Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 026 (PILLAR 6: Jihad (holy struggle))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 4: ഇസ്ലാമിന്റെ തൂണുകള്‍

4.6. തൂണ്‍ 6: ജിഹാദ്‌ (വിശുദ്ധ പോരാട്ടം)


ജിഹാദിനെ ഇസ്ലാമിന്റെ ഒരു തൂണായി ചില പണ്ഡിതന്മാര്‍ പരിഗണിക്കുന്നില്ല. അതേസമയം ഹജ്ജിനു പകരം അഞ്ചാമത്തെ തൂണായി ഇതിനെ കരുതുന്ന ചില പണ്ഡിതരുമുണ്ട്‌. ഭൂരിപക്ഷവും ഇതിനെ കൂടുതലായ ഒരു ആറാം തൂണായിട്ടാണ്‌ കാണുന്നത്‌. സായുധ ഇസ്‌ലാമിന്റെ സ്വാധീനം മൂലം ഇന്ന്‌ അമുസ്ലിം കളില്‍നിന്നുള്ള പ്രത്യേക താല്‍പര്യം ആകര്‍ഷിച്ച കാര്യമാണിത്‌. മുസ്ലിം പണ്ഡിതര്‍ ഏറ്റവും കൂടുതലായി ചര്‍ച്ചചെയ്ത വിഷയ ങ്ങളില്‍പ്പെട്ട ഒരു വിഷയവുമാണിത്‌. ഇത്‌ എന്ത്‌, എന്തല്ല എന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ വളരെക്കുറഞ്ഞ യോജിപ്പ്‌ കാണുന്ന വിഷയവുമാണിത്‌. മുസ്‌ലിം ക്ഷമാപണ സാധൂകരണ വിജ്ഞര്‍ (apologists) ഇത്‌ വിശദീകരിച്ച്‌ ഒഴിവാക്കിക്കളയാന്‍ ശ്രമിക്കാറാണ്‌ പതിവ്‌. അത്‌ പലപ്പോഴും ജിഹാദിന്റെ അര്‍ഥം “പോരാടുക” എന്നാണെന്നും പലപ്പോഴും പരിഭാഷപ്പെടുത്താറു ള്ളതുപോലെ “വിശുദ്ധയുദ്ധം” അല്ല എന്നുമൊക്കെ ജല്‍പിച്ചു കൊണ്ടാണത്‌. ഈ പോരാട്ടം ബലപ്രയോഗത്തിലൂടെയാകണ മെന്നില്ല എന്നൊക്കെ വിശദീകരിക്കും. ഇത്‌ സാങ്കേതികമായി ശരിയാണു താനും. ജിഹാദിന്‌ ആന്തരിക പോരാട്ടം, പ്രയത്നിക്കല്‍ എന്നെല്ലാം അര്‍ഥമുണ്ട്‌. എന്നാല്‍ ഇസ്‌ലാമിക സ്രോതസ്സു കളില്‍ സ്റ്റേറ്റിന്റെ മതമായി ഇസ്ലാമിനെ സ്ഥാപിക്കലും നാട്ടിലെ നിയമങ്ങള്‍ ഇസ്ലാമിക നിയമങ്ങളായി സ്ഥാപിക്കലും ലക്ഷ്യ മാക്കി നടത്തുന്ന സായുധപോരാട്ടത്തിന്‌ പ്രത്യേകമായി പറയുന്ന പേരാണ്‌ ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും ജിഹാദ്‌ എന്നത്‌.

ഇസ്‌ലാമില്‍ ജിഹാദിന്റെ പ്രാധാന്യം ഗ്രഹിക്കുന്നതിന്‌ നാം ഖുര്‍ആനിലേക്കും ഹദീസിലേക്കും പോകേണ്ടതുണ്ട്‌. ജിഹാദിന്റെ പ്രാധാന്യം മുഹമ്മദ്‌ ഇപ്രകാരം വിവരിക്കുന്നു:

“സ്വര്‍ഗം വാള്‍ത്തണലിന്‍ (അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്‌) ചോട്ടിലാണെന്ന്‌ അറിയുക” (ബുഖാരിയുടെ ഹദീസ്‌, 2818).

