്ന ഏതൊരാളുടെയും വിശ്വാസം ഒന്നു തന്നെ യെന്ന്‌ ധരിക്കാന്‍ പാടില്ല. അവര്‍ എല്ലാവരുടെയും വിശ്വാസം ഒന്നല്ല. ഖുര്‍ആന്‍, സുന്ന (മുഹമ്മദിന്റെ ലിഖിതവചനങ്ങളും പ്രവൃത്തികളും) എന്നീ ആധികാരിക രേഖകളില്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്ന ഇസ്ലാമികാധ്യാപനങ്ങളെയാണ്‌ ഈ പുസ്തകത്തില്‍ വരച്ചുകാട്ടുന്നത്‌. പ്രത്യേകം പരാമര്‍ശിക്കാത്ത ഇടങ്ങളില്‍ പ്രധാനമായും ഹിലാലിയും ഖാനും ചേര്‍ന്ന്‌ വിവര്‍ത്തനം ചെയ്ത ദ നോബിള്‍ ഖുര്‍ആനും സഹീഹ്‌ ഇന്റര്‍ നാഷണല്‍ ടദ്രാന്‍സ്‌ലേഷനുമാണ്‌ ഞാന്‍ ഉദ്ധരിക്കുക. അതിനു കാരണം ഇവ രണ്ടുമാണ്‌ ഇസ്‌ലാമിന്റെ ആധികാരിക വക്താക്കള്‍ ഏറ്റവും വ്യാപകമായി സ്വീകരിച്ചുവരുന്നത്‌ എന്നതാണ്‌. ഹദീസ് സിന്റെ (മുഹമ്മദിന്റെ വചനങ്ങള്‍) വിവിധ ശേഖരങ്ങളില്‍നിന്നു കൂടി ഞാന്‍ ഉദ്ധരിക്കും. ഒന്നു രണ്ട്‌ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും കുടുതല്‍ വിപുലമായ ശേഖരത്തില്‍നിന്നും. മൂല്ര്രന്ഥത്തിന്റെ സ്വഭാവമനുസരിച്ച്‌ വൃത്യസ്ത പേരുകളാണ്‌ ഈ ശേഖരങ്ങള്‍ക്കുള്ളത്‌. മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്നവ (അല്ലെങ്കില്‍ ആധികാരികം) എന്ന നിലയില്‍ കരുതിപ്പോരുന്നതിനെ സഹീഹ്‌ എന്നു പറയുന്നു. മുഹമ്മദിന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും കൂടു തല്‍ വിപുലമായ ശേഖരങ്ങള്‍ വേറെയുമുണ്ട്‌. മുസ്നദ്‌, സുനന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രസ്തുത ശേഖരങ്ങളില്‍ നിന്നുകൂടി ഞാന്‍ ഉദ്ധരിക്കുന്നതാണ്‌. ഇബ്നു കസീറും ഇബ്നു ഹിശാമും എഴുതിയ മുഹമ്മദിന്റെ രണ്ട്‌ ജീവചരിര്രങ്ങളും (സിറകൾ) ഞാന്‍ പരാമര്‍ശിക്കും. ഇസ്‌ലാമിക തത്ത്വസംഹിതയുടെ വികാസത്തിന്‌ ആധികാരികമായ ഉറവിടങ്ങളായി കരുതിപ്പോരുന്നവയത്രേ ഇവ. ഹദീസുകളുടെയും സീറകളുടെയും പരിഭാഷകള്‍ എന്റെ സ്വന്തമാണ്‌. അല്ലാത്തിടത്ത്‌ അത്‌ സൂചിപ്പിച്ചിരിക്കും.

അറബിയിലുള്ള പേരുകള്‍ക്ക്‌ ഇംഗ്ലീഷില്‍ ലിപ്യന്തരണം ആവശ്യമായി വരുന്നേടത്ത്‌ സുസ്ഥിരമായതെന്നോ സാങ്കേതിക മായി കിറുകൃത്യമെന്നോ പറയാനൊക്കില്ലെങ്കിലും ഏറ്റവും വ്യാപക മായി അംഗീകരിച്ചുവരുന്ന അക്ഷരവിന്യാസമാണ്‌ സ്വീകരിച്ചി ട്ടുള്ളത്‌. പരിചിതമായ ഇംഗ്ലീഷ്‌ ലിപ്യന്തരണം ലഭ്യമല്ലാത്തിടത്ത്‌ ഞാന്‍ എന്റെ സ്വന്തം മാതൃക ഉപയോഗിക്കും.

അവസാനമായി, മുസ്ലിം പശ്ചാത്തലത്തില്‍നിന്നും വരുന്ന ക്രിസ്ത്യാനികളെ പ്രത്യേകം ലേബലൊട്ടിച്ച്‌ മാറ്റിനിര്‍ത്തരുതെന്ന്‌ വൈകാരികമായി ഞാന്‍ വിശ്വചസിക്കുന്നുവെന്ന കാര്യം നിങ്ങള്‍ അറിയണം. ഞങ്ങള്‍ ക്രൈസ്തവരാണ്‌. ക്രിസ്തുവിന്റെ രക്ത ത്താല്‍ നരകത്തില്‍നിന്നും രക്ഷിക്കപ്പെട്ട മറ്റേതൊരു ക്രൈസ്ത വനെക്കാളും ഞങ്ങള്‍ക്ക്‌ പ്രത്യേകത കൂടുതലോ കുറവോ അല്ല. ഞങ്ങള്‍ അവരെക്കാള്‍ മുന്തിയവരോ മോശക്കാരോ അല്ലതന്നെ. കേവലമായി വിശ്വാസികള്‍ എന്നു പരാമര്‍ശിക്കുന്നതിനു പകരം നിരന്തരമായി ഞങ്ങളെ “പുതുവിശ്വാസികള്‍” (converts) എന്നു വിളിക്കുന്നത്‌ വേദനിപ്പിക്കുന്നതും ദ്രോഹകരവുമാണ്‌. എന്നിരു ന്നാലും ഈ പുസ്തകത്തിലെ ചര്‍ച്ചയുടെ സ്വഭാവം വച്ചുനോക്കു മ്പോള്‍ മുസ്‌ലിം പുതുവിശ്വാസി എന്ന പദം പ്രയോഗിക്കേണ്ടത്‌ ആവശ്യമായിവരുന്നുണ്ട്‌. മുസ്‌ലിം പശ്ചാത്തലത്തില്‍നിന്നു വന്ന വിശ്വാസി തുടങ്ങിയ പ്രയോഗങ്ങളായിരിക്കും മറ്റുള്ള പലര്‍ക്കും ഇഷ്ടപ്പെടുക. പ്രത്യേകം ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ക്രിസ്തുവില്‍ ഐക്യപ്പെട്ട ഈ സഹോദരീസഹോദരന്മാരെ ക്രിസ്ത്യാനികള്‍ എന്നോ വിശ്വാസികളെന്നോ അല്ലെങ്കില്‍ പ്രാദേശികമായി നിങ്ങളുടെ കൂട്ടായ്മയില്‍ ഉപയോഗിക്കുന്ന തത്തുല്യ പദങ്ങളോ ഉപയോഗിച്ചുകൊള്ളണമെന്ന്‌ ഞാന്‍ ഒരു അപേക്ഷ നടത്തുകയാണ്‌.

www.Grace-and-Truth.net

Page last modified on February 13, 2024, at 05:56 AM | powered by PmWiki (pmwiki-2.3.3)