Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 074 (Are all current copies of Qur’ans identical with no variants?)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍
13.1. ഖുര്‍ആന്റെ സംരക്ഷണത്തിലും ബൈബിള്‍ മൂലഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം

13.1.4. ഖുര്‍ആനിന്റെ നിലവിലുള്ള എല്ലാ പ്രതികളും ഒരു പോലെയാണോ, പാരായണഭേദങ്ങളില്ലേ?


ഇന്നുള്ള ഖുര്‍ആനുകളെല്ലാം ഒരേപോലുള്ളവയാണെന്നും പാഠഭേദങ്ങളൊന്നുമില്ലെന്നും പറയുന്നതിന്‌ രണ്ടര്‍ഥങ്ങളുണ്ട്‌. ഒന്നുകില്‍ അതു പറയുന്ന ആള്‍ അറബി ഖുര്‍ആനിന്റെ ഒരു പതിപ്പേ കണ്ടിട്ടുള്ളു. അതുകൊണ്ട്‌ എന്തിനെക്കുറിച്ചാണ്‌ അവര്‍ സംസാരിക്കുന്നതെന്ന്‌ അയാള്‍ക്കറിയില്ല, അല്ലെങ്കില്‍ അയാള്‍ വെറും കള്ളംപറയുകയാണ്‌. ഇന്ന്‌ വിവിധ രാജ്യങ്ങളില്‍ ഖുര്‍ ആനിന്റെ വിവിധ പതിപ്പുകളുണ്ട്‌. എന്റെ കൈയില്‍ത്തന്നെ അഞ്ച്‌ വ്യത്യസ്ത പതിപ്പുകളുണ്ട്‌! ഒരു മൊറോക്കന്‍ ഖുര്‍ആനിലും ഒരു സൌദി ഖുര്‍ആനിലും ഖുര്‍ആനിന്റെ ആദ്യ അധ്യായം കാണുക. മൊറോക്കന്‍ ഖുര്‍ആനില്‍ “എല്ലാവരോടും കരുണകാണിക്കുന്ന, സവിശേഷമായി കരുണകാണിക്കുന്ന അല്ലാഹുവിന്റെ നാമ ത്തില്‍' എന്ന സൂക്തം അധ്യായത്തിന്റെ ഭാഗമായി എണ്ണപ്പെടു ന്നില്ല. പക്ഷേ സൌദി പതിപ്പില്‍ അതൊരു സൂക്തമായി എണ്ണ പ്പെടുന്നുണ്ട്‌. സൌദി പതിപ്പിലെ ഏഴാം സൂക്തം “നീ അനുഗ്രഹിച്ച വരുടെ മാര്‍ഗത്തില്‍, നിന്റെ കോപം വിളിച്ചുവരുത്തിവരുടെയോ പിഴച്ചവരുടെയോ മാര്‍ഗത്തിലല്ല” എന്ന ഭാഗം മൊറോക്കന്‍ ഖുര്‍ ആനില്‍ 6 ഉം 7 ഉം സൂക്തങ്ങളാണ്‌. അമുസ്ലിംകള്‍ക്കിത്‌ അപ്ര ധാനമായ ഒരു പ്രശ്നമായി തോന്നാം. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്‌ അങ്ങേയറ്റം പ്രധാനമായ സമസ്യ യാണ്‌. കാരണം ഖുര്‍ആനിലെ ഒരൊറ്റ സൂക്തമെങ്കിലും തള്ളി യവനെ അമുസ്ലിമായിട്ടാണ്‌ മുസ്‌ലിംകള്‍ കരുതുന്നത്‌. ഏറ്റവും ആദ്യത്തെ സുക്തത്തെ അവര്‍ ഒഴിച്ചുനിര്‍ത്തിയിട്ടുണ്ടെങ്കിലും. കാരണം അത്‌ ഖുര്‍ആനിന്റെ ഭാഗംതന്നെയാണോ അതോ എല്ലാ അധ്യായങ്ങളുടെയും തുടക്കം മാര്രമാണോ എന്ന കാര്യത്തില്‍ ഭൂതകാലത്തും വര്‍ത്തമാനകാലത്തുമുള്ള മുസ്ലിം പണ്ഡിതന്‍ മാര്‍ യോജിക്കുന്നില്ല. വാസ്തവത്തില്‍ മൂന്ന്‌ വൃത്യസ്ത അഭി പ്രായങ്ങളാണ്‌ ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതര്‍ക്കുള്ളത്‌:

1) അധ്യായം 9 ഒഴികെ എല്ലാ അധ്യായങ്ങളുടെയും ഭാഗ മാണത്‌,
2) ആദ്യ അധ്യായത്തിന്റെ മാത്രം ഭാഗമാണത്‌.
3) അത്‌ ഒരധ്യായത്തിന്റെയും ഭാഗമല്ല.

അതിനര്‍ഥം 1 സൂക്തങ്ങള്‍ ഖുര്‍ആനിലേക്ക്‌ കൂട്ടിച്ചേര്‍ക്ക പ്പെട്ടുവെന്നാണ്‌. അല്ലെങ്കില്‍ 12 സൂക്തങ്ങള്‍ നീക്കംചെയ്തു വെന്നാണ്‌. അതുമല്ലെങ്കില്‍ 1സൂക്തം കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നാണ്‌. അതിനാല്‍ പാഠഭേദങ്ങളേയില്ല എന്ന അവകാശവാദം തെറ്റായ അവകാശവാദമാണ്‌. ചില മുസ്‌ലിം പണ്ഡിതര്‍ ഇതിനെ വളച്ചു തിരിച്ച്‌ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌:

“അതിനെ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യുന്ന ആരെയും അവിശ്വാസിയെന്ന്‌ പറയരുതെന്ന്‌ ഉമ്മത്ത്‌ ഐക കണ്ഠ്യേന സമ്മതിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. എന്നാല്‍ അഭിപ്രായൈകൃമുള്ള ഒരക്ഷരത്തെയെങ്ങാനും വല്ലവരും തള്ളി പറയുകയോ ആരും പറയാത്തത്‌ സ്ഥിരീകരിക്കുകയോ ചെയ്താല്‍ അവന്‍ അവിശ്വാസിയാണ്‌. പണ്ഡിതന്‍മാരുടെ ഏക കണ്ഠമായ അഭിപ്രായമനുസരിച്ചാണത്‌” (അശ്ശൗകാനി, നയ്ലുല്‍ ഓത്വാര്‍, വാല്യം 2, പേജ്‌ 215).

എന്നാല്‍ പ്രശ്നത്തിന്‌ അത്‌ ഒട്ടും പരിഹാരമാകുന്നില്ല. പ്രശ്നം ഇപ്പോഴും ബാക്കിനില്‍ക്കുന്നു. രൂപാന്തരങ്ങളില്ലാത്ത ഏകീകൃത അറബി ഖുര്‍ആന്‍ നമ്മുടെ പക്കലില്ല എന്നതാണ്‌ പ്രശ്‌നം.

www.Grace-and-Truth.net

Page last modified on February 22, 2024, at 05:59 AM | powered by PmWiki (pmwiki-2.3.3)