ഹദീസില്‍ മറ്റൊരിടത്ത്‌ ജിഹാദ്‌ നിമിത്തമാണ്‌ താന്‍ അയയ്ക്ക പ്പെട്ടതെന്ന്‌ മുഹമ്മദ്‌ വിശദീകരിക്കുന്നത്‌ കാണുക:

“അല്ലാഹുവല്ലാതെ മറ്റാര്‍ക്കും ആരാധനയ്ക്കര്‍ഹതയില്ലെന്നു സാക്ഷ്യം വഹിക്കുകയും എന്നിലും ഞാന്‍ കൊണ്ടുവന്നതിലും വിശ്വസിക്കുകയും ചെയ്യുന്നതുവരെ ജനങ്ങളോട്‌ പോരാടാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ അപ്രകാരം ചെയ്യുക യാണെങ്കില്‍ അവരുടെ രക്തവും ധനവും എന്നില്‍നിന്ന്‌ സംരക്ഷിക്ക പ്പെട്ടിരിക്കുന്നു. അര്‍ഹമായ ഒരു അവകാശമൊഴികെ. അവരുടെ വിചാരണ അല്ലാഹുവിന്റെ പക്കലായിരിക്കും” (ബുഖാരിയും മുസ്ലിമും ഏകോപിച്ചത്‌).

അതിനാല്‍ ജിഹാദിന്റെ പ്രധാന ലക്ഷ്യം ജനങ്ങളെ അല്ലാഹു വിന്‌ ആരാധന ചെയ്യുന്നവരാക്കലും മുഹമ്മദിനെ പിന്തുടരുന്ന വരാക്കലുമാണെന്ന്‌ മുസ്ലിം പണ്ഡിതര്‍ കാണുന്നു. ഇതേ ലക്ഷ്യം ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്‌.:

ഫിത്ന (അവിശ്വാസവും അല്ലാഹു അല്ലാത്തതിനെ ആരാധി ക്കലും) ഇല്ലാതാകുന്നതു വരെയും (എല്ലാ തരത്തിലുമുള്ള) ആരാധന അല്ലാഹുവിന്‌ (മാത്രം) ആകുന്നതുവരെയും അവരോട പോരാടുക. പക്ഷേ അവര്‍ വിരമിക്കുകയാണെങ്കില്‍ അസ്സാലിമൂന്‍ (ബഹുദൈവാരാധകര്‍, അക്രമം ചെയ്യുന്നവര്‍) എതിരെയല്ലാതെ അതിക്രമം ഇല്ലാതിരിക്കട്ടെ” (ഖുര്‍ആന്‍ 2:183).

മറ്റൊരിടത്ത്‌ താഴെ കാണുന്നതുപോലെ അദ്ദേഹം പറഞ്ഞ തായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ജിഹാദില്‍ ഹിംസ ഉള്‍പ്പെടുന്നു വെന്ന്‌ വളരെ വൃക്തമാണതില്‍:

“എന്റെ ആത്മാവ്‌ ആരുടെ കൈകളിലാണോ അവനില്‍ സത്യം ചെയ്ത്‌ ഞാന്‍ പറയുന്നു: ഞാന്‍ അയയ്ക്കപ്പെട്ടത്‌ അറവു മായല്ലാതെ മറ്റൊന്നുമായിട്ടല്ല” (സഹീഹ്‌ ഇബ്നു ഹിബ്ബാന്‍).

ഒപ്പം

“ന്യായവിധിനാളിനു മുമ്പായി വാളുമായി ഞാന്‍ അയയ്ക്ക പ്പെട്ടു. എന്റെ ഉപജീവനം കുന്തത്തിന്റെ നിഴലിലാണ്‌. എളിമയും കീഴൊതുങ്ങലുമാണ്‌ എന്നെ അനുസരിക്കാത്തവരുടെമേല്‍ ഉള്ളത്‌” (മുസ്നദ്‌ അഹ്മദ്‌).

ശാശ്വതമായ ഒരു ലക്ഷ്യമായിട്ടാണ്‌ മുഹമ്മദ്‌ ജിഹാദിനെ സ്ഥാപിച്ചത്‌. അത്‌ ഉപേക്ഷിക്കരുതെന്ന്‌ മുസ്‌ലിംകളെ താക്കീതു ചെയ്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞത്‌:

“നിങ്ങള്‍ ഈനഹ്‌ ഇടപാടില്‍ പ്രവേശിക്കുകയും കാളകളുടെ വാലുകള്‍ പിടിക്കുകയും കൃഷിയില്‍ സംതൃപ്തരാവുകയും ജിഹാദ്‌ (അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടം) നടത്തല്‍ ഉപേക്ഷിക്കുകയുമാണെങ്കില്‍ അല്ലാഹു നിങ്ങളുടെമേല്‍ നിന്ദ്യത ചുമത്തും. നിങ്ങള്‍ യഥാര്‍ഥ (ഇസ്ലാം) മതത്തിലേക്ക്‌ മടങ്ങു ന്നതുവരെ അവന്‍ അതിനെ എടുത്തുനീക്കുകയില്ല” (സുനന്‍ അബീ ദാവൂദ്‌).

പലിശയോടുകൂടിയുള്ള ഒരു വ്യാപാരത്തിനാണ്‌ ഈനഹ്‌ എന്നു പറയുന്നത്‌. അടിസ്ഥാനപരമായി മുഹമ്മദ്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌ ഒരാളുടെ ഉപജീവനം പരമ്പരാഗതമായ വ്യാപാരം, കൃഷി എന്നിവയില്‍നിന്നല്ല, ജിഹാദില്‍നിന്നാണ്‌ വരേണ്ടത്‌ എന്നത്രേ. ലോകം മുഴുവനും ഇസ്‌ലാമിന്‌ കീട്പ്പെടുന്നതുവരെ ജിഹാദ്‌ അവസാനിക്കുകയില്ല.

അപ്പോള്‍ ജിഹാദിനെക്കുറിച്ച്‌ മുഹമ്മദ്‌ പറഞ്ഞതായി ഹദീ സില്‍ രേഖപ്പെടുത്തപ്പെട്ടത്‌ നാം കണ്ടു. ഖുര്‍ആന്‍ ജിഹാദിനെ ക്കുറിച്ച്‌ എന്തു പറയുന്നു? ഖുര്‍ആനില്‍ പോരാട്ടം രണ്ട്‌ ഘട്ടങ്ങളി ലാണ്‌: ഒന്ന്‌ പ്രതിരോധപരം, പിന്നെ അക്രമപരം. കാല്രകമ ത്തില്‍ ജിഹാദ്‌ എന്ന സങ്കല്പത്തിന്റെ വികാസം നമുക്ക്‌ താഴെ കൊടുത്തിരിക്കുന്ന സൂക്തങ്ങളില്‍ കാണാം:

“നിങ്ങളോട്‌ പോരടിക്കുന്നവരോട്‌ അല്ലാഹുവിന്റെ മാര്‍ഗ ത്തില്‍ നിങ്ങള്‍ പോരാടുക. എന്നാല്‍ പരിധി വിടരുത്‌. എന്തു കൊണ്ടെന്നാല്‍, പരിധി വിടുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല്‌* (ഖുര്‍ആന്‍ 2:190).
“അവരെ (അവിശ്വാസികളെ) പിടിക്കുന്നേടത്തുവച്ച്‌ കൊന്നു കളയുക. അവര്‍ നിങ്ങളെ പുറത്താക്കിയേടത്തുനിന്നും നിങ്ങള്‍ അവരെയും പുറത്താക്കുക. കുഴപ്പവും മര്‍ദനവുമാണ്‌ അരും കൊലയെക്കാള്‍ ബീഭത്സം” (ഖുര്‍ആന്‍ 2:191).
ഫിത്ന (അവിശ്വാസവും ബഹുദൈവാരാധനയും, അതാ യത്‌ അല്ലാഹുവിനു പുറമേ മറ്റുള്ളവരെ ആരാധിക്കല്‍) ഇല്ലാതാ കുന്നതുവരെയും മതം (ആരാധന) (ലോകത്തു മുഴുവനും) അല്ലാ ഹുവിനു മാത്രമാകുന്നതുവരെയും നിങ്ങള്‍ പോരാടുക. എന്നാല്‍ അവര്‍ (അല്ലാഹുവിനു പുറമേയുള്ളതിനെ ആരാധിക്കുന്നതില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്യുന്നതെല്ലാം കാണുന്നവനാകുന്നു” (ഖുര്‍ആന്‍ 8:39).
“പോരാട്ടം നിങ്ങള്‍ക്ക്‌ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക്‌ അത്‌ അനിഷ്ടകരമാണ്‌. നിങ്ങള്‍ക്ക്‌ അനിഷ്ടകരമായത്‌ നിങ്ങള്‍ക്ക്‌ ഉത്തമവും നിങ്ങള്‍ക്ക്‌ ഇഷ്ടകരമായത്‌ നിങ്ങള്‍ക്ക്‌ ചീത്തയുമാകാന്‍ സാധ്യതയുണ്ടല്ലോ. എന്നാല്‍ അല്ലാഹു അറി യുന്നു. നിങ്ങളോ അറിയുന്നില്ല” (ഖുര്‍ആന്‍ 2:216).
“ഈ ലോകത്തെ ജീവിതം പരലോകത്തിനുവേണ്ടി വില്‍ക്കു ന്നവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിക്കൊള്ളട്ടെ. അല്ലാഹു വിന്റെ മാര്‍ഗത്തില്‍ പോരാടുന്നവര്‍ക്ക്‌ അവര്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും വേഗം തന്നെ മഹത്തായ (മൂല്യമുള്ള) പ്രതി ഫലം നാം നല്കും” (ഖുര്‍ആന്‍ 4:74).
“നിങ്ങള്‍ അവരെ കാണുന്നേടത്തുവച്ച്‌ പിടികൂടി കൊന്നു കളയുക. ഒരിക്കലും അവരില്‍നിന്നും മിര്രങ്ങളെയോ സഹായി കളെയോ സ്വീകരിച്ചുപോകരുത്‌” (ഖുര്‍ആന്‍ 4:89).
“തങ്ങളുടെ സ്വത്തും ശരീരവുംകൊണ്ട്‌ പ്രയത്നിക്കുകയും പോരാടുകയും ചെയ്യുന്നവര്‍ക്ക്‌ വീട്ടില്‍ ഇരിക്കുന്നവരെക്കാള്‍ അല്ലാഹു കൂടുതല്‍ ഉന്നതമായ പദവി നല്‍കിയിരിക്കുന്നു” (ഖുര്‍ആന്‍ 4:95).
“അവരെ നേരിടാന്‍വേണ്ടി നിങ്ങളുടെ കഴിവില്‍പ്പെട്ട എല്ലാ ശക്തിയും കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതു മുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശ്രതുവെയും അവര്‍ക്കു പുറമേ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയു ന്നവരുമായ മറ്റു ചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെല വഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണമായ പ്രതിഫലം നല്കപ്പെടും. നിങ്ങളോട്‌ അനീതി കാണിക്കപ്പെടുന്നതല്ല്‌” (ഖുര്‍ആന്‍ 8:60).
“പ്രവാചകാ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പി ക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപതു പേരു ണ്ടായിരുന്നാല്‍ ഇരുനൂറു പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്ന താണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്ൃ നിഷേധികളില്‍നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്ന താണ്‌. അവര്‍ മനസ്സിലാക്കാത്ത ഒരു ജനതയായതുകൊണ്ടാണത്‌” (ഖുര്‍ആന്‍ 8:65).
“നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന്‍ അപമാനി ക്കുകയും അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക്‌ അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്‌” (ഖുര്‍ആന്‍ 9:14).
“വേദം നല്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവ രോട്‌ നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക, അവര്‍ കീഴടങ്ങി ക്കൊണ്ട്‌, കീഴടങ്ങിയെന്ന്‌ സ്വയം തോന്നിക്കൊണ്ട്‌ കപ്പം നല്കു (ജിസ്യാ) ന്നതുവരെ” (ഖുര്‍ആന്‍ 9:29).
“പറയുക (രക്തസാക്ഷിത്വം, വിജയം എന്നീ? രണ്ടു നല്ല കാര്യ ങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്‌ നിങ്ങള്‍ക്ക്‌ അല്ലാഹു തന്റെ പക്കല്‍നിന്ന്‌ നേരിട്ടോ ഞങ്ങളുടെ കൈകൊണ്ടോ ശിക്ഷയേല്പിക്കുമെന്നാണ്‌. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക. ഞങ്ങളും നിങ്ങളോ ടൊപ്പം പ്രതീക്ഷിക്കാം” (ഖുര്‍ആന്‍ 9:52).
“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ പാഗനു കളെ നിങ്ങള്‍ കാണുന്നേടത്തുവച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി എല്ലാ യുദ്ധത്ന്ത്ര ങ്ങളും പ്രയോഗിച്ച്‌ കാത്തിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും കൃത്യമായി പ്രാര്‍ഥനകള്‍ നിലനിര്‍ത്തി പ്പോരുകയും മുറ്റപകാരമുള്ള ദാനം നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവര്‍ക്ക്‌ വഴി തുറന്നുകൊടുക്കുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ഖുര്‍ആന്‍ 9:5).

അതുകൊണ്ട്‌ ഏത്‌ മാര്‍ഗേണയും ഭൂമിയില്‍ (ഭൂമി മുഴുവനും) അല്ലാഹുവിന്റെ രാജ്യം സ്ഥാപിക്കാന്‍വേണ്ടി പോരാടാനാണ്‌ ഖുര്‍ ആന്‍, ഹദീസ്‌ ഇവ രണ്ടും മുസ്ലിംകളോട്‌ കല്പിക്കുന്നതെന്ന്‌ നാം കാണുന്നു. യാതൊരു മുതല്‍മുടക്കുമില്ലാത്ത വേട്ടയായിട്ടാണ്‌ (കളി, പന്തയം, മത്സരം) മുസ്ലിംകള്‍ ഇതിനെ കാണുന്നത്‌. ഇതില്‍ അവര്‍ക്ക്‌ ജയിക്കണം. അമുസ്‌ലിംകള്‍ തോല്‍ക്കണം. ലോകത്തെ എല്ലാ രാജ്യങ്ങളിലും നാട്ടിലെ നിയമമായി ഇസ്‌ലാം സ്വീകരിക്കപ്പെടുന്നതുവരെ മുസ്ലിംകളുടെമേല്‍ ജിഹാദ്‌ ഒരു ചുമ തലയാണെന്നാണ്‌ ചില സുന്നി പണ്ഡിതന്മാര്‍ പറയുന്നത്‌. എല്ലാ വരും മുസ്്‌ലിമായിത്തീരണമെന്നല്ല അതിനര്‍ഥം. എല്ലാ രാജ്യ ങ്ങളും ഇസ്ലാമിന്റെ ഭരണത്തിന്‌ കീഴടങ്ങണമെന്നാണ്‌ അതി നര്‍ഥം. അമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മേല്‍ സൂക്തങ്ങ ളില്‍ അവരുടെ അവസ്ഥ ചുരുക്കി വിവരിച്ചിട്ടുണ്ട്‌. “ജിസ്യ” കൊടു ക്കുന്ന കാലത്തോളം ക്രിസ്ത്യാനികളും യഹൂദന്മാരും തങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. മുകളിലെ സുക്തമനുസരിച്ച്‌ പ്രായപൂര്‍ത്തിയെത്തിയ, സ്വത്രന്രനായ, ബുദ്ധി യുള്ള, പുരുഷനായ അമുസ്‌ലിംകളുടെ മേല്‍ ചുമത്തപ്പെടുന്ന വാര്‍ഷിക നികുതിയാണ്‌ ജിസ്യ. ഇത്ര എന്ന്‌ നിശ്ചിത നിരക്ക്‌ ജിസ്യയെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. ചരി്രം പരിശോധിച്ചാല്‍, ഇസ്ലാമിന്റെ ഭരണത്തിന്‍കീഴിലുള്ള രാജ്യങ്ങളില്‍ ആവശ്യാനു സൃതമോ ഭരണാധികാരിക്ക്‌ തോന്നിയതുപോലെയോ നിരക്ക്‌ വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്‌ ജിസ്യയു ടേത്‌ എന്നു കാണാം. ക്രൈസ്തവതയോ ജൂഡായിസമോ അല്ലാത്ത വല്ല മതങ്ങളും വിശ്വസിക്കുന്നവരെ സംബന്ധിച്ചിട ത്തോളം രണ്ടേ രണ്ട്‌ ഓപ്ഷനുകളേ അവരുടെ മുമ്പിലുള്ളൂ. ഒന്നു കില്‍ മുസ്‌ലിമായിത്തീരുക, അല്ലെങ്കില്‍ മരിക്കുക. ദുര്‍ബലരായതു നിമിത്തം ശ്രത്രുക്കളെ പരാജയപ്പെടുത്താന്‍ കഴിയാത്ത മുസ്ലിം കളുടെ കാര്യത്തില്‍ മാധ്രമാണ്‌ അമുസ്‌ലിംകളുമായി സമാധാന ക്കരാറില്‍ ഏര്‍പ്പെടാനുള്ള അനുമതിയുള്ളത്‌ എന്നും അവര്‍ ശക്തരായിക്കഴിഞ്ഞാല്‍ കരാര്‍ ലംഘിച്ച്‌ ജിഹാദില്‍ ഏര്‍പ്പെട്ടു കൊള്ളണമെന്നുംകൂടി മുസ്ലിം പണ്ഡിതന്മാര്‍ പറയുന്നുണ്ട്‌.

www.Grace-and-Truth.net

Page last modified on March 09, 2024, at 06:55 AM | powered by PmWiki (pmwiki-2.3.3)